Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: World

സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം; ഇറാനിൽ ഗുസ്തി താരം ഉള്‍പ്പെടെ 3 പേരെ പരസ്യമായി തൂക്കിലേറ്റി

ടെഹ്‌റാൻ: സർക്കാർ വിരുദ്ധ പ്രതിഷേധങ്ങളിൽ പങ്കെടുത്തെന്നാരോപിച്ച് 19 കാരനായ ഗുസ്തി താരം സാലിഹ് മുഹമ്മദിയെയും രണ്ട് യുവാക്കളെയും ഇറാൻ പരസ്യമായി വധിച്ചു. സയീദ് ദാവൂദി, മെഹ്ദി ഖാസെമി എന്നിവരും വധശിക്ഷയ്ക്ക് വിധേയരായി. 2026 ജനുവരി 8-ന് നടന്ന പ്രതിഷേധത്തിനിടെ രണ്ട് പോലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയെന്നാണ് ഇവർക്കെതിരെ ചുമത്തിയ കുറ്റം. എന്നാൽ മർദ്ദനവും പീഡനവും വഴിയാണ് കുറ്റം സമ്മതിപ്പിച്ചതെന്ന് സാലിഹ് കോടതിയിൽ പറഞ്ഞിരുന്നു. അന്താരാഷ്ട്ര ഗുസ്തി മത്സരമായ സായ്റ്റീവ് കപ്പിൽ വെങ്കല മെഡൽ നേടിയ താരമായിരുന്നു സാലിഹ് മുഹമ്മദി. […]
Read more

യുദ്ധം വൈകാതെ അവസാനിക്കും; നെതന്യാഹു

ടെൽഅവീവ്: 20 ദിവസമായി തുടരുന്ന യു.എസ്–ഇസ്രയേൽ സംയുക്ത വ്യോമാക്രമണങ്ങൾക്ക് പിന്നാലെ ഇറാന്റെ സൈനിക ശേഷി ഗണ്യമായി തകർന്നതായി ബെഞ്ചമിൻ നെതന്യാഹു അവകാശപ്പെട്ടു. ആണവ ഇന്ധനം സമ്പുഷ്ടമാക്കാനും ബാലിസ്റ്റിക് മിസൈലുകൾ നിർമ്മിക്കാനും ഇറാന് ഇനി കഴിവില്ലെന്നും അദ്ദേഹം പറഞ്ഞു. യുദ്ധം ആളുകൾ കരുതുന്നതിലും വേഗത്തിൽ അവസാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാനിലെ അധികാരനില വ്യക്തമല്ലെന്നും മുജ്തബ ഖമനേയി ഇതുവരെ പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടിട്ടില്ലെന്നും ഭരണകൂടത്തിനുള്ളിൽ സംഘർഷമുണ്ടെന്നും നെതന്യാഹു ആരോപിച്ചു. ഇറാന്റെ മിസൈൽ-ഡ്രോൺ ശേഖരങ്ങളും നിർമ്മാണ കേന്ദ്രങ്ങളും ലക്ഷ്യമാക്കി ആക്രമണം തുടരുകയാണെന്നും അദ്ദേഹം […]
Read more

ഇറാനുമായുള്ള യുദ്ധത്തിനിടെ തകർന്നത് 16 യുഎസ് യുദ്ധവിമാനങ്ങൾ

വാഷിങ്ടൺ: ഇറാനുമായുള്ള യുദ്ധം ആരംഭിച്ചതിനുശേഷം അമേരിക്കയ്ക്ക് വലിയ വിമാന നാശനഷ്ടങ്ങൾ ഉണ്ടായതായി റിപ്പോർട്ടുകൾ. ഇതുവരെ ആളില്ലാ യുദ്ധവിമാനങ്ങൾ ഉൾപ്പെടെ കുറഞ്ഞത് 16 വിമാനങ്ങൾ തകർന്നതായി വിവരങ്ങൾ പുറത്തുവന്നു. ഇറാന്റെ ആക്രമണത്തിൽ മാത്രം 10 ‘റീപ്പർ’ ഡ്രോണുകൾ നശിച്ചതായി റിപ്പോർട്ടുണ്ട്. ഇതിൽ ഒൻപത് ആകാശത്തുവെച്ചും ഒന്ന് ജോർദാനിലെ എയർഫീൽഡിൽ വെച്ചുമാണ് തകർന്നത്. അപകട സാധ്യത കൂടുതലുള്ള യുദ്ധമേഖലകളിൽ ഉപയോഗിക്കാൻ രൂപകൽപ്പന ചെയ്തതാണ് ഈ ഡ്രോണുകൾ. ഇറാന്റെ ആക്രമണത്തിന് പുറമെ അപകടങ്ങളും അമേരിക്കയ്ക്ക് നഷ്ടമുണ്ടാക്കി. കുവൈത്തിൽ മൂന്ന് എഫ്-15 വിമാനങ്ങൾ […]
Read more

കുവൈത്തിലെ മിന അൽ അഹ്മദി റിഫൈനറിയിൽ തീപിടിത്തം

കുവൈത്ത്: കുവൈത്തിലെ മിന അൽ അഹ്മദി റിഫൈനറിയിൽ ഡ്രോൺ ആക്രമണത്തെ തുടർന്ന് തീപിടിത്തം. കുവൈത്ത് നാഷണൽ പെട്രോളിയം കമ്പനിയുടെ കീഴിലുള്ള യൂണിറ്റിലാണ് സംഭവം ഉണ്ടായത്. തീപിടിത്തമുണ്ടായെങ്കിലും ആരും പരിക്കേറ്റിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. അടിയന്തര സംഘം സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. ഇതിനിടെ ഗൾഫ് മേഖലയിലെ സംഘർഷാവസ്ഥ കൂടുതൽ രൂക്ഷമാകുകയാണ്. ഖത്തറിലെ റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിയിലെ എൽഎൻജി പ്ലാന്റിന് നേരെ ഇറാൻ മിസൈൽ ആക്രമണം നടത്തിയതായി റിപ്പോർട്ടുണ്ട്. നാല് മിസൈലുകളിൽ ഒന്ന് തടയാൻ സാധിക്കാതെ തീപിടിത്തമുണ്ടായതായും അധികൃതർ വ്യക്തമാക്കി. […]
Read more

കുവൈത്തിൽ നിന്ന് ഇന്ത്യയിലേക്ക് പ്രത്യേക വിമാന സർവീസ് മാർച്ച് 20 മുതൽ

കുവൈത്ത്: കുവൈത്തിന്റെ വ്യോമപാത താൽക്കാലികമായി അടച്ചതിനെ തുടർന്ന് ഉണ്ടായ യാത്രാ ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ പ്രത്യേക വിമാന സർവീസുകൾ ആരംഭിക്കുന്നു. ജസീറ എയർവേയ്‌സ് വഴി സർവീസുകൾ നടത്താൻ ഇന്ത്യൻ സർക്കാർ അനുമതി നൽകിയതായി ഇന്ത്യൻ എംബസി അറിയിച്ചു. വന്ദേ ഭാരത് പദ്ധതിയുടെ ഭാഗമായാണ് സർവീസുകൾ നടത്തുന്നത്. മുംബൈ, ഡൽഹി, ചെന്നൈ, ഹൈദരാബാദ്, കൊച്ചി, ബംഗളൂരു എന്നീ ആറു നഗരങ്ങളിലേക്കാണ് സർവീസ് ഒരുക്കിയിരിക്കുന്നത്. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം അടച്ചതിനാൽ യാത്രക്കാരെ ആദ്യം ബസ് മാർഗ്ഗം ഖൈസുമ വിമാനത്താവളത്തിലേക്ക് കൊണ്ടുപോകും. അവിടെ […]
Read more

‘അദ്ദേഹത്തിന്റെ രക്തത്തിന് അപരാധികൾ ഉടൻതന്നെ വലിയ വില നൽകേണ്ടിവരും’: മുജ്തബ ഖമനേയി

ടെഹ്റാൻ: യുഎസും ഇസ്രയേലും നടത്തിയ സംയുക്ത ആക്രമണത്തിൽ കൊല്ലപ്പെട്ട ഉന്നത സുരക്ഷാ ഉദ്യോഗസ്ഥൻ അലി ലാറിജാനിയുടെ മരണത്തിൽ കടുത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് ഇറാന്റെ പരമോന്നതനേതാവ് മുജ്തബ ഖമനേയി മുന്നറിയിപ്പ് നൽകി. ലാറിജാനിയുടെ രക്തത്തിന് ഉടൻ തന്നെ വില നൽകേണ്ടി വരുമെന്നായിരുന്നു മുജ്തബയുടെ പ്രസ്താവന. അതേസമയം, തങ്ങളുടെ യുദ്ധനടപടികൾ തുടരുമെന്നും ഇറാൻ വ്യക്തമാക്കി. ലാറിജാനിയുടെ വധം യുദ്ധത്തെ പുതിയ തലത്തിലേക്ക് കൊണ്ടുപോയതായി വിലയിരുത്തപ്പെടുന്നു. ഉയർന്ന സ്ഥാനങ്ങളിലുള്ള ഇറാനിയൻ സുരക്ഷാ, രാഷ്ട്രീയ നേതാക്കളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളുടെ ഭാഗമായാണ് ഈ […]
Read more

ഖത്തറിലെ ദ്രവീകൃത പ്രകൃതിവാതക കയറ്റുമതി പ്ലാന്റിന് നേരെ ഇറാന്റെ മിസൈൽ ആക്രമണം

ദോഹ: പേർഷ്യൻ ഗൾഫ് മേഖലയിൽ ഊർജ്ജ കേന്ദ്രങ്ങൾക്ക് നേരെയുള്ള ആക്രമണം ശക്തമാകുന്നതിനിടെ, ഖത്തറിലെ പ്രധാന ഗ്യാസ് സമുച്ചയത്തിന് നേരെ മിസൈൽ ആക്രമണം. ലോകത്തിലെ ഏറ്റവും വലിയ എൽഎൻജി ഉത്പാദന കേന്ദ്രങ്ങളിലൊന്നായ റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിയിലാണ് ആക്രമണം ഉണ്ടായത്. അധികൃതർ പറയുന്നതനുസരിച്ച്, നാല് മിസൈലുകൾ തടഞ്ഞുവെങ്കിലും ഒരു മിസൈൽ നിർവീര്യമാക്കാൻ കഴിഞ്ഞില്ല. തുടർന്ന് പ്ലാന്റിൽ തീപിടുത്തമുണ്ടായെങ്കിലും അത് നിയന്ത്രണ വിധേയമാക്കിയതായി ഖത്തർ അറിയിച്ചു. ആക്രമണത്തിന് പിന്നാലെ അബുദാബിയിലെ ഹബ്ഷാൻ ഗ്യാസ് പ്ലാന്റിനടുത്ത് മിസൈൽ അവശിഷ്ടങ്ങൾ വീണതിനെ തുടർന്ന് […]
Read more

ഇറാൻ ഇന്റലിജൻസ് മന്ത്രിയെ വധിച്ചെന്ന് ഇസ്രായേൽ

ടെൽ അവീവ്: ഇറാന്റെ ഇന്റലിജൻസ് മന്ത്രി ഇസ്മായിൽ ഖത്തീബിനെ വധിച്ചതായി ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്‌സ്. രാത്രിയിൽ നടത്തിയ വ്യോമാക്രമണത്തിലൂടെയാണ് ഖത്തീബിനെ വധിച്ചതെന്ന് ഇസ്രയേൽ അവകാശപ്പെടുമ്പോഴും, ഇറാൻ അധികൃതർ ഇതുവരെ വാർത്ത സ്ഥിരീകരിച്ചിട്ടില്ല. വരും മണിക്കൂറുകളിൽ എല്ലാ യുദ്ധമുന്നണികളിലും വലിയ അപ്രതീക്ഷിത നീക്കങ്ങൾ ഉണ്ടാകുമെന്നും ശത്രുക്കളെ വേട്ടയാടുന്നത് തുടരുമെന്നും കാറ്റ്സ് വ്യക്തമാക്കി. ഇറാന്റെ മുതിർന്ന ഉദ്യോഗസ്ഥരെ വധിക്കാൻ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സൈന്യത്തിന് പ്രത്യേക അനുമതി നൽകിയതായും അദ്ദേഹം കൂട്ടിച്ചേർത്തു. രണ്ട് ദിവസത്തിനിടെ കൊല്ലപ്പെടുന്ന മൂന്നാമത്തെ […]
Read more

യുദ്ധാനന്തര മാറ്റങ്ങൾ ഹോർമുസിൽ; ഇറാൻ

ടെഹ്‌റാൻ: ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിന് പുതിയ നിയമങ്ങൾ കൊണ്ടുവരുമെന്ന് ഇറാൻ വ്യക്തമാക്കി. നിലവിലെ യുദ്ധം അവസാനിച്ചതിന് ശേഷം കടലിടുക്കിന്റെ നിയന്ത്രണത്തിൽ പുനഃക്രമീകരണം നടത്താനാണ് ലക്ഷ്യമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയാണ് അറിയിച്ചു. യുഎസിനും ഇസ്രായേൽ നും സഖ്യമുള്ള രാജ്യങ്ങളുടെ കപ്പലുകൾ ഹോർമുസ് വഴിയുള്ള ഗതാഗതത്തിൽ നിന്ന് തടയാനുള്ള ഇറാന്റെ നിലപാടും അദ്ദേഹം ന്യായീകരിച്ചു. “ഇത് ഇറാനോട് ചേർന്ന ജലപാതയാണ്. സ്വാഭാവികമായി ശത്രുക്കൾക്ക് ഈ പാത ഉപയോഗിക്കാൻ അനുവദിക്കില്ല. സുരക്ഷാഭീഷണി കാരണം നിരവധി കപ്പലുകൾ ഇതിനകം […]
Read more

മൊസാദ് ചാരനെ വധിച്ച് ഇറാൻ; സുപ്രധാന വിവരങ്ങൾ ചോർത്തി ഇസ്രായേലിന് നൽകി

ടെഹ്റാൻ: ഇസ്രായേലിന് വേണ്ടി ഇറാനിൽ ചാരപ്രവർത്തനം നടത്തിയതായി ആരോപിക്കപ്പെട്ട ഒരാളെ വധിച്ചതായി റിപ്പോർട്ട്. കൗറൂഷ് കീവാനി എന്നയാളെയാണ് ചാരപ്രവൃത്തി കുറ്റം ചുമത്തി ഇറാൻ ശിക്ഷിച്ചത്. ഇസ്രായേലും അമേരിക്കയും ഇറാനെതിരെ ആക്രമണം ആരംഭിച്ചതിന് പിന്നാലെ ചാരപ്രവൃത്തി കേസിൽ ശിക്ഷിക്കപ്പെടുന്ന ആദ്യ വ്യക്തിയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇറാനിലെ അതിസുരക്ഷാ മേഖലകളുമായി ബന്ധപ്പെട്ട വിവരങ്ങളും ചിത്രങ്ങളും മൊസാദ് സംഘത്തിന് കൈമാറിയതായാണ് ഇയാൾക്കെതിരായ ആരോപണം. തുടർന്ന് പിടിയിലായ കൗറൂഷ് കീവാനിയെ ബുധനാഴ്ച വധിച്ചതായി ഇറാൻ ജുഡീഷ്യറി അറിയിച്ചു. കഴിഞ്ഞ ജൂണിൽ 12 ദിവസം […]
Read more

Recent News

Advertisement
WhiteswanTV Footer