സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Thiruvananthapuram

ഡിജെ പാർട്ടിക്കിടെ പൊലീസും എസ്എഫ്ഐ പ്രവർത്തകരും തമ്മില്‍ സംഘർഷം

തിരുവനന്തപുരം: ശംഖുമുഖത്ത് നടന്ന ഡിജെ പാർട്ടിക്കിടെ പൊലീസും എസ്എഫ്ഐ പ്രവർത്തകരും തമ്മില്‍ സംഘർഷം. പാർട്ടി അവസാനിപ്പിക്കാത്തതിനെ തുടർന്നാണ് സംഘർഷം രൂക്ഷമായത്. സാഹചര്യം നിയന്ത്രിക്കാൻ പൊലീസ് ലാത്തിചാർജ് നടത്തി. തുടർന്ന് പൊലീസ് സ്റ്റേഷന്റെ മുന്നിലും വീണ്ടും സംഘർഷമുണ്ടായി. ലാത്തിചാർജിൽ എസ്എഫ്ഐ പ്രവർത്തകർക്ക് പരിക്കേറ്റതയാണ് വിവരം. സംഭവത്തിൽ പ്രതിഷേധിച്ച് ഇന്ന് എസ്എഫ്ഐ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തുമെന്ന് നേതൃത്വം അറിയിച്ചു. പാർട്ടിയിൽ പങ്കെടുത്തവർ വോളണ്ടിയർമാരായിരുന്നുവെന്നും, യാതൊരു പ്രകോപനവും ഇല്ലാതെ പൊലീസ് ആക്രമിച്ചുവെന്നുമാണ് എസ്എഫ്ഐയുടെ ആരോപണം. പ്രവർത്തകർ മദ്യപിച്ചിട്ടില്ലെന്ന് വൈദ്യപരിശോധനയിൽ സ്ഥിരീകരിച്ചതായും […]
Read more

സര്‍ക്കാരിന്റെ നവകേരള സര്‍വേക്ക് ഇന്ന് തുടക്കം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ നവകേരള സര്‍വേക്ക് ഇന്ന് തുടക്കമാകും. സിറ്റിസണ്‍സ് റെസ്പോണ്‍സ് പ്രോഗ്രാം എന്ന പേരിലുളള സര്‍വേയുടെ ഭാഗമായി സന്നദ്ധ പ്രവര്‍ത്തകര്‍ വീടുകളിലെത്തും. കേരളത്തിന്റെ ഭാവി വികസനത്തിനുളള നിര്‍ദ്ദേശങ്ങള്‍, നടപ്പാക്കേണ്ട പുതിയ ക്ഷേമപദ്ധതികള്‍ എന്നിവയെ കുറിച്ച് ജനങ്ങളില്‍ നിന്ന് വിവരശേഖരണം നടത്തും. സര്‍ക്കാര്‍ നേട്ടങ്ങള്‍ വിശദീകരിക്കുന്ന ലഘുലേഖകളും വിതരണം ചെയ്യും. സര്‍വേ രണ്ടുമാസം നീണ്ടുനില്‍ക്കും. നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുകൊണ്ടുള്ളതാണ് സിറ്റിസണ്‍സ് റെസ്പോണ്‍സ് പ്രോഗ്രാം. ഒരു വാര്‍ഡില്‍ രണ്ട് സന്നദ്ധപ്രവര്‍ത്തകര്‍ എന്ന നിലയില്‍ 85000 സന്നദ്ധ പ്രവര്‍ത്തകരെയാണ് […]
Read more

കണിയാപുരത്ത് എംഡിഎംഎയും ഹൈബ്രി‍ഡ് കഞ്ചാവുമായി ഏഴു പേര്‍ പിടിയിൽ

തിരുവനന്തപുരം: തിരുവനന്തപുരം കണിയാപുരത്ത് എംഡിഎംഎയും ഹൈബ്രി‍ഡ് കഞ്ചാവുമായി ഡോക്ടറടക്കം ഏഴു പേര്‍ പിടിയിൽ. കണിയാപുരം തോപ്പിൽ ഭാഗത്ത് വാടക വീട്ടിൽ നിന്നാണ് ഇവരെ പിടികൂടിയത്. നെടുമങ്ങാട് മണ്ണൂർക്കോണം സ്വദേശി അസിം, കൊല്ലം ആയൂർ സ്വദേശി അവിനാഷ്, തൊളിക്കോട് സ്വദേശി അജിത്ത്, കിഴക്കേകോട്ട അട്ടക്കുളങ്ങര സ്വദേശി ഡോ. വിഗ്നേഷ് ദത്തൻ , പാലോട് സ്വദേശിനി അൻസിയ , കൊട്ടാരക്കര സ്വദേശിനി ബിഡിഎസ് വിദ്യാര്‍ത്ഥി ഹലീന , കൊല്ലം ഇളമാട് സ്വദേശി ഹരീഷ് എന്നിവരാണ് പിടിയിലായത്. ആറ്റിങ്ങൽ, നെടുമങ്ങാട് റൂറൽ […]
Read more

പിഎം ശ്രീ: സര്‍ക്കാരിന് തെറ്റ് പറ്റി, അത് പാര്‍ട്ടിയും മുന്നണിയും ഇടപെട്ട് തിരുത്തി’; എംവി ഗോവിന്ദന്‍

തിരുവനന്തപുരം: പിഎം ശ്രീ ഒപ്പിട്ടതില്‍ സര്‍ക്കാരിന് തെറ്റ് പറ്റിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. തെറ്റ് പറ്റിയതുകൊണ്ടാണ് പാര്‍ട്ടിയും മുന്നണിയും ഇടപെട്ട് തിരുത്തിയതെന്നും മറ്റ് പല വിഷയങ്ങള്‍ക്കൊപ്പം പിഎം ശ്രീ വിവാദവും തോല്‍വിക്ക് കാരണമായിരിക്കാംമെന്നും എംവി ഗോവിന്ദന്‍. ജനങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തി മുന്നോട്ട് പോകും. തുടര്‍ഭരണത്തില്‍ ലഭിക്കുമെന്നതില്‍ പ്രതീക്ഷയുണ്ട്. എല്‍ഡിഎഫിന് 60 സീറ്റുകള്‍ ജയിക്കാനാകുന്ന സാഹചര്യം ഇപ്പോഴുമുണ്ട്. പഞ്ചായത്ത് തെരഞ്ഞടുപ്പില്‍ യുഡിഎഫിനേക്കാള്‍ 17 ലക്ഷം വോട്ടുകള്‍ എല്‍ഡിഎഫിന് അധികമുണ്ടെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. കൂടാതെ അമിത […]
Read more

ഇലക്ട്രിക് ബസ് വിവാദം; നിലപാടിലുറച്ച് മേയര്‍ വിവി രാജേഷ്

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ ഇലക്ട്രിക് ബസ് വിവാദത്തിൽ നിലപാടിലുറച്ച് മേയര്‍ വിവി രാജേഷ്. വിഷയത്തിന് ശാശ്വത പരിഹാരം കരാർ പാലിക്കുന്നതിലൂടെയേ സാധ്യമാകൂവെന്നും അതിന് കെഎസ്ആർടിസി തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. ഇലക്ട്രിക് ബസ് വിഷയത്തിൽ കൗൺസിൽ യോഗം ചർച്ച നടത്തുമെന്നും തുടർന്ന് മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും രേഖാമൂലം കത്ത് നൽകുമെന്നും മേയർ അറിയിച്ചു. കരാർ പ്രകാരം കോർപ്പറേഷനു അർഹമായ ലാഭവിഹിതം കെഎസ്ആർടിസി നൽകേണ്ടതുണ്ടെന്നും, ത്രികക്ഷി കരാർ ഇല്ലെങ്കിൽ അത് ബന്ധപ്പെട്ടവർ വ്യക്തമാക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. ഗതാഗത വകുപ്പ് കരാർ […]
Read more

പിക്കപ്പ് വാനും സ്കൂട്ടറും കൂട്ടിയിടിച്ച് ബാങ്ക് ജീവനക്കാരന് ദാരുണാന്ത്യം

തിരുവനന്തപുരം: പിക്കപ്പ് വാനും സ്കൂട്ടറും കൂട്ടിയിടിച്ച് ബാങ്ക് ജീവനക്കാരന് ദാരുണാന്ത്യം. നന്ദിയോട് പച്ച ഇടവിളാകത്ത് സുരേഷ് ജയശ്രീ ദമ്പതികളുടെ മകൻ സൗത്ത് ഇന്ത്യൻ ബാങ്ക് ജീവനക്കാരനായ മണികണ്ഠൻ (27) ആണ് മരിച്ചത്. അഴിക്കോട് യുപി സ്കൂളിന് സമീപം രാവിലെയായിരുന്നു അപക‌ടം. മണികണ്ഠൻ സഞ്ചരിച്ച സ്കൂട്ടറും പിക്കപ്പ് വാനും കൂട്ടിയിടിച്ചായിരുന്നു അപകടം. മുന്നിലുണ്ടായിരുന്ന ടോറസ് ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിരെ വന്ന പിക്കപ്പ് വാൻ സ്കൂട്ടറിലേക്ക് ഇടിച്ച് മണികണ്ഠൻ ലോറിയ്ക്കടിയിലേക്ക് വീഴുകയായിരുന്നു. സംഭവ സ്ഥലത്ത് വെച്ച് തന്നെ മണികണ്ഠൻ […]
Read more

പൊലീസ് തലപ്പത്ത് അഴിച്ചുപണി; സ്പര്‍ജന്‍കുമാര്‍ ദക്ഷിണമേഖല ഐജി

തിരുവനന്തപുരം: സംസ്ഥാന പൊലീസ് തലപ്പത്ത് അഴിച്ചു പണി. ഐജി -ഡിഐജി റാങ്കുകളിലാണ് മാറ്റം. ആര്‍.നിശാന്തിനി, അജിതാ ബീഗം, സതീഷ് ബിനോ, പുട്ട വിമലാദിത്യ, രാഹുല്‍ ആര്‍.നായര്‍ എന്നിവര്‍ക്ക് ഐജിയായി സ്ഥാനകയറ്റം . പൊലീസ് തലപ്പത്തെ മാറ്റം സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. ആര്‍. നിശാന്തിനി പൊലീസ് ആസ്ഥാന ഐജിയാകും. അജീതാ ബീഗം ക്രൈംബ്രാഞ്ചിലും സതീഷ് ബിനോ ആംഡ് പൊലീസ് ബറ്റാലിയന്‍ ഐജിയുമാകും. ഐജിയായി സ്ഥാന കയറ്റം ലഭിക്കുന്ന കൊച്ചി കമ്മീഷണര്‍ പുട്ട വിലാദിത്യക്ക് ഇന്റലിജന്‍സിലാണ് നിയമനം. ദക്ഷിണമേഖല ഐജിയായി […]
Read more

വർക്കലയിൽ പത്താംക്ലാസ് വിദ്യാർഥിനി തൂങ്ങി മരിച്ച നിലയിൽ

തിരുവനന്തപുരം: വർക്കലയിൽ പത്താം ക്ലാസ് വിദ്യാർഥിനി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വർക്കല വെട്ടൂർ സ്വദേശി ഋഷികയെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകി‌ട്ടോടെയായിരുന്നു സംഭവം നടന്നത്. കടക്കാവൂർ ഗവൺമെന്‍റ് ഹയർ സെക്കൻഡറി സ്കളിലെ പത്താം ക്ലാസ് വിദ്യാർഥിനിയാണ് ഋഷിക. അമ്മയും അച്ഛനും കാലങ്ങളായി അകന്ന് കഴിയുകയായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു. വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോർട്ടത്തിനായി പാരിപ്പള്ളി മെഡിക്കൽ കോളെജിലേക്ക് മാറ്റി. നടപടിക്രമങ്ങൾ പൂ‍‍‍ർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സംഭവത്തിൽ പോലീസ് […]
Read more

ശബരിമല സ്വര്‍ണക്കൊള്ള; ദില്ലി യാത്രയെക്കുറിച്ച് മൊഴി നൽകി ഉണ്ണികൃഷ്ണൻ പോറ്റി

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിലെ പ്രധാന പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയെ എസ്ഐടി ചോദ്യം ചെയ്തു. കൊല്ലം വിജിലൻസ് കോടതി ഒരു ദിവസത്തേക്ക് കസ്റ്റഡി അനുവദിച്ചതിനെ തുടർന്നായിരുന്നു ചോദ്യം ചെയ്യൽ. ഡൽഹി യാത്രയെക്കുറിച്ച് ഉണ്ണികൃഷ്ണൻ പോറ്റി മൊഴി നൽകി. ഡൽഹിയിൽ വെച്ച് സോണിയ ഗാന്ധിയെ കണ്ടതിനെക്കുറിച്ചാണ് ഉണ്ണികൃഷ്ണൻ പോറ്റി മൊഴി നൽകിയത്. കേസിലെ മറ്റ് പ്രതികളായ സ്വർണം വേർതിരിച്ചെടുത്ത സ്മാർട്ട് ക്രിയേഷൻസ് ഉടമ പങ്കജ് ഭണ്ഡാരിയും, സ്വർണം വാങ്ങിയ ജ്വല്ലറി ഉടമ ഗോവർധനെയും എസ്ഐടിയുടെ കസ്റ്റഡിയിൽ വാങ്ങി ഒരുമിച്ച് […]
Read more

എസ്ഐടിയിൽ സിപിഎം ബന്ധമുള്ള രണ്ട് സിഐമാർ: വി ഡി സതീശൻ

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള അന്വേഷിക്കുന്ന എസ്ഐടിക്ക് സിപിഎം ബന്ധമുള്ള രണ്ട് സിഐമാരെ നിയോഗിച്ചെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. അന്വേഷണം അട്ടിമറിക്കാനാണ് ഈ നീക്കമെന്നും പിന്നിൽ മുതിർന്ന രണ്ട് ഐപിഎസ് ഉദ്യോഗസ്ഥരും ക്രൈംബ്രാഞ്ചിലെ ഉന്നതനുമാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. എസ്ഐടിയെ നിർവീര്യമാക്കാനുള്ള നീക്കത്തിൽ ഹൈക്കോടതി ഉടൻ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സിപിഎമ്മുമായി ബന്ധമുള്ള രണ്ട് സിഐമാരെ കൂട്ടിച്ചേർത്തത് അന്വേഷണ സംഘത്തിന്റെ വിശ്വാസ്യത തകർക്കുന്നതാണ്. അന്വേഷണ വിവരങ്ങൾ ചോർത്താനും അന്വേഷണത്തെ വഴിതിരിച്ചു വിട്ട് യഥാർഥ കുറ്റവാളികളെ സംരക്ഷിക്കുകയുമാണ് ഈ […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.