Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: News

ഡോക്ടറുടെ വീട്ടിൽ കാർ കത്തിച്ച മുൻ തൊഴിലാളി മരിച്ചു

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് റിട്ട. ഡോക്ടറുടെ വീട്ടുവളപ്പിൽ മുൻ തൊഴിലാളി കാറിന് തീയിട്ട് ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ ഒരാൾ മരിച്ചതായി റിപ്പോർട്ട്. തീപടർന്ന് ഗുരുതരമായി പൊള്ളലേറ്റ ചെങ്ങളം സ്വദേശി ചെല്ലപ്പൻ (84) ചികിത്സയിലിരിക്കെ മരിച്ചു. തിങ്കളാഴ്ച രാവിലെ ഗാന്ധിനഗർ ‘അഞ്ചേരിൽ ഗാർഡൻ’ എന്ന വീട്ടിലാണ് സംഭവം നടന്നത്. എൻഡോക്രൈനോളജി വിഭാഗം മുൻ മേധാവി ഡോ. സി.ആർ. ജയകുമാറിന്റെ വീട്ടിൽ മുൻ തൊഴിലാളിയായ ചെല്ലപ്പൻ കന്നാസിൽ കൊണ്ടുവന്ന പെട്രോളൊഴിച്ച് പോർച്ചിൽ നിർത്തിയിരുന്ന കാറിന് തീയിടുകയായിരുന്നു. ഇതോടെ വാഹനം […]
Read more

കൊൽക്കത്തയിൽ മലയാളി വിദ്യാർഥിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

കൊൽക്കത്ത: കൊൽക്കത്തയിൽ മലയാളിയായ നിയമവിദ്യാർഥി ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. വെസ്റ്റ് ബംഗാൾ നാഷണൽ യൂണിവേഴ്‌സിറ്റി ഓഫ് ജുഡീഷ്യൽ സയൻസസിലെ രണ്ടാം സെമസ്റ്റർ വിദ്യാർഥിയായ എറണാകുളം പാലാരിവട്ടം പഴശ്ശിറോഡ് വടശ്ശേരി വീട്ടിൽ ജെബിൻ ജോസിന്റെ മകൻ ജുവാൻ ജോസ് ജെബിൻ (19) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ സർവകലാശാലാ ക്യാമ്പസിലാണ് മൃതദേഹം കണ്ടെത്തിയത്. ഹോസ്റ്റൽ കെട്ടിടത്തിനുതാഴെ രക്തത്തിൽ കുളിച്ച നിലയിലായിരുന്നു ജുവാനെ കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് ബിധാൻനഗർ സൗത്ത് പോലീസ് സ്ഥലത്തെത്തി സഹപാഠികളെയും സർവകലാശാല ജീവനക്കാരെയും […]
Read more

ഇരുചക്ര വാഹനങ്ങൾ ഓടിക്കാൻ പോലീസുകാർക്കും ഹെൽമെറ്റ് നിർബന്ധം

മുംബൈ: റോഡ് സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി, ഇരുചക്ര വാഹനങ്ങൾ ഓടിക്കുമ്പോൾ എല്ലാ പോലീസ് ഉദ്യോഗസ്ഥരും ജീവനക്കാരും ഹെൽമെറ്റ് ധരിക്കണമെന്ന് നിർബന്ധമാക്കി മഹാരാഷ്ട്ര പോലീസ്. റോഡപകടങ്ങളില്‍ സംഭവിക്കുന്ന മരണങ്ങളിലും ഗുരുതരമായ പരിക്കുകളിലും 35 മുതല്‍ 40 ശതമാനം വരെ ഇരുചക്ര വാഹന യാത്രികരാണ് ഇരകളാകുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹെൽമെറ്റ് നിർബന്ധമാക്കുന്നത്. പുതിയ നിർദേശപ്രകാരം, ഡ്യൂട്ടിയിലായിരിക്കുമ്പോൾ ഹെൽമെറ്റ് ഇല്ലാതെ വാഹനമോടിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരേ മോട്ടോർ വാഹന നിയമത്തിലെ സെക്ഷൻ 194 (ഡി) പ്രകാരം പിഴ ചുമത്തും. കൂടാതെ, അത്തരം നിയമലംഘനങ്ങളുടെ […]
Read more

ഇനി വെറും രണ്ടര മണിക്കൂര്‍; ഡല്‍ഹി-ഡെറാഡൂണ്‍ എക്‌സ്പ്രസ് വേ ഉദ്ഘാടനം നാളെ

ന്യൂഡല്‍ഹി: നാളെ മുതല്‍ വെറും രണ്ടര മണിക്കൂര്‍ കൊണ്ട് ഡല്‍ഹിയില്‍ നിന്നും ഡെറാഡൂണിലെത്താം. ഡല്‍ഹി-ഡെറാഡൂണ്‍ എക്‌സ്പ്രസ് വേ നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ഇതോടെ, നിലവില്‍ 6.5 മണിക്കൂറുള്ള യാത്രാസമയം 2.5 മണിക്കൂറായി കുറയും. ഡല്‍ഹി- ഹരിദ്വാര്‍ യാത്രാ സമയം 5 മണിക്കൂറില്‍ നിന്ന് ഏകദേശം 2 മണിക്കൂറായും കുറയും. ഹരിദ്വാറിലേക്കു പ്രത്യേക പാതയ്ക്കായി ചാര്‍ ധാം ഹൈവേ ശൃംഖലയുമായും എക്‌സ്പ്രസ് വേ ബന്ധിപ്പിക്കുന്നുണ്ട്. ഇത് യാത്രക്കാര്‍ക്കും വിനോദസഞ്ചാരികള്‍ക്കും ഒരേപോലെ ഗുണം ചെയ്യും. 210 […]
Read more

ഐപിഎല്ലിൽ ഇന്ന് വൈഭവിന്റെ രാജസ്ഥാനും അഭിഷേകിന്റെ ഹൈദരാബാദും നേർക്കുനേർ

ഹൈദരാബാദ്: ഐപിഎല്ലിൽ ഇന്ന് രാജസ്ഥാൻ റോയൽസ് സൺറൈസേഴ്സ് ഹൈദരാബാദ് പോരാട്ടം. കളിച്ച നാല് മത്സരങ്ങളിലും ആധികാരിക വിജയം നേടിയ രാജസ്ഥാന്‍റെ പടയോട്ടം തടയുക എന്നത് സണ്‍റൈസേഴ്സ് ഹൈദരാബാദിന് അത്ര എളുപ്പമാകില്ല. ബാറ്റിംഗിൽ മികവ് കാട്ടുമ്പോഴും ബൗളിംഗിലെ പാളിച്ചകളാണ് ഹൈദരാബാദിന്റെ തിരിച്ചടി. രാജസ്ഥാന് ബൗളിങ്ങിലും ടെൻഷൻ ഇല്ല. വെടിക്കെട്ട് ബാറ്റര്‍മാരായ വൈഭവ് സൂര്യവംശിയും യശസ്വി ജയ്സ്വാളും അഭിഷേക് ശര്‍മയും ട്രാവിസ് ഹെഡും ഇന്ന് നേര്‍ക്കുനേര്‍ പോരിനിറങ്ങുമ്പോള്‍ ഹൈദരാബാദിലെ സ്റ്റേഡിയത്തില്‍ അടിയുടെ പൊടിപൂരം കാണാനാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
Read more

തിരഞ്ഞെടുപ്പ് ചൂടിന് പിന്നാലെ ആശുപത്രി വരാന്തയിൽ അയൽക്കാരായി എംഎൽഎമാർ

ബത്തേരി: ആഴ്ചകൾ നീണ്ട തിരഞ്ഞെടുപ്പ് ആവേശത്തിനും തിരക്കുകൾക്കും പിന്നാലെ വിശ്രമത്തിനായി ആശുപത്രി മുറിയിൽ അയൽക്കാരായി വയനാട്ടിലെ രണ്ട് ജനപ്രതിനിധികൾ. കൽപറ്റ എംഎൽഎ ടി. സിദ്ദിഖും ബത്തേരി എംഎൽഎ ഐ.സി. ബാലകൃഷ്ണനുമാണ് മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജിലെ ഒരേ ഫ്ലോറിൽ അടുത്തടുത്ത മുറികളിലായി ചികിത്സയിൽ കഴിയുന്നത്. ടി. സിദ്ദിഖ് മുറി നമ്പർ 2309 ലും ഐ.സി. ബാലകൃഷ്ണൻ 2303 ലുമാണ് പ്രവേശിപ്പിക്കപ്പെട്ടിരിക്കുന്നത്. ​കൽപറ്റയിൽ രണ്ടാം തവണ ജനവിധി തേടിയ സിദ്ദിഖും ബത്തേരിയിൽ നാലാം പോരാട്ടം നടത്തിയ ഐസിയും തിരഞ്ഞെടുപ്പ് […]
Read more

യുടിഐ ഫ്ളെക്സി ക്യാപ് ഫണ്ട് കൈകാര്യം ചെയ്യുന്ന ആസ്തി 20,400 കോടി രൂപ കടന്നു

കൊച്ചി: ദീര്‍ഘകാല നിക്ഷേപത്തിലൂടെ മികച്ച നേട്ടം ആഗ്രഹിക്കുന്നവര്‍ക്കായി 1992-ല്‍ ആരംഭിച്ചതാണ് യുടിഐ ഫ്ളെക്സി ക്യാപ് ഫണ്ട്. ഈ വിഭാഗത്തിലെ തന്നെ വര്‍ഷങ്ങളായി മികച്ച പ്രകടനം കാഴ്ചവെക്കുന്നതുമായ പദ്ധതികളിലൊന്നാണിത്. 2026 മാര്‍ച്ച് 30-ലെ കണക്കനുസരിച്ച് ഫണ്ട് കൈകാര്യം ചെയ്യുന്ന ആസ്തി 20,400 കോടി രൂപ കടന്നു. ആകെ ആസ്തിയുടെ കുറഞ്ഞത് 65 ശതമാനമെങ്കിലും ലാര്‍ജ് ക്യാപ്, മിഡ് ക്യാപ്, സ്മോള്‍ ക്യാപ് ഓഹരികളില്‍ നിക്ഷേപിക്കുന്ന ഓപ്പണ്‍ എന്‍ഡഡ് ഇക്വിറ്റി ഫണ്ടുകളാണ് ഫ്ളെക്സി ക്യാപ് ഫണ്ടുകള്‍. കമ്പനികളുടെ വലുപ്പവ്യത്യാസമില്ലാതെ മികച്ച […]
Read more

മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന്റെ നവീകരിച്ച ഷോറൂം പ്രവര്‍ത്തനം ആരംഭിച്ചു

തൊടുപുഴ: മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന്റെ തൊടുപുഴയിലെ നവീകരിച്ച ഷോറൂം അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്തു. തൊടുപുഴ മുന്‍സിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ സാബിറ ജലീല്‍, വൈസ് ചെയര്‍മാന്‍ ദീപക് കെ, വാര്‍ഡ് കൗണ്‍സിലര്‍ ഗോപാലകൃഷ്ണന്‍, മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സ് റീട്ടെയില്‍ ഓപ്പറേഷന്‍ ഹെഡ് (കേരള) ആര്‍. അബ്ദുള്‍ ജലീല്‍, ഹെഡ് മാനേജ്‌മെന്റ് സുബൈര്‍ എം പി, സോണല്‍ ഹെഡ് (സൗത്ത് കേരള) ജാഫര്‍ എം പി, ഷോറൂം ഹെഡ് ജെറാള്‍ഡ് മാനുവല്‍, തൊടുപുഴ മെര്‍ച്ചന്റ്‌സ് […]
Read more

സ്വർണക്കള്ളൻ എന്ന് അടിക്കുറിപ്പ്; 19കാരനെതിരെ കേസെടുത്ത് പൊലീസ്

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയൻറെ ഫോട്ടോക്ക് സ്വർണക്കള്ളൻ എന്ന അടിക്കുറിപ്പ് നൽകിയ 19കാരനെതിരെ കേസെടുത്ത്‌ പോലീസ്. അനുനന്ദ് ആണ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ടത്. മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്താനും മനപ്പൂർവം ലഹളയുണ്ടാക്കാനും ശ്രമിച്ചു എന്നുമാണ് എഫ്ഐആറിൽ പറയുന്നത്. പിണറായി സ്വദേശി സുധീറിന്റെ പരാതിയിലാണ് സൈബർ പൊലീസ് നടപടി എടുത്തിരിക്കുന്നത്. പ്രിയദർശിനി ഓലായിക്കര എന്ന പേജിലായിരുന്നു പോസ്റ്റ് ഇട്ടത്.
Read more

വരുന്നു റിപ്പോര്‍ട്ടര്‍ ടിവിയുടെ ഇംഗ്ലീഷ് ചാനല്‍; കേന്ദ്ര സര്‍ക്കാര്‍ അനുമതി ലഭിച്ചു

റിപ്പോര്‍ട്ടര്‍ ടിവിക്ക് ഇംഗ്ലീഷ് ചാനല്‍ ആരംഭിക്കാന്‍ അനുമതി നല്‍കി കേന്ദ്ര സര്‍ക്കാര്‍. Reporter world 24*7 LIVE എന്ന പേരിലാണ് ഇംഗ്ലീഷ് ചാനല്‍ പ്രര്‍ത്തിക്കുക. റിപ്പോര്‍ട്ടര്‍ ടി വി മാനേജ്‌മെന്റ് 100% ഓഹരി സ്വന്തമാക്കിയ കമ്പനിയുടെ പേരിലാണ് ലൈസന്‍സ് നല്‍കിയിരിക്കുന്നത്. 2034 വരെയാണ് പ്രവര്‍ത്തിക്കാനുള്ള അനുമതിയാണ് നല്‍കിയിരിക്കുന്നത് പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞാല്‍ സൗത്ത് ഇന്ത്യയില്‍ നിന്നും സംപ്രേക്ഷണം ചെയ്യുന്ന എക ഇംഗ്ലീഷ് സാറ്റ്‌ലൈറ്റ് ചാനലായി റിപ്പോര്‍ട്ടര്‍ വേള്‍ഡ് മാറും. ലൈസന്‍സ് നല്‍കണമെന്നാവശ്യപ്പെട്ട് റിപ്പോര്‍ട്ടര്‍ മാനേജ്‌മെന്റ് കോടതിയെ സമീപിച്ചിരുന്നു. […]
Read more

Recent News

Advertisement
WhiteswanTV Footer