അതിജീവിതയെ അധിക്ഷേപിച്ച കേസ്; ഫെനി നൈനാൻ ഹൈക്കോടതിയിൽ
പത്തനംതിട്ട: രാഹുലിൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ ബലാത്സംഗ പരാതി നൽകിയ അതിജീവിതയെ അധിക്ഷേപിച്ച കേസിൽ രാഹുലിന്റെ സുഹൃത്ത് ഫെനി നൈനാൻ ഹൈക്കോടതിയിൽ. എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചത്. അതിജീവിതയുടെ വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടില്ലെന്നും സൈബർ പോലീസിൻ്റെ നടപടി തെറ്റാണെന്നും ഫെന്നി പറഞ്ഞു . രാഹുലിനെതിരെ ബലാത്സംഗ കേസ് നിലനിൽക്കില്ലെന്ന് മാത്രമേ പറഞ്ഞിട്ടുള്ളൂ. കേസിൽ പൊലീസ് അറസ്റ്റിന് നീക്കം നടത്തുന്നുവെന്നും ഫൈന്നി പറയുന്നു .അതിജീവിതയുടെ വാട്സാപ് ചാറ്റ് ഫെനി നൈനാൻ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.
Read more

