Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: World

കൊളംബിയയിൽ വിമാനം തകർന്നുവീണ് 80ഓളം പേർക്ക് ദാരുണാന്ത്യം

ബൊഗോട്ട: കൊളംബിയയിലെ തെക്കൻ ആമസോൺ മേഖലയിൽ സൈനിക വിമാനം തകർന്നുവീണതായി റിപ്പോർട്ട്. പ്യൂർട്ടോ ലെഗുയിസാമോയിൽ നിന്ന് പറന്നുയർന്ന ‘ഹെർക്കുലീസ് സി-130’ വിമാനമാണ് അപകടത്തിൽപ്പെട്ടത്. വിമാനത്തിൽ ഏകദേശം 110 സൈനികർ ഉണ്ടായിരുന്നതായിയാണ് വിവരം. അപകടത്തിൽ 80ഓളം പേർ കൊല്ലപ്പെട്ടെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ മരണസംഖ്യയും മറ്റ് വിവരങ്ങളും ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. വിമാനം പറന്നുയർന്ന് നിമിഷങ്ങൾക്കുള്ളിലാണ് അപകടം സംഭവിച്ചതെന്ന് പ്രതിരോധ മന്ത്രി പെഡ്രോ സാഞ്ചസ് അറിയിച്ചു. അപകടത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിമാനം തകർന്നുവീണ […]
Read more

റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനം ഇടിച്ച് പ്രവാസി മലയാളി മരിച്ചു

റിയാദ്: സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയിൽ ഉണ്ടായ വാഹനാപകടത്തിൽ മലയാളി മരിച്ചു. കൊല്ലം കരുനാഗപ്പള്ളി കൈപ്പള്ളീൽ വെളുത്തമണൽ സ്വദേശി അബ്ദുൽ വഹാബ് (59) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം അസർ നമസ്കാരം കഴിഞ്ഞ് താമസ സ്ഥലത്തേക്ക് മടങ്ങുന്നതിനിടെ റോഡ് മുറിച്ചുകടക്കുമ്പോഴാണ് വാഹനം ഇടിച്ചത്. ഉടൻ തന്നെ അദ്ദേഹത്തെ അൽ ഖോബാറിലെ ഡോ. സുലൈമാൻ ഹബീബ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ 25 വർഷമായി അബ്ദുൽ വഹാബും കുടുംബവും അൽ ഖോബാറിൽ താമസിച്ചുവരികയായിരുന്നു. നടപടികൾ പൂർത്തിയാക്കി മൃതദേഹം […]
Read more

ഹോർമുസ് കടക്കാൻ വൻ തുക ടോൾ ഇടാക്കി ഇറാൻ

ടെഹ്‌റാൻ: മിഡിൽ ഈസ്റ്റിലെ സംഘർഷം ശക്തമായ സാഹചര്യത്തിൽ ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകളിൽ നിന്ന് ഇറാൻ വൻതുക ഈടാക്കുന്നതായി റിപ്പോർട്ട്. ഓരോ കപ്പലിനും രണ്ട് മില്യൺ ഡോളർ (ഏകദേശം 18.76 കോടി രൂപ) വരെ ഫീസ് ഈടാക്കുന്നതായാണ് വിവരം. ലണ്ടൻ ആസ്ഥാനമായ വാർത്താ ഏജൻസിയായ ഇറാൻ ഇന്റർനാഷണലാണ് ഈ വിവരം പുറത്തുവിട്ടത്. ട്രാൻസിറ്റ് ഫീസായാണ് ഈ തുക കപ്പലുകളിൽ നിന്ന് പിരിയുന്നത്. യുദ്ധച്ചെലവ് നിറവേറ്റാനാണ് ഈ നടപടി എന്നാണ് ഇറാൻ പാർലമെന്റിന്റെ ദേശീയ സുരക്ഷ കമ്മിറ്റി അംഗം […]
Read more

ഖത്തറിലെ ഹെലികോപ്റ്റർ അപകടം; ഏഴാമത്തെ സൈനികന്‍റെ മൃതദേഹവും കണ്ടെത്തി

ദോഹ: ഖത്തറിൽ ഉണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ ഏഴാമത്തെ സൈനികന്റെ മൃതദേഹവും കണ്ടെത്തി. ഇതോടെ ഹെലികോപ്റ്ററിലുണ്ടായിരുന്ന ഏഴ് പേരും മരണപ്പെട്ടതായി സ്ഥിരീകരിച്ചു. ഇതിന് മുൻപ് ആറു പേരുടെ മൃതദേഹങ്ങൾ തെരച്ചിലിൽ കണ്ടെത്തിയിരുന്നു. വിവിധ സുരക്ഷാ വിഭാഗങ്ങൾ സംയുക്തമായാണ് തെരച്ചിൽ പ്രവർത്തനങ്ങൾ നടത്തിയത്. സൈനിക ഹെലികോപ്റ്റർ കടലിൽ തകർന്നു വീഴുകയായിരുന്നു. സാധാരണ ഡ്യൂട്ടിക്കിടെ ഉണ്ടായ സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. ഖത്തർ പ്രതിരോധ മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും സംഭവത്തെ സ്ഥിരീകരിച്ചിട്ടുണ്ട്.
Read more

മണിപ്പൂരിൽ കുക്കികളുമായി ചർച്ച നടത്തി മുഖ്യമന്ത്രി

സിംല: മണിപ്പൂരിൽ സമാധാനം പുനസ്ഥാപിക്കാൻ നിർണ്ണായക നീക്കമായി മുഖ്യമന്ത്രി വൈ ഖേംചന്ദ് കുക്കി സംഘടനകളുമായി ചർച്ച നടത്തി. കലാപത്തിനു ശേഷം ആദ്യമായാണ് കുക്കി സംഘടനകൾ മുഖ്യമന്ത്രിയുമായി ചർച്ചയ്ക്ക് എത്തുന്നത്. ഗുവാഹത്തിയിൽ നടന്ന ചർച്ച ഒന്നര മണിക്കൂറിലേറെ നീണ്ടു. പ്രശ്നപരിഹാരത്തിനായി ചില ഉപാധികൾ മുന്നോട്ട് വെച്ചതായി കുക്കി സംഘടനകൾ അറിയിച്ചു. പ്രത്യേക ഭരണകൂടം, ബഫർ സോണുകളുടെ സംരക്ഷണം തുടങ്ങിയ ആവശ്യങ്ങൾ അവർ ഉന്നയിച്ചു. 2023 മെയ് മാസത്തിൽ ആരംഭിച്ച സംഘർഷം ഇതുവരെ പൂർണമായി അവസാനിച്ചിട്ടില്ല. കുക്കി-മെയ്തെ വിഭാഗങ്ങൾക്കൊപ്പം കുക്കി-നാഗ […]
Read more

16 വയസിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ വിലക്കണം: പിന്ററസ്റ്റ് സിഇഒ

വാഷിങ്ടൺ: 16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കണമെന്ന് ലോക നേതാക്കളോട് പിന്ററസ്റ്റ് സിഇഒ ബിൽ റെഡി ആവശ്യപ്പെട്ടു. ലിങ്ക്ഡ്ഇൻ പോസ്റ്റിലൂടെയാണ് അദ്ദേഹം ഈ അഭിപ്രായം പങ്കുവെച്ചത്. ഗൂഗിളും മെറ്റയും അവരുടെ ആപ്പുകൾ വഴി യുവ തലമുറയിൽ മാനസികാരോഗ്യ പ്രശ്നങ്ങൾ വർധിപ്പിക്കുന്നുവെന്ന ആരോപണം ഉയർന്നിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട കേസ് ലോസ് ആഞ്ചലസിൽ തുടരുകയാണ്. കൗമാരക്കാരുടെ സുരക്ഷയ്ക്ക് വ്യക്തമായ മാനദണ്ഡം ആവശ്യമാണെന്നും 16 വയസ്സിന് താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ ഉപയോഗം അനുവദിക്കരുതെന്നും റെഡി പറഞ്ഞു. ഇത് കർശനമായി […]
Read more

എൽപിജിയുമായി ‘പിക്സിസ് പയനിയർ’ കപ്പൽ മംഗലാപുരം തീരത്ത്

വാഷിങ്ടൻ: ടെക്സസിൽ നിന്ന് എൽപിജിയുമായി പുറപ്പെട്ട ‘പിക്സിസ് പയനിയർ’ എന്ന കൂറ്റൻ ചരക്കുകപ്പൽ മംഗലാപുരം തുറമുഖത്തെത്തി. രാജ്യത്ത് പാചകവാതക ക്ഷാമം തുടരുന്നതിനിടെ കപ്പലിന്റെ വരവ് വലിയ ആശ്വാസമായാണ് കണക്കാക്കുന്നത്. ഇതിന് മുന്നോടിയായി, സംസ്ഥാനങ്ങൾക്ക് ലഭിക്കുന്ന വാണിജ്യ എൽപിജി വിഹിതം കേന്ദ്ര സർക്കാർ 20 ശതമാനം വർധിപ്പിച്ചിരുന്നു. ഇതോടെ ആകെ വിഹിതം 50 ശതമാനമായി ഉയർന്നു. അതേസമയം, റഷ്യൻ എണ്ണയുമായി ‘അക്വാ ടൈറ്റൻ’ എന്ന മറ്റൊരു കപ്പലും മംഗലാപുരത്ത് എത്തിയിട്ടുണ്ട്. കപ്പലിന്റെ വലിപ്പം കാരണം തുറമുഖത്ത് അടുപ്പിക്കാൻ കഴിഞ്ഞില്ല. […]
Read more

ഇന്ന് ലോക ജലദിനം, മാർച്ച് 22

എല്ലാ വർഷവും മാർച്ച് 22 ന് ലോകമെമ്പാടുമുള്ള രാജ്യങ്ങൾ ലോക ജലദിനമായി ആചരിച്ച് വരുന്നു. ശുദ്ധജലത്തിന്റെ പ്രാധാന്യത്തെ കുറിച്ച് വ്യക്തമാക്കുന്നതിനും ജല ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനുമായി ലോക ജലദിനം ആചരിക്കുന്നു. ജീവൻ, ആരോഗ്യം, ഭക്ഷ്യോൽപ്പാദനം, സാമ്പത്തിക വളർച്ച എന്നിവയ്ക്ക് വെള്ളം അത്യാവശ്യമാണെന്ന് ഈ ദിനം ആളുകളെ ഓർമ്മിപ്പിക്കുന്നു. ജലസ്രോതസ്സുകൾ സംരക്ഷിക്കുന്നതിനും എല്ലാവർക്കും സുരക്ഷിതമായ ജലം ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും ഒരുമിച്ച് പ്രവർത്തിക്കാൻ സർക്കാരുകളെയും സമൂഹങ്ങളെയും വ്യക്തികളെയും ഇത് പ്രോത്സാഹിപ്പിക്കുന്നു. 1992-ൽ റിയോ ഡി ജനീറോയിൽ നടന്ന ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതിയും വികസനവും […]
Read more

ആത്മാഭിമാനം വിട്ട് ഒരു സമ്മർദത്തിനും വഴങ്ങില്ല: ക്യൂബൻ ഭരണകൂടം

ഹവാന: അമേരിക്കയുമായി നടക്കുന്ന നയതന്ത്ര ചർച്ചകളിൽ പ്രസിഡന്റിന്റെ ഭരണകാലാവധിയെക്കുറിച്ച് യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് ക്യൂബ. പ്രസിഡന്റ് മിഗ്വൽ ഡിയാസ്-കാനലിന്റെ സ്ഥാനത്തെച്ചൊല്ലി അമേരിക്ക ഉയർത്തുന്ന ആവശ്യങ്ങൾ ക്യൂബ തള്ളി. ഇത് ക്യൂബയുടെ ആഭ്യന്തര കാര്യമാണെന്നും ഇതിൽ വിദേശ രാജ്യങ്ങൾ ഇടപെടാൻ അവകാശമില്ലെന്നും ക്യൂബൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ട്രംപ് ഭരണകൂടം ഏർപ്പെടുത്തിയ സാമ്പത്തിക ഉപരോധങ്ങൾ നീക്കുന്നതുമായി ബന്ധപ്പെട്ടാണ് ഇരുരാജ്യങ്ങളും തമ്മിൽ ചർച്ചകൾ നടക്കുന്നത്. ഉപരോധങ്ങൾ ക്യൂബയുടെ സമ്പദ്‌വ്യവസ്ഥയെ ബാധിച്ചിട്ടുണ്ടെങ്കിലും, രാജ്യത്തിന്റെ പരമാധികാരത്തിൽ വിട്ടുവീഴ്ച ചെയ്യില്ലെന്നാണ് ക്യൂബയുടെ നിലപാട്. പ്രസിഡന്റിന്റെ […]
Read more

ഇറാന് അന്ത്യശാസനവുമായി ട്രംപ്; ഹോര്‍മുസ് കടലിടുക്ക് 48 മണിക്കൂറിൽ തുറക്കണം

വാഷിങ്ടണ്‍: ഹോർമുസ് സ്ട്രൈറ് 48 മണിക്കൂറിനകം തുറക്കണമെന്ന് ഇറാനോട് അന്ത്യശാസനം നടത്തി ഡൊണാൾഡ് ട്രംപ്. ഇല്ലെങ്കിൽ ഇറാനിലെ ഊർജ കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ആക്രമണം നടത്തുമെന്നുമാണ് മുന്നറിയിപ്പ്. അതേസമയം, ഇറാന്റെ ഇന്ധന-ഊർജ സംവിധാനങ്ങൾ ആക്രമിക്കപ്പെട്ടാൽ മേഖലയിലുള്ള അമേരിക്കയുടെ എല്ലാ ഊർജ അടിസ്ഥാന സൗകര്യങ്ങളും ലക്ഷ്യമിടുമെന്ന് ഇറാനിയൻ മിലിറ്ററി പ്രതികരിച്ചു. യുദ്ധം അവസാനിപ്പിക്കുന്നതിനെ കുറിച്ച് സംസാരിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ ഈ കടുത്ത നിലപാട്. ഇറാനെതിരായ യുഎസ് – ഇസ്രായേൽ സംഘർഷം നാലാം ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ്. ലോകത്തെ എണ്ണയും വാതകവും ഏകദേശം […]
Read more

Recent News

Advertisement
WhiteswanTV Footer