സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Politics

തന്ത്രിയോട് സർക്കാർ ചെയ്തത് പ്രതികാര നടപടി: പിഎസ് ശ്രീധരൻപിള്ള

പത്തനംതിട്ട: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന സമരങ്ങളെയും അന്ന് താൻ സ്വീകരിച്ച നിലപാടുകളെയും കുറിച്ച് നിർണ്ണായക വെളിപ്പെടുത്തലുകളുമായി ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ള. തന്റെ പുതിയ പുസ്തകത്തിലെ ‘ശബരിമല സമരവും സുവർണാവസര വിധിയും’ എന്ന അധ്യായത്തിലാണ് അദ്ദേഹം ഈ വിവരങ്ങൾ പങ്കുവെച്ചത്. രാഷ്ട്രീയ താൽപ്പര്യങ്ങൾക്കായി ഭരണകൂടം സംവിധാനങ്ങളെ ദുരുപയോഗം ചെയ്തതിന്റെ ഫലമായാണ് അന്നത്തെ കേസുകൾ ഉണ്ടായതെന്ന് അദ്ദേഹം ആരോപിച്ചു. വിവാദമായ “സുവർണാവസരം” എന്ന പരാമർശം ഒരു ഗാന്ധിയൻ മാതൃകയിലുള്ള സമരത്തിനുള്ള അവസരത്തെ […]
Read more

വിവിധ വകുപ്പുകളിലെ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കം ഹൈക്കോടതി തടഞ്ഞു

കൊച്ചി: വിവിധ സർക്കാർ വകുപ്പുകളിലെ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള സർക്കാരിന്റെ നീക്കം ഹൈക്കോടതി തടഞ്ഞു. നിലവിൽ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തരുതെന്ന കോടതി വിധി നിലനിൽക്കെ വീണ്ടും സ്ഥിരപ്പെടുത്താൻ ഉത്തരവിറക്കിയ നടപടിയിലാണ് നിർണായക ഇടപെടൽ ഉണ്ടായത്. സർക്കാർ നടപടിയിൽ വിശദീകരണം നൽകാനും സത്യവാങ്മൂലം സമർപ്പിക്കാനും ചീഫ് സെക്രട്ടറിയോട് കോടതി നിർദേശിച്ചിരുന്നു. എന്നാൽ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും സത്യവാങ്മൂലം ഫയൽ ചെയ്തില്ല. ഇതിനെ തുടർന്നാണ് ജസ്റ്റിസ് മുഹമ്മദ് നിയാസ് താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് തടഞ്ഞ് ഉത്തരവിട്ടത്. വിവിധ വകുപ്പുകളിലായി 23 നിയമന […]
Read more

ശബരിമല സ്വർണക്കൊള്ള; ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ് ജയശ്രീക്ക് മുൻകൂർജാമ്യം

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡിന്റെ മുൻ സെക്രട്ടറി എസ്. ജയശ്രീയ്ക്ക് മുൻകൂർ ജാമ്യം അനുവദിച്ചു സുപ്രീം കോടതി. ആവശ്യമായപ്പോൾ അന്വേഷണ ഉദ്യോഗസ്ഥർക്കു മുമ്പാകെ ഹാജരാകണമെന്നും കോടതി നിർദേശിച്ചു. ജസ്റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഇതിന് മുമ്പ് ജയശ്രീയുടെ ഹർജി പരിഗണിച്ച കോടതി അറസ്റ്റ് തടഞ്ഞിരുന്നു. ജയശ്രീയ്ക്ക് ജാമ്യത്തിന് അർഹതയുണ്ടെന്ന് അവരുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. എന്നാൽ ജാമ്യം നൽകാൻ അർഹതയില്ലെന്നാണ് സംസ്ഥാന സർക്കാർ നിലപാട് എടുത്തത്. കേസുമായി ബന്ധപ്പെട്ട ആരോപണങ്ങളെ […]
Read more

ബിജെപിയോട് പൂർണമായി യോജിക്കാൻ കഴിയാത്തതിനാലാണ് ട്വന്റി 20യിൽ ചേർന്നത്: അഖിൽ മാരാർ

കൊച്ചി: ബിജെപിയുടെ നിലപാടുകളോട് പൂർണമായും യോജിക്കാൻ സാധിക്കാത്തതിനാലാണ് ട്വന്റി 20യിൽ ചേർന്നതെന്ന് അഖിൽ മാരാർ. ഒരു സ്വകാര്യ ചാനലിനോടുള്ള അഭിമുഖത്തിൽ അഖിൽ മാരാർ പറഞ്ഞു: ഞാൻ 80 ശതമാനത്തോളം ബിജെപി നയങ്ങളോട് യോജിക്കുന്നു. എന്നാൽ ചില കാര്യങ്ങളിൽ എതിർപ്പ് ഉള്ളതിനാൽ ട്വന്റി 20 പാർട്ടിയിൽ ചേർന്നതാണ്. ട്വന്റി 20യുടെ ആശയങ്ങൾ എനിക്ക് നേരത്തെ മുതലേ അംഗീകര്യമായിരുന്നു. ജനങ്ങൾക്ക് ഉപകാരപ്രദമായ എല്ലാ ബിജെപി പ്രവർത്തനങ്ങൾക്കും ഞാൻ പിന്തുണ നൽകും. മുൻ കോൺഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തല അടക്കം അദ്ദേഹത്തെ […]
Read more

ബരാമതി വിമാനാപകടം; പ്രാഥമിക അന്വേഷണ റിപ്പോർട്ട് ഫെബ്രുവരി 28 ന്

ന്യൂഡൽഹി: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായിരുന്ന അജിത് പവാർ അജിത് പവാറിന്റെ മരണത്തിനിടയായ ബറാമതി വിമാനാപകടത്തെ കുറിച്ചുള്ള പ്രാഥമിക അന്വേഷണ റിപ്പോർട്ട് ഫെബ്രുവരി 28ന് പുറത്തുവിടുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചു. സാങ്കേതിക തെളിവുകൾ അടിസ്ഥാനപ്പെടുത്തി സമഗ്ര പരിശോധനയിലൂടെയാണ് അന്വേഷണം മുന്നോട്ടുപോകുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി. അപകടത്തിൽ അജിത് പവാർ ഉൾപ്പെടെ അഞ്ചുപേർ മരിച്ചിരുന്നു. വ്യക്തിഗത സുരക്ഷാ ഉദ്യോഗസ്ഥൻ വിധിത് ജാധവ്, വിമാനം നിയന്ത്രിച്ച മുഖ്യ പൈലറ്റ് സുമിത് കപൂർ, സഹ പൈലറ്റ് സാംബവി പഥക്, കാബിൻ ജീവനക്കാരി […]
Read more

വലിയ പരിപാടികളിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാം, അതിനെ പർവതീകരിക്കേണ്ടതില്ല: ശശി തരൂർ

ന്യൂഡൽഹി: എഐ ഉച്ചകോടിയിലെ ചില വീഴ്ചകളെ ന്യായീകരിച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ. വലിയ അന്താരാഷ്ട്ര പരിപാടികളിൽ ചെറിയ സാങ്കേതികയോ സംഘാടകയോമായ പ്രശ്നങ്ങൾ സംഭവിക്കാം അവയെ പർവതീകരിക്കേണ്ടതില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ജനപങ്കാളിത്തം കൊണ്ടും ആശയവിനിമയത്തിന്റെ വ്യാപ്തി കൊണ്ടും ഉച്ചകോടി ശ്രദ്ധേയമാണെന്നും തരൂർ കൂട്ടിച്ചേർത്തു. ഇന്ന് ഉച്ചകോടിയിൽ അദ്ദേഹം പ്രസംഗിക്കും. ഇതിനിടെ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും മല്ലികാർജുന ഗാർഗെയും ഉച്ചകോടിയുടെ നടത്തിപ്പിനെയും ചില സംഭവവികാസങ്ങളെയും നിശിതമായി വിമർശിച്ചിരുന്നു. ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി “ഗ്ലോബൽ സൗത്ത്” രാജ്യങ്ങൾക്കാകെ […]
Read more

പികെ ശശി ഒറ്റപ്പാലത്ത് യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായേക്കും

പാലക്കാട്: ഒറ്റപ്പാലം മണ്ഡലത്തിൽ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി പി.കെ. ശശി മത്സരിക്കാനിടയുണ്ടെന്ന സൂചനകളാണ് ഇപ്പോൾ പുറത്തുവരുന്നത്. യുഡിഎഫിലേക്ക് അദ്ദേഹത്തെ കൊണ്ടുവരുന്നതിനായി മുസ്ലിം ലീഗിലെ മുതിർന്ന നേതാക്കൾ മധ്യസ്ഥത വഹിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. രണ്ട് ദിവസം മുൻപ് ലീഗ് നേതാക്കൾ ശശിയുമായി കൂടിക്കാഴ്ച നടത്തിയതായും അറിയുന്നു. കെടിഡിസി ചെയർമാൻ സ്ഥാനത്ത് നിന്ന് ശശി രാജിവെച്ചതിന് പിന്നാലെയാണ് സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമായത്. സിപിഎം സംസ്ഥാന നേതൃത്വത്തിൽ നിന്ന് അനുകൂലമായ നിലപാട് ലഭിച്ചില്ലെന്ന പശ്ചാത്തലത്തിലാണ് പുതിയ രാഷ്ട്രീയ നീക്കങ്ങൾ നടക്കുന്നതെന്നാണ് സൂചന. […]
Read more

പി.കെ. ശശി കോൺഗ്രസിൽ ചേരുമോ എന്നുപറയാൻ ഞാൻ ജോത്സ്യനല്ല: എ.കെ. ബാലൻ

പാലക്കാട്: പി.കെ. ശശി രാജിവെച്ചതിന് താൻ എന്ത് ചെയ്യാനാണെന്ന് എ.കെ. ബാലൻ. ശശി കോൺഗ്രസിലേക്ക് പോകുമോ എന്ന് പറയാൻ താൻ ജോത്സ്യൻ അല്ലെന്നും എ.കെ. ബാലന്റെ പ്രതികരണം. ഷൊർണ്ണൂർ മുൻ എംഎൽഎ കൂടിയായിരുന്ന ശശിയെ സിപിഎം ജില്ലാ കമ്മിറ്റിയിൽ നിന്ന് ബ്രാഞ്ചിലേതക്ക് തരംതാഴ്ത്തിയിരുന്നു. ഇതേച്ചൊല്ലി സിപിഎമ്മുമായി അദ്ദേഹം അസ്വാരസ്യത്തിലായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ കെടിഡിസി ചെയർമാൻ സ്ഥാനത്തുനിന്ന് ശശി രാജിവെച്ചത്. രാജിക്കു പിന്നാലെ ശശി കോൺഗ്രസിൽ ചേരുമെന്നുള്ള അഭ്യൂഹങ്ങളും ഉയർന്നിരുന്നു. ഇതുസംബന്ധിച്ച ചോദ്യങ്ങൾക്കായിരുന്നു എ.കെ. ബാലന്റെ മറുപടി.
Read more

ഇലക്ഷന് മുൻപ് പണം നൽകുന്ന പദ്ധതി എന്തിനാണ്: സർക്കാരുകൾക്ക് സുപ്രീം കോടതിയുടെ വിമർശനം

ന്യൂ‌ഡൽഹി: വിവിധ സർക്കാരുകൾ തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ സൗജന്യങ്ങൾ നൽകുന്ന പതിവുണ്ട്. ഇതിനെതിരെ വാക്കാൽ രൂക്ഷവിമർശനവുമായി സുപ്രീംകോടതി. ഈ ട്രെൻഡ് എത്രകാലം നീണ്ടുനിൽക്കുമെന്ന് കോടതി ചോദിച്ചു. തമിഴ്‌നാട് സർക്കാർ സൗജന്യ വൈദ്യുതി പ്രഖ്യാപിച്ചതിനെതിരെ തമിഴ്‌നാട് വൈദ്യുതി വിതരണ കോർപറേഷൻ നൽകിയ ഹർജിയിലാണ് തമിഴ്‌നാട് സർക്കാരിനെയും വിവിധ സംസ്ഥാന സർക്കാരുകളെയും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അടങ്ങുന്ന ബെഞ്ച് വിമർശിച്ചത്. സൗജന്യ വിതരണം തുടരുമ്പോൾ രാജ്യത്തിന്റെ വികസനം നാം തടസപ്പെടുത്തുകയാണെന്നും കോടതി പറഞ്ഞു. ‘സൗജന്യ ഭക്ഷണവും സൗജന്യ വൈദ്യുതിയും സൗജന്യമായി സൈക്കിളും […]
Read more

പി കെ ശശി കെടിഡിസി ചെയര്‍മാൻ സ്ഥാനം രാജിവെച്ചു

പാലക്കാട്: കെടിഡിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെച്ച് പി കെ ശശി. ശശിയെ നീക്കണമെന്ന് സിപിഎം പാലക്കാട് ജില്ലാ നേതൃത്വം ആവശ്യപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പ് മുന്നിൽകണ്ടുള്ള രാജിയെന്നാണ് സൂചന. പി കെ ശശി നാളെ മാധ്യമങ്ങളെ കണ്ടേക്കും. സിപിഎം ജില്ല നേതൃത്വം നേരത്തെ മുതൽ ആവശ്യപ്പെട്ടിരുന്നെങ്കിലും മാറ്റാൻ സിപിഎം സംസ്ഥാന നേതൃത്വം തയ്യാറായിരുന്നില്ല. ഇത്തവണ പികെ ശശി രാജി വെച്ചിരിക്കുന്നത് യുഡിഎഫ് ക്യാംപുമായി നടത്തുന്ന ആശയവിനിമയത്തിന്‍റെ പശ്ചാത്തലത്തിലാണോ എന്ന സംശയവുമുണ്ട്. ലീഗുമായി വേദി പങ്കിട്ടതും കഴിഞ്ഞ ദിവസം ഗോവിന്ദന്‍റെ […]
Read more

Recent News

Advertisement