Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Politics

യൂത്ത് കോൺഗ്രസ്‌ നേതാവ് വസന്ത് തെങ്ങുംപള്ളിയുടെ ഫേസ്ബുക്ക് പേജ് സസ്‌പെൻഡ് ചെയ്ത് മെറ്റ

യൂത്ത് കോൺഗ്രസ്‌ നേതാവായ വസന്ത് തെങ്ങുംപള്ളിയുടെ ഫേസ്ബുക്ക് പേജും സസ്‌പെൻഡ് ചെയ്ത് മെറ്റ. അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. റീച്ച് കുറയ്ക്കാനും അക്കൗണ്ട് ഇല്ലാതാക്കാനും കഴിഞ്ഞേക്കാം. പക്ഷേ ഒരു രാഷ്ട്രീയ നിലപാടിനെ ഇല്ലാതാക്കാൻ കഴിയില്ലെന്നും ജനങ്ങളോട് സംസാരിക്കുന്ന ഒരു ശബ്ദത്തെ സസ്പെൻഡ് ചെയ്യാനും കഴിയില്ലെന്നും പറഞ്ഞ അദ്ദേഹം ഇനിയും സംസാരിക്കുമെന്നും നിലപാട് വ്യക്തമാക്കുകയാണ്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ പേടിക്കല്ലേ കൂട്ടരേ… പ്രിയപ്പെട്ടവരേ, ശബ്ദങ്ങളെ അടിച്ചമർത്താൻ കഴിയുമെന്ന് ആരും കരുതേണ്ട. നിരന്തരമായ മാസ് റിപ്പോർട്ടിംഗിന്റെ ഭാഗമായി, ഏകദേശം […]
Read more

സുഗതന്റെ അവധി അപേക്ഷ; തദ്ദേശവകുപ്പ് അണ്ടർ സെക്രട്ടറിയുടെ സസ്പെൻഷന് സ്റ്റേ ഇല്ല

തിരുവനന്തപുരം: തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ. സുഗതന്റെ അവധി അപേക്ഷയുമായി ബന്ധപ്പെട്ട വീഴ്ചയിൽ സസ്പെൻഡ് ചെയ്ത തദ്ദേശവകുപ്പ് അണ്ടർ സെക്രട്ടറി ഡോ. ചിത്ര പി. അരുണിമയ്ക്ക് തിരിച്ചടി. സസ്പെൻഷൻ നടപടി സ്റ്റേ ചെയ്യണമെന്ന ആവശ്യം കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ തള്ളി. ഇതോടെ അരുണിമയെ സസ്പെൻഡ് ചെയ്ത സർക്കാർ നടപടി തുടരും. കേസിൽ വിശദമായ മറുപടി സമർപ്പിക്കാൻ സർക്കാർ സാവകാശം തേടി. സർക്കാർ ആവശ്യം ട്രൈബ്യൂണൽ അംഗീകരിച്ചതോടെ കേസ് സെപ്റ്റംബറിൽ വീണ്ടും പരിഗണിക്കും. സുഗതന്റെ അവധി അപേക്ഷയിൽ ഡോ. […]
Read more

കെപിസിസി അധ്യക്ഷനെ ഉടൻ പ്രഖ്യാപിക്കണം; ഹൈക്കമാൻഡുമായി കൂടിക്കാഴ്ച നടത്തി ചെന്നിത്തല

ന്യൂഡൽഹി: കെപിസിസി അധ്യക്ഷ പദവിയിൽ മുഴുവൻ സമയ നേതാവ് വേണമെന്ന ആവശ്യം ഉന്നയിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുമായി സോണിയ ഗാന്ധിയുടെ വസതിയിൽ ചെന്നിത്തല കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്തെ സംഘടനാ കാര്യങ്ങളും കെപിസിസിക്ക് പുതിയ അധ്യക്ഷനെ നിയമിക്കുന്ന നടപടികൾ ഉടൻ പൂർത്തിയാക്കേണ്ടതിന്റെ ആവശ്യകതയും ഹൈക്കമാൻഡിനെ ധരിപ്പിച്ചതായി ചെന്നിത്തല പറഞ്ഞു. എന്നാൽ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കേണ്ട പേരുകളെക്കുറിച്ച് കൂടിക്കാഴ്ചയിൽ ചർച്ച നടന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. […]
Read more

എസ്ഐടി റിപ്പോർട്ടിൽ ഗുരുതര കണ്ടെത്തലുകൾ; സസ്‌പെൻഷൻ റദ്ദ് ചെയ്യണമെന്ന എംആർ അജിത്കുമാറിന്റെ വാദങ്ങൾ തള്ളി സർക്കാർ

തിരുവനന്തപുരം: സസ്‌പെൻഷൻ റദ്ദാക്കണമെന്ന മുൻ എഡിജിപി എം.ആർ. അജിത് കുമാറിന്റെ വാദങ്ങൾ തള്ളി സർക്കാർ. എസ്ഐടി റിപ്പോർട്ടിലെ ഗുരുതര കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് സസ്‌പെൻഷൻ നടപടിയെടുത്തതെന്ന് സർക്കാർ വ്യക്തമാക്കി. സസ്‌പെൻഷൻ ഉത്തരവിൽ ഒപ്പിടാൻ ചീഫ് സെക്രട്ടറിക്ക് അധികാരമുണ്ടെന്നും സർക്കാർ പറഞ്ഞു. മുഖ്യമന്ത്രി ഉത്തരവിൽ ഒപ്പുവെച്ചിട്ടില്ലെന്ന അജിത് കുമാറിന്റെ വാദവും സർക്കാർ തള്ളി. സസ്‌പെൻഷൻ നടപടിക്ക് പിന്നിൽ ദുരുദ്ദേശമുണ്ടെന്ന വാദത്തിന് തെളിവില്ലെന്നും സർക്കാർ വ്യക്തമാക്കി. പ്രമോഷൻ തടയുന്നതിനാണ് സസ്‌പെൻഷൻ എന്ന വാദവും അടിസ്ഥാനരഹിതമാണെന്ന് സർക്കാർ പറഞ്ഞു. ചട്ടങ്ങൾ പാലിച്ചാണ് നടപടിയെടുത്തതെന്നും […]
Read more

പുതിയ ഡാമിന്റെ ചെലവ് വഹിക്കാം, എവിടെ നിർമ്മിക്കണമെന്ന് തമിഴ്നാടിന് തീരുമാനിക്കാമെന്ന് മുഖ്യമന്ത്രി

ചെന്നൈ: മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണമെന്ന കേരളത്തിന്റെ ആവശ്യം വീണ്ടും ഉന്നയിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. ചെന്നൈയിൽ നടന്ന ദക്ഷിണേന്ത്യൻ മുഖ്യമന്ത്രിമാരുടെ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം ശക്തമായി ഉന്നയിച്ചത്. പുതിയ ഡാം നിർമിക്കുന്നതിനുള്ള മുഴുവൻ ചിലവും കേരളം വഹിക്കാമെന്ന് മുഖ്യമന്ത്രി യോഗത്തിൽ വാഗ്ദാനം ചെയ്തു. പുതിയ ഡാം എവിടെ നിർമിക്കണമെന്ന് തീരുമാനിക്കാനുള്ള പൂർണ്ണ അധികാരം തമിഴ്നാടിന് വിട്ടുനൽകാം. ഇതിനൊപ്പം പുതിയ ഡാമിൽ നിന്നുള്ള വെള്ളം പൂർണ്ണമായും തമിഴ്നാടിന് തന്നെ നൽകാമെന്നും കേരളം ഉറപ്പുനൽകി. തമിഴ്നാടിന് വെള്ളം, കേരളത്തിന് […]
Read more

കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവിനെ ബ്ലോക്ക് പ്രസിഡൻ്റ് ആക്കാൻ നീക്കം

മലപ്പുറം: വേങ്ങര ബ്ലോക്ക് മുസ്ലിം ലീഗ് പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതിനായി ചേർന്ന മണ്ഡലം കമ്മിറ്റി യോഗത്തിൽ ബഹളം. പി.കെ. കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവായ പി.കെ. അബൂ ത്വാഹിറിനെ ബ്ലോക്ക് പ്രസിഡന്റാക്കാനുള്ള നീക്കത്തിനെതിരെയാണ് ഒരു വിഭാഗം അംഗങ്ങൾ പ്രതിഷേധിച്ചത്. പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കാനായി ചേർന്ന യോഗം ബഹളം കാരണം പിരിച്ചുവിട്ടു. യോഗത്തിൽ നന്ദി പറയാനുള്ള അവസരം പോലും അനുവദിക്കാതെ അംഗങ്ങൾ ഇറങ്ങിപ്പോയതായാണ് വിവരം. പി.കെ. അബൂ ത്വാഹിറിനെ ബ്ലോക്ക് പ്രസിഡന്റാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന നേതൃത്വം കത്ത് നൽകിയിരുന്നു. നിരീക്ഷകനായ എം.കെ. ബാവ […]
Read more

സതേൺ സോണൽ കൗൺസിൽ യോഗം; വിജയുമായി കൂടിക്കാഴ്ച നടത്തി വി.ഡി. സതീശൻ

ചെന്നൈ: 31-ാമത് സതേൺ സോണൽ കൗൺസിൽ യോഗത്തിൽ പങ്കെടുക്കാനായി ചെന്നൈയിലെത്തിയ കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയുമായി കൂടിക്കാഴ്ച നടത്തി. വ്യവസായ വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയും വി.ഡി. സതീശനൊപ്പമുണ്ടായിരുന്നു. ദക്ഷിണേന്ത്യൻ മുഖ്യമന്ത്രിമാരുടെ യോഗത്തിന് മുന്നോടിയായാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ 31-ാമത് സതേൺ സോണൽ കൗൺസിൽ യോഗം ചെന്നൈയ്ക്കടുത്ത് കോവളത്തെ സ്വകാര്യ ഹോട്ടലിൽ ആരംഭിച്ചു. കേരളം, തമിഴ്നാട്, ആന്ധ്രപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളുടെയും […]
Read more

CMRL–Exalogic കേസ്; സിപിഐ നിലപാട് വ്യക്തമാക്കി; ‘രാഷ്ട്രീയവും ബിസിനസും വേറെ’ ബിനോയ് വിശ്വം

കൊച്ചി: CMRL–Exalogic സൊല്യൂഷൻസ് സാമ്പത്തിക ഇടപാട് കേസുമായി ബന്ധപ്പെട്ട ED റെയ്ഡിൽ സിപിഐഎം രാഷ്ട്രീയ പ്രതിരോധം ശക്തമാക്കുന്നതിനിടെ വിഷയത്തിൽ നിന്ന് അകലം പാലിച്ച് സിപിഐ. രാഷ്ട്രീയവും ബിസിനസും രണ്ടായി കാണേണ്ട വിഷയങ്ങളാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചു. കേസുമായി ബന്ധപ്പെട്ട ഇടപാടുകളിൽ സിപിഐക്ക് യാതൊരു പങ്കുമില്ലെന്നും ഇത്തരം കൊടുക്കൽ വാങ്ങലുകളിൽ പാർട്ടി കക്ഷിയല്ലെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. ഇടതുപക്ഷ രാഷ്ട്രീയം വേറെയാണെന്നും ബിസിനസ് വേറെയാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഇഡി റെയ്ഡിനെതിരെ രാഷ്ട്രീയ വിശദീകരണ […]
Read more

ലീഗ് MLAമാരുടെ വീടുകൾ പരിശോധിച്ചാൽ 100 കോടിയുടെ ഹവാല രേഖകൾ കിട്ടുമെന്ന് കെടി ജലീൽ

മലപ്പുറം: മുസ്‌ലിം ലീഗ് എംഎൽഎമാർക്കെതിരെ ഗുരുതര ആരോപണവുമായി സിപിഎം നേതാവ് കെ.ടി.ജലീൽ. ലീഗ് എംഎൽഎ വീടുകൾ പരിശോധിച്ചാൽ ഏറ്റവും ചുരുങ്ങിയത് 100 കോടി ഹവാല ബിസിനസിന്റെ രേഖകൾ കിട്ടുമെന്ന് ജലീൽ ഫേസ്ബുക്കിൽ കുറിച്ചിരിക്കുകയാണ്. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൻ വീണാ ടി ഹവാല ഇടപാട് നടത്തിയെന്ന ഇഡിയുടെ കണ്ടെത്തലുകൾക്ക് പിന്നാലെയാണ് ജലീലിന്റെ പുതിയ ആരോപണം. വീണയുടെ 85 ലക്ഷം ഹവാല ഇടപാടെന്നത് 85 കോടി എന്ന് ED പറഞ്ഞിരുന്നെങ്കിൽ കുറച്ചുകൂടി പഞ്ച് കിട്ടിയേനെയെന്നും അദ്ദേഹം കുറിച്ചു. […]
Read more

ദുബായിലേക്ക് അയച്ച 85 ലക്ഷം എവിടെ നിന്ന്? EDയുടെ പുതിയ നീക്കം സിപിഎമ്മിന് കുരുക്കാകുമോ? വ്യാജവാർത്തകളുമായി വേട്ടയാടുന്നതിനെതിരെ റിയാസ്

കരിമണൽ കമ്പനിയായ സിഎംആർഎല്ലും മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി.വീണയുടെ കമ്പനിയും തമ്മിൽ നടന്നെന്ന് പറയപ്പെടുന്ന കൈക്കൂലി ആരോപണത്തിൽ തുടങ്ങിയ കേസ് ഇപ്പോഴിതാ മറ്റൊരു വഴിത്തിരിവിലേക്ക് എത്തിയിരിക്കുകയാണ്. സേവനങ്ങളൊന്നും നൽകാതെ വീണയുടെ കമ്പനിക്ക് പണം നൽകിയത് സംബന്ധിച്ചുള്ള അന്വേഷണം ഹവാല ഇടപാടുകളിലേക്ക് വിരൽചൂണ്ടിയിരിക്കുകയാണ് എൻഫോഴ്‌സമെന്റ് ഡയക്ടറേറ്റ്. വീണയുടെ പക്കൽനിന്ന് കണ്ടെടുത്ത കൈയെഴുത്ത് കുറിപ്പുകളാണ് അന്വേഷണത്തെ വഴിത്തിരിവിലെത്തിച്ചിരിക്കുന്നത്. വീണയ്ക്ക് പങ്കാളിത്തമുള്ള രണ്ടാമത്തെ സ്ഥാപനമായ ‘ലേക്കര്‍ ഇന്ത്യ കോര്‍പ്’ അടിമുടി ദുരൂഹമാണ്. കോഴിക്കോട് കേന്ദ്രീകരിച്ച് 2023-ല്‍ പ്രവര്‍ത്തനം ആരംഭിച്ച […]
Read more

Recent News

Advertisement
WhiteswanTV Footer