ഡോ. പി സരിൻ ഒറ്റപ്പാലത്ത് ഇടതുമുന്നണി സ്ഥാനാർത്ഥിയായേക്കും
പാലക്കാട്: ഡോക്ടർ പി സരിൻ ഒറ്റപ്പാലത്ത് ഇടതുമുന്നണി സ്ഥാനാർത്ഥി ആയേക്കുമെന്ന് സൂചന. സരിനെ മത്സരിപ്പിക്കുന്നതിനായി സിപിഎം സംസ്ഥാനതലത്തിൽ നീക്കങ്ങൾ നടക്കുന്നതായാണ് വിവരം. പാലക്കാട് മണ്ഡലത്തിൽ സരിനെ പരിഗണിക്കില്ലെന്നും വിജയസാധ്യതയുള്ള സീറ്റ് തന്നെ നൽകണമെന്ന നിർദേശമുണ്ടെന്നുമാണ് വിവരം. ഒറ്റപ്പാലം കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ സരിന് നിർദേശം ലഭിച്ചതായും സൂചനകളുണ്ട്. പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പിന് തൊട്ടുമുൻപാണ് പി. സരിൻ കോൺഗ്രസിൽ നിന്ന് വിട്ട് സിപിഎമ്മിനൊപ്പം ചേർന്നത്. തുടർന്ന് പാർട്ടി പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുന്നുണ്ട്. ഉപതെരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനത്തേക്ക് മാത്രമാണ് സരിന് എത്താനായത്. […]
Read more

