Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: World

യുദ്ധം അവസാനിപ്പിക്കാൻ ഇറാന് പതിനഞ്ചിന നിർദേശവുമായി US

വാഷിങ്ടൺ: പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കാൻ ഇറാനെ മുന്നിൽവെച്ച് അമേരിക്ക പതിനഞ്ച് നിർദേശങ്ങൾ അവതരിപ്പിച്ചു. ഇറാന്റെ ആണവപദ്ധതിയിൽ കർശന നിയന്ത്രണം ഏർപ്പെടുത്തുക, ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രധാനമായി മുന്നോട്ടുവെച്ചിരിക്കുന്നത്. ചർച്ചകൾക്ക് വഴി തെളിയിക്കുന്നതിനായി ഒരുമാസം നീളുന്ന വെടിനിർത്തലിനും യുഎസ് താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ, ഈ നിർദേശങ്ങളോട് ഇറാൻ അനുകൂലമായി പ്രതികരിക്കാനുള്ള സാധ്യത കുറവാണെന്നാണ് നയതന്ത്രവൃത്തങ്ങളുടെ വിലയിരുത്തൽ. ഇറാന്റെ ആണവ ശേഷിയും ബന്ധപ്പെട്ട സൈനിക സംവിധാനങ്ങളും നിയന്ത്രണവിധേയമാക്കണമെന്നതാണ് യുഎസിന്റെ മറ്റൊരു പ്രധാന ആവശ്യം. ഇതിനുപകരമായി ഇറാനുമേൽ […]
Read more

ട്രംപിൻ്റെ ഉറപ്പ് നിലനിൽക്കേ ഇറാൻ്റെ ഊർജനിലയങ്ങൾക്ക് നേരേ ആക്രമണം

ടെഹ്‌റാൻ: ഇറാന്റെ ഊർജനിലയങ്ങളെ അഞ്ചുദിവസത്തേക്ക് ആക്രമിക്കില്ലെന്ന അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനം പശ്ചിമേഷ്യയിൽ സംഘർഷം കുറയുമെന്ന പ്രതീക്ഷ ഉയർത്തിയെങ്കിലും പിന്നാലെ വീണ്ടും ആക്രമണങ്ങൾ ശക്തമായി. ഇറാനുമായി നടക്കുന്ന ചർച്ചയിൽ പുരോഗതിയുണ്ടെന്ന വിലയിരുത്തലോടെയാണ് ഹോർമുസ് കടലിടുക്ക് തുറക്കുന്നതിനായി ട്രംപ് ഈ ഇടവേള പ്രഖ്യാപിച്ചത്. ഇതിനിടെ, ചൊവ്വാഴ്ച ഇസ്രയേലും അമേരിക്കയും ചേർന്ന് ഇറാനിലെ രണ്ട് വാതക പ്ലാന്റുകളും ഒരു പൈപ്പ്‌ലൈനും ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി ഇറാൻ ആരോപിച്ചു. ഖൊറംഷഹറിലെ പവർപ്ലാന്റും പൈപ്പ്‌ലൈനും ഇസ്ഫഹാനിലെ ഊർജനിലയവുമാണ് ആക്രമിക്കപ്പെട്ടത്. എന്നാൽ […]
Read more

കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഡ്രോൺ ആക്രമണം

കുവൈറ്റ് സിറ്റി: കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഉണ്ടായ ഡ്രോൺ ആക്രമണത്തിൽ ഇന്ധന ടാങ്കിന് തീപിടിച്ചു. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. തീയണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് സിവിൽ ഏവിയേഷൻ അധികൃതർ അറിയിച്ചു. ശത്രുക്കളുടെ മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ വ്യോമ പ്രതിരോധ സംവിധാനം നേരിടുകയാണെന്ന് കുവൈറ്റ് സൈന്യം വ്യക്തമാക്കി. പ്രതിരോധ നടപടികളുടെ ഭാഗമായി സ്ഫോടന ശബ്ദങ്ങൾ കേൾക്കുന്നതായും സൈന്യം അറിയിച്ചു. ഇതിനിടെ, ഇറാന്റെ ആക്രമണത്തിൽ ബഹ്‌റൈനിലെ ഒരു കമ്പനിയിൽ തീപിടുത്തം ഉണ്ടായി. സിവിൽ ഡിഫൻസ് സംഘം തീ അണച്ചതായി ബഹ്‌റൈൻ ആഭ്യന്തര […]
Read more

അഹമ്മദാബാദ്, തിരുവനന്തപുരം സർവീസുകൾ വീണ്ടും ആരംഭിക്കാനൊരുങ്ങി ജസീറ എയർവേയ്സ്

കുവൈത്ത് സിറ്റി: ജസീറ എയർവേയ്സ് മാർച്ച് 30 മുതൽ ഇന്ത്യയിലെ അഹമ്മദാബാദ്, തിരുവനന്തപുരം നഗരങ്ങളിലേക്കുള്ള വിമാന സർവീസുകൾ വീണ്ടും ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു. ഈ സർവീസുകൾ അൽ-ഖൈസുമാഹ് വിമാനത്താവളം വഴി നടത്തപ്പെടും. ഇന്ത്യയിലെ എട്ട് പ്രധാന നഗരങ്ങളിലേക്കുള്ള സർവീസുകൾ പുനരാരംഭിക്കുന്നതിലൂടെ കുവൈത്തിലെ ഇന്ത്യൻ സമൂഹത്തിന് യാത്രാ സൗകര്യങ്ങൾ പുനഃസ്ഥാപിക്കാനുള്ള കമ്പനി പ്രതിബദ്ധത പ്രകടമാക്കുന്നുവെന്നും ജസീറ എയർവേയ്സ് സിഇഒ ബരത്തൻ പസുപതി കുവൈത്ത് ന്യൂസ് ഏജൻസിയോട് അറിയിച്ചു. മാർച്ച് 20 മുതൽ ഇന്ത്യയിലേക്കുള്ള സർവീസുകൾ പുനരാരംഭിച്ചതിന് ശേഷം 13,000-ത്തിലധികം യാത്രക്കാർ […]
Read more

യുദ്ധം ലോകത്താകെ ഊർജ്ജ പ്രതിസന്ധിക്ക് ഇടയാക്കുന്നു: നരേന്ദ്ര മോദി

ന്യൂഡൽഹി: പശ്ചിമേഷ്യയിൽ തുടരുന്ന യുദ്ധം ആഗോള ഊർജ്ജ രംഗത്ത് ഗുരുതരമായ പ്രതിസന്ധി സൃഷ്ടിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നറിയിപ്പ് നൽകി. ഇതിന്റെ പ്രതിഫലനം ഇന്ത്യയിലും ആശങ്കയുണ്ടാക്കുന്നതായി അദ്ദേഹം പറഞ്ഞു. രാജ്യസഭയിൽ പ്രസ്താവന നടത്തിക്കൊണ്ട്, പശ്ചിമേഷ്യൻ സംഘർഷ സാഹചര്യത്തിൽ പാർലമെന്റിൽ നിന്ന് സമാധാനത്തിന്റെയും സംവാദത്തിന്റെയും ശക്തമായ സന്ദേശം ലോകത്തേക്ക് പോകേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഏകദേശം ഒരു കോടി ഇന്ത്യക്കാർ പശ്ചിമേഷ്യൻ രാജ്യങ്ങളിൽ താമസിക്കുന്നുണ്ടെന്നും അവരുടെ സുരക്ഷക്കും ക്ഷേമത്തിനും ഇന്ത്യ പ്രാധാന്യം നൽകുന്നുവെന്നും മോദി പറഞ്ഞു. പെട്രോളിയം ഉത്പന്നങ്ങളുടെ ലഭ്യതയെക്കുറിച്ച് […]
Read more

ഇറാൻ അയയുന്നു? മൊജ്താബ ഖാംനേയി US-മായി ചർച്ചയ്ക്ക് സമ്മതിച്ചെന്ന് റിപ്പോർട്ട്

ടെഹ്റാൻ: യുഎസുമായി സന്ധി ചര്‍ച്ചകള്‍ക്ക് ഇറാന്‍ തയ്യാറായെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. പരമോന്നത നേതാവ് മൊജ്താബ ഖാംനേയി ചര്‍ച്ചയ്ക്ക് സമ്മതിച്ചതായും ഒരു കരാറിലെത്താന്‍ ഇറാന്‍ സന്നദ്ധമാണെന്നും ഇസ്രായേല്‍ മാധ്യമങ്ങളെ ഉദ്ധരിച്ച് അല്‍ അറേബ്യ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇറാനും യുഎസും തമ്മില്‍ ചര്‍ച്ചകള്‍ നടന്നുവരുന്നതായി നേരത്തെ ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. പ്രധാന വിഷയങ്ങളില്‍ ഇരു രാജ്യങ്ങളും ധാരണയിലെത്തിയെന്നും തന്റെ മരുമകന്‍ ജാരഡ് കുഷ്നറും ഉപദേഷ്ടാവ് സ്റ്റീവ് വിറ്റ്കോഫും ഇറാന്‍ പ്രതിനിധികളുമായുള്ള ചര്‍ച്ചയില്‍ പങ്കെടുത്തതായും ട്രംപ് പറഞ്ഞു. […]
Read more

ടെക്സസിലെ ഓയിൽ റിഫൈനറിയിൽ വൻസ്ഫോടനം

വാഷിങ്ടൺ: അമേരിക്കയിലെ ടെക്സസ് സംസ്ഥാനത്തെ പോർട്ട് ആർതറിലുള്ള വലേറോ ഓയിൽ റിഫൈനറിയിൽ വൻ സ്ഫോടനം. ഹൂസ്റ്റണിൽ നിന്ന് ഏകദേശം 145 കിലോമീറ്റർ അകലെയുള്ള പ്ലാന്റിൽ ഉണ്ടായ സ്ഫോടനത്തെ തുടർന്ന് കനത്ത പുക ആകാശത്തേക്ക് ഉയർന്നത് പ്രദേശവാസികളിൽ ആശങ്ക സൃഷ്ടിച്ചു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് മേയർ ഷാർലറ്റ് എം. മോസസ് അറിയിച്ചു. സ്ഫോടനത്തെ തുടർന്ന് പ്ലാന്റിലുണ്ടായ തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. പ്രതിദിനം 4,35,000 ബാരൽ ഓയിൽ സംസ്കരിക്കാൻ ശേഷിയുള്ള ഈ റിഫൈനറിയിൽ ഗ്യാസോലിൻ, ഡീസൽ, ജെറ്റ് ഇന്ധനം […]
Read more

പശ്ചിമേഷ്യൻ സംഘർഷം; ആഗോള ഊർജ്ജ സുരക്ഷയേക്കുറിച്ച് ചർച്ച നടത്തി മാർക്കോ റൂബിയോയും എസ് ജയശങ്കറും

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷവും അതിന്റെ ആഗോള ഊർജ്ജ സുരക്ഷയിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങളും സംബന്ധിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ യു.എസ്. സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ഫോണിൽ ദീർഘമായ ചർച്ച നടത്തി. സംഘർഷം മൂലമുണ്ടാകുന്ന ആഗോള സാമ്പത്തിക പ്രശ്നങ്ങളും ഊർജ്ജ വിപണിയിൽ ഉണ്ടായ മാറ്റങ്ങളും ഇരുവരും ചർച്ച ചെയ്തതായി ജയശങ്കർ അറിയിച്ചു. പശ്ചിമേഷ്യയിലെ സംഘർഷം ആഗോള സാമ്പത്തിക വ്യവസ്ഥയെ ബാധിച്ചിരിക്കുന്നതായും ചർച്ചയിൽ വിലയിരുത്തി. ഇരുരാജ്യങ്ങളും തമ്മിൽ ആശയവിനിമയം തുടർന്നും നടത്താൻ തീരുമാനിച്ചതായി ജയശങ്കർ വ്യക്തമാക്കി. കൂടാതെ, പാകിസ്ഥാന്റെ മധ്യസ്ഥതയിൽ […]
Read more

ഹോർമുസ് തുറക്കാൻ 5 ദിവസം കൂടി സമയം; സംഘർഷം അയയുന്നു

വാഷിങ്ടൺ: പശ്ചിമേഷ്യയിൽ 24 ദിവസമായി തുടരുന്ന ഇറാൻ യു എസ് ഇസ്രായേൽ സംഘർഷത്തിൽ താത്കാലിക ആശ്വാസം. ഇറാനുമായി നടത്തിയ ദ്വിദിന ചർച്ചയിൽ നിർണായക പുരോഗതി കൈവരിച്ചതായി യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. ഹോർമുസ് കടലിടുക്ക് തുറക്കാൻ ഇറാനെ അഞ്ചുദിവസം കൂടി സമയം അനുവദിച്ചതായും ഈ സമയത്ത് ഇറാന്റെ ഊർജനിലയങ്ങളെ ആക്രമിക്കില്ലെന്നും ട്രംപ് വ്യക്തമാക്കി. ഇത് സംബന്ധിച്ച നിർദേശം യുദ്ധവകുപ്പിന് നൽകിയതായും അദ്ദേഹം പറഞ്ഞു. പ്രധാന വിഷയങ്ങളിൽ ധാരണയിലേക്ക് നീങ്ങുകയാണെന്നും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ, ട്രംപിന്റെ […]
Read more

യുപിയിൽ പാകിസ്ഥാൻ ബന്ധമുള്ള വൻ ചാരശൃംഖല; 22 പേര്‍ അറസ്റ്റിൽ

ഗാസിയാബാദ്: ഉത്തർപ്രദേശിലെ ഗാസിയാബാദ് കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന പാകിസ്ഥാൻ ബന്ധമുള്ള ചാരശൃംഖലയെ പിടികൂടി. കേസിൽ എട്ട് പേരെ കൂടി അറസ്റ്റ് ചെയ്തതോടെ പിടിയിലായവരുടെ എണ്ണം 22 ആയി. ശൃംഖലയുടെ മുഖ്യസംഘാടകരിൽ ഒരാളായ നൗഷാദ് അലി (ലാലു) ഫരീദാബാദിൽ നിന്നാണ് പിടിയിലായത്. പെട്രോൾ പമ്പിന് സമീപമുള്ള പഞ്ചർ കടയുടെ മറവിലായിരുന്നു ഇയാൾ ഒളിവിൽ കഴിഞ്ഞിരുന്നത്. സാങ്കേതിക പരിജ്ഞാനമുള്ള യുവാക്കളെ ചാരപ്രവർത്തനത്തിന് റിക്രൂട്ട് ചെയ്യുന്നതിൽ ഇയാൾ പ്രധാന പങ്കുവഹിച്ചിരുന്നുവെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. മൊബൈൽ റിപ്പയറിംഗ്, കമ്പ്യൂട്ടർ പ്രവർത്തനം, സിസിടിവി ഇൻസ്റ്റാളേഷൻ എന്നിവയിൽ […]
Read more

Recent News

Advertisement
WhiteswanTV Footer