Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Palakkad

പട്ടികവർഗ വിദ്യാർത്ഥികളുടെ ധനസഹായ അപേക്ഷകൾ കുറ്റിക്കാട്ടിൽ തള്ളി

പാലക്കാട്: പട്ടികവർഗ വിഭാഗത്തിലെ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ ധനസഹായ അപേക്ഷകൾ കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച നിലയിൽ. കൊല്ലങ്കോട് ട്രൈബൽ ഓഫീസിൽ സമർപ്പിച്ച 15 ഓളം അപേക്ഷകളാണ് യാക്കരയിലെ പുഴക്കരയിൽ നിന്ന് കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് വിദ്യാർത്ഥികൾ ജില്ലാ കലക്ടർക്കും പട്ടികവർഗ വകുപ്പ് ഓഫീസർക്കും പരാതി നൽകിയിട്ടുണ്ട്. എസ്എസ്എൽസി, പ്ലസ് ടു ക്ലാസുകളിൽ ഉന്നത വിജയം നേടിയ പട്ടികവർഗ വിദ്യാർത്ഥികൾക്കായി വകുപ്പ് നൽകുന്ന ധനസഹായത്തിനുള്ള അപേക്ഷകളാണ് ഉപേക്ഷിച്ചത്. ട്രൈബൽ പ്രൊമോട്ടർമാർ മുഖേന സമർപ്പിച്ചതായ അപേക്ഷകൾ പ്രദേശത്തെ ഒരു കെഎസ്ഇബി ജീവനക്കാരനാണ് കണ്ടെത്തിയത്. […]
Read more

ഓറഞ്ച് ദി വേൾഡ് ക്യാമ്പയിന്റെ ഭാഗമായി നടന്ന റാലി ഫ്ലാഗ് ഓഫ് ചെയ്തു

പാലക്കാട്: ജില്ലാ വനിതാ ശിശു വികസന ഓഫീസും ജില്ലാ സങ്കൽപ്പ് ഹബ്ബ് ഫോർ വിമണിന്റെയും ആഭിമുഖ്യത്തിൽ സ്ത്രീകൾക്കും പെൺകുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങൾക്കെതിരെയായി ഓറഞ്ച് ദി വേൾഡ് ക്യാമ്പയിൻ ഭാഗമായി നടന്ന റാലി ഫ്ലാഗ് ഓഫ് ചെയ്തു. വിക്ടോറിയ കോളേജ് ഡാൻസ് ക്ലബ്ബിന്റെ ഫ്ലാഷ് മോബേടെയാണ് റാലി ആരംഭിച്ചത്. ചെറിയ കോട്ടമൈതാനത്ത് നിന്ന് ആരംഭിച്ച റാലിയിൽ വനിതാ ബൈക്ക് റൈഡേഴ്സ്, വിക്ടോറിയ, മേഴ്സി, ചിറ്റൂർ കോളേജുകളിലെ എൻ. എസ്.എസ്, എൻ.സി.സി, വിമൻസ് സെൽ അംഗങ്ങൾ, വിവിധ വകുപ്പ് ജില്ലാതല […]
Read more

വിദ്യാർത്ഥി മുങ്ങി മരിച്ചു

പാലക്കാട്: അട്ടപ്പാടിയിലെ ഭവാനിപ്പുഴയിൽ കുളിക്കാൻ ഇറങ്ങിയ തിരുവനന്തപുരം സ്വദേശിയായ 22 കാരൻ മുങ്ങിമരിച്ചു. കോയമ്പത്തൂരിൽ നിന്ന് പഠനയാത്രയുടെ ഭാഗമായെത്തിയ സംഘത്തിലെ അംഗമായ നന്ദഗോപാൽ (22) ആണ് മരിച്ചത് മുക്കാലിക്ക് സമീപം ഭവാനി പുഴയിൽ വിദ്യാർത്ഥികൾ കുളിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. പുഴയിൽ കുടുങ്ങിയ നന്ദഗോപാലിനെ വനംവകുപ്പ് ഉദ്യോഗസ്ഥർ ഉടൻതന്നെ രക്ഷപ്പെടുത്തി കൂക്കൻപാളയം ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read more

വാഹന അപകടം; യുവാവിന് ഗുരുതര പരിക്ക്

പാലക്കാട്: വടക്കഞ്ചേരിയിൽ വാഹന അപകടത്തിൽപ്പെട്ട് യുവാവിന് ഗുരുതര പരിക്ക്. കുതിരാൻ തുരങ്കത്തിനുള്ളിൽ മിനി ലോറി അപകടത്തിൽപ്പെട്ട് സഹയാത്രികന്റെ കൈ അറ്റുപോയി. കൊല്ലംകോട് സ്വദേശി സുജിൻ (22) ഇടതുകൈയാണ് മുട്ടിനു മുകളിൽ വച്ച് അറ്റു പോയത്. ഇന്ന് രാവിലെയാണ് അപകടം. കോഴി കയറ്റി വന്ന മിനി ലോറിയാണ് അപകടത്തിൽ പെട്ടത്. നിയന്ത്രണം വിട്ട വാഹനം തുരങ്കത്തിന്റെ ഒരുവശം ചേർന്നു പോകുകയും സുജിന്റെ കൈ കൈവരിയിൽ ഇടിക്കുകയയിരുന്നു. പരിക്കേറ്റ സുജിനെ ഒരു ആംബുലൻസിലും കൈ മറ്റൊരു ആംബുലൻസിലുമായാണ് ആശുപത്രിയിൽ എത്തിച്ചത്.
Read more

കോൺഗ്രസിന് വിമതശല്യം

പാലക്കാട് : പിരായിരി പഞ്ചായത്തിൽ കോൺഗ്രസിന് വിമതശല്യം. നാല് വാർഡുകളിലാണ് യുഡിഎഫിനെതിരേ വിമതർ മത്സരിക്കുന്നത്. സീറ്റ് ലഭിക്കാത്തതുമായി ബന്ധപ്പെട്ട അസ്വാരസ്യങ്ങളാണ് യുഎഡിഎഫിൽനിന്ന് വിട്ട് സ്വതന്ത്രരായി മത്സരിക്കാൻ കാരണം. ഒന്നാം വാർഡായ വാരാമ്പള്ളത്ത് മുൻ പഞ്ചായത്തംഗമായ സിത്താര ശശിയാണ് വിമതയായി മത്സരിക്കുന്നത്. വാർഡ് രണ്ടായ കല്ലേക്കാട് നോർത്തിൽ ശാരിക, വിമലകുമാരി എന്നിങ്ങനെ രണ്ട് സ്വതന്ത്രർ മത്സരത്തിനുണ്ട്. 14-ാം വാർഡ് മോഴിപുലത്ത് സ്വതന്ത്ര സ്ഥാനാർഥിയായി സുലോചന മത്സരിക്കുന്നത്‌. 18-ാം വാർഡായ ചേങ്ങോട്ട്‌ കൃഷ്ണൻകുട്ടി സ്വതന്ത്രനായി മത്സരിക്കും.
Read more

പാലക്കാട് ഭാര്യയെ വെട്ടിക്കൊല്ലാൻ ശ്രമം; ഭര്‍ത്താവ് ഒളിവിൽ

പാലക്കാട്: പാലക്കാട് ഭർത്താവ് ഭാര്യയെ വെട്ടിക്കൊല്ലാൻ ശ്രമിച്ചു. മണ്ണാര്‍ക്കാട് അലനല്ലൂര്‍ പാലക്കാഴി സ്വദേശി കുഞ്ഞാത്തമ്മയ്ക്കാണ് വെട്ടേറ്റത്. ഗുരുതരാവസ്ഥയിൽ കുഞ്ഞാത്തമ്മയെ വട്ടമ്പലം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഭര്‍ത്താവ് കുഞ്ഞാലനാണ് ആക്രമിച്ചത്. ആക്രമണത്തിന് പിന്നാലെ ഇയാള്‍ സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read more

കഞ്ചാവ് ചെടികൾ നശിപ്പിച്ചു

പാലക്കാട് : അഗളി തദ്ദേശ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് എക്സൈസ് നടത്തിയ സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി അഗളി എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ മുഹമ്മദ്‌ ഇഹ്‌ലാസ് അലിയുടെ നേതൃത്വത്തിൽ 2 ദിവസങ്ങളിലായി നടത്തിയ പരിശോധനയിൽ അട്ടപ്പാടി മലയിൽ ഉൾവനത്തിൽ 4 തോട്ടങ്ങളിലായി 1682 കഞ്ചാവു ചെടികൾ കണ്ടെത്തി നശിപ്പിച്ചു. പരിശോധനയിൽ പ്രിവന്റീവ് ഓഫിസർ ജെ.ആർ.അജിത്, ഗ്രേഡ് പ്രിവന്റീവ് ഓഫിസർ ചന്ദ്രൻ, സിവിൽ എക്സൈസ് ഓഫിസർമാരായ പ്രദീപ്‌, ലക്ഷ്മണൻ, ഭോജൻ എന്നിവർ പങ്കെടുത്തു.
Read more

ഡിഡിസി പ്രസിഡന്റിനെതിരെ പോസ്റ്റർ വിവാദം

പാലക്കാട്: എരുമയൂർ പഞ്ചായത്തിലെ ഡിസിസി പ്രസിഡന്റായ എ. തങ്കപ്പനെതിരെ വിമർശനവുമായി ഡിസിസി ഓഫീസ് മതിലിനു മുന്നിൽ പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. ഡിസിസി ഓഫീസ് രാവിലെ തുറക്കാൻ വരുമ്പോഴാണ് പ്രവർത്തകർ പോസ്റ്റർ കാണുന്നത്. പതിനെട്ടാം വാർഡ് ജനറൽ സീറ്റ് എസ്. സി സ്ഥാനാർത്ഥിക്ക് വിറ്റുവെന്ന ഗുരുതരമായ ആരോപണമാണ് പോസ്റ്ററിൽ ഉയർത്തപ്പെട്ടത്. പത്തൊമ്പതാം വാർഡിലും എസ്.സി സ്ഥാനാർത്ഥിയാണ്. പഞ്ചായത്തിൽ സ്ഥാനാർത്ഥിനിർണയത്തെ ചൊല്ലി ഗുരുതരമായ ഗ്രൂപ്പ് തർക്കമാണ് നടക്കുന്നത്. അതുമായി ബന്ധപ്പെട്ടാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ട സംശയമാണ് പ്രവർത്തകർ പറയുന്നത്. പോസ്റ്റർ കണ്ട ഉടനെ […]
Read more

‌എൽഡിഎഫ് സ്ഥാനാർഥികളുടെ പത്രിക തള്ളി

പാലക്കാട്: ആലത്തൂർ കാവശ്ശേരി ഗ്രാമപ്പഞ്ചായത്തിൽ രണ്ട് സിപിഎം സ്ഥാനാർഥികളുടെ നാമനിർദേശ പത്രികകൾ തള്ളി. നാലാം വാർഡ് വലിയപറമ്പിൽ പി.സി. പ്രമോദ്, അഞ്ചാംവാർഡ് വടക്കേനടയിൽ കെ. ജയശീലൻ എന്നിവരുടെ പത്രികകളാണ് തള്ളിയത്. രണ്ടുപേരെയും നേരത്തേയുണ്ടായ കേസിൽ ജില്ലാകോടതി ശിക്ഷിച്ചിരുന്നു. ഹൈക്കോടതിയിൽ ഇതിന്റെ അപ്പീൽ പരിഗണനയിലാണ്. ശിക്ഷിക്കപ്പെട്ടവർ മത്സരിക്കാൻ അയോഗ്യരാണെന്ന് ശനിയാഴ്ച സൂഷ്മപരിശോധനാവേളയിൽ എതിർസ്ഥാനാർഥികൾ ചൂണ്ടിക്കാട്ടി. കേസിന്റെ വിശദാംശങ്ങൾ തിങ്കളാഴ്ച ഹാജരാക്കാൻ റിട്ടേണിങ് ഓഫീസർ ആവശ്യപ്പെട്ടിരുന്നു. ഇതിന് കഴിയാതെ വന്നതോടെയാണ് പത്രികകൾ തള്ളിയത്. ഡമ്മിസ്ഥാനാർഥികളായ വി. കുഞ്ഞിരാമൻ നാലാം വാർഡിലും […]
Read more

‌മൊബൈൽഫോൺ കടയിൽ മോഷണം; രണ്ടുപേർ അറസ്റ്റിൽ

പാലക്കാട്: കഴനിചുങ്കത്തെ മൊബൈൽഫോൺ കടയിൽ മോഷണം നടത്തിയ രണ്ടുപേർ അറസ്റ്റിൽ. തിരുനെല്ലായി മൂഴിപ്പാടം മനുരാജ് (25), പിരായിരി അണ്ടലക്കാട് അർഷാദ് (24) എന്നിവരാണ് ആലത്തൂർ പോലീസിന്റെ പിടിയിലായത്.കഴനിചുങ്കം ഹൈടെക് മൊബൈൽഷോപ്പിൽ 15-ന് പുലർച്ചെയായിരുന്നു മോഷണം, 10,000 രൂപയും ഒന്നേകാൽലക്ഷം രൂപ വിലവരുന്ന മൊബൈൽഫോണും അനുബന്ധ സാധനങ്ങളുമാണ് മോഷ്ടിച്ചത്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതികളെ പിടികൂടിയത്. മനുരാജ് കസബ, കോങ്ങാട്, ഹേമാംബികനഗർ സ്റ്റേഷനുകളിൽ പത്തോളം മോഷണക്കേസിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. അർഷാദ് കഞ്ചാവുകേസിൽ പ്രതിയാണ്. ഇരുവരും പെയിന്റിങ് തൊഴിലാളികളാണ്. […]
Read more

Recent News

Advertisement
WhiteswanTV Footer