Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Politics

ജെൻസികളെ പാറ്റകളെന്ന് വിളിക്കരുത്: പാറ്റ പരാമർശത്തെ ന്യായീകരിച്ച് വി സി മോഹനന്‍ കുന്നുമ്മല്‍

തിരുവനന്തപുരം: സിജെപി സമരത്തെ ആക്ഷേപിച്ചിട്ടില്ലെന്ന് കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ. സമരം നടത്തുന്ന വിദ്യാർഥികളെ ‘പാറ്റകൾ’ എന്ന് വിളിക്കരുതെന്നാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു. ചില വിദേശ ശക്തികൾ യുവാക്കളെ ബോധപൂർവം ‘പാറ്റകൾ’ ആക്കുകയാണെന്ന് മോഹനൻ കുന്നുമ്മൽ ആരോപിച്ചു. കുട്ടികളോട് ‘പാറ്റ ആണോ’ എന്ന് ചോദിച്ചത് അവർക്ക് കാര്യം മനസ്സിലാകാത്തതിനാലാണ്. അതുകൊണ്ടാണ് അവർ നിശബ്ദരായതെന്നും അദ്ദേഹം പറഞ്ഞു. ‘അമ്മയെ അറിയാത്തവരാണ് വന്ദേമാതരത്തെ എതിർക്കുന്നത്’ എന്ന തന്റെ പരാമർശവും തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്ന് വൈസ് ചാൻസലർ വ്യക്തമാക്കി. […]
Read more

വിജയ് നിലപാട് അറിയിക്കണം; ചീഫ് സെക്രട്ടറിക്കെതിരെ പരസ്യപ്രതിഷേധത്തിന് സിപിഎം

ചെന്നൈ: തമിഴ്നാട്ടിലെ കോളേജുകളിൽ സിജെപി, ഇടത് വിദ്യാർഥി സംഘടനകളുടെ പ്രതിഷേധം വിലക്കിയ വിവാദ ഉത്തരവിൽ ചീഫ് സെക്രട്ടറി സായികുമാറിനെതിരെ സിപിഎം പ്രതിഷേധത്തിന്. നാളെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും പ്രതിഷേധം നടത്തുമെന്ന് സിപിഎം അറിയിച്ചു. ചീഫ് സെക്രട്ടറിയെ സ്ഥാനത്ത് തുടരാൻ അനുവദിക്കരുതെന്നും വിഷയത്തിൽ ടിവികെ നേതാവ് വിജയ് നിലപാട് വ്യക്തമാക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു. ചീഫ് സെക്രട്ടറി സായികുമാറിന്റെ രാഷ്ട്രീയ ചായ്വ് പുറത്തുവന്നെന്നും സിപിഎം ആരോപിച്ചു. കോളേജുകളിൽ പ്രതിഷേധങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്താനുള്ള തീരുമാനം ചീഫ് സെക്രട്ടറി അധ്യക്ഷനായ യോഗത്തിലാണ് ഉണ്ടായതെന്നാണ് […]
Read more

ഡിവൈഎഫ്ഐ നാടക വിവാദം; കലാകാരന്മാരുടെ കൂടെയാണ് സർക്കാർ: മന്ത്രി പിസി വിഷ്ണുനാഥ്

തിരുവനന്തപുരം: ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച നാടക വിവാദത്തിൽ പ്രതികരിച്ച് മന്ത്രി പിസി വിഷ്ണുനാഥ്. കലാപ്രവർത്തകരുടെ കൂടെയാണ് സർക്കാരെന്നും വിവാദങ്ങൾക്ക് അടിസ്ഥാനമില്ലെന്നും മന്ത്രി വ്യക്തമാക്കി. കലാപ്രവർത്തകരുടെ ആവിഷ്കാര സ്വാതന്ത്ര്യം സംരക്ഷിക്കുകയാണ് സർക്കാർ നയമെന്നും അദ്ദേഹം പറഞ്ഞു. ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന്റെ പ്രദർശന വേദിയിൽ അവതരിപ്പിച്ച ‘മിസ്സ’ എന്ന നാടകമാണ് വിവാദമായത്. അടിയന്തരാവസ്ഥക്കാലത്ത് കൊടിയ പീഡനങ്ങൾക്ക് ഇരയായ സ്നേഹലതാ റെഡ്ഡിയുടെ ജീവിതകഥയാണ് നാടകത്തിന്റെ പ്രമേയം. നാടകത്തിലെ ചില രംഗങ്ങൾ ചൂണ്ടിക്കാട്ടി സാമൂഹിക മാധ്യമങ്ങളിൽ നഗ്നതാ പ്രദർശനം ആരോപിച്ച് വിമർശനം ഉയർന്നിരുന്നു. […]
Read more

ഡിഎംകെ NDAയിലേക്കോ? കേന്ദ്രമന്ത്രിസഭയിൽ സ്ഥാനം ലഭിക്കുമോ? ചായ സൽക്കാരം നൽകുന്ന സൂചനയെന്ത്? തമിഴ്നാട്ടിൽ നിന്ന് വരുന്നത് ഞെട്ടിക്കുന്ന വാർത്തകൾ

കേന്ദ്ര മന്ത്രിസഭയിലെ വകുപ്പുകളിൽ ഉടൻ തന്നെ വൻ അഴിച്ചുപണി നടക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെ ദേശീയ രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുകയാണ്. നരേന്ദ്ര മോദി സർക്കാരിലെ ഇരുപതിലധികം മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റം വരുത്താനും, നിലവിലെ മന്ത്രിമാരുടെ ജോലിഭാരം കുറച്ച് ചുമതലകൾ പുനർവിഭജിക്കാനും ലക്ഷ്യമിട്ടാണ് ഈ വിപുലമായ പുനഃസംഘടനാ നീക്കങ്ങൾ ആസൂത്രണം ചെയ്യുന്നത്. ഈ മാറ്റങ്ങൾക്കിടയിൽ ഏറ്റവും ശ്രദ്ധേയമാകുന്നത് തമിഴ്നാട്ടിലെ പ്രതിപക്ഷകക്ഷിയായ ഡി.എം.കെ.യും ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എൻ.സി.പി.യും കേന്ദ്ര ഭരണത്തിന്റെ ഭാഗമായേക്കുമെന്ന അഭ്യൂഹങ്ങളാണ്. തമിഴ്നാട്ടിൽ നിന്നുള്ള പ്രമുഖ ഡി.എം.കെ. […]
Read more

വിജയ് സർക്കാർ പ്രഖ്യാപിച്ച സൗജന്യ കാർ നിരസിച്ച് ഡിഎംകെ; 59 MLA മാർ സ്വീകരിക്കില്ല

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി വിജയ് എംഎൽഎമാർക്ക് പ്രഖ്യാപിച്ച സൗജന്യ കാർ നിരസിച്ച് ഡിഎംകെ. പാർട്ടിയുടെ 59 എംഎൽഎമാരും സർക്കാർ വാഗ്ദാനം ചെയ്ത കാർ സ്വീകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ അറിയിച്ചു. സംസ്ഥാനം സാമ്പത്തിക ബാധ്യതയിലാണെന്ന് സർക്കാർ തന്നെ പറയുന്ന സാഹചര്യത്തിൽ അനാവശ്യ ചെലവുകൾ ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എംഎൽഎമാരുടെ തിരഞ്ഞെടുപ്പ് സത്യവാങ്മൂലങ്ങൾ പരിശോധിച്ച് സാമ്പത്തികമായി അർഹരായവർക്ക് മാത്രം ആനുകൂല്യം നൽകണമെന്നും ഉദയനിധി സ്റ്റാലിൻ അഭിപ്രായപ്പെട്ടു. എല്ലാ എംഎൽഎമാർക്കും സൗജന്യമായി കാർ നൽകാനുള്ള വിജയ് സർക്കാരിന്റെ തീരുമാനത്തെയാണ് […]
Read more

പെല്ലറ്റ് ആക്രമണത്തിൽ പരിക്കേറ്റ വിദ്യാർത്ഥിയുമായി രാഹുൽ ​ഗാന്ധി പൊലീസ് സ്റ്റേഷന് മുന്നിൽ

ന്യൂഡല്‍ഹി: ജന്തര്‍ മന്തറിലെ പെല്ലറ്റ് ആക്രമണത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥിക്കൊപ്പമുള്ള രാഹുല്‍ ഗാന്ധിയുടെ പൊലീസ് സ്റ്റേഷന് മുന്നിലെ പ്രതിഷേധം ഒരു മണിക്കൂര്‍ പിന്നിട്ടു. പ്രിയങ്ക ഗാന്ധിയും ജയ്റാം രമേശുമടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളും സ്റ്റേഷനിലെത്തി. പ്രവര്‍ത്തകരും സമരത്തിന് പിന്തുണയുമാായി എത്തുന്നുണ്ട്. സാഹില്‍ ലോച്ചവ് എന്ന വിദ്യാര്‍ഥിയെകൂട്ടിയാണ് രാഹുൽ എത്തിയത്. പെല്ലറ്റ് ഗൺ പ്രയോഗത്തെ തുടർന്ന് പരിക്കേറ്റ സാഹില്‍, റാം മനോഹർ ലോഹ്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്നു. ഇദ്ദേഹത്തിന്റെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടിരുന്നു. ആക്രമണത്തില്‍ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് പാര്‍ലമെന്റ് സ്ട്രീറ്റ് […]
Read more

ഗണേഷ് കുമാർ വ്യക്തിശുദ്ധി ഇല്ലാത്ത ‘പരനാറി’, ഷംസീറിന് ലീഗ് മനസ്: വെള്ളാപ്പള്ളി നടേശൻ

ആലപ്പുഴ: മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാറിനും ഇടതുപക്ഷ സർക്കാരിനുമെതിരെ രൂക്ഷ വിമർശനവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എസ്.എൻ. ട്രസ്റ്റ് വാർഷിക പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗണേഷ് കുമാറിന് വ്യക്തിശുദ്ധിയില്ലെന്നും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ചതിച്ചതിന്റെ പേരിലാണ് അദ്ദേഹത്തിന് മന്ത്രിസ്ഥാനം ലഭിച്ചതെന്നും വെള്ളാപ്പള്ളി ആരോപിച്ചു. സാമ്പത്തിക കാര്യങ്ങളിലും സ്ത്രീവിഷയങ്ങളിലും ഗണേഷ് കുമാറിനെതിരെ ഗുരുതര ആരോപണങ്ങളും അദ്ദേഹം ഉന്നയിച്ചു. ഇടതുപക്ഷ സർക്കാരിന്റെ ഭരണപരാജയത്തിനും വെള്ളാപ്പള്ളി വിമർശനം ഉന്നയിച്ചു. അധികാരമോഹികളായ നേതാക്കളും ഭരണസംവിധാനത്തിലെ പുഴുക്കുത്തുകളുമാണ് […]
Read more

എന്താണ് മിസ നാടകം? എന്തുകൊണ്ട് ഇത്ര വിവാദമാകുന്നു? അറിയണം ഭരണകൂട ഭീകരതയുടെ രക്തസാക്ഷിയായ സ്നേഹലതയെ

തൃശ്ശൂരിൽ നടന്ന ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച ‘മിസ’ നാടകത്തിൻ്റെ പേരിലാണല്ലോ ഇപ്പോൾ വിവാദങ്ങൾ കൊഴുക്കുന്നത്. നാടകത്തിന്റെ ഒരു ഭാഗം മാത്രം മുറിച്ചെടുത്ത് പ്രചരിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് ആരോപിച്ച് തിയേറ്റർ ആർട്ടിസ്റ്റായ ചിന്നൂസ് ചിലങ്ക രം​ഗത്തെത്തുകയും ചെയ്തിരുന്നു. നാടകത്തിൽ ചിന്നൂസ് ചിലങ്ക അഭിനയിച്ച ഭാഗങ്ങൾ എഡിറ്റ് ചെയ്ത് അശ്ലീലച്ചുവയോടെ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് സംഭവം വാർത്തയാകുന്നത്. പ്രചരിക്കുന്ന ഭാ​ഗങ്ങൾ മാത്രം കണ്ടാൽ അങ്ങനെ തോന്നുകയും ചെയ്യും എന്നതാണ് പ്രശ്നം. ഭരണകൂടഭീകരതയെ കുറിച്ചാണ് ‘മിസ’ പറയുന്നതെന്ന് ചിന്നൂസ് ചിലങ്ക വ്യക്തമാക്കുന്നു. […]
Read more

വന്ദേമാതര വിവാദത്തിൽ കോൺഗ്രസിന് നിയമോപദേശം; സ്വകാര്യ ചടങ്ങുകൾക്ക് നിയമം ബാധകമല്ല

ന്യൂഡൽഹി: എഐസിസി ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിനിടെ വന്ദേമാതരം ആലാപനവുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നാലെ കോൺഗ്രസിന് നിയമോപദേശം. സ്വകാര്യ ചടങ്ങുകളിൽ വന്ദേമാതരം ആലപിക്കുന്നതുമായി ബന്ധപ്പെട്ട് നിയമപരമായ വിലക്കുകളില്ലെന്നും, ആലാപനം തടയുന്നതുമായി ബന്ധപ്പെട്ട നടപടി സർക്കാർ പരിപാടികളിൽ മാത്രമേ ബാധകമാകൂവെന്നുമാണ് മുതിർന്ന അഭിഭാഷകനും കോൺഗ്രസ് നേതാവുമായ അഭിഷേക് മനു സിംഗ്വി നൽകിയ നിയമോപദേശത്തിൽ വ്യക്തമാക്കുന്നതെന്നാണ് റിപ്പോർട്ട്. സോണിയ ഗാന്ധി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾക്കെതിരെ വിവിധ സംസ്ഥാനങ്ങളിൽ ബിജെപി പരാതി നൽകിയ സാഹചര്യത്തിലാണ് പാർട്ടി നിയമോപദേശം തേടിയത്. കോൺഗ്രസ് ആസ്ഥാനത്തും ഗോവയിലും […]
Read more

ഒടുവില്‍ മുഖ്യമന്ത്രി വഴങ്ങി; മന്ത്രി ബിന്ദു കൃഷ്ണയുടെ പ്രൈവറ്റ് സെക്രട്ടറിയായി ശരത് ചന്ദ്രൻ

തിരുവനന്തപുരം: വനിതാ-ശിശുക്ഷേമ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണയ്ക്ക് പ്രൈവറ്റ് സെക്രട്ടറിയെ നിയമിച്ചു. സർക്കാർ അധികാരത്തിലെത്തി മൂന്ന് മാസത്തിന് ശേഷമാണ് മന്ത്രിക്ക് പ്രൈവറ്റ് സെക്രട്ടറിയെ ലഭിക്കുന്നത്. മന്ത്രി നേരത്തെ നിർദ്ദേശിച്ച ശരത് ചന്ദ്രനെ തന്നെയാണ് പ്രൈവറ്റ് സെക്രട്ടറിയായി നിയമിക്കുന്നത്. ശരത് ചന്ദ്രന്റെ നിയമനവുമായി ബന്ധപ്പെട്ട ഉത്തരവിൽ മുഖ്യമന്ത്രി ഒപ്പുവെച്ചതായാണ് വിവരം. ഉത്തരവ് ഉടൻ പുറത്തിറങ്ങും. സെക്രട്ടേറിയറ്റിൽ സ്പെഷ്യൽ സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് ശരത് ചന്ദ്രൻ. സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ തന്നെ ശരത് ചന്ദ്രനെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിക്കണമെന്ന ആവശ്യം മന്ത്രി […]
Read more

Recent News

Advertisement
WhiteswanTV Footer