Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: World

ഖത്തറിൽ സൈനിക ഹെലികോപ്റ്റർ കടലിൽ തകർന്നു വീണു

ദോഹ: ഖത്തറിൽ സൈനിക ഹെലികോപ്റ്റർ കടലിൽ തകർന്നുവീണതായി അധികൃതർ. അപകടത്തിന് പിന്നാലെ വ്യാപകമായ തെരച്ചിൽ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. പ്രതിരോധ മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും സംഭവത്തെ സ്ഥിരീകരിച്ചു. ഹെലികോപ്റ്ററിൽ പൈലറ്റും യാത്രക്കാരും ഉണ്ടായിരുന്നുവെന്ന് അറിയിച്ചു. സാധാരണ ഡ്യൂട്ടിക്കിടെ ഉണ്ടായ സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. വിവിധ രക്ഷാപ്രവർത്തന സംഘങ്ങൾ തെരച്ചിലിൽ പങ്കെടുക്കുന്നുണ്ട്. സംഭവത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പിന്നീട് പുറത്തുവിടുമെന്ന് അധികൃതർ അറിയിച്ചു.
Read more

ഇസ്രയേലിലെ ആണവ കേന്ദ്രങ്ങളുള്ള മേഖലകളിൽ ഇറാൻ്റെ മിസൈൽ ആക്രമണം

കെയ്‌റോ/ജറൂസലേം: ഇസ്രായേലിലെ പ്രധാന ആണവ ഗവേഷണ കേന്ദ്രത്തിന് സമീപമുള്ള പ്രദേശങ്ങളിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ വൻ നാശനഷ്ടം. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. യുദ്ധം മൂന്ന് ആഴ്ച പിന്നിടുന്ന സാഹചര്യത്തിൽ ഈ ആക്രമണം നിർണ്ണായക ഘട്ടമായാണ് വിലയിരുത്തുന്നത്. തെക്കൻ ഇസ്രായേലിലെ ദിമോണയും അരാദും നഗരങ്ങളെയാണ് ഇറാൻ ലക്ഷ്യമിട്ടത്. ഈ പ്രദേശത്താണ് ഇസ്രായേലിന്റെ പ്രധാന ആണവ ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്. ഇറാൻ പ്രയോഗിച്ച മിസൈലുകൾ തടയാൻ പ്രതിരോധ സംവിധാനങ്ങൾക്ക് സാധിച്ചില്ലെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചു. മിസൈലുകൾ നേരിട്ട് […]
Read more

ഇറാന്റെ നതാൻസ് ആണവ കേന്ദ്രത്തിൽ യുഎസ് – ഇസ്രയേൽ വ്യോമാക്രമണം

ടെഹ്‌റാൻ: ഇറാനിലെ പ്രധാന ആണവ കേന്ദ്രമായ നതാൻസ് ആണവ കേന്ദ്രംക്കെതിരെ യുഎസ്–ഇസ്രയേൽ സഖ്യം വ്യോമാക്രമണം നടത്തിയതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇന്നലെ രാവിലെയുണ്ടായ ആക്രമണത്തിൽ ആണവ ചോർച്ച ഉണ്ടായിട്ടില്ലെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നതാൻസ് കേന്ദ്രം ഇതിനുമുമ്പും ആക്രമണങ്ങൾക്ക് ഇരയായിട്ടുണ്ട്. ഇസ്രയേലുമായുള്ള സംഘർഷത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ കേന്ദ്രത്തിലെ നിരവധി കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായി ഉപഗ്രഹ ചിത്രങ്ങൾ സൂചിപ്പിച്ചിരുന്നു. എന്നാൽ വികിരണ ചോർച്ച ഉണ്ടായിട്ടില്ലെന്ന് അന്താരാഷ്ട്ര ആണവ നിരീക്ഷണ സംഘം അറിയിച്ചിരുന്നു. ടെഹ്‌റാനിൽ നിന്ന് ഏകദേശം 220 കിലോമീറ്റർ […]
Read more

ധുരന്ധർ 2-ന്റെ വ്യാജപതിപ്പ് പാകിസ്താനിൽ പ്രചരിക്കുന്നതായി റിപ്പോർട്ട്

ലാഹോർ: ഇന്ത്യൻ ചിത്രം ധുരന്ധർ 2ന്റെ വ്യാജപതിപ്പ് ടിവിയിൽ കാണുന്നതിന്റെ ദൃശ്യങ്ങൾ പങ്കുവെച്ച് പാകിസ്താനി മാധ്യമപ്രവർത്തകൻ. ലാഹോറിൽ നിന്നാണ് സംഭവം പുറത്തുവന്നത്. ഖാലിദ് മെഹ്മൂദ് എന്ന മാധ്യമ പ്രവർത്തകനാണ് രൺവീർ സിംഗ് അഭിനയിച്ച ചിത്രത്തിന്റെ പൈറേറ്റഡ് പതിപ്പ് കാണുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. താൻ ലാഹോറിലിരുന്ന് സിനിമ കാണുന്നതാണെന്ന് അദ്ദേഹം വ്യക്തമാക്കി. കൂടാതെ സംവിധായകൻ ആദിത്യ ധർനെ ടാഗ് ചെയ്തുമുണ്ട്. മാർച്ച് 19-നാണ് ചിത്രം ആഗോളതലത്തിൽ റിലീസ് ചെയ്തത്. എന്നാൽ പാകിസ്താനിലും ഗൾഫ് രാജ്യങ്ങളിലും ചിത്രത്തിന് […]
Read more

ഇറാനിൽ കരയാക്രമണത്തിനുള്ള സാധ്യത പരിശോധിച്ച് പെന്റഗൺ

വാഷിങ്ടൺ/ടെഹ്‌റാൻ: ഇറാനിലേക്ക് കരസേനയെ വിന്യസിക്കാനുള്ള സാധ്യതകൾ യുഎസ് പരിശോധിക്കുന്നതായി റിപ്പോർട്ട്. പെന്റഗൺ വൃത്തങ്ങളെ ഉദ്ധരിച്ച് അമേരിക്കൻ മാധ്യമമായ സിബിഎസ് ന്യൂസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. മുതിർന്ന സൈനിക കമാൻഡർമാർ കരയുദ്ധത്തിനുള്ള സാധ്യത ഉൾപ്പെടെയുള്ള വിവിധ നിർദ്ദേശങ്ങൾ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുൻപിൽ അവതരിപ്പിച്ചതായാണ് വിവരം. എന്നാൽ, കരസേനയെ ഇറാനിലേക്ക് അയയ്ക്കണോ എന്നത് ഇപ്പോഴും ട്രംപ് ആലോചിച്ചുകൊണ്ടിരിക്കുകയാണ്. അതേസമയം, “സൈനികരെ അയക്കുന്നില്ല” എന്നായിരുന്നു ട്രംപ് മാധ്യമങ്ങളോട് പ്രതികരിച്ചത്. എന്നാൽ അങ്ങനെ തീരുമാനമുണ്ടായാൽ അത് നേരത്തെ പ്രഖ്യാപിക്കില്ലെന്നും അദ്ദേഹം […]
Read more

എണ്ണ പ്രതിസന്ധി മറികടക്കാന്‍ വിചിത്ര പരിഹാരവുമായി യുഎസ്; ഇന്ത്യയ്ക്ക് ഗുണമാവും

വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തെ തുടര്‍ന്നുള്ള എണ്ണ പ്രതിസന്ധി രൂക്ഷമായതോടെ വിചിത്രമായ പരിഹാരവുമായി അമേരിക്ക. ഇറാന്റെ എണ്ണയ്ക്കു മേലുള്ള ഉപരോധം നീക്കി, കൂടുതല്‍ എണ്ണ ഇന്ധനവിപണിയില്‍ എത്തിക്കാനായാണ് അമേരിക്കയുടെ പുതിയ ശ്രമം. അമേരിക്കയുടെ പുതിയ തന്ത്രം ഇന്ത്യ, മലേഷ്യ, സിംഗപ്പൂര്‍, ഇന്തോനേഷ്യ, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങള്‍ക്ക് പ്രയോജനപ്പെടുമെന്നാണ് വിലയിരുത്തൽ. ഇറാന്റെ ഊര്‍ജ്ജ കയറ്റുമതിയില്‍ വര്‍ഷങ്ങളായി യുഎസ് ഉപരോധം നിലനില്‍ക്കുന്നുണ്ട്. ഉപരോധം കാരണം വില്‍ക്കാനാവാതെ കെട്ടിക്കിടക്കുന്ന ഇറാനിയന്‍ എണ്ണയ്ക്കുമേലുള്ള ഉപരോധം വെള്ളിയാഴ്ചയാണ് യുഎസ് ട്രഷറി വകുപ്പ് താല്‍ക്കാലികമായി മാറ്റിയത് . […]
Read more

ബാഗ്‌ദാദിലെ യുഎസ് നയതന്ത്ര കേന്ദ്രത്തിൽ ഡ്രോൺ ആക്രമണം

ബാഗ്ദാദ്: ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിലെ അതീവ സുരക്ഷാ മേഖലയിലുള്ള യുഎസ് നയതന്ത്ര കേന്ദ്രത്തിൽ വൻ തീപിടിത്തം. ഡ്രോൺ ആക്രമണമാണ് തീപിടിത്തത്തിന് കാരണമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. യുഎസ് സൈനിക ഉദ്യോഗസ്ഥർ താമസിക്കുന്ന ഭാഗത്താണ് സ്ഫോടനവും തുടർന്ന് തീപിടിത്തവും ഉണ്ടായത്. നയതന്ത്ര കേന്ദ്രത്തിന്റെ പ്രതിരോധ സംവിധാനങ്ങളെ മറികടന്നാണ് ആക്രമണം നടന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു. പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷങ്ങളുടെ ഭാഗമായി യുഎസ് നയതന്ത്ര കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് നിരവധി ആക്രമണങ്ങൾ നടന്നുവരുന്നു. ഇറാൻ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾക്കു പിന്നാലെ കുവൈറ്റ്, സൗദി […]
Read more

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഒരുങ്ങുന്നുവെന്ന് ട്രംപ്

വാഷിങ്ടൺ: ഇറാൻ യുദ്ധത്തിൽ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് വളരെ അടുത്തെത്തിയിരിക്കുന്നുവെന്നും യുദ്ധം അവസാനിപ്പിക്കാൻ ആലോചിക്കുന്നുണ്ടെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക് സുരക്ഷിതമാക്കുന്നതിന്റെ ഉത്തരവാദിത്തം അതുപയോഗിക്കുന്ന രാജ്യങ്ങൾ ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് പ്രതികരിച്ചത്. ‘ഇറാനിലെ ഭീകര ഭരണകൂടത്തിനെതിരായുള്ള പശ്ചിമേഷ്യയിലെ ഞങ്ങളുടെ മഹത്തായ സൈനിക ശ്രമങ്ങൾ അവസാനിപ്പിക്കുന്നത് പരിഗണിക്കുമ്പോൾ തന്നെ ഞങ്ങളുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് വളരെ അടുത്താണ്. ഹോർമുസ് കടലിടുക്ക്, ആവശ്യമെങ്കിൽ, അത് ഉപയോഗിക്കുന്ന മറ്റ് രാജ്യങ്ങൾ സംരക്ഷിക്കുകയും സുരക്ഷ ഉറപ്പാക്കുകയും ചെയ്യേണ്ടി വരും. […]
Read more

പശ്ചിമേഷ്യൻ യുദ്ധം; ഇറാൻ സൈനിക വക്താവ് കൊല്ലപ്പെട്ടു

ദുബായ്: പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമാകുന്നതിനിടെ ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) വക്താവ് ജനറൽ അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഇന്ന് പുലർച്ചെ അമേരിക്കയും ഇസ്രായേലും ചേർന്ന് നടത്തിയ വ്യോമാക്രമണത്തിലാണ് അദ്ദേഹം മരിച്ചതെന്നാണ് ഇറാൻ ഔദ്യോഗിക ടെലിവിഷൻ അറിയിച്ചത്. ഇറാനിൽ പേർഷ്യൻ പുതുവർഷമായ നൗറൂസ് ആഘോഷിക്കുന്നതിനിടെയാണ് ആക്രമണം നടന്നത്. മരണത്തിന് തൊട്ടുമുമ്പ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ നൈനി കടുത്ത പ്രസ്താവന നടത്തിയിരുന്നു. ഇസ്രായേൽ ഇറാന്റെ മിസൈൽ ശേഷി തകർത്തുവെന്ന അവകാശവാദം നൈനി തള്ളിക്കളഞ്ഞിരുന്നു. […]
Read more

ഇറാൻ–അമേരിക്ക സംഘർഷം രൂക്ഷമാകുന്നു; 2,200 സൈനികരുമായി യുഎസ്എസ് ട്രിപ്പോളി നീക്കം

വാഷിംഗ്ടൺ: ഇറാൻ–അമേരിക്ക സംഘർഷം കടുപ്പം പ്രാപിക്കുന്ന പശ്ചാത്തലത്തിൽ പശ്ചിമേഷ്യയിലേക്ക് വൻ സൈനിക സന്നാഹവുമായി അമേരിക്കൻ നാവികസേന നീങ്ങുന്നു. 2,000-ത്തിലധികം മറീൻ സൈനികരെ വഹിക്കുന്ന അത്യാധുനിക യുദ്ധക്കപ്പലായ യുഎസ്എസ് ട്രിപ്പോളി മേഖലയിലേക്ക് പുറപ്പെട്ടതായാണ് റിപ്പോർട്ടുകൾ. ഹോർമുസ് കടലിടുക്കിന് സമീപം ഇറാനുമായി ബന്ധപ്പെട്ട ആക്രമണങ്ങൾ വർധിക്കുന്നതിനിടെയാണ് ഈ നീക്കം. ജപ്പാനിലെ ഒക്കിനാവ ആസ്ഥാനമായുള്ള 31-ാം മറൈൻ എക്‌സ്‌പെഡിഷണറി യൂണിറ്റിലെ ഏകദേശം 2,200 സൈനികരാണ് കപ്പലിലുള്ളത്. കര, കടൽ, ആകാശ മാർഗങ്ങളിലൂടെ ഒരേസമയം ആക്രമണം നടത്താൻ ശേഷിയുള്ള സജ്ജീകരണങ്ങളോടെയാണ് ട്രിപ്പോളി സഞ്ചരിക്കുന്നത്. […]
Read more

Recent News

Advertisement
WhiteswanTV Footer