സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Palakkad

സ്വതന്ത്രന്റെ പിന്തുണയോടെ പഞ്ചായത്ത് ഭരണം ലക്ഷ്യമിട്ട് യുഡിഎഫ്

പാലക്കാട്: വടക്കഞ്ചേരി ഗ്രാമപഞ്ചായത്തിൽ എൽഡിഎഫും യുഡിഎഫും ഒമ്പത് സീറ്റുകൾ വീതം നേടി തുല്യനിലയിൽ എത്തിയതോടെ, വടക്കഞ്ചേരിയിലെ 30 വർഷത്തെ എൽഡിഎഫ് ആധിപത്യത്തിന് വിരാമമായി. 1995 മുതൽ 2025 വരെ തുടർച്ചയായി എൽഡിഎഫിനായിരുന്നു പഞ്ചായത്തിലെ ഭരണം. ഇത്തവണ വ്യക്തമായ ഭൂരിപക്ഷം നേടാൻ എൽഡിഎഫിന് കഴിയാതിരുന്നതോടെ, പഞ്ചായത്ത് ഭരണം പിടിക്കാമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. പ്രധാനി വാർഡിൽ സ്വതന്ത്രനായി വിജയിച്ച സി. പ്രസാദിന്റെ പിന്തുണയോടെ ഭരണനിർമാണം സാധ്യമാകുമെന്ന കണക്കുകൂട്ടലിലാണ് യുഡിഎഫ് നേതൃത്വം. അതേസമയം, ബിജെപി മൂന്ന് വാർഡുകളിൽ വിജയം നേടി തെരഞ്ഞെടുപ്പിൽ […]
Read more

ചരിത്രത്തിൽ ആദ്യമായി താമര വിരിഞ്ഞു

പാലക്കാട്: വടക്കഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ ചരിത്രത്തിൽ ആദ്യമായി ബിജെപി അക്കൗണ്ട് തുറന്നു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥികൾ മൂന്ന് വാർഡുകളിൽ വിജയം കൈവരിച്ചതോടെയാണ് പഞ്ചായത്തിൽ താമര വിരിഞ്ഞത്. രണ്ടാം വാർഡ് ചെറുകണ്ണമ്പ്രയിൽ സുനിൽ വി, പത്താം വാർഡ് മിച്ചാരംകോട് അരുണരാജ് ആർ, 22-ാം വാർഡ് കൊളക്കോട് ഗംഗാധരൻ പി എന്നിവരാണ് ബിജെപിയുടെ വിജയിച്ച സ്ഥാനാർത്ഥികൾ. ഇതോടെ വടക്കഞ്ചേരി ഗ്രാമപഞ്ചായത്തിൽ ബിജെപി സാന്നിധ്യം ആദ്യമായി ഉറപ്പിക്കപ്പെടുകയായിരുന്നു. പ്രാദേശിക രാഷ്ട്രീയത്തിൽ ശ്രദ്ധേയമായ മാറ്റമായാണ് ഈ വിജയം വിലയിരുത്തപ്പെടുന്നത്. ബിജെപിയുടെ ഈ […]
Read more

തദ്ദേശ തിരഞ്ഞെടുപ്പിന്റെ വിജയാഘോഷങ്ങൾ നടന്നു

പാലക്കാട്: തെരഞ്ഞെടുപ്പ് ഫലം വന്നതോടെ ആലത്തൂരിൽ വിജയാഘോഷങ്ങൾതദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആലത്തൂർ A.S.M.M. സ്കൂളിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ കർശന മേൽനോട്ടത്തിൽ നടന്നു. രാവിലെ ആരംഭിച്ച വോട്ടെണ്ണൽ നടപടികൾ ശക്തമായ സുരക്ഷാ ക്രമീകരണങ്ങളോടെയും പൊലീസ് സാന്നിധ്യത്തോടെയുമായിരുന്നു. വോട്ടെണ്ണൽ പൂർത്തിയായതോടെ ആലത്തൂർ നിയോജകമണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലും വാർഡുകളിലും വിജയിച്ച സ്ഥാനാർത്ഥികളും അവരുടെ പ്രവർത്തകരും പാർട്ടി ഓഫീസുകളിലും പൊതുസ്ഥലങ്ങളിലും ഒത്തുകൂടി വിജയാഘോഷങ്ങളിൽ പങ്കെടുത്തു. ആദ്യ റൗണ്ടുകളിൽ തന്നെ ചില ഇടങ്ങളിൽ ഫല സൂചനകൾ ലഭിച്ചതോടെ പ്രവർത്തകരിൽ ആവേശം ഉയർന്നു. വിജയം […]
Read more

വിമതൻ അല്ല, പ്രമുഖനായ വിജയി; പാലക്കാട് നഗരസഭയിൽ റഷീദിന്റെ വിജയം നിർണായകം

പാലക്കാട്: നഗരസഭയിലെ തെരഞ്ഞെടുപ്പ് ഫലങ്ങളിൽ ശ്രദ്ധേയമായ വിജയമായി മാറുകയാണ് വിമത സ്ഥാനാർത്ഥിയായ എച്ച്. റഷീദിന്റെ വിജയം. പള്ളിപ്പുറം 48-ാം വാർഡിൽ നിന്നുള്ള റഷീദിന്റെ വിജയം നഗരസഭയിലെ ഭരണ സാധ്യതകളിൽ നിർണായക സ്വാധീനം ചെലുത്തുന്നതായാണ് രാഷ്ട്രീയ വിലയിരുത്തൽ. വിമതനായി മത്സരരംഗത്തിറങ്ങിയ ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി റഷീദ്, യുഡിഎഫിന് ഭരിക്കാൻ ആവശ്യമായ അംഗസംഖ്യ തികയാത്ത സാഹചര്യത്തിൽ നഗരസഭയിലെ വിജയിച്ച കൗൺസിലർമാരിൽ പ്രമുഖ സ്ഥാനാർത്ഥിയായി മാറിയിരിക്കുകയാണ്. കോൺഗ്രസിലെ തെറ്റായ തീരുമാനങ്ങളാണ് തന്നെ മത്സര രംഗത്ത് എത്തിച്ചതെന്ന് റഷീദ് പറഞ്ഞു. ബ്ലോക്ക് കോൺഗ്രസ് […]
Read more

രാഹുൽ മാങ്കുട്ടം എംഎൽഎയെ കാണാനെത്തി വിജയിച്ച സ്ഥാനാർത്ഥികൾ

പാലക്കാട്: കുന്നത്തൂർ നിന്നും വിജയിച്ച പ്രക്ഷോഭും കേനാത്ത്പറമ്പിൽ നിന്നും വിജയിച്ച മോഹൻ ബാബുവും രാഹുൽ മാങ്കുട്ടം എംഎൽഎയെ കാണുന്നതിനായി കുന്നത്തൂർ മേട്ടിലുള്ള എം.എൽ.എ ഓഫീസിലെത്തി. തെരഞ്ഞെടുപ്പിൽ നേടിയ വിജയത്തിന് പിന്നാലെയാണ് ഇരുവരും നേരിട്ട് എംഎൽഎയെ സന്ദർശിച്ചത്. കൂടിക്കാഴ്ചയ്ക്കിടെ പാർട്ടി പ്രവർത്തകരും സന്നിഹിതരായിരുന്നു. വിജയത്തിന്റെ സന്തോഷം പങ്കുവെച്ച നേതാക്കൾ പ്രദേശത്തെ വികസന പ്രവർത്തനങ്ങൾ, ജനപ്രശ്നങ്ങൾ, തുടർ പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ച് രാഹുൽ മാങ്കുട്ടം എംഎൽഎയുമായി ചർച്ച നടത്തി. പ്രദേശത്തിന്റെ സമഗ്ര വികസനത്തിനായി ഒരുമിച്ച് പ്രവർത്തിക്കുമെന്ന് നേതാക്കൾ അറിയിച്ചു.
Read more

ആലത്തൂർ നിയോജകമണ്ഡലത്തിൽ എല്ലാ ഗ്രാമപഞ്ചായത്തുകളിലും എൽഡിഎഫ് ഭരണം ഉറപ്പാക്കി

പാലക്കാട്: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ആലത്തൂർ നിയോജകമണ്ഡലത്തിൽ എൽഡിഎഫ് സമ്പൂർണ വിജയം സ്വന്തമാക്കി. മണ്ഡലത്തിലെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും എൽഡിഎഫ് ഭരണത്തിലേക്ക് എത്തിയതോടെ രാഷ്ട്രീയ രംഗത്ത് ശ്രദ്ധേയമായ മാറ്റമാണ് സംഭവിച്ചത്. കാവശ്ശേരി, മേലാർകോട്, കുഴൽമന്നം, തേങ്കുറിശ്ശി, കിഴക്കഞ്ചേരി, എരുമയൂർ, വണ്ടാഴി, ആലത്തൂർ ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിലൊക്കെയും എൽഡിഎഫ് വ്യക്തമായ ഭൂരിപക്ഷം നേടി. കാവശ്ശേരി ഗ്രാമപഞ്ചായത്തിൽ എൽഡിഎഫ് 12 സീറ്റുകൾ നേടി അധികാരം ഉറപ്പിച്ചപ്പോൾ യു.ഡി.എഫിന് 6 സീറ്റുകളും എൻ.ഡി.എയ്ക്ക് ഒരു സീറ്റും ലഭിച്ചു. മേലാർകോട് ഗ്രാമപഞ്ചായത്തിൽ എൽഡിഎഫ് 9 സീറ്റുകളോടെ […]
Read more

പാലക്കാട് നഗരസഭയിൽ ബിജെപി മുന്നേറ്റം

പാലക്കാട്: തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ ആദ്യ ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ പാലക്കാട് നഗരസഭയിൽ ബിജെപി മുന്നേറ്റം. വിജയം ഉറപ്പിച്ചുകൊണ്ട് എൻഡിഎ പ്രവര്‍ത്തകര്‍ പാലക്കാട് വിജയാഘോഷം തുടങ്ങി. വോട്ടെണ്ണലിന്‍റെ ആദ്യ ഘട്ടം മുതൽ ബിജെപിക്കാണ് പാലക്കാട് നഗരസഭയിൽ മുന്നേറ്റം. നിലവിൽ പാലക്കാട് നഗരസഭയിൽ അഞ്ച് സീറ്റുകളിൽ ബി.ജെ.പിയാണ് മുന്നേറുന്നത്. എൽ‍ഡിഎഫ് മൂന്നിടത്തും യു.ഡി.എഫ് രണ്ടിടത്തുമാണ് മുന്നേറുന്നത്. മറ്റുള്ളവര്‍ മൂന്ന് സീറ്റിലും മുന്നേറുന്നുണ്ട്. ഷൊര്‍ണൂര്‍ നഗരസഭയിൽ ബിജെപി മൂന്ന് സീറ്റുകളിൽ വിജയിച്ചു. നാലു വാര്‍ഡുകള്‍ എണ്ണിയപ്പോള്‍ മൂന്നു വാര്‍ഡുകളിലും ബിജെപി […]
Read more

ആലത്തൂരിൽ ഗതാഗത നിയന്ത്രണം

പാലക്കാട്: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലുമായി ബന്ധപ്പെട്ട് ഇന്ന് ആലത്തുർ ടൗണിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ആലത്തൂർ പോലീസ് അറിയിച്ചു. വടക്കഞ്ചേരി, പാലക്കാട് ഭാഗങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങൾ നെല്ലിയാങ്കുന്നത്ത് നിന്ന് ആലത്തൂർ ടൗണിലേക്ക് പ്രവേശിക്കാതെ ദേശീയപാതയിലൂടെ സ്വാതി ജംഗ്ഷനിൽ എത്തി പുതിയ ബസ്റ്റാൻഡിൽ പ്രവേശിച്ച്, തിരികെ സ്വാതി ജംഗ്ഷൻ വഴിയാണ് സർവീസ് നടത്തേണ്ടത്. കാവശ്ശേരി ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ മലമല മുക്കിൽ നിന്ന് നെല്ലിയാങ്കുന്നം വഴി ദേശീയപാതയിൽ പ്രവേശിച്ച് സ്വാതി ജംഗ്ഷൻ വഴി ബസ്റ്റാൻഡിലെത്തി […]
Read more

തെരഞ്ഞെടുപ്പ് ദിവസം ബിജെപി സ്ഥാനാര്‍ത്ഥി മതചിഹ്നം ഉപയോഗിച്ചു; 5000 രൂപ പിഴ ഈടാക്കി

പാലക്കാട്: പൊതുസ്ഥലത്ത് തെരഞ്ഞെടുപ്പ് ദിവസം മതചിഹ്നമുള്ള ബാനര്‍ ഉപയോഗിച്ച്‌ പ്രചരണം നടത്തിയതിന് ബിജെപിക്ക് സ്ഥാനാര്‍ത്ഥിക്ക് പിഴ.പഞ്ചായത്ത് സെക്രട്ടറി പിഴ ഈടാക്കിയത്. എലപ്പുള്ളി പഞ്ചായത്തിലെ 23ാം വാര്‍ഡിലുള്‍പ്പെട്ട മായങ്കോട്, വള്ളേക്കുളം, പള്ളത്തേരി, ഉതുവക്കാട് എന്നിവിടങ്ങളിലാണ് ബിജെപി സ്ഥാനാര്‍ത്ഥിയുടെ പ്രചാരണ ബോര്‍ഡിന് സമീപം മതചിഹ്നമുള്ള ബാനര്‍ സ്ഥാപിച്ചിരുന്നത്.
Read more

യുഡിഎഫ് പ്രവർത്തകന് കല്ലേറിൽ ഗുരുതര പരിക്ക്; 6 ബിജെപി പ്രവർത്തകർ അറസ്റ്റിൽ

പാലക്കാട് : തിരഞ്ഞെടുപ്പിന്റെ തലേരാത്രിയുണ്ടായ സംഘർഷത്തിനിടയ്ക്ക് കല്ലേറുകൊണ്ട് യുഡിഎഫ് പ്രവർത്തകന് ഗുരുതരപരിക്ക്. പറളി കിണാവല്ലൂർ മനയ്ക്കമ്പാടം കോട്ടയ്ക്കൽ മുഹമ്മദ് അജ്മലിനാണ് പരിക്കേറ്റത്. സംഭവത്തിൽ കൊടുന്തിരപ്പുള്ളി സ്വദേശികളായ രാജു (67), ശിവപ്രകാശ് (48), പ്രകാശൻ (48), രാജേഷ് കുമാർ (41), വിനോദ് (37), ഹരിപ്രകാശ് (18) എന്നിവരെ പാലക്കാട് നോർത്ത് പോലീസ് അറസ്റ്റുചെയ്തു. പത്തോളം ബിജെപി പ്രവർത്തകർ സംഘംചേർന്ന് ആക്രമിക്കയായിരുന്നെന്ന് പാലക്കാട് നോർത്ത് പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നു. കല്ലേറിൽ മുഹമ്മദ് അജ്മലിന്റെ വലതുകണ്ണിലും മൂക്കിലുമാണ് ഗുരുതര […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.