Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: News

ചെങ്ങന്നൂരിൽ KSRTC ബസുകൾ കൂട്ടിയിടിച്ചു; 21 പേർക്ക് പരിക്ക്

ആലപ്പുഴ: എം.സി. റോഡിൽ ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജ് ജങ്ഷനിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 21 പേർക്ക് പരിക്കേറ്റു. ഞായറാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് അപകടം സംഭവിച്ചത്. മൂന്നാറിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസും തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ബസുമാണ് കൂട്ടിയിടിച്ചത്. തിരുവനന്തപുരം ഭാഗത്തേക്ക് പോയ ബസ് ലോറിയെ മറികടക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. അപകടത്തിൽ പരിക്കേറ്റ 21 പേരെയും ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരുടെ ആരോഗ്യനില സംബന്ധിച്ച […]
Read more

ഓപ്പറേഷൻ തൂഫാൻ; 6.5 ഗ്രാം ഹെറോയിനുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

കൊച്ചി: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ 6.5 ഗ്രാം ഹെറോയിനുമായി ഇതര സംസ്ഥാന തൊഴിലാളിയെ പൊലീസ് പിടികൂടി. അസം നൗഗാവ് സ്വദേശി സിറാജുൽ ഇസ്ലാം (34) ആണ് പിടിയിലായത്. പെരുമ്പാവൂർ എഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ പിടികൂടിയത്. വിൽപ്പനയ്ക്കായി വല്ലത്ത് നിൽക്കുന്നതിനിടെയാണ് ഇയാൾ പൊലീസ് പിടിയിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കുറച്ച് ദിവസങ്ങളായി സിറാജുൽ ഇസ്ലാം പൊലീസ് നിരീക്ഷണത്തിലായിരുന്നു. പട്ടാമ്പിയിൽ നിന്നാണ് മയക്കുമരുന്ന് വാങ്ങിയതെന്ന് ഇയാൾ പൊലീസിനോട് മൊഴി നൽകി. ബസിലാണ് ഇയാൾ വല്ലത്ത് […]
Read more

തമിഴ്നാട്ടിൽ ബസിനുള്ളിൽ മലയാളിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ചെന്നൈ: തമിഴ്നാട്ടിലെ തിരുനെൽവേലി ഗംഗൈകൊണ്ടനിൽ ബസിനുള്ളിൽ മലയാളിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി വാഴവര സ്വദേശി ഷാജി കൃഷ്ണൻ (60) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. ഊട്ടിയിൽ നിന്ന് നാഗർകോവിലിലേക്ക് സർവീസ് നടത്തുന്ന തമിഴ്നാട് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ സ്ലീപ്പർ ബസിൽ തിരുപ്പൂരിൽ നിന്നാണ് ഷാജി കൃഷ്ണൻ യാത്ര ആരംഭിച്ചത്. രാത്രി ബസിലെ ലൈറ്റുകൾ അണച്ചതോടെ യാത്രക്കാർ കിടന്നുറങ്ങി. രാവിലെ ഗംഗൈകൊണ്ടനിൽ ബസ് നിർത്തി ലൈറ്റുകൾ തെളിച്ചപ്പോഴാണ് യാത്രക്കാരിലൊരാളെ മുകളിലെ കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് […]
Read more

വാഹന മോഡിഫിക്കേഷനിൽ കർശന നടപടി; ഓരോ നിയമലംഘനത്തിനും 5000 രൂപ പിഴ

കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനുകൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. ഒന്നിലേറെ നിയമലംഘനങ്ങൾ കണ്ടെത്തിയാൽ ഓരോ നിയമലംഘനത്തിനും 5,000 രൂപ വീതം പിഴ ഈടാക്കണമെന്നും കോടതി വ്യക്തമാക്കി. പ്രളയ രക്ഷാപ്രവർത്തനത്തിനായി എത്തിയ വാഹനത്തിന് ആകെ 5,000 രൂപ മാത്രം പിഴ ചുമത്തിയ സംഭവത്തിലാണ് കോടതി അതൃപ്തി രേഖപ്പെടുത്തിയത്. വാഹനത്തിലെ നിയമലംഘനങ്ങളുടെ ചിത്രങ്ങളും കോടതി പരിശോധിച്ചു. ഥാർ ജീപ്പിൽ ആറ് അധിക ലൈറ്റുകൾ ഘടിപ്പിച്ചിരുന്നതായി ട്രാൻസ്പോർട്ട് കമ്മീഷണറുടെ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. അനധികൃത ലൈറ്റുകൾക്ക് 5,000 രൂപയും പിയുസി […]
Read more

സിഎംആർഎൽ–എക്സാലോജിക് കേസ്; വാർത്താക്കുറിപ്പ് ഇറക്കിയത് സ്വാഭാവിക നടപടിയെന്ന് ഇഡി

തിരുവനന്തപുരം: സിഎംആർഎൽ– എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ റെയ്ഡിന് പിന്നാലെ വാർത്താക്കുറിപ്പ് ഇറക്കിയത് സ്വാഭാവിക നടപടിയാണെന്ന് ഇഡി. റെയ്ഡിന് ശേഷം വാർത്താക്കുറിപ്പ് ഇറക്കുന്നത് അസാധാരണ നടപടിയല്ലെന്നും ഇഡി വ്യക്തമാക്കി. കേസിൽ വീണ ടി.ക്കെതിരെ അനധികൃത പണമിടപാടുമായി ബന്ധപ്പെട്ട കൃത്യമായ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് വാർത്താക്കുറിപ്പിൽ പരാമർശങ്ങൾ നടത്തിയതെന്നും ഇഡി അറിയിച്ചു. കേസിൽ കൂടുതൽ ചോദ്യം ചെയ്യലുകൾ ഉടൻ ഉണ്ടാകുമെന്നും അന്വേഷണ സംഘം വ്യക്തമാക്കി. വീണ ടി.ക്കെതിരെ ഇഡി വാർത്താക്കുറിപ്പ് ഇറക്കിയത് അസാധാരണ നടപടിയാണെന്ന് പ്രതിപക്ഷ നേതാവ് […]
Read more

പ്രതിപക്ഷ ഉപനേതാവ് പദവി; സിപിഐയിൽ കടുത്ത നിലപാടിന് നീക്കം

തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയെ ചൊല്ലി സിപിഐയും സിപിഐഎമ്മും തമ്മിലുള്ള തർക്കം കൂടുതൽ രൂക്ഷമാകുന്നു. പദവി സംബന്ധിച്ച് വിട്ടുവീഴ്ച വേണ്ടെന്ന നിലപാടിലാണ് സിപിഐയിലെ ഒരു വിഭാഗം നേതാക്കൾ. ആവശ്യമെങ്കിൽ എൽഡിഎഫ് പരിപാടികളിൽ നിന്ന് വിട്ടുനിൽക്കുന്നതടക്കമുള്ള കടുത്ത നിലപാടുകൾ സ്വീകരിക്കണമെന്നാണ് ഇവരുടെ അഭിപ്രായം. പാർട്ടിയുടെ അഭിമാനം നഷ്ടപ്പെടുത്തി മുന്നണിയിൽ തുടരേണ്ടതില്ലെന്നാണ് സിപിഐയിലെ ഒരു വിഭാഗത്തിന്റെ നിലപാട്. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രവർത്തനശൈലിക്കെതിരെയും നേതാക്കൾ വിമർശനം ഉന്നയിക്കുന്നുണ്ട്. പിണറായി ശൈലിയുടെ ബുദ്ധിമുട്ട് സിപിഐഎമ്മിന് മാത്രമല്ല, സിപിഐക്കും നേരിടേണ്ടിവരുന്നുണ്ടെന്നാണ് ഇവരുടെ ആരോപണം. […]
Read more

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം: കേരളത്തിന് 1100 കോടിയുടെ നഷ്ടം

ബെം​ഗളൂരു: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിക്കുന്നത് കേരളത്തിന് വലിയ സാമ്പത്തിക തിരിച്ചടിയാകുമ്പോൾ കർണാടകയിലെ മൈസൂരു റെയിൽവേ ഡിവിഷന് നേട്ടമാകും. വിഭജനത്തോടെ മൈസൂരു ഡിവിഷന്റെ വാർഷിക വരുമാനത്തിൽ 500 മുതൽ 600 കോടി രൂപ വരെ വർധനയുണ്ടാകുമെന്നാണ് വിലയിരുത്തൽ. അതേസമയം, പാലക്കാട് ഡിവിഷന് പ്രതിവർഷം ഏകദേശം 1100 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടാകും. പാലക്കാട് ഡിവിഷന്റെ വരുമാനത്തിന്റെ 90 ശതമാനവും ചരക്ക് നീക്കത്തിലൂടെയാണ് ലഭിക്കുന്നത്. ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്ന പനമ്പൂർ സ്റ്റേഷൻ ഉൾപ്പെടെ ഉള്ളാൾ മുതൽ മംഗളൂരു […]
Read more

എഎവൈ കാർഡുടമകൾക്ക് സൗജന്യ ഓണക്കിറ്റ്; ആഗസ്റ്റ് 31 വരെ റേഷൻ കടകളിൽ നിന്ന് വാങ്ങാം

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ എ.എ.വൈ (അന്ത്യോദയ അന്ന യോജന) കാർഡുടമകൾക്കുമുള്ള സൗജന്യ ഓണക്കിറ്റ് വിതരണം തുടരുന്നു. കിറ്റുകൾ എല്ലാ റേഷൻ കടകളിലും ലഭ്യമാക്കിയിട്ടുണ്ടെന്നും ആഗസ്റ്റ് 31 വരെ ഗുണഭോക്താക്കൾക്ക് റേഷൻ കടകളിൽ നിന്ന് കിറ്റ് കൈപ്പറ്റാമെന്നും പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർ അറിയിച്ചു. സംസ്ഥാന ഭക്ഷ്യവകുപ്പിന്റെ സൗജന്യ ഓണക്കിറ്റ് വിതരണം 100 ശതമാനം പൂർത്തിയായതായി ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. തിരുവോണത്തിന് നാല് ദിവസം മുമ്പ് വിതരണം പൂർത്തിയാക്കിയാണ് റെക്കോർഡ് നേട്ടം കൈവരിച്ചത്. ലക്ഷ്യമിട്ട […]
Read more

കെഎസ്ആർടിസി ബസ് വാഷിങ് ജീവനക്കാർക്കും ഓണം അലവൻസ്; 1000 രൂപ നൽകും

തിരുവനന്തപുരം: ഓണക്കാലം പ്രമാണിച്ച് കെഎസ്ആർടിസിയിലെ ബസ് വാഷിങ് ജീവനക്കാർക്കും ഉത്സവബത്ത അനുവദിച്ചതായി ഗതാഗത മന്ത്രി സി.പി. ജോൺ അറിയിച്ചു. 1000 രൂപ വീതം ഓണം അലവൻസ് നൽകാനാണ് നിർദ്ദേശം. വർഷങ്ങൾക്ക് ശേഷം ഇതാദ്യമായാണ് കെഎസ്ആർടിസിയിലെ ബസ് വാഷിങ് ജീവനക്കാർക്ക് ഉത്സവബത്ത അനുവദിക്കുന്നത്. സ്ഥിരം, താൽക്കാലിക ജീവനക്കാർക്ക് പുറമേ 2019ന് ശേഷം ഇത്തവണ പെൻഷൻകാർക്കും ഉത്സവബത്ത നൽകാനുള്ള നടപടികൾ നേരത്തെ സ്വീകരിച്ചിരുന്നു. കോർപറേഷന്റെ അടിസ്ഥാന വിഭാഗമായ ബസ് വാഷിങ് ജീവനക്കാരെക്കൂടി ഓണം ആനുകൂല്യങ്ങളുടെ പരിധിയിൽ ഉൾപ്പെടുത്തണമെന്ന സർക്കാർ നയത്തിന്റെ […]
Read more

ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി ചികിത്സാ സേവനം: മന്ത്രി കെ മുരളീധരൻ

തിരുവനന്തപുരം: സംസ്ഥാനത്തെ ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂറും സ്പെഷ്യാലിറ്റി ചികിത്സാ സേവനങ്ങൾ ലഭ്യമാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ. മുരളീധരൻ. ആറുമാസത്തിനുള്ളിൽ പദ്ധതി നടപ്പാക്കുമെന്നും ഗുണമേന്മയുള്ള ആരോഗ്യ സേവനം തടസമില്ലാതെ ജനങ്ങൾക്ക് ലഭ്യമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. ആദ്യഘട്ടത്തിൽ എല്ലാ ജില്ലകളിലും ഓരോ ആശുപത്രിയിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനം ഉറപ്പാക്കും. തുടർന്ന് ഘട്ടംഘട്ടമായി പദ്ധതി മറ്റ് ആശുപത്രികളിലേക്കും വ്യാപിപ്പിക്കും. മെഡിസിൻ, സർജറി, ഓർത്തോ, പീഡിയാട്രിക്സ്, ഗൈനക്കോളജി തുടങ്ങിയ വിഭാഗങ്ങളിലെ വിദഗ്ധ ചികിത്സാ സേവനങ്ങളാണ് […]
Read more

Recent News

Advertisement
WhiteswanTV Footer