Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: News

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം; പ്രതിഷേധത്തിനൊരുങ്ങി ജീവനക്കാർ

പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിക്കാനുള്ള തീരുമാനത്തിൽ പ്രതിഷേധവുമായി ജീവനക്കാർ രംഗത്തെത്തുന്നു. ഡിവിഷൻ വിഭജനം ജീവനക്കാരുടെ സ്ഥാനക്കയറ്റത്തെയും സ്ഥലമാറ്റത്തെയും ബാധിക്കുമെന്നാണ് ജീവനക്കാരുടെ ആശങ്ക. മംഗളൂരുവിൽ ജോലി ചെയ്യുന്ന 1,500 റെയിൽവേ ജീവനക്കാരിൽ ഏകദേശം 60 ശതമാനവും മലയാളികളാണെന്നാണ് തൊഴിലാളി സംഘടനകൾ പറയുന്നത്. ഇവരിൽ പലരും വർഷങ്ങളായി പാലക്കാട് ഡിവിഷന് പുറത്താണ് ജോലി ചെയ്യുന്നത്. ഡിവിഷൻ വിഭജനം നടപ്പാക്കിയാൽ അർഹതപ്പെട്ട സ്ഥലമാറ്റവും സ്ഥാനക്കയറ്റവും നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നും ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു. അംഗീകൃത തൊഴിലാളി സംഘടനകളുമായി ചർച്ച നടത്താതെയാണ് വിഭജന തീരുമാനം […]
Read more

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കാപ്പ തടവുകാര്‍ തമ്മിൽ ഏറ്റുമുട്ടി; ഒരാള്‍ക്ക് കുത്തേറ്റു

കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ കാപ്പ തടവുകാർ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരാൾക്ക് കുത്തേറ്റു. കോട്ടയം സ്വദേശി മനുവിനാണ് കുത്തേറ്റത്. പരിക്കേറ്റ മനുവിനെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തർക്കത്തിനിടെ എറണാകുളം സ്വദേശി അപ്പുവാണ് മനുവിനെ കുത്തിയതെന്നാണ് വിവരം. സംഭവത്തിൽ ജയിൽ അധികൃതർ അന്വേഷണം ആരംഭിച്ചു. അതേസമയം, കണ്ണൂർ സ്പെഷ്യൽ സബ് ജയിലിൽ തടവുകാരന്റെ മർദനത്തിൽ ജയിൽ ഉദ്യോഗസ്ഥനും പരിക്കേറ്റു. പീഡനക്കേസിൽ റിമാൻഡിൽ കഴിയുന്ന സുഹൈൽ ആണ് ഉദ്യോഗസ്ഥനെ ആക്രമിച്ചത്. അസി. പ്രിസൺ ഓഫീസർ ചിൽനേഷ് ചന്ദ്രനാണ് […]
Read more

ഓണം കഴിഞ്ഞിട്ടും സവാളവില കുറയുന്നില്ല; കിലോയ്ക്ക് 80 രൂപയ്ക്ക് മുകളിൽ

കോഴിക്കോട്: സംസ്ഥാനത്ത് സവാളവില കുത്തനെ ഉയരുന്നു. ചില്ലറ വിപണിയിൽ സവാളയുടെ വില കിലോയ്ക്ക് 80 രൂപ കടന്നു. ഓണക്കാലത്ത് ഉയർന്ന വില ഓണം കഴിഞ്ഞിട്ടും താഴാതെ തുടരുകയാണ്. സവാള ഉൽപാദിപ്പിക്കുന്ന അയൽ സംസ്ഥാനങ്ങളിലെ പ്രതികൂല കാലാവസ്ഥയാണ് വിലവർധനയ്ക്ക് പ്രധാന കാരണമെന്നാണ് വ്യാപാരികൾ പറയുന്നത്. ഉൽപാദനത്തെയും വിപണിയിലേക്കുള്ള വരവിനെയും കാലാവസ്ഥാ പ്രശ്നങ്ങൾ ബാധിച്ചതാണ് വില ഉയരാൻ കാരണമെന്നാണ് വിലയിരുത്തൽ. കോഴിക്കോട് പാളയം മാർക്കറ്റിൽ നിലവിൽ സവാളയ്ക്ക് കിലോയ്ക്ക് 50 മുതൽ 55 രൂപ വരെയാണ് വില. ചില്ലറ വിപണിയിലെത്തുമ്പോഴാണ് […]
Read more

KPCC അധ്യക്ഷനാവാൻ ടിഎൻ പ്രതാപനും? മുഖ്യമന്ത്രിയെ സമീപിച്ചെന്ന് സൂചന

കൊച്ചി: കെപിസിസി പ്രസിഡന്‍റ് പദവിക്കായുള്ള ചർച്ചകൾ സജീവമായിരിക്കെ താൽപര്യം പ്രകടിപ്പിച്ച് ടി.എൻ പ്രതാപനും. ഹൈക്കമാൻഡിനെ തന്‍റെ താൽപര്യം പ്രതാപൻ അറിയിച്ചതായാണ് വാർത്തകൾ. കെ.സി വേണു​ഗോപാൽ പക്ഷത്തുള്ള പ്രതാപൻ മുഖ്യമന്ത്രി വി.ഡി സതീശന്‍റെ പിന്തുണയും തേടിയതായാണ് സൂചന. കെപിസിസി അധ്യക്ഷനെ തെരഞ്ഞെടുക്കുമ്പോള്‍ മുഖ്യമന്ത്രിയുടെ പിന്തുണ നിര്‍ണായകമാണ്. കൊടിക്കുന്നിൽ സുരേഷാണ് അധ്യക്ഷനാവാൻ താൽപര്യം അറിയിച്ചവരിൽ പ്രധാനി. അധ്യക്ഷ സ്ഥാനത്തേക്ക് കൊടിക്കുന്നിലിനെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് ദലിത് സംഘടനകള്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് കത്തയച്ചിട്ടുണ്ട്. 52 ദലിത്-ആദിവാസി സംഘടനകള്‍ ഉള്‍പ്പെടുന്ന ജസ്റ്റിസ് […]
Read more

ഗംഗാജലം കൈയിലെടുത്ത് അഴിമതിപ്പണം വീതിക്കുമെന്ന് സത്യം; യുപിയിൽ കൗൺസിലർമാരുടെ വീഡിയോ വൈറൽ

അഴിമതിപ്പണം തുല്യമായി വീതിച്ചെടുക്കുമെന്ന് ഗംഗാജലം കൈയിലെടുത്ത് സത്യപ്രതിജ്ഞ ചെയ്യുന്ന ഉത്തർപ്രദേശിലെ കൗൺസിലർമാരുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ വിവാദം ശക്തമായി. ഷാജഹാൻപുർ മുനിസിപ്പൽ കോർപ്പറേഷനിലെ കൗൺസിലർമാരുടേതെന്ന് പറയപ്പെടുന്ന വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്. കൈക്കൂലിയായി ലഭിക്കുന്ന പണം 60 കൗൺസിലർമാർക്കിടയിൽ തുല്യമായി പങ്കിടുമെന്ന് വീഡിയോയിൽ ചിലർ ഏറ്റുപറയുന്നതായി കേൾക്കാം. വൈറലായ ദൃശ്യങ്ങളിൽ ചില കൗൺസിലർമാർ ഗംഗാജലം കൈയിലെടുത്ത് സത്യപ്രതിജ്ഞ ചെയ്യുന്നതായി കാണാം. മുനിസിപ്പൽ സ്ഥാപനവുമായി ബന്ധപ്പെട്ട് ലഭിക്കുന്ന കൈക്കൂലി തുല്യമായും നീതിപൂർവമായും പങ്കിടുമെന്ന തരത്തിലുള്ള വാക്കുകളാണ് ഇവർ പറയുന്നതെന്നാണ് റിപ്പോർട്ട്. […]
Read more

കണ്ണൂരിൽ കോളേജ് നിർമ്മാണത്തിന്റെ പേരിൽ ഫണ്ട് വെട്ടിപ്പ് ആരോപണം

കണ്ണൂർ: ഹലാൽ ഫായ്ദ വിവാദത്തിന് പിന്നാലെ കണ്ണൂരിൽ സിപിഎം നേതാക്കൾക്കെതിരെ വീണ്ടും ഫണ്ട് വെട്ടിപ്പ് ആരോപണം. ഇരിട്ടിയിൽ നോർത്ത് മലബാർ എജ്യുക്കേഷണൽ സൊസൈറ്റി രൂപീകരിച്ച് കോളേജ് നിർമ്മിക്കാനെന്ന പേരിൽ ലക്ഷക്കണക്കിന് രൂപയും ഭൂമിയും വാങ്ങി നിക്ഷേപകരെ വഞ്ചിച്ചെന്നാണ് പരാതി. സിപിഎം പ്രാദേശിക നേതാക്കളാണ് സൊസൈറ്റിയുടെ ഭാരവാഹികളെന്നാണ് ആരോപണം. പാർട്ടി പ്രവർത്തകരും പ്രാദേശിക നേതാക്കളും ഉൾപ്പെടെയുള്ള നിക്ഷേപകരാണ് ഇപ്പോൾ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. 2015ലാണ് ഇരിട്ടിയിൽ നോർത്ത് മലബാർ എജ്യുക്കേഷണൽ സൊസൈറ്റി രൂപീകരിച്ചത്. മലയോര മേഖലയിൽ സിപിഎം നിയന്ത്രണത്തിൽ ഒരു […]
Read more

ഉപ്പും മധുരവും കൂടിയാൽ ചുവന്ന വലിയ മുന്നറിയിപ്പ് പാക്കറ്റുകളിൽ വേണം; നിയമം കർശനമാക്കുന്നു

ന്യൂഡൽഹി: അമിതമായ ഉപ്പ്, പഞ്ചസാര, കൊഴുപ്പ് എന്നിവ അടങ്ങിയ ഭക്ഷണ പാക്കറ്റുകളിൽ മുന്നറിയിപ്പ് ലേബലുകൾ നിർബന്ധമാക്കി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI). സുപ്രിം കോടതിയുടെ വിധിയുടെ അടിസ്ഥാനത്തിലാണ് ഈ നീക്കം. ഇത്തരം സാധനങ്ങൾ അടങ്ങിയിട്ടുള്ള ഭക്ഷണ പായ്ക്കറ്റുകളിൽ ചുവന്ന ഹെക്സഗണൽ ലേബൽ മുൻവശത്ത് തന്നെ പതിച്ചിരിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. എന്നാൽ ഇതിൽ നിന്നും നെയ്യ്, എണ്ണ, ഉപ്പ്, പഞ്ചസാര, ശര്‍ക്കര,തേൻ എന്നിങ്ങനെയുള്ളവയിൽ ഒറ്റ ചേരുവ മാത്രമുള്ളവയെ ഇതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കേ​​​​ര​​​​ളം […]
Read more

കേരളം എന്ന് പേര് മാറ്റാന്‍ പാഴ്‌ചെലവ് വേണ്ട; സര്‍ക്കുലര്‍ ഇറക്കി ചീഫ് സെക്രട്ടറി

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ഔദ്യോഗിക മലയാളം പേരിൽ ‘കേരള’ എന്നത് ‘കേരളം’ എന്ന് തിരുത്താൻ നിലവിലുള്ള രേഖകളും സാമഗ്രികളും ഉപേക്ഷിച്ച് അധിക ചെലവ് നടത്തേണ്ടതില്ലെന്ന് സർക്കാർ. പേരുമാറ്റവുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ പുറത്തിറക്കിയ സർക്കുലറിലാണ് നിർദേശങ്ങൾ വ്യക്തമാക്കിയത്. നിലവിലുള്ള പേപ്പറുകൾ, ഫയലുകൾ, ലെറ്റർഹെഡുകൾ, കവറുകൾ, ഫോമുകൾ, രജിസ്റ്ററുകൾ തുടങ്ങിയവ വെറുതെ നശിപ്പിക്കരുതെന്നാണ് സർക്കുലറിലെ പ്രധാന നിർദേശം. നിലവിലുള്ള സ്റ്റോക്ക് തീരുന്നതുവരെ ആവശ്യമായിടത്ത് മഷി ഉപയോഗിച്ച് അധിക അക്ഷരം ചേർത്ത് ‘കേരള’ എന്നത് ‘കേരളം’ എന്ന് തിരുത്താം. […]
Read more

ഇൻസ്റ്റഗ്രാമിലൂടെ സൗഹൃദം; IPS ട്രെയിനിയെന്ന് പരിചയപ്പെടുത്തി പെൺകുട്ടിയെ പീഡിപ്പിച്ചു

കോട്ടയം: ഐ.പി.എസ്. ട്രെയിനിയെന്ന് പരിചയപ്പെടുത്തി ഇൻസ്റ്റഗ്രാമിലൂടെ സൗഹൃദത്തിലായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കോട്ടയം വടവാതൂർ വിജയപുരം പാട്ടുകളത്തിൽ വീട്ടിൽ ആദിത്യൻ പി. അജയൻ (22) ആണ് അറസ്റ്റിലായത്. പെൺകുട്ടിയുടെ പരാതിയിൽ കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് കോട്ടയം വെസ്റ്റ് സർക്കിൾ ഇൻസ്പെക്ടർ അനൂപ് ജോസിന്റെ നേതൃത്വത്തിലുള്ള പൊലീസ് പ്രതിയെ പിടികൂടിയത്. വിവിധ പൊലീസ് സ്റ്റേഷനുകളിൽ ഐ.പി.എസ്. ട്രെയിനിയെന്ന പേരിൽ ഇയാൾ എത്തിയിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തി. തട്ടിപ്പ് കേസുകളിൽ ഐ.പി.എസ്. ഉദ്യോഗസ്ഥനെന്ന വ്യാജേന ഇടനിലക്കാരനായി പ്രവർത്തിച്ച് […]
Read more

ഇനി പരിവാഹന്‍ സേവനങ്ങള്‍ക്ക് ആധാര്‍ ഒടിപി നിര്‍ബന്ധം

തിരുവനന്തപുരം: മോട്ടോര്‍ വാഹന വകുപ്പിന്റെ 60 പരിവാഹന്‍ സേവനങ്ങൾക്ക് ആധാര്‍ ഒടിപി നിർബന്ധമാക്കുന്നു. സാധാരണക്കാരെ അനധികൃത വ്യക്തികളും ഇടനിലക്കാരും ചൂഷണം ചെയ്യുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇതൊഴിവാക്കാനാണ് എംവിഡിയുടെ നീക്കം. അപേക്ഷകള്‍ വൈകിപ്പിച്ച ശേഷം വേഗത്തില്‍ ആക്കി തരാമെന്ന് എന്ന് പറഞ്ഞ് അപേക്ഷകരില്‍ നിന്ന് പണം തട്ടിയെടുക്കുന്നത് പതിവാണെന്നും ഒടിപി സംവിധാനം വരുന്നതോടെ ഒരു പരിധി വരെ ഇത്തരം തട്ടിപ്പുകള്‍ ഒഴിവാക്കാനാകുമെന്നാണ് പ്രതീക്ഷ. സെപ്റ്റംബര്‍ 21 മുതലാണ് പുതിയ മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരുന്നത്. വാഹന്‍ (വാഹന സംബന്ധമായ സേവനങ്ങള്‍), സാരഥി […]
Read more

Recent News

Advertisement
WhiteswanTV Footer