കുവൈത്തിൽ വീട്ടിലെ അടുക്കളയിൽ ജോലിക്കാരി മരിച്ച നിലയിൽ
കുവൈത്ത് സിറ്റി:കുവൈത്തിലെ ഷാബ് പ്രദേശത്ത് വീട്ടുജോലിക്കാരിയെ മരിച്ച നിലയിൽ കണ്ടെത്തി. അൽ-ഷാബ് അൽ-ബഹ്‌രി പ്രദേശത്തെ ഒരു അപ്പാർട്ട്മെന്റിന്റെ അടുക്കളയിൽ വീട്ടുജോലിക്കാരി മരിച്ചുകിടക്കുന്നതായി ഒരു അറബ് പൗരൻ ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷൻസ് റൂമിൽ വിവരം അറിയിക്കുകയായിരുന്നു. റിപ്പോർട്ട് ലഭിച്ചതിന് പിന്നാലെ ഹവല്ലി ഗവർണറേറ്റിലെ സുരക്ഷാ ഉദ്യോഗസ്ഥർ, ഡിറ്റക്ടീവുകൾ, ഫോറൻസിക് വിദഗ്ധർ, കൊറോണർ, ഡെപ്യൂട്ടി പബ്ലിക് പ്രോസിക്യൂട്ടർ എന്നിവർ സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. പ്രാഥമിക പരിശോധനയിൽ, ചൂടുവെള്ളം ശരീരത്തിൽ വീണതിനെ തുടർന്ന് പൊള്ളലേറ്റതായും ശരീരത്തിൽ ഒടിവുകളും ചതവുകളും ഉണ്ടായിരുന്നതായും കണ്ടെത്തി. […]
Read more

