Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Politics

ഹൈക്കോടതി അഭിഭാഷക നിയമനം; മുഖ്യമന്ത്രി വി ഡി സതീശനെതിരെ ലോയേഴ്സ് കോൺഗ്രസ്

കൊച്ചി: ഹൈക്കോടതി അഭിഭാഷക നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ ആരോപണവുമായി ലോയേഴ്സ് കോൺഗ്രസ്. നിയമനങ്ങളിൽ സംഘടന ഉന്നയിച്ച ആവശ്യങ്ങൾ പരിഗണിക്കുന്നില്ലെന്നും അർഹരായ അഭിഭാഷകർക്ക് അവസരം ലഭിക്കുന്നില്ലെന്നുമാണ് ലോയേഴ്സ് കോൺഗ്രസിന്റെ പരാതി. നിയമനവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ നേരിൽ അറിയിച്ചപ്പോഴും മുഖ്യമന്ത്രി പരിഗണിച്ചില്ലെന്നും, മൂന്നാം പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത് ലോയേഴ്സ് കോൺഗ്രസിലെ ഏതാനും പ്രതിനിധികളെ മാത്രമാണെന്നും സംഘടന ആരോപിച്ചു. പരാതിയെ തുടർന്ന് മൂന്ന് പേർ രാജിവച്ചെങ്കിലും അനർഹരെന്ന് ചൂണ്ടിക്കാണിച്ചവർ ഇപ്പോഴും തുടരുകയാണെന്നും ലോയേഴ്സ് കോൺഗ്രസ് വ്യക്തമാക്കി. പരാതിയുള്ള നിയമനങ്ങൾ പിൻവലിക്കണമെന്നും […]
Read more

CMP-DMF ലയനം ഈ മാസം പതിനേഴിന്; പി.കെ. ശശിക്ക് സംസ്ഥാന സെക്രട്ടറി പദവി

പാലക്കാട്: സിഎംപിയും പി.കെ. ശശിയുടെ നേതൃത്വത്തിലുള്ള ഡിഎംഎഫും (ഡെമോക്രാറ്റിക് മാര്‍ക്‌സിസ്റ്റ് ഫ്രണ്ട്) തമ്മിലുള്ള ഈ മാസം 17-ന് ഔദ്യോഗികമായി ലയിക്കും. തൃശ്ശൂരിൽ നടക്കുന്ന ചടങ്ങിലാണ് ലയന പ്രഖ്യാപനം. ലയനത്തിന് പിന്നാലെ പി.കെ. ശശിയെ സിഎംപിയുടെ സംസ്ഥാന സെക്രട്ടറിമാരിൽ ഒരാളായി പ്രഖ്യാപിക്കുമെന്ന് സിഎംപി ജനറൽ സെക്രട്ടറിയും മന്ത്രിയുമായ സി.പി. ജോൺ അറിയിച്ചു. ഡിഎംഎഫിന്റെ സംസ്ഥാനതല പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച പാലക്കാട്ടെ നയപ്രഖ്യാപന കൺവെൻഷനിലായിരുന്നു ലയന തീയതി പ്രഖ്യാപിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപുതന്നെ പി.കെ. ശശിയുമായി ലയനത്തെക്കുറിച്ച് ചർച്ച നടത്തിയിരുന്നുവെന്നും […]
Read more

ഊരാളുങ്കലിന്റെ കരാറുകൾ റദ്ദാക്കിയതിൽ പ്രതികരണവുമായി സ്പീക്കർ തിരുവഞ്ചൂർ

തിരുവനന്തപുരം: ഊരാളുങ്കൽ ലേബർ സൊസൈറ്റിയുമായി ബന്ധപ്പെട്ട കരാറുകൾ റദ്ദാക്കിയ നടപടിയിൽ പ്രതികരണവുമായി സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. വിഷയത്തിൽ നിലവിൽ പരസ്യ പ്രതികരണം നൽകുന്നത് ശരിയല്ലെന്നും എല്ലാം നിയമപരമായ നടപടിക്രമങ്ങൾ പ്രകാരമാകും മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ക്രമവിരുദ്ധ കരാറുകളുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവുകൾ ലഭിക്കേണ്ടതുണ്ടെന്നും, സ്പീക്കർ എന്ന നിലയിൽ പരിമിതികൾ പാലിച്ച് മാത്രമേ നടപടികൾ സ്വീകരിക്കാനാകൂവെന്നും അദ്ദേഹം പറഞ്ഞു. “സ്പീക്കർ നിയമസഭയുടെ അവസാന വാക്കാണ്” എന്നതാണ് തന്റെ നിലപാടെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ കൂട്ടിച്ചേർത്തു. നിയമസഭയിലെ ക്രമവിരുദ്ധ കരാറുകള്‍ റദ്ദാക്കിയ […]
Read more

മമതാ ബാനര്‍ജിയുടെ വസതിക്ക് മുന്നില്‍ കനത്ത സുരക്ഷയൊരുക്കി കേന്ദ്രസേന

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ വസതിക്ക് മുന്നില്‍ കനത്ത സുരക്ഷയൊരുക്കി കേന്ദ്രസേന.ബരായ്പൂരില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട 12 വയസുകാരിയുടെ കുടുംബത്തെ സന്ദര്‍ശിക്കാനിരിക്കെയാണ് സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കിയതെന്നാണ് വിവരം. മമതാ ബാനര്‍ജിയും ടിഎംസിയും സന്ദര്‍ശനം തടയാനുള്ള നീക്കമാണെന്ന് ആരോപിച്ചു. അതേസമയം, കേന്ദ്രസേനയുടെ വിന്യാസം സാധാരണ സുരക്ഷാ നടപടികളാണെന്നും വിവാദം സൃഷ്ടിക്കാനുള്ള ശ്രമമാണെന്നും ബിജെപി തിരിച്ചടിച്ചു. മമതാ ബാനര്‍ജിയുടെ സഹോദരപുത്രന്‍ അഭിഷേക് ബാനര്‍ജിയുടെ വസതിക്ക് മുന്നിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സഞ്ചാര സ്വാതന്ത്ര്യം തടയുകയാണെന്ന നിലപാടിലാണ് ടിഎംസി. ഇതിനിടെ, […]
Read more

ഇഡി ആക്രമണ കേസിലെ 10 പ്രതികളുടെ ജാമ്യാപേക്ഷയിൽ ഉത്തരവ് നാളെ

തിരുവനന്തപുരം: മാസപ്പടി കേസുമായി ബന്ധപ്പെട്ട് ഇഡി ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ ആക്രമണക്കേസിൽ 10 പ്രതികളുടെ ജാമ്യാപേക്ഷയിൽ കോടതി നാളെ ഉത്തരവ് പ്രഖ്യാപിക്കും. വീണാ വിജയന്റെ വീട്ടിൽ റെയ്ഡിന് എത്തിയ ഇഡി ഉദ്യോഗസ്ഥർ മടങ്ങുന്നതിനിടെയാണ് ആക്രമണമുണ്ടായതെന്നാണ് കേസ്. സംഭവവുമായി ബന്ധപ്പെട്ട നിർണായക വീഡിയോ ദൃശ്യങ്ങൾ കോടതി നേരിട്ട് പരിശോധിക്കണമെന്ന പ്രോസിക്യൂഷന്റെ ഹർജി കോടതി അംഗീകരിച്ചു. ഡിജിറ്റൽ തെളിവുകൾ കൃത്യമായി വിലയിരുത്തുന്നതിനാണ് കോടതി ഈ നടപടി സ്വീകരിച്ചത്. പ്രതികൾക്കെതിരെ ശക്തമായ തെളിവുകളുണ്ടെന്നും, ഈ ഘട്ടത്തിൽ ജാമ്യം അനുവദിക്കുന്നത് അന്വേഷണത്തെ ബാധിക്കുമെന്നുമാണ് പ്രോസിക്യൂഷൻ […]
Read more

എസ്എഫ്ഐ ദില്ലി സംസ്ഥാന ഘടകത്തിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട്‌ മരവിപ്പിച്ചു

ന്യൂഡൽഹി: എസ്എഫ്ഐ ദില്ലി സംസ്ഥാന ഘടകത്തിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് മരവിപ്പിച്ചതായി റിപ്പോർട്ട്. വിദ്യാഭ്യാസ മന്ത്രാലയത്തിനെതിരെ വിദ്യാർത്ഥികളെ അണിനിരത്തി സംഘടിപ്പിച്ച പ്രതിഷേധങ്ങളുടെ ദൃശ്യങ്ങൾ ഉൾപ്പെടെ പങ്കുവെച്ചതിനെ തുടർന്നാണ് നടപടി സ്വീകരിച്ചതെന്നാണ് വിവരം. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റാഗ്രാം വഴിയാണ് അക്കൗണ്ട് പ്രവർത്തിച്ചിരുന്നത്. കുട്ടികളെ അപകീർത്തിപ്പെടുത്തുന്ന ഉള്ളടക്കം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ വിദ്യാഭ്യാസ മന്ത്രാലയം, മെറ്റയ്ക്ക് കേന്ദ്രസർക്കാർ നോട്ടീസ് അയച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് അക്കൗണ്ട് മരവിപ്പിച്ചതെന്നാണ് പ്രാഥമിക വിവരം.
Read more

പശ്ചിമ ബംഗാളില്‍ മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ മൂന്ന് രാജ്യസഭ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് തീയതി തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. ജൂലൈ 24-നാണ് വോട്ടെടുപ്പ് നടക്കുക. രാജിവെച്ച മൂന്ന് ടിഎംസി എംപിമാരുടെ ഒഴിവുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ജൂലൈ 14 ആണ്. പത്രികകളുടെ സൂക്ഷ്മപരിശോധന ജൂലൈ 15-ന് നടക്കും. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ജൂലൈ 17 ആയി നിശ്ചയിച്ചിട്ടുണ്ട്. ജൂലൈ 24-ന് വോട്ടെടുപ്പ് പൂര്‍ത്തിയായ ശേഷം വൈകിട്ട് വോട്ടെണ്ണല്‍ നടക്കും. സുഖേന്ദു ശേഖര്‍ റായ്, സുഷ്മിത […]
Read more

പിണറായിയെ പഴിച്ചിട്ട് സിപിഎമ്മിന് എന്ത് ഗുണം; അതൃപ്‌തി മാറാതെ നേതൃത്വം

നിയമസഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് ശേഷം സിപിഎമ്മിനുള്ളിൽ വിവിധ തരത്തിലുള്ള ചർച്ചകളും അഭിപ്രായ വ്യത്യാസങ്ങളും ഇപ്പോഴും നിലനിൽക്കുകയാണ്. ഒരു വലിയ രാഷ്ട്രീയ പാർട്ടിയിൽ തിരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം പ്രവർത്തനങ്ങളെ വിലയിരുത്തുകയും വിമർശനങ്ങൾ ഉയരുകയും ചെയ്യുന്നത് സ്വാഭാവികമാണ്. എന്നാൽ ഇത്തരം സാഹചര്യങ്ങളിൽ പാർട്ടിയുടെ ഐക്യവും ശക്തമായ നേതൃത്വവും സംരക്ഷിക്കുകയാണ് ഏറ്റവും പ്രധാനപ്പെട്ടത്. കേരളത്തിന്റെ വികസനത്തിനും ഭരണനേട്ടങ്ങൾക്കും നേതൃത്വം നൽകിയ പിണറായി വിജയന്റെ പങ്ക് ഈ സാഹചര്യത്തിൽ കാണാതെ പോകുകയാണ് ഇപ്പോൾ സിപിഎമ്മിനുള്ളിൽ തന്നെ ഉള്ള നേതാക്കന്മാർ. തിരഞ്ഞെടുപ്പ് ഫലം വന്നതോടെ […]
Read more

എം വി ഗോവിന്ദൻ സിപിഎം സെക്രട്ടറി സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ല: ജി സുധാകരന്‍

ആലപ്പുഴ: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ കടുത്ത വിമർശനവുമായി മുതിർന്ന നേതാവ് ജി സുധാകരൻ. എം വി ഗോവിന്ദൻ പ്രായോഗികമായും സൈദ്ധാന്തികമായും “വർഗവഞ്ചകൻ” ആണെന്നും അദ്ദേഹം സംസ്ഥാന സെക്രട്ടറി സ്ഥാനത്തിരിക്കാൻ യോഗ്യനല്ലെന്നും ജി സുധാകരൻ തുറന്നടിച്ചു. എം വി ഗോവിന്ദൻ തന്നെ “വർഗവഞ്ചകൻ” എന്ന് പരാമർശിച്ചതിന് മറുപടിയായാണ് ജി സുധാകരന്റെ പ്രതികരണം. ഗോവിന്ദന്റെ രാഷ്ട്രീയ നിലപാടുകളും പ്രസ്താവനകളും തെറ്റാണെന്നും അദ്ദേഹത്തിന് പാർട്ടിയെ കുറിച്ചുള്ള അടിസ്ഥാന ബോധം ഇല്ലെന്നും ജി സുധാകരൻ ആരോപിച്ചു. “തൊഴിലാളി വർഗവും […]
Read more

പാലായിൽ പൊട്ടിത്തെറി; ഭരണസമിതിക്ക് നൽകുന്ന പിന്തുണ പിൻവലിച്ച് കോൺ​ഗ്രസ്

കോട്ടയം: പാലാ യുഡിഎഫില്‍ പൊട്ടിത്തെറി. നഗരസഭാ ഭരണസമിതിക്ക് നല്‍കുന്ന പിന്തുണ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ പിന്‍വലിച്ചു. ഇതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി പ്രമേയം പാസാക്കി. സ്വതന്ത്ര കൂട്ടായ്മയുമായി യോജിച്ചു പോകാന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ വ്യക്തമാക്കി. തുടര്‍കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും കൗണ്‍സിലര്‍മാര്‍ പറഞ്ഞു. പ്രമേയം ജില്ലാ നേതൃത്വത്തിന് അയക്കുമെന്നും പിന്തുണ പിന്‍വലിക്കാനുള്ള തീരുമാനം കോണ്‍ഗ്രസ് പാര്‍ട്ടി ഒന്നിച്ചെടുത്തതാണെന്നും മണ്ഡലം പ്രസിഡന്റ് തോമസ്‌കുട്ടി പ്രതികരിച്ചു.
Read more
Advertisement
WhiteswanTV Footer