Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Politics

കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്‌കെയെ NDAയിലേക്ക് ക്ഷണിച്ച് രാംദാസ് അത്താവലെ

ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) സ്ഥാപകൻ അഭിജീത് ദീപ്‌കെയെ എൻ.ഡി.എ സഖ്യത്തിന്റെ ഭാഗമാകാൻ ക്ഷണിച്ച് കേന്ദ്രമന്ത്രി രാംദാസ് അത്താവലെ. അത്താവലെയുടെ നേതൃത്വത്തിലുള്ള റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ (എ)യിൽ ചേർന്ന് ഡോ. ബാബാസാഹേബ് അംബേദ്കറുടെ ആശയങ്ങളും സ്വപ്നങ്ങളും മുന്നോട്ടുകൊണ്ടുപോകാൻ ദീപ്‌കെ തയ്യാറാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു. തെറ്റ് ചെയ്യുന്നവർ ശിക്ഷിക്കപ്പെടണമെന്ന് വിശ്വസിക്കുന്ന സർക്കാരാണ് നിലവിലുള്ളതെന്നും അതിനാൽ ദീപ്‌കെ ഭരണപക്ഷത്തിനൊപ്പം ചേരണമെന്നും അത്താവലെ പറഞ്ഞു. ദീപ്‌കെ ചുറുചുറുക്കുള്ള അംബേദ്കറൈറ്റ് നേതാവാണെന്നാണ് തന്റെ വിശ്വാസമെന്നും അദ്ദേഹത്തിന്റെ പാർട്ടിയിലേക്കുള്ള വരവ് സംഘടനയെയും […]
Read more

അമേരിക്കയിലും വേണം ഇന്ത്യൻ മോഡൽ തെരഞ്ഞെടുപ്പ്; ഡൊണാൾഡ് ട്രംപ്

വാഷിങ്ടൺ: ഇന്ത്യൻ തെരഞ്ഞെടുപ്പ് സംവിധാനത്തെയും വോട്ടർ തിരിച്ചറിയൽ കാർഡുകളെയും പ്രശംസിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇന്ത്യൻ തെരഞ്ഞെടുപ്പ് രീതി മാതൃകാപരമാണെന്നെന്നും അമേരിക്കയിലെ തെരഞ്ഞെടുപ്പ് ക്രമക്കേടുകൾ തടയാൻ ഇന്ത്യൻ തെരഞ്ഞെടുപ്പ് രീതി കൊണ്ടുവരണമെന്നും ട്രംപ് വ്യക്തമാക്കുന്നു. വോട്ടർമാർക്ക് ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് നിർബന്ധമാക്കുന്ന ‘സേവ് അമേരിക്ക ആക്ട്’ നടപ്പിലാക്കണമെന്നുമാണ് ട്രംപ് ആവശ്യപ്പെട്ടിരിക്കുന്നത്. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലായിരുന്നു ട്രംപിന്റെ പോസ്റ്റ്. ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡില്ലാതെ അമേരിക്കയിൽ എങ്ങനെയാണ് തെരഞ്ഞെടുപ്പ് നടത്തുന്നതെന്ന് ഇന്ത്യയുടെ […]
Read more

മാസപ്പടി കേസ്; നിഖിലിന് രാഷ്ട്രീയ പിന്തുണ നൽകുമെന്ന് സിപിഎം

കോഴിക്കോട്: മാസപ്പടി കേസുമായി ബന്ധപ്പെട്ട് ഇഡി ചോദ്യം ചെയ്യുന്ന സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം പി. നിഖിലിനെ പിന്തുണച്ച് പാർട്ടി നേതൃത്വം. ഇഡി നടത്തുന്നത് രാഷ്ട്രീയ പ്രേരിതമായ പരിശോധനയാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം. മെഹബൂബ് ആരോപിച്ചു. ഇഡി പരിശോധന നടക്കുന്ന നിഖിലിന്റെ ഫ്ലാറ്റിലെത്തിയ ശേഷമാണ് മെഹബൂബ് പ്രതികരിച്ചത്. നിഖിലിന് രാഷ്ട്രീയമായും നിയമപരമായും പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു. ഇഡിയെ ഇപ്പോൾ ബിജെപി മാത്രമല്ല, കോൺഗ്രസും ഉപയോഗിക്കുന്നുണ്ടെന്നും മെഹബൂബ് ആരോപിച്ചു. നിഖിലുമായി സംസാരിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. […]
Read more

അടുത്ത വർഷം തെരഞ്ഞെടുപ്പ്; യുപിക്കും പഞ്ചാബിനും പുതിയ സംസ്ഥാന ഇൻചാർജുമാർ, നിയമിച്ച് ബിജെപി

ന്യൂഡൽഹി: അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തർപ്രദേശിനും പഞ്ചാബിനും പുതിയ സംസ്ഥാന ഇൻചാർജുമാരെ പ്രഖ്യാപിച്ച് ബിജെപി ദേശീയ നേതൃത്വം. ദേശീയ ജനറൽ സെക്രട്ടറിയും രാജ്യസഭാ എംപിയുമായ വിനോദ് താവ്ഡെയെ ഉത്തർപ്രദേശ് ഇൻചാർജായും ദേശീയ സെക്രട്ടറി ജഗദീഷ് ഈശ്വർഭായ് പട്ടേലിനെ സഹ ഇൻചാർജായും നിയമിച്ചു. പഞ്ചാബിന്റെ ചുമതല ദേശീയ ജനറൽ സെക്രട്ടറിയും രാജ്യസഭാ എംപിയുമായ സതീഷ് പൂനിയയ്ക്കാണ്. ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ ആണ് പുതിയ നിയമനങ്ങൾ നടത്തിയത്. പുതിയ ദേശീയ ഭാരവാഹികളെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് […]
Read more

ബിജെപി ഇന്നൊരു ‘ഗുജറാത്തി കമ്പനി’, ദക്ഷിണേന്ത്യയോട് അവഗണനയും പുച്ഛവും: സന്ദീപ് വാര്യർ

തിരുവനന്തപുരം: ബിജെപി അടൽ ബിഹാരി വാജ്‌പേയിയുടെ കാലത്തെ രാഷ്ട്രീയ മൂല്യങ്ങളിൽ നിന്ന് മാറി ഇന്നൊരു കേവല ‘ഗുജറാത്തി കമ്പനി’യായി മാറിയെന്ന് കോൺഗ്രസ് എംഎൽഎ സന്ദീപ് വാര്യർ. ബിജെപിക്കെതിരെ മുൻ തമിഴ്നാട് സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ നടത്തിയ തുറന്നുപറച്ചിലുകളെയും വിമർശനങ്ങളെയും പിന്തുണച്ചുകൊണ്ടാണ് സന്ദീപ് വാര്യർ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ കടന്നാക്രമിച്ചത്. രാഷ്ട്രീയമായി അണ്ണാമലൈയോട് എല്ലാ കാര്യങ്ങളിലും യോജിപ്പില്ലെങ്കിലും, ബിജെപിക്കെതിരെ അദ്ദേഹം ഇപ്പോൾ ഉയർത്തുന്ന നിശിതമായ വിമർശനങ്ങൾ തികച്ചും വസ്തുതാപരവും ഗൗരവമായി ചർച്ച ചെയ്യപ്പെടേണ്ടതുമാണെന്ന് സന്ദീപ് വാര്യർ വ്യക്തമാക്കി. ഒരു […]
Read more

വിഴിഞ്ഞത്തെ എക്സിം പ്രവർത്തനങ്ങൾക്ക് തുടക്കം, വന്ദേമാതരത്തിൽ ഉടക്കി BJP; സിം​ഗപ്പൂരിനും മീതെ പറക്കാൻ കേരളം- പക്ഷേ… മിഷൻ സമുദ്രയും അദാനിയും തമ്മിലുള്ള ബന്ധമെന്ത്?

രാജ്യത്തെ പ്രഥമ ആഴക്കടൽ ട്രാൻസ്ഷിപ്പ്മെന്റ് മദർ പോർട്ടായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് സമ്പൂർണ എക്സിം പ്രവർത്തനങ്ങൾക്ക് ഔദ്യോഗികമായി തുടക്കമായി. ചൊവ്വാഴ്ച രാവിലെ 10.45-ന് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ മുഖ്യമന്ത്രി വി. ഡി. സതീശൻ ആദ്യ കയറ്റുമതി കണ്ടെയ്നറിന്റെ ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ചതോടെയാണ് സമ്പൂർണ കയറ്റുമതി-ഇറക്കുമതി പ്രവർത്തനങ്ങൾ‌ക്കും തുടക്കമായത്. ഇന്ത്യയുടെ സമുദ്ര വ്യാപാര ചരിത്രത്തിൽ പുതിയ അധ്യായം കുറിക്കുന്ന ഈ നിമിഷത്തിന് വിഴിഞ്ഞം തുറമുഖം സാക്ഷ്യം വഹിച്ചു. ഇക്കാര്യങ്ങൾക്ക് ഇത്രയും കാലം ഇന്ത്യ പ്രധാനമായും ആശ്രയിച്ചിരുന്നത് സിം​ഗപ്പൂർ, […]
Read more

കടക്കെണിയിൽ കേരളം; ഓണച്ചെലവിനും കടമെടുത്ത് യുഡിഎഫ് സർക്കാർ

ഒറ്റ രൂപ പോലും കടമെടുക്കാതെ പുതിയ പുതിയ വരുമാന മാർ​ഗങ്ങൾ കണ്ടെത്തി കേരളത്തെ ഒരു സ്വർ​ഗമാക്കി മാറ്റുമെന്ന് പ്രഖ്യാപിച്ച് വിഡി സതീശന്റെ നേതൃത്വത്തിൽ യുഡിഎഫ് സർക്കാർ അധികാരമേറ്റിട്ട് ഇപ്പോൾ മൂന്ന് മാസം കഴിഞ്ഞിരിക്കുന്നു. ഇതിനിടയിൽ പുതിയ വരുമാന മാർ​ഗങ്ങളൊന്നും കണ്ടെത്തിയില്ല എന്ന് മാത്രമല്ല, കോടികൾ കടമെടുത്ത് ഇതിനോടകം തന്നെ കടക്കെണിയിൽ മുങ്ങി നിൽക്കുന്ന സംസ്ഥാനത്തെ വീണ്ടും കുഴിയിലേക്ക് തള്ളിയിടുന്ന സ്ഥിതിയിലാണ് എത്തിനിൽക്കുന്നത്. ഓണക്കാലത്തെ ചെലവുകൾ നിറവേറ്റാൻ 2200 കോടി രൂപ കൂടി കടമെടുക്കാനുള്ള യുഡിഎഫ് സർക്കാരിന്റെ തീരുമാനം […]
Read more

BJP ദേശീയ പുനഃസംഘടന; എ.പി. അബ്ദുള്ളക്കുട്ടിക്ക് വൈസ് പ്രസിഡന്റ് സ്ഥാനം നഷ്ടമായി

കണ്ണൂർ: നാലുവർഷത്തിന് ശേഷം നടന്ന ബി.ജെ.പി. ദേശീയ പുനഃസംഘടനയിൽ എ.പി. അബ്ദുള്ളക്കുട്ടിയെ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറ്റി. മോദി പ്രശംസയുടെ പേരിൽ സി.പി.എമ്മിലും കോൺഗ്രസിലും നിന്ന് പുറത്താക്കപ്പെട്ടതിന് പിന്നാലെയാണ് അബ്ദുള്ളക്കുട്ടി ബി.ജെ.പി.യിൽ എത്തിയത്. പാർട്ടിയിലെത്തിയ ഉടൻ സംസ്ഥാന ഉപാധ്യക്ഷനായി നിയമിക്കപ്പെട്ട അദ്ദേഹം പിന്നീട് സംസ്ഥാന നേതൃത്വത്തെ പോലും അമ്പരപ്പിച്ച് ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയർന്നു. അബ്ദുള്ളക്കുട്ടി തന്നെ പ്രതീക്ഷിച്ചിരുന്നില്ലാത്ത സ്ഥാനമായിരുന്നു ദേശീയ വൈസ് പ്രസിഡന്റ് പദവിയെന്ന് അദ്ദേഹം നേരത്തെ പറഞ്ഞിട്ടുണ്ട്. സി.പി.എമ്മിലോ കോൺഗ്രസിലോ ആയിരുന്നെങ്കിൽ […]
Read more

നെഹ്‌റു ട്രോഫി; പോസ്റ്ററിൽ നിന്ന് കൊടിക്കുന്നിൽ സുരേഷിന്റെ പേരും ചിത്രവും ഒഴിവാക്കി

ആലപ്പുഴ: പുന്നമടക്കായലിൽ നടക്കുന്ന 72-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയുടെ ഔദ്യോഗിക പോസ്റ്ററിൽ നിന്ന് മാവേലിക്കര എംപി കൊടിക്കുന്നിൽ സുരേഷിന്റെ പേരും ചിത്രവും ഒഴിവാക്കി. ആലപ്പുഴ ജില്ലാ ഭരണകൂടം പുറത്തിറക്കിയ പോസ്റ്ററിലാണ് എംപിയുടെ പേരോ ചിത്രമോ ഉൾപ്പെടുത്താത്തത്. കുട്ടനാട് ഉൾപ്പെടുന്ന മാവേലിക്കര ലോക്‌സഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എംപിയാണ് കൊടിക്കുന്നിൽ സുരേഷ്. കുട്ടനാട്ടിൽ നിന്നാണ് നെഹ്‌റു ട്രോഫിയിൽ പങ്കെടുക്കുന്ന ഭൂരിഭാഗം ചുണ്ടൻ വള്ളങ്ങളും എത്തുന്നത്. മുൻ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് പുറത്തിറക്കിയ വള്ളംകളി പോസ്റ്ററുകളിലും കൊടിക്കുന്നിൽ സുരേഷിന്റെ പേരും ചിത്രവും […]
Read more

സോഷ്യൽ മീഡിയയെ പേടിയോ? 5 മാസത്തിനിടെ 1.95 ലക്ഷത്തോളം പോസ്റ്റുകൾ വിലക്കി കേന്ദ്രം

ന്യൂഡൽഹി: സമൂഹമാധ്യമങ്ങൾക്ക് കുരുക്ക് മുറുക്കി കേന്ദ്രസർക്കാർ. കഴിഞ്ഞ അഞ്ചു മാസത്തിനിടെ വിലക്കിയത് 1.95 ലക്ഷത്തോളം പോസ്റ്റുകൾ. ഇൻസ്റ്റഗ്രാം പോസ്റ്റുകൾ നീക്കം ചെയ്യാനാണ് കൂടുതൽ നിര്‍ദേശം. മാർച്ച് മുതൽ ജൂലൈ വരെയുള്ള 5 മാസത്തിനിടെ ശരാശരി 68 സെക്കൻഡിൽ ഒന്ന് എന്ന തോതിൽ 1.95 ലക്ഷത്തോളം കണ്ടന്‍റ് ബ്ലോക്കിങ് ഉത്തരവുകളാണ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് ലഭിച്ചത്. ഈ അഞ്ച് മാസ കാലയളവിൽ ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, യൂട്യൂബ് എന്നിവയിലെ ഓൺലൈൻ ഉള്ളടക്കങ്ങൾ നിയന്ത്രിക്കുന്നതിനായി സർക്കാർ ഏജൻസികൾ വൻ വര്‍ധനവാണ് ഉണ്ടായിരിക്കുന്നതെന്ന് […]
Read more

Recent News

Advertisement
WhiteswanTV Footer