Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: social post

മൂന്ന് സെഞ്ചുറി; രണ്ടാം ഏകദിനത്തില്‍ 400 കടന്ന് വെസ്റ്റ് ഇന്‍ഡീസ്

ഗുവാഹത്തി: ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിൽ വെസ്റ്റ് ഇൻഡീസിന് കൂറ്റൻ സ്കോർ. അമീർ ജാംഗോ (114), ജോൺ കാംപെൽ (101), ഷായ് ഹോപ്പ് (104) എന്നിവരുടെ സെഞ്ചുറികളുടെ കരുത്തിൽ വെസ്റ്റ് ഇൻഡീസ് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 405 റൺസെടുത്തു. ഇതോടെ ഇന്ത്യക്ക് 406 റൺസിന്റെ വിജയലക്ഷ്യം. ഏകദിന ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായാണ് വെസ്റ്റ് ഇൻഡീസ് 400 റൺസ് പിന്നിടുന്നത്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ നിലവിൽ 1-0ന് മുന്നിലാണ്. തുടക്കത്തിൽ തന്നെ വെസ്റ്റ് ഇൻഡീസിന് കീസി കാർട്ടിയുടെ (9) […]
Read more

പാലക്കാട് കുട്ടികളുടെ മരണം; അമ്മയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തും; കുറ്റസമ്മതം നടത്തിയെന്ന് പൊലീസ്

പാലക്കാട്: കൊഴിഞ്ഞാമ്പാറയിൽ സഹോദരങ്ങളായ കുട്ടികളെ വെള്ളത്തൊട്ടിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അമ്മ നിവേദ്യയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തുമെന്ന് പൊലീസ്. കുട്ടികളെ കൊലപ്പെടുത്തിയതായി നിവേദ്യ സമ്മതിച്ചെന്നാണ് പൊലീസ് പറയുന്നത്. കുട്ടികൾ കാരണം സ്വതന്ത്രമായി ജീവിക്കാൻ കഴിയുന്നില്ലെന്നും കൂടുതൽ പഠിക്കാനും മോഡലിങ്ങിലേക്ക് പോകാനും ആഗ്രഹമുണ്ടായിരുന്നെന്നും പ്രതി മൊഴി നൽകിയതായി പൊലീസ് വ്യക്തമാക്കി. കുട്ടികൾ ഇതിന് തടസ്സമായതിനാലാണ് കൊലപ്പെടുത്തിയതെന്നും നിവേദ്യ പറഞ്ഞതായി പൊലീസ് അറിയിച്ചു. കുട്ടികളെ കൊലപ്പെടുത്തിയതാകാമെന്ന സംശയം അയൽവാസികളും ബന്ധുക്കളും നേരത്തെ ഉന്നയിച്ചിരുന്നുവെന്നും പൊലീസ് പറഞ്ഞു. കുട്ടികളെ നിവേദ്യ വേണ്ടത്ര […]
Read more

യുഡിഎഫ് തരംഗത്തിലും തൃശൂർ ജില്ല പിടിച്ചുനിന്നെന്ന് സിപിഐഎം; വിശാല ജില്ലാ കമ്മിറ്റിയിൽ വിമർശനങ്ങളും വിലയിരുത്തലുകളും

തൃശൂർ: യുഡിഎഫ് തരംഗത്തിനിടയിലും തൃശൂർ ജില്ലയിൽ സിപിഐഎമ്മിന് പിടിച്ചുനിൽക്കാനായെന്ന് വിശാല ജില്ലാ കമ്മിറ്റി യോഗത്തിലെ പൊതുചർച്ചയിൽ പ്രതിനിധികൾ. മത്സരിച്ച ഏഴ് സീറ്റുകളിൽ ആറ് സീറ്റുകളിലും സിപിഐഎമ്മിന് വിജയിക്കാനായെന്ന് പ്രതിനിധികൾ ചൂണ്ടിക്കാട്ടി. ജില്ലയിൽ എൽഡിഎഫിനുണ്ടായ വോട്ടുചോർച്ച യുഡിഎഫ് തരംഗത്തിന്റെ ഭാഗമാണെന്നും യോഗത്തിൽ വിലയിരുത്തലുണ്ടായി. ഇരിങ്ങാലക്കുടയിലെ പരാജയം പാർട്ടിക്ക് തിരിച്ചടിയായെന്നും ചില പ്രതിനിധികൾ അഭിപ്രായപ്പെട്ടു. മണലൂരിൽ വിജയിച്ചെങ്കിലും വോട്ട് കുറഞ്ഞത് വിശദമായി പരിശോധിക്കണമെന്ന ആവശ്യവും പൊതുചർച്ചയിൽ ഉയർന്നു. ബിജെപിയുടെ മുന്നേറ്റം തടയുന്നതിനുള്ള നടപടികൾ ശക്തമാക്കണമെന്നും പ്രതിനിധികൾ ആവശ്യപ്പെട്ടു. ജനങ്ങളിൽ നിന്ന് […]
Read more

പോഷകാഹാര ബോധവൽക്കരണം ശക്തമാക്കി കുടുംബശ്രീ; പദ്ധതിയുടെ ഭാഗമായി വിപുലമായ പ്രവര്‍ത്തന പരിപാടികള്‍

തിരുവനന്തപുരം: ദേശീയ പോഷകാഹാര ബോധവൽക്കരണത്തിന്റെ ഭാഗമായി സംസ്ഥാനത്ത് കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള വിവിധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. അയൽക്കൂട്ടം, എ.ഡി.എസ്, സി.ഡി.എസ് തലങ്ങളിലാണ് ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുന്നത്. കുഞ്ഞുങ്ങൾ, കൗമാരക്കാർ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ എന്നിവരിൽ പോഷകാഹാരത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയാണ് ലക്ഷ്യം. പ്രാദേശികമായി ലഭിക്കുന്ന പോഷക ഭക്ഷ്യവസ്തുക്കളും ചെറുധാന്യങ്ങളും ഉപയോഗിച്ചുള്ള പാചകമത്സരങ്ങൾ, ഭക്ഷ്യവിഭവങ്ങളുടെ പ്രദർശനം, പരമ്പരാഗത ഭക്ഷ്യമേളകൾ തുടങ്ങിയ പരിപാടികൾ വിവിധ ജില്ലകളിൽ ആരംഭിച്ചു. കേന്ദ്ര വനിതാ ശിശുവികസന മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ഒക്ടോബർ എട്ട് വരെ നടക്കുന്ന ഒമ്പതാമത് […]
Read more

വിഴിഞ്ഞം-നാവായിക്കുളം ഔട്ടർ റിങ് റോഡിന് പാരിസ്ഥിതിക അനുമതി; പദ്ധതി യാഥാർഥ്യത്തിലേക്ക്

തിരുവനന്തപുരം: വിഴിഞ്ഞം-നാവായിക്കുളം ഔട്ടർ റിങ് റോഡ് പദ്ധതിക്ക് പാരിസ്ഥിതിക അനുമതി. കേന്ദ്ര പരിസ്ഥിതി മന്ത്രാലയമാണ് പദ്ധതിക്ക് അനുമതി നൽകിയത്. ഇതോടെ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖവുമായി ബന്ധപ്പെട്ട പ്രധാന പദ്ധതികളിലൊന്നിന്റെ മുന്നിലുള്ള പ്രധാന തടസങ്ങൾ നീങ്ങി. 62.70 കിലോമീറ്റർ ദൈർഘ്യത്തിലാണ് ഔട്ടർ റിങ് റോഡ് നിർമിക്കുന്നത്. 8,398.46 കോടി രൂപയാണ് പദ്ധതിയുടെ പ്രതീക്ഷിക്കുന്ന ചെലവ്. റോഡ് നിർമാണത്തിനായി 314.05 ഹെക്ടർ ഭൂമി ഏറ്റെടുക്കും. ഇതിൽ 94 ശതമാനവും സ്വകാര്യ ഭൂമിയാണ്. പദ്ധതിയുടെ ഭാഗമായി നദികൾ, തണ്ണീർത്തടങ്ങൾ എന്നിവ നികത്തുകയോ […]
Read more

ഇന്ത്യക്കെതിരായ മത്സരത്തിന് മുമ്പ് ബ്രസീലിന് തിരിച്ചടി; റാഫിന്യ കളിക്കില്ല

കൊൽക്കത്ത: ഇന്ത്യക്കെതിരായ ചരിത്രപരമായ ആദ്യ സീനിയർ അന്താരാഷ്ട്ര സൗഹൃദ മത്സരത്തിന് മുന്നോടിയായി ബ്രസീലിന് തിരിച്ചടി. ബാഴ്‌സലോണയുടെ സ്റ്റാർ ഫോർവേഡ് റാഫിന്യ ഇന്ത്യക്കെതിരായ മത്സരത്തിൽ കളിക്കില്ല. ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിനിടെ തുടയ്ക്ക് പരിക്കേറ്റതിനെ തുടർന്നാണ് താരത്തെ ബ്രസീൽ ടീമിൽ നിന്ന് ഒഴിവാക്കിയത്. ഓസ്‌ട്രേലിയക്കെതിരായ രണ്ടാം മത്സരത്തിന്റെ ആദ്യ പകുതിയിലാണ് റാഫിന്യക്ക് പരിക്കേറ്റത്. മത്സരത്തിൽ പെനാൽറ്റിയിലൂടെ ഗോൾ നേടിയ താരം മുൻകരുതലിന്റെ ഭാഗമായി രണ്ടാം പകുതിയിൽ കളിച്ചിരുന്നില്ല. തുടർന്നുള്ള പരിശോധനയിൽ വലത് തുടയുടെ പിൻഭാഗത്ത് നേരിയ പേശിവീക്കമുണ്ടെന്ന് ബ്രസീലിയൻ ഫുട്ബോൾ കോൺഫെഡറേഷൻ […]
Read more

ഗുജറാത്തിൽനിന്ന് അനധികൃതമായി യുഎസിലേക്ക് കടക്കാൻ ശ്രമം

ഗാന്ധിനഗർ: അനധികൃത മാർഗത്തിലൂടെ അമേരിക്കയിലേക്ക് പോകാൻ ശ്രമിച്ച മൂന്ന് ഗുജറാത്ത് സ്വദേശികളെ എത്യോപ്യയിൽ കാണാതായതായി പരാതി. മെഹ്സാന സ്വദേശിയായ മംമ്ത ഛാവ്ഡ (30), ബന്ധുക്കളായ ഋത്വിക് ജൻസാരി (23), മയൂരി സൊളാങ്കി (27) എന്നിവരെയാണ് കാണാതായത്. ഇവരെ വിട്ടയക്കാൻ ഒരു കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടതായി കുടുംബം പൊലീസിനെ അറിയിച്ചു. അമേരിക്കയിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത ഗുജറാത്തിലെ ഏജന്റുമാർ വഴിയാണ് മൂവരും യാത്ര തിരിച്ചത്. ഒരാൾക്ക് 70 ലക്ഷം രൂപ വീതം നൽകിയെന്നാണ് കുടുംബം പറയുന്നത്. സെപ്റ്റംബർ 20ന് […]
Read more

ഇന്ത്യ സഖ്യകക്ഷികൾ ദേശീയതലത്തിൽ പരസ്പരം പോരടിക്കരുത്; രാഹുൽ ഗാന്ധി

ന്യൂഡൽഹി: ദേശീയതലത്തിൽ ഇന്ത്യ സഖ്യത്തിലെ കക്ഷികൾ പരസ്പരം ഏറ്റുമുട്ടരുതെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവും കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധി. സഖ്യത്തിലെ കക്ഷികൾ തമ്മിലുള്ള പരസ്യമായ അഭിപ്രായവ്യത്യാസങ്ങൾ ബി.ജെ.പി. രാഷ്ട്രീയമായി ഉപയോഗിക്കുമെന്നും രാഹുൽ പറഞ്ഞു. സംസ്ഥാനതലത്തിൽ ഇന്ത്യ സഖ്യത്തിലെ കക്ഷികൾക്കിടയിൽ അഭിപ്രായവ്യത്യാസങ്ങൾ സ്വാഭാവികമാണെന്നും എന്നാൽ അവ ദേശീയതലത്തിൽ പ്രതിഫലിക്കരുതെന്നും രാഹുൽ വ്യക്തമാക്കി. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം ചർച്ച ചെയ്യാൻ ചേർന്ന ഇന്ത്യ സഖ്യ യോഗത്തിലാണ് രാഹുലിന്റെ പരാമർശം. ‘എനിക്ക് ഈഗോ ഇല്ല’; ബേബിയുടെ നിർദേശത്തെ […]
Read more

മുഖ്യമന്ത്രിയുടെ പതിവ് വാർത്താസമ്മേളനം ഇന്ന് ഉണ്ടായേക്കില്ല; മാധ്യമങ്ങൾക്ക് അറിയിപ്പ് ലഭിച്ചില്ല

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശന്റെ പതിവ് വാർത്താസമ്മേളനം ഇന്ന് ഉണ്ടായേക്കില്ലെന്ന് സൂചന. വാർത്താസമ്മേളനം സംബന്ധിച്ച് മാധ്യമപ്രവർത്തകർക്ക് ഇതുവരെ അറിയിപ്പ് ലഭിച്ചിട്ടില്ല. സാധാരണ രാവിലെ ഒൻപത് മണിയോടെയാണ് വാർത്താസമ്മേളനം നടത്താറുള്ളത്. എന്നാൽ ഇന്ന് വൈകിട്ട് നടത്താനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. വൈകിട്ട് അഞ്ചരയ്ക്ക് ശേഷം മുഖ്യമന്ത്രിക്ക് മൂന്ന് പരിപാടികളാണ് നിശ്ചയിച്ചിട്ടുള്ളത്. വാർത്താസമ്മേളനം സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് പിആർഡിയാണ് മാധ്യമപ്രവർത്തകർക്ക് നൽകേണ്ടത്. എന്നാൽ ഇതുവരെ അറിയിപ്പ് ലഭിച്ചിട്ടില്ല. ഇന്ന് വാർത്താസമ്മേളനം നടന്നില്ലെങ്കിൽ നാളെ നടത്താൻ സാധ്യതയുണ്ടെന്നാണ് വിവരം. നാളെയും നടത്താത്ത […]
Read more

ഗാന്ധിജയന്തി തിരക്ക്; ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്കും കണ്ണൂരിലേക്കും സ്പെഷ്യൽ ട്രെയിൻ

ബെം​ഗളൂരു: ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് രണ്ട് സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ച് റെയിൽവേ. തിരുവനന്തപുരത്തേക്കും കണ്ണൂരിലേക്കുമാണ് പ്രത്യേക സർവീസുകൾ. ഗാന്ധിജയന്തിയും ശനി, ഞായർ ദിവസങ്ങളിലെ അധിക യാത്രാത്തിരക്കും കണക്കിലെടുത്താണ് സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ചത്. എസ്.എം.വി.ബി–തിരുവനന്തപുരം എക്സ്പ്രസ് (06585) നാളെ വൈകിട്ട് 4.50ന് ബെംഗളൂരുവിൽ നിന്ന് പുറപ്പെടും. എസ്.എം.വി.ബി–കണ്ണൂർ സ്പെഷ്യൽ (06595) നാളെ രാത്രി 9.45നാണ് സർവീസ് നടത്തുക. തിരുവനന്തപുരം–ബെംഗളൂരു മടക്കയാത്ര ശനിയാഴ്ച ഉച്ചയ്ക്ക് 12.40ന് പുറപ്പെടും. പാലക്കാട്, കോട്ടയം വഴിയാണ് സർവീസ്. കണ്ണൂർ–ബെംഗളൂരു സ്പെഷ്യൽ ട്രെയിനിന്റെ മടക്കയാത്ര വെള്ളിയാഴ്ച […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix