സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Palakkad

റോഡിൽ പശുവിനെ കണ്ട് വെട്ടിച്ച കാർ മൺതിട്ടയിലിടിച്ചു; ഡ്രൈവർ മരിച്ചു

പാലക്കാട്: റോഡിൽ പശുവിനെ കണ്ട് വെട്ടിച്ച കാർ മൺതിട്ടയിലിടിച്ച് ഡ്രൈവർ മരിച്ചു. ചെർപ്പുളശ്ശേരി, നിരപറമ്പിൽ കോന്തത്തൊടി വീട്ടിൽ അബ്ദുറഹിമാനാണ് മരിച്ചത്. ഇന്നലെ വൈകുന്നേരമാണ് അപകടം നടന്നത്. റോഡിലേക്ക് പെട്ടെന്ന് കയറി വന്ന പശുവിനെ കണ്ട് ഭയന്ന ഇദ്ദേഹം കാർ വെട്ടിക്കുകയായിരുന്നു. ഇതോടെ നിയന്ത്രണം വിട്ട വാഹനം അടുത്തുള്ള മൺതിട്ടയിൽ ഇടിച്ചു കയറി. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ചെർപ്പുളശ്ശേരി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Read more

വോട്ടിങ് മെഷീനുകളിലെ കാന്‍ഡിഡേറ്റ് സെറ്റിങ് ഇന്നു മുതല്‍

പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പിനായുള്ള വോട്ടിങ് മെഷീനുകളിലെ കാന്‍ഡിഡേറ്റ് സെറ്റിങ് ജില്ലയില്‍ ഇന്നുമുതല്‍ ഡിസംബർ ഏഴ് വരെ നടക്കും. സ്ഥാനാര്‍ത്ഥിയുടെ ക്രമനമ്പര്‍, പേര്, ചിഹ്നം എന്നിവയടങ്ങിയ ബാലറ്റ് ലേബല്‍ വോട്ടിങ് മെഷീനില്‍ സജ്ജീകരിച്ച് വോട്ടെടുപ്പിന് സജ്ജമാക്കുന്ന പ്രക്രിയയാണ് കാന്‍ഡിഡേറ്റ് സെറ്റിങ്. സ്ഥാനാര്‍ത്ഥികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് ബാലറ്റ് യൂണിറ്റുകള്‍ സജ്ജമാക്കുന്നത്. പഞ്ചായത്ത് തലത്തില്‍ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്തുകള്‍ക്കായി മൂന്ന് ബാലറ്റ് യൂണിറ്റുകളും ഒരു കണ്‍ട്രോള്‍ യൂണിറ്റുമാണ് സജ്ജമാക്കുന്നത്. മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ തലത്തില്‍ ഒന്നു വീതം ബാലറ്റ് യൂണിറ്റും […]
Read more

നഗരമധ്യത്തില്‍ മനുഷ്യന്റെ തലയോട്ടിയും അസ്ഥികളും കവറില്‍ പൊതിഞ്ഞ് ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി

പാലക്കാട്: നഗരമധ്യത്തില്‍ മനുഷ്യന്റെ ശരീരഭാഗങ്ങള്‍ കണ്ടെത്തി. മാതാ കോവില്‍പള്ളിക്ക് മുന്‍വശത്തെ തുറസ്സായ സ്ഥലത്ത് മാലിന്യക്കൂമ്പാരത്തിന് സമീപത്ത് നിന്നാണ് ശരീരഭാഗങ്ങള്‍ കണ്ടെത്തിയത്. പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് ഉപേക്ഷിച്ചനിലയില്‍ തലയോട്ടിയും അസ്ഥികളുമാണ് കണ്ടെത്തിയത്. വ്യാഴാഴ്ച നഗരസഭയിലെ ശുചീകരണത്തൊഴിലാളികളാണ് തലയോട്ടി അടക്കമുള്ള ഭാഗങ്ങള്‍ ആദ്യം കണ്ടത്. രണ്ടുദിവസമായി ഈ ഭാഗത്തുനിന്ന് രൂക്ഷമായ ദുര്‍ഗന്ധം അനുഭവപ്പെട്ടിരുന്നതായി തൊഴിലാളികള്‍ പറഞ്ഞു. തുടര്‍ന്ന് രാവിലെ പരിശോധിച്ചപ്പോഴാണ് തലയോട്ടിയും എല്ലുകളും കണ്ടെത്തിയത്. തലമുടി അടക്കമുള്ള ശരീരഭാഗങ്ങള്‍ പൂര്‍ണമായി അഴുകാത്ത നിലയിലാണ്. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന […]
Read more

തെരുവ് നായയുടെ ആക്രമണത്തിൽ പ്ലസ് ടു വിദ്യാർത്ഥിനിക്ക് പരിക്ക്

പരിക്കേറ്റ അനന്യയെ ഉടൻ തന്നെ നെന്മാറ ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സകൾ നൽകിയ ശേഷം ആരോഗ്യസ്ഥിതി നിരീക്ഷണത്തിലാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. അടുത്തിടെ നെന്മാറയും പരിസര പ്രദേശങ്ങളായ അയിലൂർ, എലവഞ്ചേരി, മേലാർകോഡ്, നെല്ലിയാമ്പതി,കൊടുവായൂർ എന്നിവിടങ്ങളും ഉൾപ്പെടെ തെരുവ് നായയുടെ അതിക്രമം വർധിച്ചപ്പോൾ, നാട്ടുകാർ ഭീതിയിലാണ്. സ്‌കൂൾ സമയങ്ങളിലും മാർക്കറ്റ് മേഖലകളിലും നിരവധി നായ്ക്കളെ കാണപ്പെടുന്നതായി നാട്ടുകാർ പറയുന്നു. കുട്ടികളെയും യാത്രക്കാരെയും ആക്രമിക്കുന്ന സംഭവങ്ങൾ പതിവായിരിക്കുമ്പോഴും, സാഹചര്യം നിയന്ത്രിക്കാൻ വേണ്ട നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു നാട്ടുകാർ അധികൃതരോട് ആവശ്യപ്പെട്ടു. […]
Read more

ഗുരുകുലത്തിന്റെ ചിറകിലേറി ആതിഥേയർക്ക് കലാകിരീടം

അവസാനനിമിഷംവരെ ജേതാക്കളാരെന്ന ഉദ്വേഗം നിലനിർത്തി. ഹൈസ്കൂൾ വിഭാഗം നാടൻപാട്ട് ഫലം വന്നത് രാത്രി ഒമ്പതരയോടെ. 982 പോയിന്റോടെയാണ് ആലത്തൂർ ഒന്നാമതെത്തിയത്. തൊട്ടുപിന്നിൽ 981 പോയിൻാടെ പാലക്കാട് രണ്ടാമതായി. തൃത്താല ഉപജില്ല 942 പോയിൻ്റോടെ മൂന്നാമതെത്തി. കഴിഞ്ഞവർഷത്തെ ജേതാക്കളായ ഒറ്റപ്പാലം നാലാമതായി. സ്‌കൂളുകളിൽ ആലത്തൂർ ഗുരുകുലം അജയ്യത തെളിയിച്ചു. മത്സരിച്ച നൂറിനങ്ങളിലും ‘എ’ ഗ്രേഡ് നേടി സെഞ്ചുറിയടിച്ച അവർക്ക് 500 പോയിൻ്റോടെ തുടർച്ചയായ 25-ാം വർഷവും ഒന്നാംസ്ഥാനം നിലനിർത്താനായി. രണ്ടാംസ്ഥാന ത്തെത്തിയ ശ്രീകൃഷ്ണപുരം എച്ച്എസ്എസ് 280 പോയിന്റും മൂന്നാമതെത്തിയ […]
Read more

തദ്ദേശ തെരഞ്ഞെടുപ്പ്; സ്ഥാനാർത്ഥികൾ മൂന്നുപേരും സുനിത

പാലക്കാട്: തത്തമംഗലം നഗരസഭയിലെ 21-ാം വാർഡായ കുന്നത്തുപാളയം ഈ തവണത്തെ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ അപൂർവമായ ഒരു മത്സരത്തിന് വേദിയാകുകയാണ്. ഇവിടെ മത്സരിക്കുന്ന മൂന്നു സ്ഥാനാർത്ഥികളുടെയും പേരും ‘സുനിത’ എന്നതാണ് പ്രത്യേകത. എൻഡിഎ സ്ഥാനാർത്ഥി സുനിതയും, എൽഡിഎഫിൽ നിന്നുള്ള സ്വതന്ത്ര സ്ഥാനാർത്ഥി സുനിതയും കൂടാതെ യുഡിഎഫ് സ്ഥാനാർത്ഥി സുനിതയും ആണ് മത്സരരംഗത്ത്. എൽഡിഎഫിന്റെ ചിഹ്നം കുടയാണ്, യുഡിഎഫിന്റെ ചിഹ്നം കൈപ്പത്തിയാണ്. എൻഡിഎ സ്ഥാനാർത്ഥി സുനിത തിരിച്ചറിയാൻ വേണ്ടി പേര്സുനിത ലോകേഷ് എന്നാക്കി.പൊതുപ്രവർത്തനത്തിലൂടെ പ്രദേശത്ത് സജീവ സാന്നിധ്യമാണ് മൂവരും. ഇവരെല്ലാം […]
Read more

തദ്ദേശ തിരഞ്ഞെടുപ്പ്; ശക്തമായ പ്രചാരണവുമായി വനിതകൾ രംഗത്ത്

പാലക്കാട്: നെന്മാറ പഞ്ചായത്തിലെ നെടുങ്ങോട് എട്ടാം വാർഡിൽ തദ്ദേശ തിരഞ്ഞെടുപ്പ് ചൂടുപിടിക്കുമ്പോൾ, വനിതകളുടെ കൂട്ടായിറക്കം പ്രചാരണത്തിൽ പുതുജീവൻ പകർന്നിരിക്കുകയാണ്. വാർഡിൽ മത്സരിക്കുന്ന സഖാവ് പ്രകാശനുവേണ്ടി സ്ത്രീകളുടെ നേതൃത്വത്തിലുള്ള വീടുതോറുമുള്ള പ്രചാരണം ശ്രദ്ധേയമാകുന്നു. വാർഡിലെ ഓരോ വീടുകളിലും എത്തി സ്ഥാനാർത്ഥിയുടെ പ്രവർത്തനങ്ങളും പ്രാദേശിക വികസന സാധ്യതകളും ജനങ്ങളുമായി പങ്കുവെച്ച് വോട്ട് അഭ്യർത്ഥിക്കുക എന്നതാണ് ഇവരുടെ പ്രധാന ലക്ഷ്യം. പ്രദേശത്തെ വീട്ടമ്മമാരും യുവതികളും ഒരുമിച്ചാണ് ഈ പ്രചാരണം സംഘടിപ്പിച്ചിരിക്കുന്നത്. അതോടൊപ്പം ബ്ലോക്ക് തലത്തിൽ സുഗന്ധിക്കും ജില്ലാതലത്തിൽ മോഹനൻക്കും വേണ്ടി ഇവർ […]
Read more

അയ്യപ്പൻ വിളക്ക് മഹോത്സവം ഭക്തിപൂർവ്വം നടന്നു

പാലക്കാട് : കൂടല്ലൂരിൽ അയ്യപ്പൻ വിളക്ക് മഹോത്സവം ഭക്തി ഭാവോജ്ജ്വലമായി നടന്നു. വിവിധ ഭാഗങ്ങളിൽ നിന്നുമെത്തിയ ഭക്തരുടെ പങ്കാളിത്തത്തോടെ ചടങ്ങുകൾ അതിസാന്ദ്രമാവുകയായിരുന്നു. പരമ്പരാഗത രീതിയിലുള്ള വിളക്ക് ഘോഷം, കേശാദീപം, ഭജന, അയ്യപ്പൻ എന്ന പേരിൽ സമർപ്പിച്ച പ്രത്യേക പൂജകൾ എന്നിവയാണ് മഹോത്സവത്തിന് ഭംഗി കൂട്ടിയത്. ദേശീയ-സാംസ്കാരിക ഘടകങ്ങളെ സമന്വയിപ്പിച്ചെത്തിയ കലാപരിപാടികൾ ഭക്തജനങ്ങളെ ആകർഷിച്ചു. ഏറെ വിശിഷ്ടമായ ഈ വാർഷിക ഉത്സവം ഗ്രാമീണ സമൂഹത്തെ ഒരുമിപ്പിക്കുന്ന ആത്മീയ മഹാസംഗമമായി മാറി. ആശീർവാദം തേടി എത്തിയ ജീവിതത്തിന്റെ എല്ലാ മേഖലകളിലുമുള്ള […]
Read more

രാഹുലിന്‍റെ പേഴ്സണൽ സ്റ്റാഫും, ഡ്രൈവറും പ്രത്യേക അന്വേണ സംഘത്തിന്‍റെ കസ്റ്റഡിയിൽ

പാലക്കാട്: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ ബലാൽസംഗ കേസിൽ ഒളിവിൽ കഴിയുന്നതിനിടെ, അദ്ദേഹത്തിന്റെ പേഴ്സണൽ സ്റ്റാഫും ഡ്രൈവറും പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്തു. ഇവരെ തിരുവനന്തപുരത്തേക്ക് മാറ്റിയെന്നാണ് വിവരം. കോടതി ജാമ്യം നിഷേധിച്ചതിന് ശേഷം രാഹുലിനെക്കുറിച്ച് സ്റ്റാഫിന് അറിയില്ലെന്നും ബന്ധപ്പെട്ടിട്ടില്ലെന്നും അവർ വ്യക്തമാക്കിയിരുന്നു. ബലാൽസംഗം, ഗർഭധാരണം, നിർബന്ധിത ഗർഭഛിദ്രം എന്നിവ ആരോപണമുള്ള കേസിൽ പ്രോസിക്യൂഷൻ ഡിജിറ്റൽ തെളിവുകളും ചികിത്സാ രേഖകളും കോടതിയിൽ ഹാജരാക്കി. പ്രതിഭാഗം രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് വാദിച്ചെങ്കിലും, അത് കോടതി സ്വീകരിച്ചില്ല. രണ്ട് മണിക്കൂർ […]
Read more

സ്വകാര്യ ബസ്സും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അപകടം; 17 പേർക്ക് പരിക്ക്

പാലക്കാട്: വടക്കഞ്ചേരി ഡയാന ഹോട്ടലിന് സമീപം വ്യാഴാഴ്ച പകൽ 11 മണിയോടെ ആണ് അപകടം ഉണ്ടായത്. പരിക്കേറ്റവരെ വടക്കഞ്ചേരിയിലെ വിവിധ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. മുഖത്തിനും തലക്കും നെറ്റിക്കുമാണ് പലർക്കും പരിക്കേറ്റത്. ആരുടെയും പരിക്ക് ഗുരുതരമല്ല. തൃശൂർ ഭാഗത്ത് നിന്നും വടക്കഞ്ചേരി ഭാഗത്തേക്ക് വരികയായിരുന്നു ഇരു ബസുകളും. ഡയാന ഭാഗത്ത് ദേശീയപാതയിൽ നിന്നും സർവീസ് റോഡിലേക്ക് പ്രവേശിക്കവേ മുൻപിൽ പോവുകയായിരുന്ന കെഎസ്ആർടിസി ബസിന്റെ പിന്നിലാണ് സ്വകാര്യ ബസ് ഇടിച്ച് കയറിയത് . വടക്കഞ്ചേരി പോലീസ് സ്ഥലത്തെത്തി തുടർ […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.