Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Palakkad

യുഡിഎഫ് സ്ഥാനാർത്ഥികൾക്കെതിരെ അപരന്മാർ രംഗത്ത്

പാലക്കാട്: വടക്കഞ്ചേരി യുഡിഎഫ് സ്ഥാനാർഥികൾക്കെതിരെ വടക്കഞ്ചേരി പഞ്ചായത്തിൽ അപരന്മാർ രംഗത്ത്. സിപിഎം വിട്ട് സ്വതന്ത്രനായി മത്സരിക്കുന്ന പി ഗംഗാധരനെതിരെ രണ്ട് ഗംഗാധരൻമാരാണ് പത്രികകയുടെ സൂക്ഷ്മ പരിശോധന കഴിഞ്ഞപ്പോൾ മത്സരത്തിനുള്ളത്. സിപിഎം വിട്ട യുഡിഎഫും സ്ഥാനാർഥിയെ നിർത്തിയിട്ടുള്ള പതിനെട്ടാം വാർഡിലെ പ്രസാദിനെതിരെ മറ്റൊരു പ്രസാദ് പത്രിക നൽകിയിട്ടുണ്ട്. പതിനഞ്ചാം വാർഡിൽ അഡ്വ. ദിലീപിനെതിരെ മറ്റൊരു ദിലീപും രംഗത്തുണ്ട്. എന്നാൽ തനിക്കെതിരെ മത്സരിക്കുന്നവർ അപരന്മാർ അല്ലെന്നും സിപിഎം വിമതരാണെന്നും പി ഗംഗാധരൻ പറഞ്ഞു. കാരണം, ഒരു ഗംഗാധരൻ പാർട്ടി ഓഫീസിൽ […]
Read more

ജില്ലയിൽ 9909 സ്ഥാനാർത്ഥികൾ; 56 പേരുടെ പത്രികകൾ തള്ളി

പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളുടെ പട്ടിക സൂക്ഷ്മ പരിശോധന പൂർത്തിയായപ്പോൾ ജില്ലയിൽ 9909 സ്ഥാനാർത്ഥികളാണ് രംഗത്തുള്ളത്. 56 പേരുടെ പത്രികകൾ തള്ളി. ഏഴു നഗരസഭകൾക്കു പുറമേ ജില്ലാ പഞ്ചായത്ത്, 13 ബ്ലോക്ക് പഞ്ചായത്ത്, 88 ഗ്രാമപഞ്ചായത്ത് എന്നിവയാണ് ഉള്ളത്. പത്രിക പിൻവലിക്കാനുള്ള അവസാന സമയം ഇന്ന് വൈകിട്ട് 3 മണിയാണ്. സ്ത്രീകൾ 5150, പുരുഷന്മാർ 4759 ആണ്, തള്ളിയ പത്രികകൾ 56 ആണ്. നാമനിർദ്ദേശപത്രിക സൂക്ഷ്മ പരിശോധനയിൽ എൽഡിഎഫിനും യുഡിഎഫിനും ബിജെപിക്കും കനത്ത തിരിച്ചടിയുണ്ട്. പത്രിക തള്ളിയവരിൽ […]
Read more

ബിജെപി സ്ഥാനാർത്ഥിയാവാൻ ഗൾഫിൽ നിന്നും പറന്നിറങ്ങി നീതു മനോജ്

പാലക്കാട്: വടക്കഞ്ചേരി തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ ജാതിയും മതവും ഒരു പ്രധാന ഘടകമാണെന്നത് പരസ്യമായ രഹസ്യമാണ്. ഇത്തരത്തിൽ ന്യൂനപക്ഷ വിഭാഗം കൂടുതലുള്ള മലയോര കുടിയേറ്റ മേഖലയായ കിഴക്കഞ്ചേരി പഞ്ചായത്ത് കോട്ടക്കുളം വാർഡിൽ ക്രിസ്ത്യൻ വിഭാഗത്തിനുള്ള സ്ഥാനാർത്ഥിക്കാനുള്ള ബിജെപിയുടെ അന്വേഷണം നീതു മനോജിലെത്തിയത്. സ്ഥാനാർത്ഥി നീതു എന്ന് ഉറപ്പിച്ചതോടെ അബുദാബിയിൽ ജോലിയുള്ള നീതു അടുത്ത ഫ്ലൈറ്റിൽ പറന്നിറങ്ങിയത് സ്ഥാനാർത്ഥിത്വത്തിലേക്കാണ്. സ്ഥാനാർത്ഥിയാവാൻ ബിജെപിയിൽ ചേർന്നതല്ല. ഭർത്താവ് മനോജ് ന്യൂനപക്ഷമോർച്ച താലൂക്ക് ഭാരവാഹിയും, ബിജെപി പഞ്ചായത്ത് കമ്മിറ്റി അംഗവുമാണ്. കോട്ടേക്കുളം വാർഡിലാണ് നീതു […]
Read more

കെഎസ്ആർടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ചു ഒരാൾക്ക് പരിക്ക്

പാലക്കാട്: ചിറ്റിലഞ്ചേരി കെഎസ്ആർടിസി ബസിടിച്ച് സ്‌കൂട്ടർ യാത്രക്കാരന് ഗുരുതര പരിക്കേറ്റു. ചെന്നൈ സ്വദേശിയായ ആദിത്യനാണ് (28) പരിക്കേറ്റത്. ആദിത്യനെ ആദ്യം നെന്മാറയിലെസ്വകാര്യ ആശുപത്രിയിലേക്കും പിന്നീട് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. ശനിയാഴ്ച രാവിലെ 7.30-ന് മംഗലം-ഗോവിന്ദാപുരം പാതയിൽ ചിറ്റിലഞ്ചേരി കടമ്പിടി ബസ്‌ സ്റ്റോപ്പിന് സമീപമാണ് അപകടം. മുടപ്പല്ലൂരിൽ നിന്ന് നെന്മാറയിലേക്ക് സ്‌കൂട്ടറിൽ പോകുന്നതിനിടെ, തൃശ്ശൂരിലേക്ക് പോകുന്ന കെഎസ്ആർടിസി ബസുമായാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക്‌ തെറിച്ചുവീണ ആദിത്യന് കാലിനും കൈയ്‌ക്കും താടിയെല്ലിനും ഗുരുതര പരിക്കേറ്റു. സ്‌കൂട്ടർ തകർന്നു. […]
Read more

പാലക്കാട് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ മുൻ സിപിഎം നേതാവിന് വധഭീഷണി

പാലക്കാട്: അട്ടപ്പാടിയിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്ന സിപിഎം മുൻ ഏരിയ സെക്രട്ടറി വി.ആർ. രാമകൃഷ്ണനെ സിപിഎം നേതാവ് വധഭീഷണി മുഴക്കിയതായി ആരോപണം. അഗളി പഞ്ചായത്തിലെ 18-ാം വാർഡിൽ സ്വതന്ത്ര സ്ഥാനാർഥിയായ രാമകൃഷ്ണനെ സിപിഎം അഗളി ലോക്കൽ സെക്രട്ടറി എൻ. ജംഷീർ ഫോൺ വഴി ഭീഷണിപ്പെടുത്തിയെന്ന സംഭാഷണത്തിന്റെ ഓഡിയോ പുറത്തുവന്നിട്ടുണ്ട്. ഇന്നലെ രാത്രിയാണ് ജംഷീർ രാമകൃഷ്ണനെ വിളിച്ച് നാമനിർദേശപത്രിക പിൻവലിക്കാൻ സമ്മർദ്ദമുണ്ടാക്കിയത്. പത്രിക പിൻവലിക്കാത്ത പക്ഷം തട്ടിക്കളയേണ്ടിവരും, പാർട്ടിക്കെതിരെ മത്സരിച്ചാൽ കൊല്ലേണ്ടിവരും എന്നാണ് ജംഷീർ പറഞ്ഞത്. മത്സരത്തിൽ നിന്ന് […]
Read more

പാലക്കാട് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ സിപിഎം പ്രവർത്തകൻ ജീവനൊടുക്കിയ നിലയിൽ

പാലക്കാട്: പാലക്കാട് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ സിപിഎം പ്രവർത്തകൻ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പടലിക്കാട് സ്വദേശി ശിവൻ ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. പടലിക്കാട് റോഡരികിൽ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സിപിഎം കെട്ടിയ ഓഫീസിലാണ് കണ്ടെത്തിയിയത്. മരണകാരണം വ്യക്തമല്ലെന്നും സംഭവത്തെ കുറിച്ച് അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു.
Read more

കോൺഗ്രസ് കൗൺസിലറുടെ ഭാര്യ സിപിഎം പിന്തുണയോടെ സ്ഥാനാർത്ഥിയായി മത്സരരംഗത്ത്

പാലക്കാട്: പാലക്കാട് നഗരസഭയിൽ കോൺഗ്രസ് കൗൺസിലർ മൻസൂർ മണലാഞ്ചേരിയുടെ ഭാര്യ സഫിയ മൻസൂർ സി.പി.എം പിന്തുണയുള്ള സ്ഥാനാർഥിയായി കോൺഗ്രസിനെതിരെ മത്സരരംഗത്ത്. മുപ്പത്തിയാറാം വാർഡ് തിരുനെല്ലായി വെസ്റ്റിൽ സഫിയ സി.പി.എം പിന്തുണയോടെ ഭാര്യ സംഘടന ‘താങ്ങും തണലും ‘ സ്ഥാനാർത്ഥിയായി മത്സരിക്കും. ഈ നീക്കം മുന്നിൽ കണ്ട സിപിഎം ഇന്നലെ വരെ ഇവിടെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിരുന്നില്ല. ദീർഘകാലം കൗൺസിലറായിരുന്ന എ. ചെമ്പകമാണ് ഇവിടെ കോൺഗ്രസ് സ്ഥാനാർത്ഥി. ഈ സീറ്റിൽ തന്റെ ഭാര്യയെ മത്സരിപ്പിക്കണമെന്ന് മൻസൂർ മണലാഞ്ചേരി കോൺഗ്രസ് നേതൃത്വത്തോട് […]
Read more

മുൻ കോളേജ് നേതാക്കൾ പഞ്ചായത്ത് മത്സരത്തിൽ

പാലക്കാട്: പാലക്കാട് ജില്ലയിലെ വിവിധ പഞ്ചായത്ത്- നഗരസഭ- ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിൽ ശക്തമായ മത്സരാർത്ഥികളായി പാലക്കാട് വിക്ടോറിയ കോളേജിലെ മുൻ ചെയർമാൻമാർ ശക്തമായി രംഗത്ത്. വിക്ടോറിയ കോളേജിലെ മുൻ ചെയർമാൻമാരായ വിപിൻ പാലക്കാട് നഗരസഭയുടെ നാല്പത്തിയൊന്നാം വാർഡിൽ സ്ഥാനാർത്ഥിയായി മത്സരിക്കുന്നു. അതേസമയം ബാദുഷ പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് തലത്തിൽ മത്സരിക്കുമ്പോൾ അജാസ് കുഴൽമന്ദം ജില്ലാ പഞ്ചായത്ത് ഡിവിഷനിലും മത്സരിക്കുന്നു. സ്മിജ കുഴൽമന്ദം ഗ്രാമപഞ്ചായത്തിലെ പതിനെട്ടാം വാർഡിൽ മത്സരിക്കുന്നു. മരുത്ത റോഡ് ഗ്രാമപഞ്ചായത്തിൽ നിന്നും ഗൗജ തന്റെ വിവാഹത്തിരക്കിന്റെ […]
Read more

പൂജ ബമ്പര്‍ ഒന്നാം സമ്മാനം 12 കോടി പാലക്കാട് വിറ്റ ടിക്കറ്റിന്

പാലക്കാട്: പൂജ ബമ്പർ ലോട്ടറിയുടെ ഒന്നാം സമ്മാനം പാലക്കാട് ജില്ലയിലെന്ന് സൂചന. JD 545542 എന്ന നമ്പറിനാണ് ഒന്നാം സമ്മാനമടിച്ചിരിക്കുന്നത്. പാലക്കാട് മുനിസിപ്പൽ സ്റ്റാന്റിന് സമീപത്തെ കിങ്സ് സ്റ്റാർ ഏജൻസിയിൽ നിന്നാണ് ഒന്നാം സമ്മാനത്തിന് അർഹമായ ടിക്കറ്റ് വിറ്റുപോയിരിക്കുന്നത്. 12 കോടിയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം ഒരു കോടി വീതം 5 പേർക്ക് ലഭിക്കും. സമ്മർ ബമ്പർ ലോട്ടറിയുടെ ഒന്നാം സമ്മാനവും ഇതേ ഏജൻസിയിലെ ടിക്കറ്റിന് തന്നെയാണ്. പാലക്കാട് സ്വദേശിക്ക് തന്നെയാണ് സമ്മാനമെന്ന് ഏജൻസി ഉടമ […]
Read more

നഗരസഭയിൽ ചൂട് പിടിച്ച പ്രചരണം

പാലക്കാട്: 53 വാർഡുകൾ, 214 സ്ഥാനാർഥികൾ. സംസ്ഥാനം തന്നെ ഉറ്റുനോക്കുന്ന രാഷ്ട്രീയ പോരാട്ടമാണു പാലക്കാട് നഗരസഭയിലേത്. സൂക്ഷ്മപരിശോധനയും പത്രിക പിൻവലിക്കാനുള്ള അവസാന തീയതിയും കഴിഞ്ഞാലേ അന്തിമ ചിത്രം തെളിയൂവെങ്കിലും പാലക്കാട് നഗരസഭയിൽ പ്രചാരണ പോരാട്ടം കനത്തു തുടങ്ങി. എൻഡിഎ, യുഡിഎഫ്, എൽഡിഎഫ്, വെൽഫെയർ പാർട്ടി സ്ഥാനാർഥികൾക്കു പുറമേ സ്വതന്ത്രരും മത്സര രംഗത്തുണ്ട്. ഇതിൽ പാർട്ടിയോട് ഇടഞ്ഞു നിൽക്കുന്നവരുമുണ്ട്. ഭരണം നിലനിർത്താനുള്ള പോരാട്ടത്തിലാണ് ബിജെപി. ഇത്തവണ നഗരസഭാ ഭരണം പിടിക്കുമെന്നാണ് യുഡിഎഫിന്റെ ഉറപ്പ്. വൻ കുതിപ്പെന്ന് എൽഡിഎഫും പറയുന്നു. […]
Read more

Recent News

Advertisement
WhiteswanTV Footer