പിഎസ്‌സി പരീക്ഷ ക്രമക്കേട്; ചോദ്യംചെയ്യലിൽ പിന്നോട്ടില്ലെന്ന് ക്രൈംബ്രാഞ്ച്
തിരുവനന്തപുരം: പിഎസ്‌സി ആസൂത്രണ ബോർഡ് പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ പിഎസ്‌സി അംഗങ്ങളുടെ മൊഴിയെടുക്കുന്നതിൽ പിന്നോട്ടില്ലെന്ന് ക്രൈംബ്രാഞ്ച്. മൊഴി നൽകാൻ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് തന്നെ എത്തണമെന്ന് ആവശ്യപ്പെട്ട് ഐജി അജിത ബീഗം പിഎസ്‌സി അംഗങ്ങൾക്ക് കത്ത് നൽകും. പിഎസ്‌സി കമ്മീഷൻ അംഗങ്ങൾക്ക് ക്രിമിനൽ നടപടിച്ചട്ടത്തിൽ പ്രത്യേക പരിഗണനയില്ലെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിലപാട്. എന്നാൽ ക്രൈംബ്രാഞ്ച് ആസ്ഥാനത്തെത്തി മൊഴി നൽകാനാകില്ലെന്ന് പിഎസ്‌സി അംഗങ്ങൾ നേരത്തെ കത്ത് നൽകിയിരുന്നു. പിഎസ്‌സി ആസ്ഥാനത്ത് എത്തി മൊഴിയെടുത്താൽ സഹകരിക്കാമെന്നാണ് പിഎസ്‌സി അറിയിച്ചത്. നിയമസഭാ സമിതിയുടെ […]
Read more