Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: World

കാനഡയിൽ എയർ ഇന്ത്യ പൈലറ്റ് മദ്യപിച്ച് ജോലിക്കെത്തി

വാങ്കൂവർ: വാങ്കൂവർ വിമാനത്താവളത്തിൽ നിന്ന് ഡൽഹിയിലേക്കുള്ള എയർ ഇന്ത്യ വിമാനം AI186-ന്റെ പൈലറ്റ് ഡ്യൂട്ടിക്കിടെ മദ്യപിച്ചെത്തിയതായി കണ്ടെത്തി. സംഭവത്തിൽ, ഡ്യൂട്ടി ഫ്രീ ഷോപ്പിലെ ജീവനക്കാരന്റെ പരാതിയെ തുടർന്ന് അധികൃതർ പൈലറ്റിനെ ബ്രീത്ത് അനലൈസർ പരിശോധനയ്ക്ക് വിധേയനാക്കി. പരിശോധനയിൽ മദ്യപിച്ചിരുന്നതായി സ്ഥിരീകരിച്ചു. സംഭവത്തെ തുടർന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) കോക്പിറ്റ് ക്രൂവിന് കാരണം കാണിക്കൽ നോട്ടീസ് നൽകി. രണ്ടാഴ്ചയ്ക്കകം വിശദീകരണം നൽകണമെന്നാണ് നിർദേശം. പൈലറ്റിനെ താൽക്കാലികമായി ജോലിയിൽ നിന്ന് മാറ്റിനിർത്തി. പകരം പൈലറ്റിനെ നിയോഗിച്ചതോടെ […]
Read more

വമ്പൻ മാറ്റങ്ങളുമായി വാട്സാപ്പ്

വാട്‌സ്ആപ്പ് ഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ആശയവിനിമയ പ്ലാറ്റ്‌ഫോമുകളിൽ ഒന്നാണ്. മൊബൈൽ ഫോണുകളിലൂടെ സന്ദേശങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ, ഓഡിയോ കോളുകൾ, വീഡിയോ കോളുകൾ എന്നിവ കൈമാറാൻ വാട്‌സ്ആപ്പ് വലിയ സൗകര്യം നൽകുന്നു. കാലം മാറിയതോടെ ജോലി ആവശ്യങ്ങൾക്കും പഠനത്തിനും ബിസിനസ് ഇടപാടുകൾക്കും വരെ വാട്‌സ്ആപ്പ് ഒരു പ്രധാന ഉപാദിയായി മാറി. ഇതിന്റെ വെബ് പതിപ്പായ വാട്‌സ്ആപ്പ് വെബ് നിലവിൽ ചാറ്റിംഗിനും ഫയൽ ഷെയറിംഗിനും മാത്രമായിരുന്നു പരിമിതമായിരുന്നത്. എന്നാൽ ഇനി വാട്‌സ്ആപ്പ് വെബിൽ തന്നെ ഓഡിയോയും […]
Read more

2026 ൽ വരാനിരിക്കുന്നത് വലിയ അപകടം

മുത്തശ്ശി വാംഗ എന്ന പേരിൽ ലോക പ്രശസ്തയായ ബാബ വംഗയുടെ 2025 ലെ പ്രവചനങ്ങൾ നാം കണ്ടതാണ്. ജപ്പാൻ അടക്കമുള്ള രാജ്യങ്ങളിൽ സുനാമിയും പ്രകൃതി ക്ഷോഭവും ഉണ്ടാകുമെന്നായിരുന്നു വാംഗയുടെ പ്രവചനം . എന്നാൽ ഈ പ്രവചനങ്ങൾ വലിയ തോതിൽ ഫലംകണ്ടില്ലെന്നുവേണം പറയാൻ. 2025 അവസാനിക്കവേ വീണ്ടും വംഗയുടെ പ്രവചനങ്ങൾ ലോക ശ്രദ്ധ നേടുകയാണ്. 2026 അത്ര സമാധാനപൂർവ്വമായൊരു വർഷമായിരിക്കില്ലെ എന്നാണു ബാബ വംഗയുടെ പ്രവചനങ്ങൾ. ബൾഗേറിയയിലെ ബെലാസിക്ക പർവതനിരകളിലെ റുപൈറ്റ് പ്രദേശത്ത് ജീവിച്ചിരുന്ന ഇവർ, ജീവിച്ചിരുന്ന കാലത്ത് റഷ്യൻ […]
Read more

ട്രംപിനു പിന്നാലെ അവകാശവാദവുമായി ചൈനയും

ട്രംപിന് പിന്നാലെ ഇന്ത്യ–പാക് സംഘർഷത്തിൽ മധ്യസ്ഥതാവകാശവാദവുമായി ചൈന രംഗത്തെത്തിയിട്ടുണ്ട്. ഇരു രാജ്യങ്ങൾക്കുമിടയിലെ സംഘർഷം ശമിപ്പിക്കാൻ ചൈന ഇടപെട്ടുവെന്നും മധ്യസ്ഥത വഹിച്ചുവെന്നും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി അവകാശപ്പെട്ടു. ചൊവ്വാഴ്ച ബീജിങ്ങിൽ നടന്ന ഒരു രാജ്യാന്തര പരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ഈ അവകാശവാദം നയതന്ത്ര തലത്തിൽ പുതിയ ചർച്ചകൾക്ക് വഴിയൊരുക്കുകയാണ്. ഇന്ത്യ–പാക് സംഘർഷം അവസാനിപ്പിക്കാൻ താൻ മുൻകൈയെടുത്തുവെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ അവകാശവാദങ്ങൾ നേരത്തെ തന്നെ വലിയ ചർച്ചകൾക്ക് ഇടയാക്കിയിരുന്നു. എന്നാൽ ഇത്തരം വാദങ്ങളെ ഇന്ത്യ ശക്തമായി […]
Read more

ജപ്പാനിൽ ഭൂകമ്പം; 6 തീവ്രത രേഖപ്പെടുത്തി

നോഡ: ജപ്പാനിൽ ഭൂകമ്പം. നോഡ നഗരത്തിലാണ് ഭൂകമ്പമുണ്ടായത്. തീവ്രത 6 രേഖപ്പെടുത്തി. നോഡയിൽ നിന്ന് ഏകദേശം 91 കിലോമീറ്റർ കിഴക്ക് മാറിയിട്ടാണ് ഭൂകമ്പം ഉണ്ടായതെന്നും ഭൂകമ്പത്തിന്റെ ആഴം 19.3 കിലോമീറ്ററാണെന്നും യുഎസ്ജിഎസ് അറിയിച്ചു. വലിയ നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായിട്ടില്ലെന്നാണ് പ്രാഥമിക വിവരം. ഡിസംബർ 31ന് ഉച്ചകഴിഞ്ഞ് ടിബറ്റിലും ഭൂകമ്പമുണ്ടായി. 3.4 ആണ് തീവ്രത രേഖപ്പെടുത്തിയതെന്ന് നാഷനൽ സെന്റർ ഫോർ സീസ്മോളജി (എൻസിഎസ്) അറിയിച്ചു. ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 3.26ന് 10 കിലോമീറ്റർ താഴ്ചയിലാണ് ഭൂകമ്പം ഉണ്ടായത്. പുതുവർഷത്തലേന്ന് […]
Read more

യുഎഇയിൽ കനത്ത മഴ; റോഡുകളിൽ വെള്ളക്കെട്ട് രൂക്ഷം

ദുബായ്: യുഎഇയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ അനുഭവപ്പെട്ടു. മഴയെ തുടര്‍ന്ന് വിവിധ റോഡുകളില്‍ വെള്ളക്കെട്ട് ഉണ്ടായി. വടക്കൻ- കിഴക്കൻ എമിറേറ്റുകളിൽ മഴ കനത്തതോടെ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ, ആംബർ അലർട്ടുകൾ പുറപ്പെടുവിച്ചിരുന്നു. ദുബായ്, റാസൽഖൈമ, ഫുജൈറ എന്നിവിടങ്ങളിലാണ് പ്രധാനമായും മഴ ലഭിച്ചത്. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമായി. പർവ്വതങ്ങളിൽ നിന്ന് മഴവെള്ളം കുത്തിയൊലിച്ച് റോഡുകളിലെത്തിയതോടെ റാസൽഖൈമ, ഫുജൈറ എമിറേറ്റുകളിൽ ഗതാഗതം താറുമാറായി. ഒട്ടേറെ വാഹനങ്ങൾ വെള്ളക്കെട്ടിൽ കുടുങ്ങി. ഫുജൈറയിൽ മസാഫി, ആസ്മ, മുർബാദ് […]
Read more

ട്രംപിന് ഇസ്രായേൽ സമാധാന പുരസ്കാരം പ്രഖ്യാപിച്ച് നെതന്യാഹു

ഫ്ലോറിഡ: വിവിധ രാജ്യങ്ങൾ തമ്മിലുള്ള യുദ്ധവും സം​ഘർഷവും അവസാനിപ്പിച്ചെന്ന് അവകാശപ്പെട്ട് സമാധാന നൊബേൽ ആവശ്യപ്പെട്ടിരുന്ന അമേരിക്കൻ പ്രസി‍ഡന്റ് ഡോണൾഡ് ട്രംപിന് ഇസ്രായേൽ സമാധാന പുരസ്കാരം. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവാണ് ഫ്ലോറിഡയിലെ മാർ-എ-ലാഗോയിൽ ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം പുരസ്കാര പ്രഖ്യാപനം നടത്തിയത്. ഇസ്രായേൽ പുരസ്കാരം രാജ്യത്തെ ഏറ്റവും വലിയ സിവിലിയൻ ബഹുമതിയാണ്. സാധാരണയായി ശാസ്ത്രം, കല, മാനവികത തുടങ്ങിയ മേഖലകളിൽ പ്രതിഭ കാണിച്ച ഇസ്രായേലി പൗരന്മാർക്കാണ് ഇത് നൽകുന്നത്. എന്നാൽ സമാധാന വിഭാഗത്തിൽ ഇതുവരെ ഒരിക്കലും […]
Read more

ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽ ഹജ്ജ് കോൺസലായി ചുമതലയേറ്റ് സദഫ് ചൗധരി

റിയാദ്: ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റിൽ പുതിയ ഹജ്ജ് കോൺസലായി സദഫ് ചൗധരി ഐ.എഫ്.എസ് ചുമതലയേറ്റു. ഉത്തരാഖണ്ഡിലെ റൂർക്കി സ്വദേശിനിയായ സദഫ്, ഗ്രാമീണ ബാങ്ക് ദിയോബന്ദ് ബ്രാഞ്ച് മുൻ മാനേജർ ഇസ്‌റാർ അഹമ്മദ്, ഷഹബാസ് ബാനു ദമ്പതികളുടെ മൂത്ത മകളാണ്. 2020 ബാച്ച് യു.പി.എസ്.സി സിവിൽ സർവീസ് പരീക്ഷയിൽ 23-ാം റാങ്ക് നേടിയ സദഫ്, മുസ്ലിം ഉദ്യോഗാർത്ഥികളിൽ ഏറ്റവും ഉയർന്ന റാങ്ക് നേടിയ വ്യക്തി കൂടിയാണ്. ഫ്രാൻസിലെ മാഴ്സില്ലെയിലെ ഇന്ത്യൻ കോൺസുലേറ്റിൽ ഹെഡ് ഓഫ് ചാൻസറിയായി സേവനമനുഷ്ഠിച്ചിരിക്കെയാണ് സദഫിന് […]
Read more

സൗദി അറേബ്യയുടെ ആക്രമണത്തിന് പിന്നാലെ യെമനില്‍ അടിയന്തരാവസ്ഥ

സന: സൗദി അറേബ്യയുടെ ആക്രമണത്തിന് പിന്നാലെ യെമനില്‍ അടിയന്തരാവസ്ഥ. ചൊവ്വാഴ്ചയാണ് തുറമുഖ നഗരമായ മുഖല്ലയ്ക്ക് നേരെ സൗദി അറേബ്യയുടെ വ്യോമാക്രമണം നടന്നത്. ആക്രമണത്തിന് പിന്നാലെ അതിര്‍ത്തിയില്‍ 72 മണിക്കൂര്‍ നിരോധനം അടക്കമാണ് നിലവില്‍ പ്രാബല്യത്തില്‍ വന്നിട്ടുള്ളത്. എന്നാല്‍ ഫുജൈറയില്‍ നിന്ന് എത്തിയ കപ്പലില്‍ നിന്ന് ഇറക്കി വച്ച ആയുധങ്ങള്‍ക്ക് നേരെയാണ് ആക്രമണം നടന്നതെന്നാണ് സൗദി അറേബ്യ വിശദമാക്കുന്നത്. ഹൂത്തി വിരുദ്ധ അധികാരികള്‍ യുണൈറ്റഡ് അറബ് എമിറേറ്റുകളുമായുള്ള സുരക്ഷാ കരാറും അവസാനിപ്പിച്ചു. യുഎഇയിലെ ഫുജൈറയില്‍ നിന്ന് മുകല്ലയില്‍ എത്തിയ […]
Read more

കാലിഫോര്‍ണിയയില്‍ വാഹനാപകടത്തില്‍ രണ്ട് ഇന്ത്യന്‍ യുവതികള്‍ക്ക് ദാരുണാന്ത്യം

കാലിഫോര്‍ണിയ: അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ വാഹനാപകടത്തില്‍ അപകടത്തില്‍ രണ്ട് ഇന്ത്യന്‍ വനിതകള്‍ കൊല്ലപ്പെട്ടു. തെലങ്കാന സ്വദേശികളും ഉറ്റസുഹൃത്തുക്കളുമായ 24 വയസുള്ള പി മേഘന റാണി, കെ ഭാവന എന്നിവരാണ് മരിച്ചത്. ഉന്നത പഠനത്തിന് ശേഷം ഇന്ത്യയില്‍ നിന്ന് ജോലി തേടി അമേരിക്കയില്‍ എത്തിയതായിരുന്നു ഇരുവരും. തെലങ്കാനയിലെ മഹബുബാബാഗ് ജില്ലയിലെ ഗര്‍ല മണ്ഡല്‍ സ്വദേശികളായ ഇരുവരും ഒരുമിച്ചാണ് അമേരിക്കയിലെത്തിയത്. അതേസമയം അപകടത്തെ കുറിച്ച് കാലിഫോര്‍ണിയയില്‍ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഇരുവരുടെയും മൃതദേഹങ്ങള്‍ നാട്ടിലേക്ക് എത്തിക്കാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. ഇതിനായി ഗോഫണ്ട്മി […]
Read more

Recent News

Advertisement
WhiteswanTV Footer