സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Thiruvananthapuram

മന്ത്രിയുടെ വീട്ടിൽ ചാടിക്കയറി റീത്ത് വച്ചത് ​ഗൗരവകരം: വി ശിവൻ കുട്ടി

തിരുവനന്തപുരം: ജനാധിപത്യ സംവിധാനത്തിൽ സമരം ചെയ്യുന്നതിന് പരിധിയുണ്ടെന്നും മന്ത്രിയുടെ വീട്ടിൽ ചാടിക്കയറി റീത്ത് വയ്ക്കുക എന്നാൽ അത്യന്തം ഗൗരവതരമായ സംഭവമാണെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അറിഞ്ഞു കൊണ്ട് നടത്തിയ സമരമാണിത്. യൂത്ത് കോൺഗ്രസ് ജനാധിപത്യ വിരുദ്ധ സമരം സ്വീകരിച്ച് ആരോഗ്യവകുപ്പ് മന്ത്രിയെ ഒറ്റപ്പെടുത്താനും വിരട്ടാനും ഒന്നും ശ്രമിക്കേണ്ട. അത്തരം വിരട്ടരിൽ തോറ്റു പോകുന്നവരല്ല ഇടതുപക്ഷ പ്രവർത്തകരെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. മന്ത്രി വീണ ജോർജിന്റെ വീട്ടിലേക്ക് യൂത്ത് […]
Read more

ആരോഗ്യമന്ത്രിയുടെ വീടിന് മുന്നില്‍ യൂത്ത് കോൺഗ്രസ്‌ റീത്ത് വെച്ചു പ്രതിഷേധിച്ചു

തിരുവനന്തപുരം: വണ്ടാനം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയക്കിടെ രോഗിയുടെ വയറ്റിൽ ഉപകരണം വയറ്റിൽ കുടുങ്ങിയ സംഭവത്തിൽ കടുത്ത പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്. ആരോഗ്യമന്ത്രി വീണ ജോര്‍ജിന്‍റെ ഔദ്യോഗിക വസതിക്ക് മുന്നില്‍ റീത്തുമായി എത്തിയായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. രാവിലെ എട്ട് മണിയോടെ വീണ ജോര്‍ജിന്‍റെ വീടിന് മുന്നില്‍ പൊലീസിനെ മറി കടന്ന് കയറിയ പ്രവര്‍ത്തകര്‍ വീടിന്‍റെ വാതിലില്‍ റീത്ത് വെച്ചു. മന്ത്രിയുടെ ഔദ്യോഗിക വീടിന് വസതിക്ക് മുന്നില്‍ വന്‍ സുരക്ഷാ വീഴ്ചയാണ് പൊലീസിന് ഉണ്ടായത്. മൂന്ന് പൊലീസുകാര്‍ […]
Read more

വീട്ടുകാരെ പൂട്ടിയിട്ട് രാത്രിയിൽ കാറെടുത്തിറങ്ങി; 14 കാരനും സഹപാഠിയും തലകീഴായി കുഴിയിലേക്ക് മറിഞ്ഞ് അപകടം

തിരുവനന്തപുരം: കരമനയിൽ വീട്ടുകാരെ പൂട്ടിയിട്ട് രാത്രിയിൽ കാറുമായി കറങ്ങാനിറങ്ങിയ വിദ്യാർത്ഥികള്‍ അപകടത്തിൽപ്പെട്ടു. കരമന നീറമണ്‍കരയിൽ വച്ചാണ് 14 വയസ്സുകാരൻ ഓടിച്ച വാഹനം തലകീഴായി കുഴിയിലേക്ക് മറിഞ്ഞത്. അപകടത്തിൽപെട്ട വിദ്യാർത്ഥികളെ ഉടൻ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തിരുന്നു. കാര്യമായ പരിക്കുകൾ ഒന്നും തന്നെയില്ല. കാറിന്റെ ഉടമയായ ഒൻപതാം ക്ലാസുകാരന്റെ അമ്മക്കെതിരെ കരമന പൊലീസ് കേസെടുത്തു.
Read more

ശബരിമലയിൽ യുവതീപ്രവേശന നീക്കം തടഞ്ഞതിലുള്ള പ്രതികാരമാണ് അറസ്റ്റ്: തന്ത്രി കണ്ഠരര് രാജീവരര്

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ ജാമ്യം നേടിയ തന്ത്രി കണ്ഠരര് രാജീവരര് സമർപ്പിച്ച ജാമ്യാപേക്ഷയിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. ശബരിമലയിൽ യുവതീപ്രവേശന ശ്രമം തടഞ്ഞതിലുള്ള പ്രതികാര നടപടിയായാണ് സ്വർണക്കൊള്ളക്കേസിൽ അറസ്റ്റുണ്ടായതെന്നാണ് തന്ത്രിയുടെ പ്രധാന ആരോപണം. ശബരിമലയെ എല്ലാ ദിവസവും തുറക്കുന്ന ക്ഷേത്രമാക്കി മാറ്റാനുള്ള സർക്കാർ നീക്കത്തെയും താൻ എതിർത്തുവെന്നും അത് വിഫലമാക്കിയതായും ജാമ്യാപേക്ഷയിൽ പറയുന്നു. ഭരിക്കുന്ന പാർട്ടിയെ പ്രീതിപ്പെടുത്താൻ ചില പൊലീസ് ഉദ്യോഗസ്ഥർ യുവതികളെ കയറ്റാൻ ശ്രമിച്ചുവെന്നും അത് താൻ തടഞ്ഞുവെന്നും അദ്ദേഹം ആരോപിക്കുന്നു. ക്ഷേത്ര കാര്യങ്ങളിൽ […]
Read more

ശബരിമല സ്വർണക്കൊള്ള; ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ് ജയശ്രീക്ക് മുൻകൂർജാമ്യം

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡിന്റെ മുൻ സെക്രട്ടറി എസ്. ജയശ്രീയ്ക്ക് മുൻകൂർ ജാമ്യം അനുവദിച്ചു സുപ്രീം കോടതി. ആവശ്യമായപ്പോൾ അന്വേഷണ ഉദ്യോഗസ്ഥർക്കു മുമ്പാകെ ഹാജരാകണമെന്നും കോടതി നിർദേശിച്ചു. ജസ്റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഇതിന് മുമ്പ് ജയശ്രീയുടെ ഹർജി പരിഗണിച്ച കോടതി അറസ്റ്റ് തടഞ്ഞിരുന്നു. ജയശ്രീയ്ക്ക് ജാമ്യത്തിന് അർഹതയുണ്ടെന്ന് അവരുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. എന്നാൽ ജാമ്യം നൽകാൻ അർഹതയില്ലെന്നാണ് സംസ്ഥാന സർക്കാർ നിലപാട് എടുത്തത്. കേസുമായി ബന്ധപ്പെട്ട ആരോപണങ്ങളെ […]
Read more

തെക്ക്–കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതചുഴി; സംസ്ഥാനത്ത് രണ്ട് ദിവസം വ്യാപകമഴ, യെല്ലോ അലർട്ട്

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് മുതൽ ഫെബ്രുവരി 24 വരെ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. നാളെയും മറ്റന്നാളും വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ബാക്കി ദിവസങ്ങളിൽ നേരിയ, ഇടത്തരം മഴയ്ക്കാണ് സാധ്യത. നാളെയും മറ്റന്നാളുമായി തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട,കോട്ടയം, ഇടുക്കി എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ബാക്കി ജില്ലകളിൽ പ്രത്യേക അലർട്ടില്ലെങ്കിലും നേരിയ, ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ട്. യെല്ലോ അലർട്ട് പ്രഖ്യാപിച്ച ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ […]
Read more

സൈബർ തട്ടിപ്പിലൂടെ ലക്ഷങ്ങൾ അക്കൗണ്ടിൽ; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം: സൈബർ തട്ടിപ്പിലൂടെ ലക്ഷങ്ങൾ തട്ടി കേരളത്തിൽ നിന്നും മുങ്ങിയ യുവാവ് അറസ്റ്റിൽ. കേരള പൊലീസിന്‍റെ ഓപ്പറേഷൻ ‘സൈ’ ഹണ്ടിന്‍റെ ഭാഗമായി നാലുമാസങ്ങൾക്ക് മുമ്പ് പാറശാല പൊലീസ് സ്റ്റേഷൻ പരിധിയിൽ നടത്തിയ പരിശോധനയിൽ രജിസ്റ്റർ ചെയ്ത കേസിലെ മുഖ്യപ്രതി പാറശാല കൊടവിളാകം സ്വദേശിയായ അരുൺ( 22)നെയാണ് ബംഗളുരുവിൽ നിന്നും പാറശാല പൊലീസ് പിടികൂടിയത്. സൈബർ തട്ടിപ്പും ദൂരൂഹമായ ഇടപാടുകളും ശ്രദ്ധയിൽപെട്ടതോടെ നേരത്തെ അരുണിന്‍റെ വീട്ടിൽ നടത്തിയ പരിശോധനയിൽ നിരവധി ബാങ്ക് അക്കൗണ്ടുകൾ,പാസ് ബുക്കുകൾ,ചെക്ക്, എടിഎം,സിം കാർഡുകൾ തുടങ്ങി […]
Read more

ഒപി ബഹിഷ്‌കരണം; ഒപിയിലും ഓപ്പറേഷൻ തിയേറ്ററിലും എത്താത്ത ഡോക്ടർമാരുടെ ഹാജർ വെട്ടും

തിരുവനന്തപുരം: സർക്കാർ മെഡിക്കൽ കോളേജുകളിലെ ഡോക്ടർമാരുടെ ഒപി ബഹിഷ്കരണ സമരം ഇന്ന് അഞ്ചാം ദിവസത്തിലേക്ക് കടന്നു. കെജിഎംസിടിഎയുടെ നേതൃത്വത്തിലുള്ള സമരത്തെ തുടർന്ന് സർക്കാർ പ്രഖ്യാപിച്ച ‘ഡയസ്‌നോൺ’ നടപടി ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. ഒപിയിലും ഓപ്പറേഷൻ തിയേറ്ററിലും ഹാജരാകാത്ത ഡോക്ടർമാരുടെ ഹാജർ വെട്ടുമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, ഒപി ബഹിഷ്കരിച്ച ഡോക്ടർമാരുടെ കണക്ക് നൽകണമെന്ന് ഡി.എം.ഇ ആവശ്യപ്പെട്ടിരുന്നെങ്കിലും വകുപ്പ് മേധാവികൾ കണക്ക് കൈമാറിയിട്ടില്ലെന്നാണ് വിവരം. ശമ്പള കുടിശ്ശിക അനുവദിക്കുക, പുതിയ തസ്തികകൾ സൃഷ്ടിക്കുക എന്നിവയാണ് ഡോക്ടർമാരുടെ പ്രധാന […]
Read more

സ്കൂട്ടറിനെ ഓവർ ടേക്ക് ചെയ്യുന്നതിനിടയിൽ ബസ് സ്കൂട്ടറിൽ തട്ടി ഗൃഹനാഥന് ദാരുണാന്ത്യം

തിരുവനന്തപുരം: സ്വകാര്യ ബസ് സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഗൃഹനാഥൻ മരിച്ചു. കുമ്മിൾ താന്നിവിള വീട്ടിൽ മസൂദ് (60) ആണ് മരിച്ചത്. കുമ്മിൾ ജംഗ്ഷനിൽ സ്റ്റേഷനറി കട നടത്തിവരികയായിരുന്നു അദ്ദേഹം. ഇന്നലെ രാവിലെ 11 മണിയോടെ ആറ്റൂരിലാണ് അപകടം നടന്നത്. കടയ്ക്കൽ ഭാഗത്ത് നിന്ന് കിളിമാനൂർ ഭാഗത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ്, അതേ ദിശയിൽ സഞ്ചരിച്ചിരുന്ന സ്കൂട്ടറിനെ ഓവർടേക്ക് ചെയ്യുന്നതിനിടയിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മസൂദ് റോഡിലേക്ക് തെറിച്ച് വീണു. തുടർന്ന് ബസ് ശരീരത്തിലൂടെ കയറി ഇറങ്ങിയതായി ദൃക്സാക്ഷികൾ […]
Read more

പ്രസവശസ്‌ത്രക്രിയയ്‌ക്കിടെ കുഞ്ഞ് മരിച്ച സംഭവം; പ്രതിഷേധിച്ചവർക്കെതിരെ പോലീസ് കേസ്

തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ സിസേറിയൻ ശസ്ത്രക്രിയയ്ക്ക് പിന്നാലെ കുഞ്ഞ് മരിച്ച സംഭവത്തെ തുടർന്ന് ഉണ്ടായ പ്രതിഷേധത്തിൽ പങ്കെടുത്തവർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ആശുപത്രി സൂപ്രണ്ടിനെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചെന്നും, ആശുപത്രിയുടെ പ്രവർത്തനം തടസപ്പെടുത്തിയെന്നും ആരോപിച്ചാണ് നടപടി. സംഭവത്തിൽ ആരോപണവിധേയയായ ഡോ. ബിന്ദു സുന്ദറിനെതിരെ ആദ്യഘട്ടത്തിൽ ആരോഗ്യവകുപ്പ് നടപടിയെടുക്കാത്തതിനെ തുടർന്ന് കുഞ്ഞിന്റെ ബന്ധുക്കൾ ആശുപത്രിക്ക് മുന്നിൽ സമരം നടത്തി. പ്രതിഷേധം ശക്തമായതോടെ ആരോഗ്യവകുപ്പ് ആദ്യം ഡോക്ടറെ സ്ഥലം മാറ്റി. പിന്നീട് കൈക്കൂലി ആരോപണങ്ങൾ ഉൾപ്പെടെ ഉയർന്നതിനെ […]
Read more

Recent News

Advertisement