മോട്ടോര്‍ ബൈക്കും ടോറസ് ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു
തൃശ്ശൂർ: മാരാംങ്കോട് വെച്ച് മോട്ടോര്‍ ബൈക്കും ടോറസ് ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. മേലൂര്‍ പൂലാനി പുത്തന്‍ കണ്ടത്തില്‍ ശശിയുടെ മകന്‍ ജിഷ്ണു ആണ് മരിച്ചത്. ഒപ്പം യാത്ര ചെയ്തിരുന്ന മേലൂര്‍ സ്വദേശി മൂക്കനാപ്പിള്ളി ഉണ്ണികൃഷ്ണന്‍ പരിക്കേറ്റ് ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയില്‍ ചികിത്സയിലാണ്. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെ ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ ടോറസ് ലോറി ഇടിച്ചാണ് അപകടം നടന്നത്.
Read more

