Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: social post

യൂണിവേഴ്സിറ്റി ഹോസ്റ്റൽ സംഘര്‍ഷം, ആസൂത്രിത ഗുണ്ടാപ്പടയുടെ അക്രമം: എംവി ഗോവിന്ദൻ

തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ നടന്നത് ആസൂത്രിതമായ അക്രമമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ആരോപിച്ചു. സതീശനെ സംരക്ഷിക്കാൻ ബോധപൂർവമായ ഗൂഢാലോചന നടന്നതായും അദ്ദേഹം ആരോപിച്ചു. ക്യാമ്പസ് തിരഞ്ഞെടുപ്പുകളിലും ഉപതിരഞ്ഞെടുപ്പുകളിലും കെഎസ്.യുവിനും യുഡിഎഫിനും നേരിട്ട തിരിച്ചടി മറച്ചുവെക്കാനാണ് അക്രമം നടത്തിയതെന്ന് എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണനും ആരോപിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഇരുനേതാക്കളും ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചത്. എന്നാൽ, ആരോപണങ്ങളിൽ ബന്ധപ്പെട്ടവരുടെ വിശദീകരണം പുറത്തുവന്നിട്ടില്ല.
Read more

മോർച്ചറിയിൽ മൃതദേഹം അഴുകിയ സംഭവം; ഇടപെട്ട് നഗരസഭ

കൊച്ചി: വടക്കൻ പറവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലെ ഫ്രീസർ തകരാറിലായതിനെ തുടർന്ന് മൃതദേഹം അഴുകിയ സംഭവം വിവാദമായതിന് പിന്നാലെ ഇടപെട്ട് നഗരസഭ. ആശുപത്രി മോർച്ചറിയിൽ പുതിയ ഫ്രീസർ സ്ഥാപിച്ചു. ഒരാഴ്ചയ്ക്കകം ഫ്രീസർ പ്രവർത്തനസജ്ജമാകുമെന്ന് നഗരസഭാ ചെയർമാൻ അറിയിച്ചു. ഒരേസമയം നാല് മൃതദേഹങ്ങൾ സൂക്ഷിക്കാൻ കഴിയുന്ന ഫ്രീസറുകളാണ് നിലവിൽ സ്ഥാപിച്ചത്. രണ്ട് മൃതദേഹങ്ങൾ കൂടി സൂക്ഷിക്കാൻ കഴിയുന്ന മറ്റൊരു ഫ്രീസർ രണ്ടാഴ്ചയ്ക്കകം സ്ഥാപിക്കും. തകരാറിലായിരുന്ന മൊബൈൽ ഫ്രീസറും അറ്റകുറ്റപ്പണി നടത്തി പ്രവർത്തനസജ്ജമാക്കിയതായി നഗരസഭാ ചെയർമാൻ അറിയിച്ചു. പറവൂർ പരവാത്തുരുത്ത് […]
Read more

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്; ഇന്ന് പവന് 240 രൂപ കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് കുറവ്. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 13,680 രൂപയും ഒരു പവന് 1,09,440 രൂപയുമായി. കേരള ഗോൾഡ് ആൻഡ് സിൽവർ മെർച്ചന്റ്സ് അസോസിയേഷനാണ് വിലവിവരങ്ങൾ അറിയിച്ചത്. അന്താരാഷ്ട്ര വിപണിയിലെ സ്വർണവിലയിലെ മാറ്റങ്ങളാണ് സംസ്ഥാനത്തെ വിലയിലും പ്രതിഫലിക്കുന്നത്. അതേസമയം, സംസ്ഥാനത്ത് വെള്ളിവിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 235 രൂപയും ഒരു പവന് 2,350 രൂപയുമാണ് ഇന്നത്തെ വില.
Read more

ഗില്ലിന്റെ ഇരട്ട സെഞ്ചുറി; വിൻഡീസിനെ തകർത്ത് ഇന്ത്യക്ക് പരമ്പര

ഗുവാഹത്തി: വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ഏകദിനത്തിൽ 406 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം അനായാസം മറികടന്ന് ഇന്ത്യ. ശുഭ്മാൻ ഗില്ലിന്റെ തകർപ്പൻ ഇരട്ട സെഞ്ചുറിയുടെയും രോഹിത് ശർമയുടെ സെഞ്ചുറിയുടെയും കരുത്തിൽ ഇന്ത്യ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയം സ്വന്തമാക്കി. 43.3 ഓവറിലാണ് ഇന്ത്യ ലക്ഷ്യം മറികടന്നത്. വിജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയും ഇന്ത്യ സ്വന്തമാക്കി. 133 പന്തിൽ പുറത്താകാതെ 223 റൺസെടുത്ത ഗില്ലാണ് ഇന്ത്യൻ വിജയത്തിന്റെ പ്രധാന ശിൽപി. 26 ഫോറും എട്ട് സിക്‌സും ഉൾപ്പെട്ടതായിരുന്നു […]
Read more

മുഖ്യമന്ത്രിയെ അപമാനിച്ചെന്ന കേസ്; എൽഡിഎഫ് പ്രവർത്തകയ്ക്കെതിരെ കേസ്

കോട്ടയം: ദൃശ്യമാധ്യമത്തിലൂടെ മുഖ്യമന്ത്രി വി.ഡി. സതീശനെ അപമാനിച്ചെന്ന പരാതിയിൽ എൽഡിഎഫ് പ്രവർത്തകയ്ക്കെതിരെ പൊലീസ് കേസെടുത്തു. കോട്ടയം പായിപ്പാട് സ്വദേശി ലത രഘുവിനെതിരെയാണ് കേസ്. കോൺഗ്രസ് പ്രവർത്തകർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. മുഖ്യമന്ത്രിയെയും അമ്മയെയും മോശം വാക്കുകൾ ഉപയോഗിച്ച് അപമാനിക്കുകയും സ്പർധ വളർത്തി കലാപത്തിന് ശ്രമിക്കുകയും ചെയ്തെന്നാണ് പരാതിയിലെ ആരോപണം. ജില്ലാ പഞ്ചായത്ത് തൃക്കൊടിത്താനം ഡിവിഷൻ ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെയാണ് ലത ഒരു മാധ്യമത്തിലൂടെ മുഖ്യമന്ത്രിക്കെതിരെ പരാമർശങ്ങൾ നടത്തിയതെന്നാണ് പരാതി. മുഖ്യമന്ത്രിയെ […]
Read more

ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം

കൊച്ചി: ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം തടവും പിഴയും വിധിച്ചു. ഇടപ്പള്ളി സ്വദേശി പി.ജി. സജുവിനെയാണ് പറവൂർ അഡീഷണൽ ജില്ലാ സെഷൻസ് കോടതി ശിക്ഷിച്ചത്. ഒരു ലക്ഷം രൂപ പിഴയും കോടതി ചുമത്തി. 2018 ഒക്ടോബർ 11നാണ് കേസിനാസ്പദമായ സംഭവം. കളമശേരി മഞ്ഞുമ്മൽ റോഡിന് സമീപത്തെ വീട്ടിൽ ഭാര്യയെ സജു കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ഭാര്യയെ സംശയിച്ചതാണ് കൊലപാതകത്തിന് കാരണമെന്നാണ് കേസ്. കളമശേരി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ വിശദമായ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു. പൊലീസ് ഇൻസ്‌പെക്ടർ […]
Read more

ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിയ നടപടി ചോദ്യം ചെയ്യും; ഇന്ത്യ സഖ്യം കോടതിയിൽ

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമന രീതി ചോദ്യം ചെയ്ത് പ്രതിപക്ഷം കോടതിയെ സമീപിക്കും. നിയമന സമിതിയിൽ നിന്ന് ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിയതിനെ ഇന്ത്യ സഖ്യത്തിലെ കക്ഷികൾ ഒന്നടങ്കം ചോദ്യം ചെയ്യും. നിലവിൽ സുപ്രീം കോടതിയുടെ പരിഗണനയിലുള്ള പൊതുതാൽപര്യ ഹർജി അഞ്ചംഗ ബെഞ്ചിന് വിട്ടിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത തകർന്നുവെന്ന വാദമുയർത്തിയാണ് പ്രതിപക്ഷം ഹർജി നൽകുക. അതേസമയം, കോക്ക്റോച്ച് ജനതാ പാർട്ടിയെ കൂടി ഇന്ത്യ സഖ്യത്തിന്റെ പ്രതിഷേധത്തിൽ പങ്കെടുപ്പിക്കുന്നതിനോട് ചില കക്ഷികൾക്ക് എതിർപ്പുണ്ട്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് […]
Read more

പൊലീസിലെ ക്രൈംബ്രാഞ്ചിലും സ്പെഷ്യൽ ബ്രാഞ്ചിലുമുള്ള പരീക്ഷ അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം

തിരുവനന്തപുരം: ക്രൈംബ്രാഞ്ചിലും സ്പെഷ്യൽ ബ്രാഞ്ചിലും നിയമനത്തിനുള്ള പൊലീസിലെ അഭിരുചി പരീക്ഷ അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം. പരീക്ഷ നടത്താതെ ക്രൈംബ്രാഞ്ച് മേധാവി സ്ഥലംമാറ്റ ഉത്തരവ് ഇറക്കിയതാണ് വിവാദമായത്. ക്രൈംബ്രാഞ്ചിലേക്കും സ്പെഷ്യൽ ബ്രാഞ്ചിലേക്കും അന്വേഷണ മികവുള്ള ഉദ്യോഗസ്ഥരെ കണ്ടെത്തുന്നതിനായി കഴിഞ്ഞ ഏഴ് വർഷമായി അഭിരുചി പരീക്ഷ നടത്തിവരുന്നുണ്ട്. എന്നാൽ ഇത്തവണ പരീക്ഷ നടത്താതെയാണ് ക്രൈംബ്രാഞ്ചിൽ സ്ഥലംമാറ്റ ഉത്തരവ് ഇറക്കിയത്. ഭരണാനുകൂലികളായ പൊലീസുകാരെ പരീക്ഷയില്ലാതെ നിയമിക്കാനാണ് നീക്കമെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. ഇതിനെതിരെ ഐജിമാരും എസ്പിമാരും പ്രതിഷേധവുമായി രംഗത്തെത്തി. ഇന്റലിജൻസ് വിഭാഗത്തിലും ഇതുവരെ […]
Read more

രണ്ട് പിഞ്ചുകുഞ്ഞുങ്ങളെ കൊലപ്പെടുത്തി; കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി അമ്മ നിവേദിത

പാലക്കാട്: രണ്ട് പിഞ്ചുകുഞ്ഞുങ്ങൾ കൊല്ലപ്പെട്ട സംഭവത്തിൽ അമ്മ നിവേദിത കൂടുതൽ വിവരങ്ങൾ പോലീസിനോട് വെളിപ്പെടുത്തി. അഞ്ചുവയസ്സുകാരിയായ മൂത്ത മകളെയും തുടർന്ന് ഇളയ കുട്ടിയെയും ക്രൂരമായി കൊലപ്പെടുത്തിയതായി നിവേദിത മൊഴി നൽകി. മൂത്ത മകളെ കുളിപ്പിക്കാനെന്ന വ്യാജേന കുളിമുറിയിലേക്ക് കൊണ്ടുപോയ ശേഷം പകുതി വെള്ളം നിറച്ച തൊട്ടിയിൽ തല മുക്കിപ്പിടിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് മൊഴി. മൂത്ത മകളുടെ മരണം ഉറപ്പാക്കിയ ശേഷമാണ് ഇളയ കുട്ടിയെയും സമാനമായ രീതിയിൽ കൊലപ്പെടുത്തിയതെന്നും നിവേദിത പറഞ്ഞു. മോഡലിങ്ങിനും സ്വതന്ത്ര ജീവിതത്തിനും കുഞ്ഞുങ്ങൾ തടസ്സമാകുമെന്ന് കരുതിയാണ് […]
Read more

പെട്രോൾ പമ്പ് ജീവനക്കാരനെ ആക്രമിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ

തിരുവനന്തപുരം: കുറ്റിച്ചലിൽ പെട്രോൾ പമ്പ് ജീവനക്കാരനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ മൂന്ന് യുവാക്കളെ നെയ്യാർഡാം പൊലീസ് അറസ്റ്റ് ചെയ്തു. കുറ്റിച്ചൽ കുഴിയൻകോണം റസാഖ് മൻസിലിൽ അബ്ദുൽ റസാഖ് (21), കോട്ടൂർ കൊട്ടാരത്തനട വിശ്വകർമ ഭവനിൽ ആകാശ് (21), കുറ്റിച്ചൽ വലിയവിള ലക്ഷംവീട്ടിൽ അനീഷ് (19) എന്നിവരാണ് അറസ്റ്റിലായത്. പെട്രോൾ പമ്പ് ജീവനക്കാരനായ അനിൽകുമാർ (52) ആണ് ആക്രമണത്തിനിരയായത്. കുറ്റിച്ചലിലെ പമ്പിൽ ബൈക്കിലെത്തിയ മൂന്ന് യുവാക്കൾ 30 രൂപയ്ക്ക് പെട്രോൾ ആവശ്യപ്പെട്ടതിനെ തുടർന്നാണ് തർക്കമുണ്ടായത്. പമ്പിൽ പെട്രോൾ നൽകുന്ന […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix