Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Politics

തമിഴ്‌നാട്ടിൽ വനിതാ സർക്കാർ ജീവനക്കാർക്ക് മൂന്നാമത്തെ പ്രസവത്തിനും ഒരു വര്‍ഷത്തെ അവധി

ന്യൂഡൽഹി: തമിഴ്‌നാട്ടിൽ വനിതാ സർക്കാർ ജീവനക്കാർക്ക് മൂന്നാമത്തെ പ്രസവത്തിനും 365 ദിവസത്തെ പ്രസവാവധി അനുവദിക്കാൻ സർക്കാർ തീരുമാനം. ആദ്യ രണ്ട് പ്രസവങ്ങൾക്ക് ലഭിക്കുന്ന അതേ കാലയളവിലുള്ള പ്രസവാവധി ഇനി മൂന്നാമത്തെ പ്രസവത്തിനും ലഭിക്കും. നിലവിൽ ആദ്യ രണ്ട് പ്രസവങ്ങൾക്ക് വനിതാ സർക്കാർ ജീവനക്കാർക്ക് ഒരു വർഷത്തെ പ്രസവാവധിക്ക് അർഹതയുണ്ട്. എന്നാൽ രണ്ടോ അതിലധികമോ കുട്ടികളുള്ള വനിതാ ജീവനക്കാർക്ക് മൂന്നാമത്തെ പ്രസവത്തിന് പരമാവധി 12 ആഴ്ച അഥവാ 84 ദിവസത്തെ പ്രസവാവധിയാണ് ലഭിച്ചിരുന്നത്. മാനവവിഭവശേഷി വകുപ്പ് മന്ത്രി ഡി […]
Read more

‘പാറ്റകൾ അല്ലാത്തവർ ശബ്ദമുയർത്തൂ എന്ന് വിസി, ഒരക്ഷരം മിണ്ടാതെ വിദ്യാർത്ഥികൾ’

തിരുവനന്തപുരം: മത്സരപരീക്ഷകളിലും പഠനത്തിലും മിടുക്ക് തെളിയിച്ച വിദ്യാര്‍ഥികളെ ആദരിക്കുന്നതിനായി സംഘടിപ്പിച്ച ‘വിജയതാരകം’ പരിപാടിയില്‍, പാറ്റ’ പരാമര്‍ശം നടത്തി അപഹാസ്യനായി കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മല്‍. കഴക്കൂട്ടം മണ്ഡലത്തിലെ മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിക്കുന്ന ചടങ്ങിലായിരുന്നു വിസിയുടെ പരാമര്‍ശം. ഗവർണർ രാജേന്ദ്ര ആർലേക്കറും വി മുരളീധരൻ എംഎൽഎയും വേദിയിലുള്ളപ്പോഴായിരുന്നു സംഭവം. ഐഐടി മദ്രാസ് പോലുള്ള രാജ്യത്തെ പ്രമുഖ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ ആരും പാറ്റകളാകാനല്ല, മറിച്ച് കരുത്തുറ്റ സിംഹങ്ങളാകാനാണ് ശ്രമിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞൂ. […]
Read more

പാലാ നഗരസഭയിൽ ചെയർപേഴ്സൺ തെരഞ്ഞെടുപ്പ്; മായ രാഹുലിന് 17 പേരുടെ പിന്തുണ

കോട്ടയം: പാലാ നഗരസഭയിൽ ചെയർപേഴ്സൺ തെരഞ്ഞെടുപ്പ് പൂർത്തിയായി. എൽഡിഎഫിന്റെയും യുഡിഎഫ് വിമതരുടെയും പിന്തുണയുള്ള മായ രാഹുലും യുഡിഎഫ് ഔദ്യോഗിക സ്ഥാനാർഥി റിയ ചീരാംകുഴിയും നാമനിർദേശ പത്രിക നൽകി. 26 കൗൺസിലർമാരിൽ 17 പേരുടെ പിന്തുണ മായ രാഹുലിന് ലഭിക്കുമെന്നാണ് വിവരം. പാലാ മുനിസിപ്പൽ കൗൺസിലിൽ രണ്ടാം തവണയും വിജയിച്ച മായ രാഹുൽ 19-ാം വാർഡിനെയാണ് പ്രതിനിധീകരിക്കുന്നത്. മുൻ ചെയർപേഴ്സൺ ദിയ ബിനു പുളിക്കകണ്ടം എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിലൂടെയാണ് സ്ഥാനത്തുനിന്ന് പുറത്തായത്. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ […]
Read more

തമിഴ്നാട്ടിലെ എല്ലാ എംഎൽഎമാർക്കും സർക്കാർ കാർ; വമ്പൻ പ്രഖ്യാപനവുമായി വിജയ്

ചെന്നൈ: തമിഴ്നാട്ടിലെ എല്ലാ എംഎൽഎമാർക്കും സർക്കാർ കാർ നൽകുമെന്ന് മുഖ്യമന്ത്രി സി. ജോസഫ് വിജയ് പ്രഖ്യാപിച്ചു. നിയമസഭയിലാണ് മുഖ്യമന്ത്രി പ്രഖ്യാപനം നടത്തിയത്. സർക്കാർ ചെലവിലായിരിക്കും വാഹനങ്ങൾ നൽകുക. തമിഴ്നാട് നിയമസഭയിൽ ആകെ 234 എംഎൽഎമാരാണുള്ളത്. എംഎൽഎമാർക്ക് നിലവിൽ ഒരു ലക്ഷത്തിലധികം രൂപ ശമ്പളവും മാസം 75,000 രൂപ വാഹന അലവൻസും ലഭിക്കുന്നുണ്ട്. ഈ തുകയിൽനിന്ന് ഡ്രൈവറുടെ ശമ്പളവും നൽകണം. എംഎൽഎമാരുടെ പേഴ്സണൽ അസിസ്റ്റന്റിന് 25,000 രൂപയാണ് ശമ്പളം അനുവദിച്ചിരിക്കുന്നത്. വി.സി.കെ എംഎൽഎ ജ്യോതിമണിയുടെ അഭ്യർത്ഥന പരിഗണിച്ചാണ് സർക്കാർ […]
Read more

‘നെഹ്റു ട്രോഫി പോസ്റ്ററിൽ ചിത്രം ഒഴിവാക്കിയത് വിവാദമാക്കേണ്ട’; പ്രതികരിച്ച് കൊടിക്കുന്നിൽ സുരേഷ്

ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളിയുടെ പോസ്റ്ററിൽ നിന്ന് തന്റെ ചിത്രവും പേരും ഒഴിവാക്കിയ സംഭവത്തിൽ പ്രതികരിച്ച് കൊടിക്കുന്നിൽ സുരേഷ് എംപി. പോസ്റ്ററിൽ ചിത്രം ഉൾപ്പെടാതിരുന്നത് നോട്ടപ്പിശകോ ജാഗ്രതക്കുറവോ ആയിരിക്കാമെന്നും ഇത് വിവാദമാക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പോസ്റ്ററിലെ ചിത്രം ഒഴിവാക്കിയ സംഭവം വാർത്തയായതിന് പിന്നാലെ തന്റെ ചിത്രം ഉൾപ്പെടുത്തി പുതിയ പോസ്റ്റർ പുറത്തിറക്കിയിട്ടുണ്ടെന്നും കൊടിക്കുന്നിൽ സുരേഷ് വ്യക്തമാക്കി. നെഹ്റു ട്രോഫി വള്ളംകളി വിജയകരമായി നടക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. പോസ്റ്ററിൽ ചിത്രം ഇല്ലാത്തതിന്റെ പേരിൽ […]
Read more

ഡിജിപിയെ രാജ്ഭവനിലേക്ക് വിളിപ്പിച്ച സംഭവം; ഗവർണർക്കെതിരെ മുഖ്യമന്ത്രി

തിരുവനന്തപുരം: ഡിജിപിയെ ലോക്ഭവനിലേക്ക് വിളിച്ച് വരുത്തിയ ​ഗവർണർ രാജേന്ദ്ര അർലേക്കറുടെ നടപടിക്കെതിരെ മുഖ്യമന്ത്രി വി.ഡി. സതീശൻ. ഡിജിപി ഉൾപ്പെടെയുള്ള ഒരു ഉദ്യോഗസ്ഥനെയും മുഖ്യമന്ത്രിയുടെയോ സർക്കാരിന്റെയോ അറിവില്ലാതെ ലോക്ഭവനിലേക്ക് ​ഗവർണർ വിളിച്ചുവരുത്തരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിഷയത്തിൽ രാജ്ഭവനെ അതൃപ്തി അറിയിച്ചിട്ടുണ്ടെന്നും മുൻ സർക്കാരിന്റെ കാലത്തും സമാനമായ നടപടിയിൽ അതൃപ്തി രേഖപ്പെടുത്തിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എസ്എഫ്ഐ സമരത്തിനും കാലടി സർവകലാശാല വൈസ് ചാൻസലർ സിസ തോമസിന്റെ പരാതിക്കും പിന്നാലെയാണ് ഗവർണർ ഡിജിപിയെ രാജ്ഭവനിലേക്ക് വിളിപ്പിച്ചതെന്നാണ് റിപ്പോർട്ട്. വിഷയത്തിൽ സർക്കാരും രാജ്ഭവനും […]
Read more

വിഴിഞ്ഞം തുറമുഖം; കേരള വികസനത്തിന്റെ പ്രധാന കവാടമാകും: പി.കെ. കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തെ സമ്പൂർണ എക്‌സിം പ്രവർത്തനങ്ങൾ കേരളത്തിന്റെ വ്യവസായ-വ്യാപാര മേഖലകളിൽ വലിയ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. വിഴിഞ്ഞം തുറമുഖത്തെ സമ്പൂർണ എക്‌സിം പ്രവർത്തനങ്ങളുടെ ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി. കേരള ചരിത്രത്തിലെ തന്നെ ഏറെ പ്രാധാന്യമുള്ള പ്രവർത്തനത്തിനാണ് മുഖ്യമന്ത്രി തുടക്കം കുറിച്ചതെന്ന് മന്ത്രി പറഞ്ഞു. വിഴിഞ്ഞം തുറമുഖം വഴിയുള്ള കയറ്റുമതി-ഇറക്കുമതി പ്രവർത്തനങ്ങൾ സംസ്ഥാനത്ത് പുതിയ വ്യാപാര സാധ്യതകൾ തുറക്കും. ഇതിലൂടെ സാധാരണക്കാരുടെ ജീവിതത്തിലും അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം […]
Read more

ലഹരിക്കേസ് പ്രതി മുഖ്യമന്ത്രിയുടെ അടുപ്പക്കാരനെന്നത് ഞെട്ടിക്കുന്നു: എം.വി. ​ഗോവിന്ദൻ

തിരുവനന്തപുരം: വി.ഡി. സതീശന്റെ സോഷ്യൽ മീഡിയ കോർഡിനേറ്ററും പെരുമ്പാവൂരിലെ കോൺഗ്രസ് നേതാവും അറസ്റ്റിലായതോടെ ‘തൂഫാൻ ഒതുങ്ങിയെന്ന്’ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കാസർഗോഡ് ലഹരിക്കേസിലെ പ്രതിക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായി അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന ആരോപണവും അദ്ദേഹം ഉന്നയിച്ചു. അറസ്റ്റിന് തൊട്ടുമുമ്പ് വരെ പ്രതിക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമുണ്ടായിരുന്നുവെന്നാണ് ഗോവിന്ദന്റെ ആരോപണം. രാജ്യാന്തര ബന്ധമുള്ള ലഹരിക്കേസായിട്ടും പൊലീസ് കസ്റ്റഡി അപേക്ഷ നൽകാത്തത് ഗൗരവമുള്ള വിഷയമാണെന്നും അദ്ദേഹം പറഞ്ഞു. സ്വന്തക്കാരെ തൊട്ടാൽ ഏത് ‘തൂഫാനും’ കെട്ടടങ്ങുമെന്നും ഗോവിന്ദൻ പരിഹസിച്ചു. മുൻ […]
Read more

വിജയ്‍യുടെ ലക്ഷ്യം അഴിമതി ഇല്ലാതാക്കലെന്ന് ആധവ് അർജുന

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായി 100 ദിവസം പൂർത്തിയാക്കിയ നടൻ വിജയ് ദിവസവും 18 മുതൽ 20 മണിക്കൂർ വരെ ജോലി ചെയ്യുന്നുണ്ടെന്ന് മന്ത്രി ആധവ് അർജുന. മുഖ്യമന്ത്രിയുടെ പ്രവർത്തന രീതിയെക്കുറിച്ച് ചെന്നൈയിൽ നടന്ന ‘ഇന്ത്യ ടുഡേ തമിഴ്‌നാട് കോൺക്ലേവിൽ’ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിജയ് പുലർച്ചെ നാലിന് തന്നെ ഉണർന്ന് വിവിധ മന്ത്രിമാരെ ഫോണിൽ വിളിച്ച് അവരുടെ വകുപ്പുകളിലെ പ്രവർത്തനങ്ങൾ വിലയിരുത്താറുണ്ടെന്ന് ആധവ് അർജുന പറഞ്ഞു. ജനങ്ങൾ നൽകിയ വലിയ വിജയത്തിൽ ആഘോഷിച്ച് നിൽക്കാതെ സംസ്ഥാനത്തെ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ് […]
Read more

കൊടിക്കുന്നിൽ സുരേഷിന്റെ ചിത്രം ഒഴിവാക്കിയ പോസ്റ്റർ നീക്കം ചെയ്തു

ആലപ്പുഴ: കേരളം ആവേശത്തോടെ കാത്തിരിക്കുന്ന നെഹ്റു ട്രോഫി വള്ളംകളിയുടെ ശോഭ കെടുത്തി പോസ്റ്റർ വിവാദം. മാവേലിക്കര എംപി കൊടിക്കുന്നിൽ സുരേഷിന്റെ ചിത്രം ഒഴിവാക്കി ജില്ലാ ഇൻഫർമേഷൻ ഓഫീസ് പുറത്തിറക്കിയ പോസ്റ്ററാണ് വിവാദമായത്. തന്റെ ചിത്രം ഒഴിവാക്കിയതിൽ കൊടിക്കുന്നിൽ സുരേഷ് ജില്ലാ കളക്ടറെ അതൃപ്തി അറിയിച്ചു. സംഭവത്തിന് പിന്നാലെ ജില്ലാ ഇൻഫർമേഷൻ വകുപ്പിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽനിന്ന് വിവാദ പോസ്റ്റർ നീക്കം ചെയ്തു. ജില്ലാ ഇൻഫർമേഷൻ വകുപ്പിന്റെ ഭാഗത്തുണ്ടായ വീഴ്ചയാണ് സംഭവത്തിന് കാരണമെന്ന് നെഹ്റു ട്രോഫി ബോട്ട് റേസ് […]
Read more

Recent News

Advertisement
WhiteswanTV Footer