സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Palakkad

തെരുവുനായയുടെ ആക്രമണം; അഞ്ചു പേർക്ക് പരിക്ക്

പാലക്കാട്: മുടപ്പല്ലൂർ പേവിഷബാധയുണ്ടെന്ന സംശയമുള്ള തെരുവുനായയുടെ ആക്രമണത്തിൽ മുടപ്പല്ലൂരിൽ അഞ്ച് പേർക്ക് പരിക്കേറ്റു. മുടപ്പല്ലൂർ ഹൈസ്കൂൾ വിദ്യാർത്ഥികളായ അഭിനവ് ദേവ് (8), അനുസ്മയ (12) അടക്കമുള്ളവർക്ക് സ്കൂൾവളപ്പിൽ വെച്ചാണ് നായ കടിച്ചത്. വീട്ടുമുറ്റത്ത് ഉറങ്ങിക്കിടന്നിരുന്ന ഒരു വ്യക്തിയും, ക്ഷേത്ര ദർശനത്തിന് എത്തിയ മറ്റൊരാളും നായയുടെ ആക്രമണത്തിൽ പരിക്കേറ്റു. ചക്കാന്തറ പ്രകാശ് (50), തെക്കുഞ്ചേരി കുട്ടൻ (59), പനംകുളമ്പ് വിനു (45) എന്നിവരാണ് മറ്റ് പരിക്കേറ്റവർ. എല്ലാവരും വിവിധ ആശുപത്രികളിൽ ചികിത്സ തേടി. സമീപത്തുള്ള വളർത്തുനായകളെയും തെരുവുനായകളെയും ഈ […]
Read more

മെഡിക്കൽ കോളേജിൽ മലമ്പുഴപദ്ധതിയിൽനിന്നുള്ള വെള്ളം മുടങ്ങിയിട്ട് മാസങ്ങൾ

പാലക്കാട് : മെഡിക്കൽ കോളേജിൽ മലമ്പുഴപദ്ധതിയിൽനിന്നുള്ള വെള്ളം മുടങ്ങിയിട്ട് മാസങ്ങൾ. മലമ്പുഴവെള്ളം ടാങ്കിൽ സംഭരിക്കുന്നുണ്ടെങ്കിലും മോട്ടോർ തകരാറിലായതിനാൽ മെഡിക്കൽകോളേജിന്റെ വിവിധ ഭാഗങ്ങളിലേക്ക് വെള്ളമെത്തിക്കാൻ സാധിക്കുന്നില്ല. മോട്ടോർ കത്തിപ്പോവുകയായിരുന്നു. നിലവിൽ കുഴൽക്കിണർ വെള്ളമാണ് ഉപയോഗിക്കുന്നത്. മോട്ടോർ കേടുപാട്‌ തീർക്കുന്നതിനായി നൽകിയിട്ടുണ്ടെങ്കിലും തിരികെ ലഭിച്ചിട്ടില്ല. പണം നൽകുന്നതിലെ കാലതാമസമാണ് മോട്ടോർ തിരികെലഭിക്കുന്നതിന് തടസ്സമെന്നാണ് സൂചന. തുക നൽകുന്നതിനുള്ള കത്തിടപാടുകൾ പുരോഗതിയിലാണ്. മെഡിക്കൽകോളേജിന്റെ പരിസരത്ത് കടകൾ കുറവായതിനാൽ ഇവിടെയെത്തുന്നവർക്ക് കുടിവെള്ളം വാങ്ങാനും ബുദ്ധിമുട്ടാണ്.
Read more

രാഹുൽ മാങ്കൂട്ടത്തിനെതിരെ ശക്തമായി രാജ്മോഹൻ ഉണ്ണിത്താൻ രംഗത്ത്

കോഴിക്കോട് : രാഹുൽ മാങ്കൂട്ടത്തെതിരായ ആരോപണങ്ങളിൽ അടിസ്ഥാനം ഉണ്ടെന്ന് കണ്ടതിനാലാണ് അദ്ദേഹത്തെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രാജ്മോഹൻ ഉണ്ണിത്താൻ വ്യക്തമാക്കി. പാർലമെന്ററി പാർട്ടിയിൽ നിന്ന് പുറത്താക്കിയിട്ടും രാഹുൽ പാർട്ടിയെ വെല്ലുവിളിക്കുന്ന രീതിയിൽ പെരുമാറിയതായും അദ്ദേഹം കുറ്റപ്പെടുത്തി. നിയമസഭാ യോഗത്തിൽ പങ്കെടുക്കാൻ രാഹുലിന് അവകാശമില്ലായിരുന്നെന്നും, ഇരയെയും മാധ്യമങ്ങളെയും അദ്ദേഹം വെല്ലുവിളിച്ചതായും ഉണ്ണിത്താൻ പറഞ്ഞു. പി. ആർ ഏജൻസികളെ ഉപയോഗിച്ച് കോൺഗ്രസ് നേതാക്കളെ ആക്രമിക്കാൻ രാഹുൽ ശ്രമിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. “പ്രസവിച്ച അമ്മയെ തല്ലിയാൽ […]
Read more

അതിജീവിതയെ അധിക്ഷേപിച്ച് ഡിസിസി പ്രസിഡന്റ്

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി നൽകിയ അതിജീവിതയെ അധിക്ഷേപിച്ച് പാലക്കാട് ഡി.സി.സി പ്രസിഡന്റ് എ തങ്കപ്പൻ. രാഹുലിനെതിരെ പരാതി വന്നിട്ട് മാസങ്ങളായി. പൊലീസ് പരാതി അന്വേഷിച്ചു നടക്കുന്ന സമയത്ത് എന്തുകൊണ്ട് മൊഴികൊടുത്തില്ല. തിരഞ്ഞെടുപ്പിന്റെ സമയത്ത് പരാതി വന്നത് സംശയിക്കുന്നു. ഇത് വരേ പരാതിക്കാരി എവിടെയായിരുന്നു ഒളിവിലായിരുന്നോവെന്നും എ തങ്കപ്പൻ പറഞ്ഞു. രാഹുലിനെ പിന്തുണക്കേണ്ടതില്ല. പുറത്ത് വന്ന ശബ്ദസന്ദേശങ്ങൾ ഗൗരവം അർഹിക്കുന്നതാണ്. നിയമപരമായ നടപടികളുമായി രാഹുൽ സഹകരിക്കണം. എംഎൽഎയ്ക്കൊപ്പം ഒരു വേദിയും പങ്കിട്ടിട്ടില്ലെന്നും തുടക്കം മുതൽ […]
Read more

കാട്ടുപന്നിയിടിച്ച് ഓട്ടോറിക്ഷ മറിഞ്ഞു

പാലക്കാട്: വണ്ടാഴി കാട്ടുപന്നിയിടിച്ചു മറിഞ്ഞ ഓട്ടോയുടെ അടിയിൽപ്പെട്ട് ഡ്രൈവർക്ക് ഗരുതര പരിക്ക്. വണ്ടാഴി കീഴ്‌പ്പാല രമേഷിനാണ് (44) പരിക്കേറ്റത്. മൂന്ന് വാരിയെല്ല്‌ പൊട്ടുകയും നട്ടെല്ലിന് ഗുരുതര ക്ഷതമേൽക്കുകയും ചെയ്തു. ബുധനാഴ്ച വൈകീട്ട് ഏഴരയോടെയാണ് സംഭവം. ചിറ്റിലഞ്ചേരിയിലേക്ക് ഓട്ടംപോകുമ്പോൾ വെള്ളാരക്കോട്ടുവെച്ച് കാട്ടുപന്നി കുറുകെ ചാടുകയായിരുന്നു. രമേഷ് ഓട്ടോയിൽനിന്ന് പുറത്തേക്കുവീണതോടൊപ്പം വാഹനം രമേശിന്റെ ദേഹത്ത് വീഴുകയായിരുന്നു. യാത്രക്കാരൻ പരിക്കില്ലാതെ രക്ഷപ്പെട്ടു. ഈസമയം ആവഴിവന്ന ബൈക്ക് യാത്രക്കാരും ഗ്രാമപ്പഞ്ചായത്തംഗം എം. ശിവദാസനും ചേർന്ന് വാഹനം ഉയർത്തി രമേഷിനെ പുറത്തെത്തിച്ച്, ആദ്യം ആലത്തൂരിലും […]
Read more

ഓൺലൈൻ വഴി പൈസ തട്ടിയ കേസിലെ പ്രതി പിടിയിൽ

പാലക്കാട് : ഓൺലൈനായി ഓഹരിവിപണിയിൽ പണം നിേക്ഷപിച്ച് ലാഭമുണ്ടാക്കാമെന്നു വിശ്വസിപ്പിച്ച് പാലക്കാട് ശേഖരീപുരം സ്വദേശിയിൽനിന്ന് 45,83,165 രൂപ തട്ടിയ കേസിലെ പ്രതി അറസ്റ്റിൽ. പശ്ചിമബംഗാൾ ഹൂഗ്ലി ഹിൻഡ്മോട്ടോർ സ്വദേശി ദിപ്ത കുണ്ടു(36)വിനെയാണ് ബെംഗുളൂരുവിൽ വെച്ച് പാലക്കാട് സൈബർ പോലീസ് പിടികൂടിയത്. ജൂലായ് മുതൽ സാമൂഹികമാധ്യമങ്ങൾ വഴി നിരന്തരം ബന്ധപ്പെട്ടാണ് തട്ടിപ്പ് നടത്തിയത്. ആദ്യം ചെറിയ തുകകൾ നിക്ഷേപിക്കാൻ പ്രേരിപ്പിച്ച് ലാഭം നൽകുകയും പിന്നീട് ഭീമമായ തുക വാങ്ങി മുഴുവനും തട്ടിയെടുക്കുകയുമായിരുന്നു. ഇതിനിടെ, നഷ്ടപ്പെട്ട തുകയിൽനിന്നു 14 ലക്ഷം […]
Read more

കാർഷിക യന്ത്രവത്കരണ ഉപപദ്ധതി ഈ വർഷവുംനടപ്പായില്ല

പാലക്കാട്: വടക്കഞ്ചേരി കാർഷികയന്ത്രങ്ങൾ വാങ്ങാൻ സഹായം നൽകുന്ന കാർഷിക യന്ത്രവത്കരണ ഉപപദ്ധതി (സ്മാം) ഈ വർഷവും നടപ്പാക്കാൻ വൈകുന്നു. ഓഗസ്റ്റിലാണ് അപേക്ഷ സ്വീകരിക്കാറുള്ളത്. മൂന്നു മാസം വൈകിയിട്ടും അപേക്ഷ എന്ന് സ്വീകരിക്കുമെന്നതിൽ വ്യക്തതയില്ല. 2026 മാർച്ച് വരെയേ അപേക്ഷിക്കാൻ കഴിയുകയുള്ളു. കഴിഞ്ഞ സാമ്പത്തിക വർഷവും അപേക്ഷ സ്വീകരിക്കൽ നീണ്ടുപോയിരുന്നു. 2025 ജനുവരിയിലാണ് സ്വീകരിച്ച് തുടങ്ങിയത്. വൈകിയതിനെത്തുടർന്ന് 2024-25 സാമ്പത്തിക വർഷം 1,900 പേർക്കു മാത്രമേ ജില്ലയിൽ അപേക്ഷിക്കാൻ കഴിഞ്ഞുള്ളു. മൂന്ന് കോടിയോളം രൂപയാണ് അനുവദിച്ചത്. 28 കോടി […]
Read more

റെയിൻബോ ക്ലബ് ഉദ്ഘാടനം ചെയ്തു

പാലക്കാട്: ഗവ. വിക്ടോറിയ കോളേജില്‍ ആരംഭിച്ച റെയിന്‍ബോ ക്ലബിന്റെ ഔദ്യോഗിക ഉദ്ഘാടനം ജില്ലാ കളക്ടര്‍ എം.എസ്. മാധവിക്കുട്ടി നിര്‍വഹിച്ചു. ജില്ലയെ ക്വിയര്‍ സുരക്ഷിത ഇടമാക്കി മാറ്റുന്ന ദീര്‍ഘകാല ഉദ്യമത്തിന്റെ ഭാഗമായാണ് കോളേജില്‍ റെയിന്‍ബോ ക്ലബ് രൂപീകരിച്ചത്. മാറ്റിനിർത്തപ്പെടുന്ന ലൈംഗിക ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് സാമൂഹിക മുന്നേറ്റത്തിനും, വിദ്യാഭ്യാസത്തിനും ആവശ്യമായ പ്രോത്സാഹനം നൽകുക, യുവജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കുക തുടങ്ങിയവയാണ് ക്ലബ്ബിന്റെ പ്രവർത്തന ലക്ഷ്യങ്ങൾ. ഗവ. വിക്ടോറിയ കോളേജിനു പുറമെ പത്തിരിപ്പാല ഗവ. കോളേജ്, തോലന്നൂര്‍ ഗവ. കോളേജ്, കൊഴിഞ്ഞാമ്പാറ […]
Read more

പാലം താൽക്കാലികമായി ഗതാഗതത്തിന് തുറന്നു കൊടുത്തു

പാലക്കാട് : ആലത്തൂർ കാവശ്ശേരി വടക്കേനട- പത്തനാപുരം-തോണിപ്പാടം റോഡിൽ ഗായത്രിപ്പുഴയ്ക്കു കുറുകേ നിർമിക്കുന്നപത്തനാപുരം പാലം താൽക്കാലികമായി ഇന്ന് മുതൽ ഗതാഗതത്തിന് തുറന്നു. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതും ആറാം വാർഡ് പത്തനാപുരത്തെ പോളിംഗ് സ്റ്റേഷൻ അക്കരെയുള്ള എൻ.എം.യു.പി സ്കൂളിലാണ്. അതേ സമയം ഭൂരിഭാഗം വോട്ടർമാർ ഇക്കരെയും ആയതുമാണ് ഇപ്പോൾ താൽക്കാലികമായി തുറന്നു കൊടുക്കാൻ കാരണം. ചെറുകിട യാത്രാ വാഹനങ്ങൾക്ക് വേണ്ടിയാണ് തുറന്നു കൊടുക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഭാരവാഹനങ്ങൾക്ക് സഞ്ചരിക്കാൻ അനുമതി നൽകില്ല. ഇലക്ഷനു ശേഷം വീണ്ടും അടച്ച് ടാറിംഗ് നടത്തും. […]
Read more

പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് മോഷണം

പാലക്കാട്: എലപ്പുള്ളി പോക്കാന്തോട്ട് പൂട്ടിയിട്ട വീടു കുത്തിത്തുറന്ന് 23 പവൻ സ്വർണവും 10,000 രൂപയും ഒരു ഡയമണ്ട് മോതിരവും കവർന്നു. മറ്റെന്തെങ്കിലും നഷ്ടമായോയെന്ന് കണ്ടെത്താൻ വീടിനുള്ളിൽ പൊലീസും വീട്ടുകാരും വിശദമായ പരിശോധന നടത്തുന്നുണ്ട്. പോക്കാന്തോട്ട് ബസ് സ്റ്റോപ്പിനു സമീപത്തുള്ള വിജയ് ശങ്കറിന്റെ വീട്ടിലാണു നാടിനെ മുഴുവൻ നടുക്കിയ കവർച്ച നടന്നത്. ചൊവ്വാഴ്ച രാവിലെ വിജയ് ശങ്കറും കുടുംബവും വീട് പൂട്ടി ഗുരുവായൂരിലേക്ക് പോയതായിരുന്നു. ഇന്നലെ വൈകിട്ടോടെ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരമറിയുന്നത്. ഒന്നിൽ കൂടുതൽ പേർ കവർച്ചാ […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.