Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: News

പെർമിറ്റില്ലാതെ ഹജ്ജിന് ശ്രമിച്ചാൽ 20,000 റിയാൽ പിഴ; സഹായിക്കുന്നവർക്കും ലക്ഷങ്ങൾ പിഴ വരുമെന്ന് സൗദി

​മക്ക: ഹജ്ജ് പെർമിറ്റില്ലാതെ തീർഥാടനത്തിന് ശ്രമിക്കുന്നവർക്കും നിയമലംഘകർക്ക് സഹായം നൽകുന്നവർക്കുമെതിരെ കർശന നടപടികളുമായി സൗദി ആഭ്യന്തര മന്ത്രാലയം. കൃത്യമായ പെർമിറ്റില്ലാതെ ഹജ്ജ് നിർവഹിക്കാൻ ശ്രമിക്കുന്നവർക്ക് 20,000 റിയാൽ വരെ പിഴ ചുമത്തുമെന്ന് മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു. ദുൽഖഅ്ദ്‌ മാസം ഒന്നാം തീയതി മുതൽ ദുൽഹജ്ജ് 14 വരെ നീളുന്ന കാലയളവിൽ വിസിറ്റ് വിസ കൈവശം വെച്ച് മക്കയിലോ പുണ്യസ്ഥലങ്ങളിലോ പ്രവേശിക്കുന്നവർക്കും താമസിക്കുന്നവർക്കും ഈ പിഴ ബാധകമായിരിക്കും. ​ഹജ്ജ് പെർമിറ്റില്ലാത്തവർക്ക് വിസിറ്റ് വിസ എടുത്തുനൽകുന്നവർക്കും ഇതിനായി ഒത്താശ ചെയ്യുന്നവർക്കും […]
Read more

ലഖ്നൗവിനെതിരെ ഇന്ന് കോഹ്‌ലി കളിച്ചേക്കില്ല

ബെംഗളൂരു: ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ ഇന്ന് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്‌ പോരാട്ടം. ഐപിഎല്ലിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ടീമാണ് ബെംഗളൂരു. അതിന്റെ പ്രധാന ഘടകം കിംഗ് കോഹ്ലി തന്നെയാണ്. പതിമൂന്ന് വർഷത്തെ കാത്തിരിപ്പിനൊടുവിൽ കഴിഞ്ഞ വർഷം ആർസിബി കപ്പ് നേടിയിരുന്നു. ഇത്തവണയും കിരീടം നിർത്താനുള്ള പോരാട്ടത്തിലാണ് കോഹ്‌ലിയും ടീമും. കളിച്ച എല്ലാ മത്സരങ്ങളിലും രാജസ്ഥനോട് തോറ്റതോഴിച്ചാൽ ബാക്കി എല്ലാ മത്സരങ്ങളിലും ആർസിബി വിജയിച്ചിരുന്നു. ഇപ്പോഴിതാ, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തിൽ വിരാട് കോഹ്‌ലി […]
Read more

വ്യാജ നമ്പർ പ്ലേറ്റ് ഉപോയോഗിച്ചെത്തി കാറിൽ പെട്രോൾ അടിച്ചു; പണം നൽകാതെ കടന്നുകളഞ്ഞു

കോഴിക്കോട്: വ്യാജ നമ്പർ പ്ലേറ്റ് ഉപയോഗിച്ചെത്തിയ കാർ പെട്രോൾ അടിച്ച് പണം നൽകാതെ കടന്നുകളഞ്ഞതായി പരാതി. എടവണ്ണപ്പാറ പാഞ്ചീരിയിലെ പറയങ്ങാട്ട് ഫ്യുവൽസ് എന്ന ഹിന്ദുസ്ഥാൻ പെട്രോളിയം പമ്പിലാണ് കഴിഞ്ഞ ദിവസം പുലർച്ചെയോടെ സംഭവം നടന്നത്. വെളുത്ത ഫോക്‌സ്‌വാഗൺ കാറാണ് പമ്പിലെത്തിയത്. 1500 രൂപയുടെ പെട്രോൾ നിറച്ച ശേഷം പണം ആവശ്യപ്പെട്ടപ്പോൾ ഡ്രൈവർ കാർഡ് നൽകി. സ്വൈപ്പ് ചെയ്യാൻ ജീവനക്കാരൻ തിരിഞ്ഞ ഉടൻ തന്നെ ഇയാൾ കാർ ഓടിച്ചുപോയതായി പറയുന്നു. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വാഹനത്തിന്റെ വിവരങ്ങൾ […]
Read more

തുറവൂർ ആശുപത്രി തീപിടിത്തം: അഗ്നിരക്ഷാ വാഹനത്തിന് വഴിമുടക്കി കാർ; ദൃശ്യങ്ങൾ പുറത്ത്

ആലപ്പുഴ: ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ രക്ഷാപ്രവർത്തനത്തിനായി പാഞ്ഞുപോയ അഗ്നിരക്ഷാസേനാ വാഹനത്തിന് വഴിമുടക്കി കാർ യാത്രക്കാരൻ. തുറവൂർ താലൂക്ക് ആശുപത്രിയിലെ തീ അണയ്ക്കാൻ പുറപ്പെട്ട ആലപ്പുഴ യൂണിറ്റിന്റെ അഗ്നിരക്ഷാവാഹനത്തിനാണ് യാത്രയ്ക്കിടെ തടസ്സം നേരിടേണ്ടി വന്നത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ പത്തുമണിയോടെയാണ് തുറവൂർ താലൂക്ക് ആശുപത്രിയിലെ മരുന്ന് സംഭരണ കെട്ടിടത്തിൽ വൻ തീപിടിത്തം ഉണ്ടായത്. വിവരം ലഭിച്ചതോടെ ആലപ്പുഴയിൽ നിന്നുള്ള അഗ്നിരക്ഷാസേന സ്ഥലത്തേക്ക് തിരിച്ചു. എന്നാൽ വഴിമധ്യേ കെഎൽ 32 വി 7934 നമ്പറിലുള്ള കാർ ഏറെ ദൂരം […]
Read more

കോർട്ടിനോട് വിടപറഞ്ഞ് ബാഡ്മിന്റൺ ഇതിഹാസം വിക്ടർ അക്സെൽസൺ

കോപ്പൻഹേഗൻ: ബാഡ്മിന്റൺ ഇതിഹാസം വിക്ടർ അക്‌സെൽസൺ അന്താരാഷ്ട്ര ബാഡ്മിന്റണിൽ നിന്നും വിരമിച്ചു. ദീർഘനാളായുള്ള ആരോഗ്യപ്രശ്‌നങ്ങളെത്തുടർന്നാണ് വിരമിക്കാൻ തീരുമാനിച്ചത്. കഴിഞ്ഞ വർഷം ഏപ്രിലിൽ നടന്ന നട്ടെല്ലിലെ ശസ്ത്രക്രിയയ്ക്ക് ശേഷം ഒക്ടോബറിൽ പരിക്കുകൾ വീണ്ടും അലട്ടിയതോടെ പരിശീലനത്തിനോ മത്സരങ്ങൾക്കോ സാധിക്കാത്ത അവസ്ഥയിലായിരുന്നു. ആസ്ത്മ പോലുള്ള ശാരീരിക വെല്ലുവിളികളെ അതിജീവിച്ചായിരുന്നു ഇത്രയും കാലം കോർട്ടിൽ മത്സരങ്ങൾക്കായി ഇറങ്ങിയത്. രണ്ട് തവണ വീതം ഒളിമ്പിക് സ്വർണ മെഡലും ലോക ചാമ്പ്യൻഷിപ്പും നേടിയിട്ടുണ്ട് അദ്ദേഹം.
Read more

സാമ്പത്തിക ഭദ്രതയിലെ രാഷ്ട്രീയ ജാഗ്രത;എമർജൻസി ഫണ്ട് എന്ന അദൃശ്യ കവചം

​ഒരു രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ അതിന്റെ ആഭ്യന്തര സുരക്ഷിതത്വം എങ്ങനെ സ്വാധീനിക്കുന്നുവോ അതുപോലെതന്നെയാണ് ഓരോ വ്യക്തിയുടെയും സാമ്പത്തിക ജീവിതത്തിൽ അടിയന്തര ഫണ്ട് അഥവാ എമർജൻസി ഫണ്ടിനുള്ള സ്ഥാനം. ആധുനിക കാലത്തെ സാമ്പത്തിക പ്ലാനിംഗുകളിൽ പലരും റിട്ടയർമെന്റ് ഫണ്ടിനും ദീർഘകാല നിക്ഷേപങ്ങൾക്കും വലിയ പ്രാധാന്യം നൽകാറുണ്ടെങ്കിലും, അപ്രതീക്ഷിതമായുണ്ടാകുന്ന സാമ്പത്തിക ആഘാതങ്ങളെ നേരിടാനുള്ള തയ്യാറെടുപ്പുകളിൽ പലപ്പോഴും പരാജയപ്പെടാറുണ്ട്. ഈ പശ്ചാത്തലത്തിൽ, ഒരു വ്യക്തിയുടെ സാമ്പത്തിക പരമാധികാരം സംരക്ഷിക്കുന്നതിൽ എമർജൻസി ഫണ്ട് വഹിക്കുന്ന രാഷ്ട്രീയവും സാമൂഹികവുമായ പ്രാധാന്യം വിസ്മരിക്കാനാവില്ല. കേവലം ഒരു നിക്ഷേപം […]
Read more

പവർകട്ട് ഉണ്ടാകില്ലെന്ന് മന്ത്രി കൃഷ്ണൻകുട്ടി

തിരുവനന്തപുരം: കേരളത്തിലെ റെക്കോർഡ് വൈദ്യുതി ഉപയോഗത്തെ തുടർന്ന് ആശങ്കകൾ ഉയരുന്നതിനിടെ പ്രതികരണവുമായി വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി. സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയുണ്ടാകില്ലെന്നും പവർകട്ട് ഏർപ്പെടുത്തില്ലെന്നും മന്ത്രി വ്യക്തമാക്കി. ആവശ്യത്തിനായി പുറത്തുനിന്ന് കൂടുതൽ വൈദ്യുതി വാങ്ങേണ്ടി വരുമെങ്കിലും ഉപഭോക്താക്കളുടെ വൈദ്യുതി ബിൽ വർധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സ്ഥിതിഗതികൾ വിലയിരുത്താൻ അടിയന്തര അവലോകന യോഗം നാളെ ചേരുമെന്നും മന്ത്രി അറിയിച്ചു.
Read more

രാജേഷ് ബാബു കെ ശൂരനാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം’എന്നും’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

കൊച്ചി: ചലച്ചിത്ര നിർമ്മാതാവായും, സംഗീത സംവിധായകനായും സിനിമ രംഗത്ത് ശ്രദ്ധേയനായ രാജേഷ് ബാബു കെ ശൂരനാട് ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ” എന്നും “. ഇരുപതിലധികം സിനിമകൾക്ക് സംഗീതമൊരുക്കിയിട്ടുള്ള രാജേഷ് ബാബു പെർഫ്യൂം,ഹെർ ഫ്രാഗ്രൻസ് , ബൈനറി , ഴ , ഇനി. സിനിമകൾ നിർമ്മിച്ചിട്ടുണ്ട്. ഒരു അഭിനേതാവ് കൂടിയായ ഷനൂപാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ.മലയാളത്തിലെ താരങ്ങളും, സംവിധായകരും, ഗായകരും , സാങ്കേതിക പ്രവർത്തകരുമടക്കം ചലച്ചിത്രരംഗത്തെ നൂറിലധികം പ്രമുഖർ തങ്ങളുടെ ഒഫീഷ്യൽ പേജുകൾ വഴിയും, […]
Read more

മണ്ഡല പുനര്‍നിര്‍ണയം ഫെഡറല്‍ സംവിധാനത്തെ അട്ടിമറിക്കാനുള്ള നീക്കം; മുഖ്യമന്ത്രി

തിരുവനന്തപുരം: വനിതാ സംവരം എന്ന പേരില്‍ മണ്ഡല പുനര്‍നിര്‍ണയം കേന്ദ്ര സര്‍ക്കാര്‍ ധൃതിയില്‍ നടത്താന്‍ ശ്രമിക്കുന്നത് രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തെ തന്നെ അട്ടിമറിക്കാനുള്ള നീക്കമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ അവതരിപ്പിക്കപ്പെടുന്ന ബില്ലും 2011ലെ സെന്‍സസ് അടിസ്ഥാനമാക്കി മുന്നോട്ടുവെക്കുന്ന അതിലെ നിര്‍ദ്ദേശങ്ങളും സംസ്ഥാനങ്ങളുടെ അവകാശങ്ങളെയും തുല്യനീതിയേയും സാരമായി ബാധിക്കുന്നതാണ്. സംസ്ഥാനങ്ങളുമായി സമവായത്തില്‍ എത്താതെയാണ് ഇത്തരം നിര്‍ണായക വിഷയത്തില്‍ കേന്ദ്രം മുന്നോട്ട് പോകുന്നത് എന്നതുതന്നെ ആശങ്കാജനകമാണെന്നും കേന്ദ്രസര്‍ക്കാര്‍ ഈ ജനാധിപത്യവിരുദ്ധ നീക്കത്തില്‍ നിന്ന് പിന്മാറണമെന്നും മുഖ്യമന്ത്രി […]
Read more

അഞ്ചരക്കണ്ടി ഡെന്റൽ കോളേജിന് തിരിച്ചടി; മിച്ചഭൂമി ഇടപാടുകൾ റദ്ദാക്കി

കണ്ണൂർ: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിന് വലിയ തിരിച്ചടി. കോളേജുമായി ബന്ധപ്പെട്ട മിച്ചഭൂമി ഇടപാടുകൾ താലൂക്ക് ലാൻഡ് ബോർഡ് റദ്ദാക്കി. ചട്ടങ്ങൾ ലംഘിച്ച ഭൂമിയിലാണു കോളേജ് പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. 1964ന് ശേഷമുള്ള ഭൂമികൈമാറ്റങ്ങൾ മുഴുവനും അസാധുവാക്കി, ഭൂമി തിരിച്ചെടുക്കാനും ഉത്തരവിട്ടിട്ടുണ്ട്. അഞ്ചരക്കണ്ടി, പടുവിലായി വില്ലേജുകളിലായാണ് കോളേജിന്റെ ഭൂമി സ്ഥിതി ചെയ്യുന്നത്. പ്ലാന്റേഷൻ ഭൂമിയിൽ അനുമതിയില്ലാതെ നിർമാണം നടത്തിയതായും ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു. ഇതോടെ ജബ്ബാർ ഷാജിക്കും കുടുംബത്തിനും ഭൂമിയിൽ നിയമപരമായ അവകാശം നഷ്ടമായി.
Read more

Recent News

Advertisement
WhiteswanTV Footer