Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Politics

ജെൻസീകളെ ലക്ഷ്യമിട്ട് BJPയുടെ പുതിയ നീക്കം; പ്രത്യേക ടീം

ന്യൂഡൽഹി: യുവാക്കളിലേക്കും പ്രത്യേകിച്ച് ജെൻസീ തലമുറയിലേക്കും കൂടുതൽ അടുക്കുകയെന്ന ലക്ഷ്യത്തോടെ പ്രത്യേക ടീം രൂപീകരിച്ച് ബിജെപി. പുതുതായി തിരഞ്ഞെടുക്കപ്പെട്ട ദേശീയ ഭാരവാഹികളുമായി പാർട്ടി അധ്യക്ഷൻ നിതിൻ നബീന്റെ നേതൃത്വത്തിൽ ഡൽഹിയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. നിതിൻ നബീൻ, ബിജെപി ദേശീയ ജനറൽ സെക്രട്ടറിമാരായ സ്മൃതി ഇറാനി, വിനോദ് താവ്‌ഡെ, ഗുജറാത്ത് മന്ത്രി ഹർഷ് സംഘ്‌വി, ഛത്തീസ്ഗഢ് മന്ത്രി ഒ.പി. ചൗധരി തുടങ്ങിയവർ ഉൾപ്പെടുന്നതായിരിക്കും പ്രത്യേക സംഘം. യുവാക്കളെയും ജെൻസീ തലമുറയെയും ലക്ഷ്യമിട്ട് വിവിധ ഔട്ട്‌റീച്ച് പരിപാടികൾ […]
Read more

നിയമസഭയെ സിനിമാ സെറ്റായി കാണുന്നു; വിജയിനെതിരെ സ്റ്റാലിന്റെ വിമർശനം

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് നിയമസഭയെ സിനിമാ സെറ്റായി കാണുകയാണെന്ന് ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ. നിയമസഭയിൽ വിജയ് ‘പഞ്ച് ഡയലോഗുകൾ’ പറയുകയാണെന്നും സ്റ്റാലിൻ വിമർശിച്ചു. ഡിഎംകെ സർക്കാർ നേരത്തെ നടപ്പാക്കിയ പദ്ധതികളുടെ പേര് മാറ്റുന്നതാണ് ഇപ്പോഴത്തെ മുഖ്യമന്ത്രിയുടെ പ്രധാന ജോലിയെന്നും സ്റ്റാലിൻ ആരോപിച്ചു. ഡിഎംകെ എക്സിക്യൂട്ടീവ് യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടുവെന്നത് കൊണ്ട് ഡിഎംകെ സ്ഥിരമായി പരാജയപ്പെട്ടിട്ടില്ലെന്ന് സ്റ്റാലിൻ പറഞ്ഞു. തിരഞ്ഞെടുപ്പ് തോൽവിക്ക് പാർട്ടി ഭാരവാഹികളുടെ പ്രവർത്തനവും കാരണമായിട്ടുണ്ട്. തെറ്റുകൾ […]
Read more

ചരിത്ര തീരുമാനവുമായി DYFI, ഇനി ചിന്ത ജെറോം നയിക്കും; എം വിജിൻ സെക്രട്ടറി, ആര്യാ രാജേന്ദ്രന്റെ തിരിച്ചുവരവില്ല: പുതിയ മാറ്റങ്ങൾ പാർട്ടിയെ തുണയ്ക്കുമോ?

ഡിവൈഎഫ്‌ഐക്ക് ഇനി പുതിയ അമരക്കാർ. തൃശ്ശൂരിൽ നടന്ന സംസ്ഥാന സമ്മേളനത്തിലാണ് നിർണായ പ്രഖ്യാപനങ്ങൾ നടന്നത്. മുൻ യുവജന കമ്മീഷൻ അധ്യക്ഷയും സി.പി.ഐ.എം സംസ്ഥാന കമ്മിറ്റിയംഗവുമായ ഡോ. ചിന്ത ജെറോമിനെ സംസ്ഥാന പ്രസിഡന്റായും കല്യാശ്ശേരി എം.എൽ.എ എം. വിജിനെ സംസ്ഥാന സെക്രട്ടറിയായും തൃശൂരിൽ നടന്ന സംസ്ഥാന സമ്മേളനം തിരഞ്ഞെടുത്തു. ആലപ്പുഴയിൽ നിന്നുള്ള അഡ്വ. ആർ. രാഹുലാണ് പുതിയ ട്രഷറർ. സംഘടനയുടെ ചരിത്രത്തിൽ ആദ്യമായി ഒരു വനിതാ അധ്യക്ഷ വരുന്നു എന്നത് തന്നെയാണ് ഈ ഈ പട്ടികയിലെ വിപ്ലവകരമായ പ്രഖ്യാപനം. […]
Read more

ഡിവൈഎഫ്‌ഐക്ക് പുതിയ നേതൃത്വം; എം. വിജിൻ സെക്രട്ടറി, ചിന്ത ജെറോം അധ്യക്ഷ

തൃശ്ശൂർ: ഡിവൈഎഫ്‌ഐക്ക് പുതിയ സംസ്ഥാന നേതൃത്വം. കല്യാശ്ശേരി എംഎൽഎ എം. വിജിനെ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്തു. ചരിത്രത്തിലാദ്യമായി ഡിവൈഎഫ്‌ഐയുടെ വനിതാ അധ്യക്ഷയായി ചിന്ത ജെറോം ചുമതലയേൽക്കും. ആലപ്പുഴയിൽ നിന്നുള്ള ആർ. രാഹുലാണ് പുതിയ ട്രഷറർ. തൃശ്ശൂരിൽ നടക്കുന്ന ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്. എ.എ. റഹീമാണ് പ്രഖ്യാപനം നടത്തിയത്. 25 അംഗ സെക്രട്ടേറിയറ്റിനെയും സമ്മേളനത്തിൽ പ്രഖ്യാപിച്ചു. വി. അനൂപ്, ആർ. ശ്യാമ, മുഹമ്മദ് അഫ്സൽ, ഷബീർ പി., നിഖിൽ ബാബു എന്നിവർ വൈസ് പ്രസിഡന്റുമാരാകും. […]
Read more

ഷംസീറിനെതിരായ വെള്ളാപ്പള്ളിയുടെ പരാമർശം ശുദ്ധ അസംബന്ധം; വിമർശിച്ച് എം.വി. ഗോവിന്ദൻ

തിരുവനന്തപുരം: മുൻ സ്പീക്കർ എ.എൻ. ഷംസീറിനെതിരെ എസ്‌എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നടത്തിയ പരാമർശങ്ങളെ തള്ളി സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഷംസീറിനെതിരായ പരാമർശം ശുദ്ധ അസംബന്ധമാണെന്നും പാർട്ടിയിൽ ദീർഘകാലം ചുമതല വഹിച്ച നേതാവാണ് ഷംസീറെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. പേര് പറഞ്ഞ് ഒരാളെ ലക്ഷ്യമിട്ടുള്ള ആരോപണങ്ങൾ അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര കമ്മിറ്റി അംഗത്തിനെതിരെ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് അംഗീകരിക്കുന്ന നിലപാടല്ലെന്നും സിപിഐഎം അതിനെ ശക്തമായി എതിർക്കുമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. […]
Read more

കുടുംബശ്രീ ജീവനക്കാര്‍ക്ക് ഓണം ആഘോഷിക്കാന്‍ സ്വന്തം അക്കൗണ്ടില്‍ നിന്ന് പണം നല്‍കി സുരേഷ് ഗോപി

തൃശൂര്‍: ഓണക്കാലത്ത് ശമ്പളം ലഭിക്കാത്ത ടൂറിസം വകുപ്പിലെ കുടുംബശ്രീ ജീവനക്കാര്‍ക്ക് സ്വന്തം നിലയില്‍ ശമ്പളം നല്‍കി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ആലപ്പുഴയിലെ ടൂറിസം വകുപ്പിലെ കുടുംബശ്രീ ജീവനക്കാര്‍ക്കാണ് 32 ലക്ഷം രൂപ സുരേഷ് ഗോപി നല്‍കിയത്. സ്വന്തം അക്കൗണ്ടില്‍ നിന്ന് രൂപ കൈമാറിയ ശേഷം ഈ കാശ് കടമാണെന്നും സുരേഷ് ഗോപി ഉദ്യോഗസ്ഥരോട് പറഞ്ഞു. ’32 ലക്ഷം ഞാന്‍ ഇപ്പോള്‍ ഡിപ്പോസിറ്റ് ചെയ്യാം. കൊടുക്ക്. എനിക്ക് റീഫണ്ട് ചെയ്യണമെന്ന്’ കേന്ദ്രമന്ത്രി പറഞ്ഞു. ഓണം ആഘോഷിക്കാന്‍ അവര്‍ക്ക് പണം […]
Read more

ഷംസീറിനെതിരായ പ്രസ്താവന അസംബന്ധം; വെള്ളാപ്പള്ളിയെ തള്ളി പിണറായി

തിരുവനന്തപുരം: എ.എൻ. ഷംസീറിനെതിരെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നടത്തിയ പരാമർശങ്ങളെ തള്ളി പിണറായി വിജയൻ. വെള്ളാപ്പള്ളിയുടെ പ്രസ്താവന തീർത്തും അസംബന്ധമാണെന്നും അവജ്ഞയോടെ തള്ളിക്കളയുന്നതായും പിണറായി പറഞ്ഞു. സിപിഎമ്മിൽ ആരും കുറുക്കുവഴിയിലൂടെ നേതാക്കളായിട്ടില്ലെന്ന് പിണറായി വ്യക്തമാക്കി. വർഷങ്ങളോളം നടത്തിയ പ്രവർത്തനങ്ങളിലൂടെയും പൊതുസമൂഹത്തിന്റെ അംഗീകാരത്തിലൂടെയുമാണ് ഒരാൾ നേതാവായി മാറുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം വിലയിരുത്തലുകൾ പാർട്ടി അവജ്ഞയോടെ തള്ളിക്കളയുമെന്നും പിണറായി വ്യക്തമാക്കി. ചേർത്തലയിൽ നടന്ന എസ്എൻഡിപി യോഗം പരിപാടിക്കിടെയാണ് മുൻ സ്പീക്കറും സിപിഎം നേതാവുമായ എ.എൻ. […]
Read more

വീണ വിജയനെതിരായ ഇഡി അന്വേഷണം; താനും കുടുംബവും ഹവാല നടത്തിയിട്ടില്ലെന്ന് പിണറായി വിജയൻ

തിരുവനന്തപുരം: മകൾ വീണ വിജയനെതിരായ ഇഡി അന്വേഷണത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. താനോ മകളോ കുടുംബാംഗങ്ങളോ ഹവാല ഇടപാടുകൾ നടത്തിയിട്ടില്ലെന്നും തന്റെ കൈകൾ ശുദ്ധമാണെന്നും പിണറായി വിജയൻ പറഞ്ഞു. ഇഡി അന്വേഷണവുമായി വീണ വിജയൻ സഹകരിച്ചിട്ടുണ്ടെന്നും തുടർന്നും സഹകരിക്കുമെന്നും പിണറായി വ്യക്തമാക്കി. മകൾ എന്ന നിലയിലാണ് വീണക്കെതിരെ ഇത്തരം പ്രശ്നങ്ങൾ ഉയർത്തിക്കാട്ടുന്നതെന്നും അവർ വലിയ സ്വത്തുക്കളുടെ ഉടമയല്ലെന്നും പിണറായി പറഞ്ഞു. ഇഡി സാധാരണയായി ഇത്തരം വിഷയങ്ങളിൽ വാർത്താക്കുറിപ്പ് പുറത്തിറക്കാറില്ലെന്നും വെബ്സൈറ്റിലാണ് വിവരങ്ങൾ നൽകാറുള്ളതെന്നും ചൂണ്ടിക്കാട്ടിയ […]
Read more

പാലക്കാടിന്റെ ഹൃദയം മുറിച്ച് റെയിൽവേയുടെ ഓണസമ്മാനം; വരുമാനം കുറയും, ട്രെയിനുകൾ മാറും- നീക്കത്തിന് പിന്നിൽ കർണാടകയിലെ BJP നേതാക്കളോ?

ഓണക്കാലത്ത് കേരളത്തിന്റെ ഹൃദയം മുറിച്ച് റെയിൽവേ. പാലക്കാട് ഡിവിഷനിൽ നിന്ന് മം​ഗളുരു എടുത്ത് മാറ്റി മൈസൂർ ഡിവിഷന് നൽകിയതിന്റെ ഷോക്കിലാണ് കേരളം ഒന്നടങ്കം. മംഗളൂരു നഷ്ടപ്പെടുമ്പോൾ പാലക്കാടിന്റെ ജീവനാണ് റെയിൽവേ എടുക്കുന്നത്. ഉള്ളാൾ ഉൾപ്പെടെയുള്ള മംഗളൂരു മേഖല സൗത്ത് വെസ്റ്റേൺ റെയിൽവേയുടെ മൈസൂരു ഡിവിഷനിലേക്ക് ഒക്ടോബർ ഒന്നു മുതൽ മാറും. പ്രധാന ടെർമിനൽ സ്റ്റേഷനായ മംഗളൂരുവും പനമ്പൂർ പോർട്ടും ഉൾപ്പെടെയാണ് പാലക്കാട് ഡിവിഷന് നഷ്ടമാകുന്നത്. 1956ൽ രൂപീകരിച്ച പാലക്കാട് ഡിവിഷൻ ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ റെയിൽവേ ഡിവിഷനുകളിൽ […]
Read more

വീണയ്ക്കെതിരായ ഇഡി നീക്കത്തില്‍ രാഷ്ട്രീയം കാണേണ്ടതില്ല; വിഷയത്തില്‍ അകലം പാലിക്കാന്‍ സിപിഐ

തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ എക്‌സാലോജിക് എം ഡിയും പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകളുമായി വീണാ ടിക്കെതിരായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് നീക്കത്തില്‍ രാഷ്ട്രീയം കാണേണ്ടതില്ലെന്ന് സിപിഐ. വിഷയത്തില്‍ അകലം പാലിക്കാനാണ് നേതൃയോഗത്തിലെ തീരുമാനം. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്ന നിലപാട് ആണ് കൗണ്‍സില്‍ എടുത്തത്. നേതാക്കള്‍ ന്യായീകരിച്ച് അഭിപ്രായം പറയേണ്ട കാര്യമില്ലെന്നും യോഗം തീരുമാനിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ്, എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ യോഗത്തില്‍ വിഷയം ചര്‍ച്ചയായി. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും കഴിഞ്ഞ ദിവസം […]
Read more

Recent News

Advertisement
WhiteswanTV Footer