Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Palakkad

പാലക്കാട് യുഡിഎഫിന് തിരിച്ചടി; പഞ്ചായത്ത് അംഗം വിമത സ്ഥാനാർഥി

പാലക്കാട്: വണ്ടാഴി ഗ്രാമപഞ്ചായത്ത് യുഡിഎഫ് പഞ്ചായത്ത് അംഗം വിമതനായി മത്സരിക്കുന്നു. നിലവിൽ ആലത്തൂർ ബ്ലോക്ക് സെക്രട്ടറി കൂടിയായ ഡിനോയ് കോമ്പാറയാണ് വിമതനായി മത്സരിക്കുന്നത്. ഡിനോയ് കോമ്പാറയുടെ നീക്കം കോൺഗ്രസിന് അപ്രതീക്ഷിതമായ തിരിച്ചടിയാണ്. വണ്ടാഴി ഗ്രാമപഞ്ചായത്തിലെ ഭരണസമിതിയിലെ പ്രതിപക്ഷ നേതാവായി ഉയർത്തിക്കാട്ടിയിരുന്ന വ്യക്തിയായിരുന്നു ഡിനോയ് കോമ്പാറ. കണിയമംഗലം വാർഡിലെ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്നു ഡിനോയ്. ഇത്തവണ കണിയമംഗലം വനിതാ വാർഡ് ആയതോടെ ഡീനോയ് മംഗലം ഡാം വാർഡ് ആവശ്യപ്പെട്ടു. എന്നാൽ മംഗലം ഡാമിൽ എ. മൂസ കുട്ടിയാണ് യുഡിഎഫ് സ്ഥാനാർത്ഥി. […]
Read more

യുഡിഎഫ് സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു

പാലക്കാട്: മംഗലം ഡാം വണ്ടാഴി ഗ്രാമപഞ്ചായത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിക്കളെ പ്രഖ്യാപിച്ചു. യുഡിഎഫ് സ്ഥാനാർത്ഥികളുടെ പട്ടിക പ്രഖ്യാപിച്ചപ്പോൾ കോൺഗ്രസ് നേതൃത്വത്തിൽ നിന്ന് ആറ് പേർ മത്സരരംഗത്തെത്തി. മണ്ഡലം പ്രസിഡന്റ് കെ.എം ശശീന്ദ്രൻ, ബ്ലോക്ക് വൈസ് പ്രസിഡണ്ടുമാരായ സി. അരവിന്ദാക്ഷൻ, എൻ. അശോകൻ, എ മൂസക്കുട്ടി, ആർ ആർ. സുരേഷ്, കെ പ്രമോദ് തുടങ്ങിയവരാണ് മണ്ഡലം നേതൃത്വം നിലയിൽ നിന്ന് മത്സരിക്കുന്നത്. മുടപ്പല്ലൂർ, വണ്ടാഴി മേഖലകളിലെ വാർഡുകളിൽ ആണ് ഈ സ്ഥാനാർത്ഥികൾ മത്സരിക്കുന്നത്. ഈ മേഖലയിലെ വാർഡുകൾ രണ്ടെണ്ണം ഒഴിച്ച് […]
Read more

മണ്ണാർക്കാട് പാലക്കയത്ത് കാട്ടാനയെ പ്രതിരോധിക്കാന്‍  സൗരോര്‍ജ്ജ തൂക്കുവേലി ഒരുങ്ങി

പാലക്കാട്: കാട്ടാനകളെ പ്രതിരോധിക്കാന്‍ കാഞ്ഞിരപ്പുഴ പാലക്കയം ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ നിര്‍മിക്കുന്ന സൗരോര്‍ജ്ജ തൂക്കുവേലി മൂന്ന് റീച്ചുകളിലായി 18 കിലോമീറ്റര്‍ പണി പൂര്‍ത്തിയായി. വനാതിര്‍ത്തിയില്‍ 37 കിലോമീറ്റര്‍ ദൂരത്തിലാണ് തൂക്കുവേലി നിര്‍മിക്കുന്നത്. അതേസമയം കരാര്‍ കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് നിലവില്‍ പ്രവൃത്തികള്‍ നടക്കുന്നില്ല. ഒരുവര്‍ഷമായിരുന്നു കാലാവധി. പ്രതികൂല കാലാവസ്ഥയും ദുര്‍ഘടമായ പ്രദേശവും ഉള്‍പ്പടെ വിവിധകാരണങ്ങളാലാണ് നിശ്ചിത കാലാവധിക്കകം പണിപൂര്‍ത്തിയാക്കാന്‍ കഴിയാതിരുന്നതെന്നാണ് വിവരം. .
Read more

എം.എച്ച് ക്ലബ്ബ് തിരഞ്ഞെടുപ്പ് ഓഫീസാക്കി; പ്രതിഷേധിച്ച് നാട്ടുകാർ

പാലക്കാട്: ആലത്തൂർ കിഴക്കഞ്ചേരി പഞ്ചായത്തിലെ ചീരക്കുഴി വാർഡിലെ 40 വർഷത്തെ പാരമ്പര്യമുള്ള ക്ലബ്ബ് എൽഡിഎഫ് തിരഞ്ഞെടുപ്പ് ഓഫീസ് ആക്കി മാറ്റി ഇത് ജനങ്ങളുടെ പ്രതിഷേധത്തിന് വഴിവെച്ചു. ചീരക്കുഴിയിലുള്ള എംഎച്ച് ക്ലബ്ബ് 40 വർഷമായി കനാൽ പുറമ്പോക്ക് സ്ഥലത്താണ് പ്രവർത്തിക്കുന്നത്. യുവജനങ്ങളുടെ കലാകായിക പരിമിതികളെ വളർത്താൻ തുടങ്ങിയ ക്ലബ്ബ് ഇന്ന് എൽഡിഎഫ്പാർട്ടിയുടെ തിരഞ്ഞെടുപ്പ് ഓഫീസ് ആയി മാറി. ഇതിനെതിരെ അമ്പതോളം വരുന്ന യുവാക്കളും കുട്ടികളും ക്ലബ്ബിനു മുന്നിലെത്തി പ്രതിഷേധിച്ചു. പ്രദേശത്തെ യുവാക്കൾ തങ്ങൾക്ക് മത്സരയിനങ്ങളിൽ കിട്ടുന്ന ട്രോഫികളും മറ്റും […]
Read more

എക്സൈസിനെ വെട്ടിച്ചു പ്രതി വാളയാർ ഡാമിലേക്ക് എടുത്തുചാടി

പാലക്കാട്: വാളയാർ ചെക്ക് പോസ്റ്റിൽ നിന്ന് എക്സൈസ് പരിശോധനയെ വെട്ടിച്ച് പ്രതി വാളയാർ ഡാമിലേക്ക് ചാടി രക്ഷപ്പെട്ടു. ഒഡിഷ സ്വദേശിയായ ഇയാളെ നാല് കിലോ കഞ്ചാവുമായി ബസിൽ നിന്നാണ് എക്സൈസ് സംഘം പിടികൂടിയത്. ടോയ്ലറ്റിൽ പോകണം എന്ന വ്യാജേന അവസരം പ്രയോജനപ്പെടുത്തി പ്രതി ഓടി രക്ഷപ്പെട്ടതോടെയാണ് തിരച്ചിൽ ശക്തമാക്കിയത്. കയ്യിൽ വിലങ്ങിട്ട നിലയിൽ പ്രതികണ്ടെത്താനാകാത്തതിനെ തുടർന്ന് ഡാമിന്റെ ചുറ്റുപാടുകളായ പൊന്തക്കാട്ടിലേക്കും ഇയാൾ കടന്നിരിക്കാമെന്ന സാധ്യതയും പോലീസ് പരിശോധിക്കുന്നു. വാളയാർ പോലീസും എക്സൈസ് ഉദ്യോഗസ്ഥരും സംയുക്തമായി വ്യാപകമായ തിരച്ചിൽ […]
Read more

എരുമയൂർ പഞ്ചായത്തിൽ യുഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

പാലക്കാട്: തദ്ദേശീയ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ആലത്തൂർ നിയോജക മണ്ഡലത്തിലെ എരുമയൂർ പഞ്ചായത്തിൽ യുഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. കുനിശ്ശേരി മണ്ഡപത്തിൽ നടന്ന യോഗത്തിൽ സ്ഥാനാർത്ഥികളെ പരിചയപ്പെടുത്തി. ബ്ലോക്കിലേക്ക് അബ്ദുൽഖാദർനെയും അഞ്ചു മുതൽ 13 വാർഡുകൾ വരെയുള്ള സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്. പഞ്ചായത്ത് വികസനത്തിനും വികസന മുരടിപ്പിനെതിരെയും കാർഷിക മേഖലയുടെ വികസനത്തിനും യുഡിഎഫ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കണമെന്ന് യോഗം ആഹ്വാനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഉണ്ണി കുമാരൻ അധ്യക്ഷത വഹിച്ചു. മണ്ഡലം കമ്മിറ്റിയും ബ്ലോക്ക് കമ്മിറ്റിയും കൂടി തീരുമാനമെടുത്താണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതെന്നും, മൊത്തം […]
Read more

ഒറ്റപ്പെടുത്തി ക്രൂശിച്ചു; പാലക്കാട് ബിജെപിയിൽ വീണ്ടും പൊട്ടിത്തെറി

പാലക്കാട്: തദ്ദേശ തെരഞ്ഞെടുപ്പ് അടുത്ത് നിൽക്കെ പാലക്കാട് ബിജെപിയിൽ പൊട്ടിത്തെറി. ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ സി കൃഷ്ണകുമാറിനെതിരെ പാലക്കാട് നഗരസഭ അധ്യക്ഷ പ്രമീള ശശിധരൻ ഗുരുതര വിമർശനവുമായി രംഗത്ത്. കൃഷ്ണകുമാറിന്റെ നീക്കം സംഘടന പിടിക്കാനാണെന്നും ചെയർപേഴ്‌സൺ ആയിരുന്ന അവസാന കാലഘട്ടത്തിൽ ഒരു വിഭാഗം തന്നെ ഒറ്റപ്പെടുത്തി ക്രൂശിച്ചെന്നും പ്രമീള ശശിധരൻ പറഞ്ഞു. പാലക്കാട് നഗരസഭയിലെ ബിജെപിയുടെ സ്ഥാനാർത്ഥി പട്ടിക ഏകപക്ഷീയമാണ്. സ്വന്തം വാർഡിലെ സ്ഥാനാർത്ഥിയെ താൻ അറിഞ്ഞത് ഇന്നലെ വൈകീട്ടാണെന്നും തനിക്ക് അത് മാനസിക വിഷമം ഉണ്ടാക്കിയെന്നും […]
Read more

കുടുംബവാഴ്ചക്ക് ഡിസിസി ഒത്താശ; പാലക്കാട് കോൺഗ്രസ്സിൽ കൂട്ടരാജി

പാലക്കാട്: പാലക്കാട് കോൺഗ്രസ്സിൽ സ്ഥാനാർഥി പ്രഖ്യാപനത്തെ ചൊല്ലി കൂട്ടരാജി. നഗരസഭയിലെ കുന്നത്തൂര്‍മേട് നോര്‍ത്ത് വാര്‍ഡിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ പ്രതിഷേധിച്ചാണ് കൂട്ടരാജി. കോണ്‍ഗ്രസ് ഡിസിസി മെമ്പര്‍, ബ്ലോക്ക്-മണ്ഡലം ഭാരവാഹികള്‍, യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെയുള്ള 50 പ്രവര്‍ത്തകരാണ് രാജിവെച്ചത്. പ്രവര്‍ത്തകര്‍ ഡിസിസി അധ്യക്ഷന് രാജിക്കത്ത് കൈമാറി. കുന്നത്തൂര്‍മേട് നോര്‍ത്ത് വാര്‍ഡില്‍ കുടുംബവാഴ്ചയ്ക്ക് ഡിസിസി നേതൃത്വം ഒത്താശ ചെയ്യുന്നുവെന്ന് നേതാക്കള്‍ ആരോപിച്ചു. അതേസമയം, പാലക്കാട് ഡിസിസിക്കെതിരെ മഹിള കോണ്‍ഗ്രസ് നേതാവ് രംഗത്തെത്തി. പാലക്കാട് പല വാര്‍ഡുകളിലും പണം വാങ്ങി ഡിസിസി […]
Read more

പാലക്കാട് എൽഡിഎഫ് സ്ഥാനാർത്ഥിക്കും വോട്ടില്ല; വലഞ്ഞ് പ്രാദേശിക ഘടകം

പാലക്കാട്: തദ്ദേശ തെരഞ്ഞെടുപ്പിൽ പാലക്കാട് മത്സരിക്കാനിരിക്കുന്ന സിപിഎം സ്ഥാനാർത്ഥിയുടെ പേര് വോട്ടർ പട്ടികയിലില്ല. കണ്ണാടി പഞ്ചായത്തിലെ ആറാം വാർഡായ ഉപ്പുംപാടത്തുനിന്ന് മത്സരിക്കാനിരിക്കുന്ന സിപിഐഎം വനിതാസ്ഥാനാർത്ഥിയുടെ പേരാണ് വോട്ടർ പട്ടികയിൽ ഇല്ലാത്തത്. കരട് വോട്ടർപട്ടികയിൽ ഇവരുടെ പേരുണ്ടായിരുന്നെന്നും അന്തിമപട്ടികയിൽ ഉൾപ്പെട്ടിട്ടില്ലെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിരുന്നില്ലെന്നും എൽഡിഎഫ് കണ്ണാടി പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി കെ എസ് ബോസ് വ്യക്തമാക്കി. അതേസമയം വോട്ടർ പട്ടികയിൽ പേരില്ലാത്തതിനാൽ കണ്ണൂർ ആന്തൂരിൽ സിപിഐഎം സ്ഥാനാർത്ഥിയെ മാറ്റിയ സംഭവത്തിൽ പ്രാദേശിക ഘടകത്തെ പാർട്ടി സംസ്ഥാന സെക്രട്ടറി […]
Read more

പാലക്കാട് ബിജെപിയില്‍ പൊട്ടിത്തെറി; തന്നെ ഒറ്റപ്പെടുത്തി ക്രൂശിച്ചുവെന്ന് പ്രമീള ശശിധരൻ

പാലക്കാട്: ബിജെപി സ്ഥാനാർത്ഥി പട്ടിക തയ്യാറാക്കുന്നതിൽ ഗുരുതര ഏകപക്ഷീയതയുണ്ടെന്ന് മുൻ നഗരംസഭ അധ്യക്ഷ പ്രമീള ശശിധരൻ ആരോപിച്ചു. കൃഷ്ണകുമാർ പക്ഷം സംഘടന പിടിക്കാനുള്ള ശ്രമത്തിലാണ് പട്ടിക ഏകപക്ഷീയമായി തയ്യാറാക്കിയതെന്നും പറഞ്ഞു. സ്വന്തം വാർഡിലെ സ്ഥാനാർത്ഥിയെക്കുറിച്ച് അറിഞ്ഞത് ഇന്നലെ വൈകിട്ട് 3 മണിയോടെയായിരുന്നു എന്നാണ് പ്രമീളയുടെ ആരോപണം. സംസ്ഥാന നേതൃത്വത്തോട് ഇതിനുള്ള അതൃപ്തി അറിയിച്ചിട്ടുണ്ടെന്നും, സ്ഥാനാർത്ഥി പ്രഖ്യാപന കൺവെൻഷനിൽ തനിക്കു ക്ഷണം നൽകിയില്ലെന്നും പ്രമീള പറഞ്ഞു. ചെയർപേഴ്സൺ ആയിരുന്ന അവസാന ഘട്ടത്തിലും തനിക്കെതിരെ ഒറ്റപ്പെടുത്തലും ക്രൂശിക്കൽ സമീപനവും നടന്നിരുന്നു. […]
Read more

Recent News

Advertisement
WhiteswanTV Footer