Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: News

പൊലീസ് കസ്റ്റഡിയിലുള്ള ട്രെയിലറുമായി കടന്ന ഡ്രൈവറെ പിടികൂടി

കൊച്ചി: രണ്ട് പേരുടെ മരണത്തിനിടയാക്കിയ ട്രെയിലർ പൊലീസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെ ഡ്രൈവർ വാഹനവുമായി കടന്നുകളഞ്ഞു. ഒടുവിൽ തമിഴ്നാട്ടിലെ സേലത്ത് നിന്ന് ട്രെയിലറും ഡ്രൈവർ ഭുവനേശ്വർ മിശ്രയെയും തൃക്കാക്കര പൊലീസ് പിടികൂടി. വ്യാഴാഴ്ചയാണ് അപകടത്തിൽപ്പെട്ട ട്രെയിലർ പൊലീസ് കസ്റ്റഡിയിലെടുത്തത്. അപകടത്തിന് പിന്നാലെ ഡ്രൈവർ ട്രെയിലർ റോഡിൽ ഉപേക്ഷിച്ച് രക്ഷപ്പെട്ടിരുന്നു. ഏറെ പണിപ്പെട്ടാണ് പൊലീസ് ട്രെയിലർ അപകടസ്ഥലത്തുനിന്ന് മാറ്റിയത്. പൊലീസ് സ്റ്റേഷനിൽ വാഹനം സൂക്ഷിക്കാൻ സ്ഥലമില്ലാത്തതിനാൽ സീപോർട്ട്– എയർപോർട്ട് റോഡിലാണ് ട്രെയിലർ നിർത്തിയിരുന്നത്. ഇതിനിടെയാണ് സ്പെയർ കീയുമായി എത്തിയ ഭുവനേശ്വർ […]
Read more

ജെൻസി തലമുറയെ പാർട്ടിയോട് അടുപ്പിക്കാൻ BJP; കേരളത്തിലും നീക്കം

തിരുവനന്തപുരം: ജെൻസി തലമുറയെ പാർട്ടിയോട് കൂടുതൽ അടുപ്പിക്കുന്നതിനുള്ള ദേശീയതല നീക്കങ്ങളുടെ ഭാഗമായി കേരളത്തിലും ബി.ജെ.പി. ഒരുക്കങ്ങൾ ശക്തമാക്കുന്നു. ദേശീയ അധ്യക്ഷൻ നിതിൻ നബീന്റെ കേരള സന്ദർശനവും ഇതിന്റെ ഭാഗമായാണ് വിലയിരുത്തുന്നത്. സെപ്റ്റംബർ അഞ്ചിന് കണ്ണൂരിൽ അദ്ദേഹം പങ്കെടുക്കുന്ന ബലിദാനികളുടെ കുടുംബസംഗമം യുവാക്കളെയും വിദ്യാർഥികളെയും പാർട്ടിയുമായി അടുപ്പിക്കുന്നതിനുള്ള വേദിയാകും. സംഗമത്തിലേക്ക് യുവാക്കളെയും വിദ്യാർഥികളെയും പ്രത്യേകമായി ക്ഷണിച്ചിട്ടുണ്ട്. നീറ്റ് പരീക്ഷാക്രമക്കേട് ഉയർത്തിക്കാട്ടി ഡൽഹിയിൽ സി.ജെ.പി.യുടെ നേതൃത്വത്തിൽ നടന്ന ജെൻസി പ്രക്ഷോഭം ശ്രദ്ധ നേടിയതോടെയാണ് പുതുതലമുറയെ പാർട്ടിയോട് ചേർത്തുനിർത്തുന്നതിനുള്ള തന്ത്രങ്ങൾ ബി.ജെ.പി. […]
Read more

ഖാർഗെ പ്രസംഗിച്ച വേദി ശുദ്ധീകരിച്ച സംഭവം; ന്യായീകരിച്ച് കേന്ദ്രമന്ത്രി

ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രസംഗിച്ച രാംലീല മൈതാനത്ത് നടത്തിയ ‘ശുദ്ധീകരണ’ ചടങ്ങിനെ ന്യായീകരിച്ച് കേന്ദ്ര സഹമന്ത്രി അജയ് താംത. സംഭവത്തിൽ ബിജെപിക്കോ സംസ്ഥാന സർക്കാരിനോ പങ്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രാംലീല മൈതാനം ഒരു ഹിന്ദു സംഘടനയുടെ നിയന്ത്രണത്തിലുള്ളതാണെന്ന് അജയ് താംത പറഞ്ഞു. ഖാർഗെയുടെ റാലിക്കിടെ ചിലർ മതപരമായ മുദ്രാവാക്യങ്ങൾ ഉയർത്തിയെന്നും റാലിക്ക് ശേഷം മൈതാനത്ത് മാലിന്യങ്ങൾ ഉണ്ടായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ഇതിനെ തുടർന്നാണ് പതിവായി പൂജകളും യാഗങ്ങളും നടക്കുന്ന സ്ഥലത്ത് ശുചീകരണവും […]
Read more

‘വി കുഞ്ഞികൃഷ്ണൻ പാർട്ടിയെ തകർക്കാൻ നോക്കി’; പയ്യന്നൂരിലെ തോൽവിയിൽ ആഞ്ഞടിച്ച് പിണറായി വിജയൻ

കണ്ണൂർ: പയ്യന്നൂർ എംഎൽഎ വി കുഞ്ഞികൃഷ്ണനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പാർട്ടിയെ തകർക്കുക എന്ന ഒറ്റ വികാരത്തോടെയാണ് വി. കുഞ്ഞികൃഷ്ണൻ പെരുമാറിയതെന്നും ശത്രുക്കളുടെ കൈയിലെ കോടാലിയായി മാറിയെന്നും പിണറായി ആഞ്ഞടിച്ചു. പയ്യന്നൂരിലെ മാത്തിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിലാണ് പിണറായിയുടെ പരാമർശം. തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ ചെങ്കോട്ടയായ പയ്യന്നൂരിലുണ്ടായ അപ്രതീക്ഷിത പരാജയം പാർട്ടിക്കുള്ളിലെ ചിലരുടെ ചതിയുടെ ഫലമാണെന്നും തെറ്റ് വെച്ചുപൊറുപ്പിക്കുന്ന പ്രസ്ഥാനമല്ല സിപിഎമ്മെന്നും അദ്ദേഹം വ്യക്തമാക്കി. ഏത് രാഷ്ട്രീയ കുത്തൊഴുക്കിലും പ്രതികൂല പ്രചാരണങ്ങൾക്കിടയിലും എൽഡിഎഫിന് […]
Read more

പ്രവാസികൾക്ക് ആശ്വസിക്കാം; ​ഗൾഫിലേക്ക് തിരിച്ചുപോകാൻ ടിക്കറ്റ് നിരക്കുകൾ കുറയും

​ഗൾഫിലെ വേനലവധിയും നാട്ടിലെ ഓണക്കാലവും കഴിഞ്ഞ് തിരിച്ച് യുഎഇയിലേക്ക് മടങ്ങാനിരിക്കുന്ന പ്രവാസി കുടുംബങ്ങൾക്ക് ആശ്വാസവാർത്ത. സെപ്റ്റംബർ പകുതിയോടെ ഇന്ത്യയിൽ നിന്നുള്ള വിമാന ടിക്കറ്റ് നിരക്കിൽ 49 മുതൽ 64 ശതമാനം വരെ കുറവുണ്ടാകുമെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഈ മാസം അവസാന വാരത്തിലെ ഉയർന്ന നിരക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ സെപ്റ്റംബർ 13ന് ശേഷമുള്ള യാത്രകളിൽ നല്ലൊരു തുക ലാഭിക്കാൻ സാധിക്കും. ഈ മാസം 30ന് ശരാശരി 2,089 ദിർഹമായിരുന്ന (ഏകദേശം 54,310 രൂപ) ഒരു വശത്തേക്കുള്ള നിരക്ക് സെപ്റ്റംബർ […]
Read more

സിഎൻജി വിലവർധന; കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്

ന്യൂഡൽഹി: സിഎൻജി വില വർധനയെ കേന്ദ്ര സർക്കാരിനെതിരായ ആയുധമാക്കി കോൺഗ്രസ്. ഇന്ധനവില കുത്തനെ ഉയർത്തിയതിനെതിരെ കേന്ദ്ര സർക്കാരിനെ കടുത്ത വിമർശനവുമായി കോൺഗ്രസ്. ഇന്ധനവിലയ്ക്കൊപ്പം രാജ്യത്ത് നിത്യോപയോഗ സാധനങ്ങളുടെ വിലയും കുതിച്ചുയരുകയാണെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. ഡൽഹിയിൽ ഇന്നലെ രാത്രി മുതൽ സിഎൻജി വില കിലോയ്ക്ക് 3.89 രൂപ വർധിപ്പിച്ചു. ഇതോടെ രാജ്യതലസ്ഥാനത്ത് ഒരു കിലോ സിഎൻജിയുടെ വില 86.98 രൂപയായി. ഇന്ധനവില വർധന സാധാരണക്കാരുടെ കുടുംബ ബജറ്റിനെ തകർക്കുകയാണെന്ന് കോൺഗ്രസ് എംപി ഇമ്രാൻ മസൂദ് ആരോപിച്ചു. ഇന്ധനവില […]
Read more

ലോക്‌നാഥ് ബെഹ്‌റ കൊച്ചി മെട്രോ എംഡി പദവി ഒഴിയുന്നു

കൊച്ചി: കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടർ സ്ഥാനത്തുനിന്ന് മുൻ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ പടിയിറങ്ങുന്നു. ഔദ്യോഗിക കാലാവധി ഓഗസ്റ്റ് 30ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന് പകരം പുതിയ എംഡിയെ നിയമിക്കാൻ സർക്കാർ നടപടി ആരംഭിച്ചത്. പുതിയ സ്ഥിരം മാനേജിങ് ഡയറക്ടറെ നിയമിക്കുന്നതുവരെ എറണാകുളം ജില്ലാ കളക്ടർ ജി. പ്രിയങ്കയ്ക്ക് കൊച്ചി മെട്രോയുടെ താൽക്കാലിക ചുമതല നൽകും. ഭരണനടപടികൾ തടസ്സപ്പെടാതിരിക്കാനാണ് താൽക്കാലിക ചുമതല ജില്ലാ കളക്ടർക്ക് കൈമാറുന്നത്. 2021 ഓഗസ്റ്റിലാണ് ലോക്‌നാഥ് ബെഹ്‌റ […]
Read more

ഓണക്കാലത്ത് കോളടിച്ച് KSRTC; ചതയ ദിനത്തിൽ മാത്രം 8 കോടി കളക്ഷൻ

തിരുവനന്തപുരം: ഓണക്കാലത്തെ അധിക സർവീസുകളിലൂടെ KSRTCKDKD വരുമാനത്തിൽ വൻകുതിപ്പ്. ഓണത്തോടനുബന്ധിച്ചുള്ള പൊതു അവധി ദിവസങ്ങളിൽ സർവീസുകളുടെ എണ്ണം വർധിപ്പിച്ചതും യാത്രക്കാരുടെ വർധിച്ച പങ്കാളിത്തവുമാണ് വരുമാനവർധനവിന് സഹായകമായത്. ചതയം ദിനമായ വെള്ളിയാഴ്‌ച മാത്രം എട്ട് കോടിയിലധികം രൂപയുടെ കളക്ഷനാണ് കെഎസ്ആർടിസിക്ക് ലഭിച്ചത്. ഉത്രാടം, തിരുവോണം, അവിട്ടം, ചതയം ദിനങ്ങളിൽ കൂടുതൽ ബസുകൾ നിരത്തിലിറക്കിയതിലൂടെ യാത്രക്കാർക്ക് സുഗമമായ യാത്രാസൗകര്യം ഒരുക്കുന്നതിനൊപ്പം വരുമാനത്തിലും ഗണ്യമായ നേട്ടം കൈവരിക്കാൻ കോർപറേഷന് സാധിച്ചു. മുൻവർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും മികച്ച വർധനവാണ് […]
Read more

‘കുഞ്ഞികൃഷ്ണൻ മിർജാഫർ’; രൂക്ഷ വിമർശനവുമായി കെ.കെ. രാഗേഷ്

പയ്യന്നൂർ: വി. കുഞ്ഞികൃഷ്ണനെതിരെ രൂക്ഷ വിമർശനവുമായി സിപിഐ(എം) കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്. പയ്യന്നൂരിൽ പാർട്ടി സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പയ്യന്നൂരിലും തളിപ്പറമ്പിലും സ്ഥാനാർഥി നിർണയത്തിൽ പിഴവുണ്ടായെന്ന് കേന്ദ്ര കമ്മിറ്റി അംഗീകരിച്ചിട്ടുണ്ടെന്ന് രാഗേഷ് പറഞ്ഞു. ജില്ലാ കമ്മിറ്റി നടത്തിയ സ്വയംവിമർശനമാണ് കേന്ദ്ര കമ്മിറ്റി ശരിവച്ചത്. പയ്യന്നൂരിൽ യുഡിഎഫ് ബിജെപിയുമായി രാഷ്ട്രീയ ധാരണയുണ്ടാക്കിയതുകൊണ്ടാണ് കുഞ്ഞികൃഷ്ണൻ വിജയിച്ചതെന്നും ചിലയിടങ്ങളിൽ പാർട്ടി സ്ഥാനാർഥി നിർണയം പാളിയെന്നും അദ്ദേഹം ആരോപിച്ചു. സിപിഎം ജില്ലാ കമ്മിറ്റിയിൽ പ്രവർത്തിച്ചിരുന്ന കാലത്ത് […]
Read more

നേപ്പാളിലെ പ്രളയം; രക്ഷാദൗത്യത്തിന് അന്താരാഷ്ട്ര സാങ്കേതിക സഹായം തേടി രാജ്യം

കാഠ്മണ്ഡു: ടിബറ്റ് അതിർത്തി മേഖലയിലുണ്ടായ കനത്ത പ്രളയത്തിൽ വിറങ്ങലിച്ച് നേപ്പാൾ. കനത്ത മഴയും മൂടൽമഞ്ഞും തുടരുന്നതിനാൽ ശനിയാഴ്ച തിരച്ചിൽ, രക്ഷാപ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചു. നേപ്പാളിലും ചൈനയുടെ നിയന്ത്രണത്തിലുള്ള ടിബറ്റ് മേഖലയിലുമായി ഏകദേശം 3,000 പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. കാണാതായവരിൽ ഇന്ത്യയിൽ നിന്നുള്ള ഹൈന്ദവ തീർത്ഥാടകരടക്കം 540-ലധികം വിദേശ പൗരന്മാരുണ്ടെന്നാണ് റിപ്പോർട്ട്. പ്രളയക്കെടുതിയിൽ ഇതുവരെ 600-ലധികം പേർ മരിച്ചതായാണ് റിപ്പോർട്ട്. നേപ്പാളിലെ രസുവ ജില്ലയിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത്. ഇവിടെ രക്ഷപ്പെടുത്തിയ തീർത്ഥാടകരെ റോഡ് മാർഗം കാഠ്മണ്ഡുവിലെത്തിക്കാനാണ് ഭരണകൂടം […]
Read more

Recent News

Advertisement
WhiteswanTV Footer