Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: social post

വെള്ളാപ്പള്ളി നടേശനെതിരെ പി ജയരാജന്റെ വിമർശനം

കൊച്ചി: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ കടുത്ത വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി ജയരാജൻ. മുൻ എസ്എൻഡിപി ജനറൽ സെക്രട്ടറി സി. കേശവനിൽ നിന്ന് ഇപ്പോഴത്തെ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനിലേക്കുള്ള ദൂരം എത്രയാണെന്ന് പി ജയരാജൻ ചോദിച്ചു. മുൻപ് വെള്ളാപ്പള്ളി നടേശൻ ‘നായാടി മുതൽ നമ്പൂതിരി വരെ’ എന്ന് പറഞ്ഞിരുന്നുവെന്നും ഇപ്പോൾ ‘നായാടി മുതൽ നസ്രാണി വരെ’ എന്നാണ് പറയുന്നതെന്നും ജയരാജൻ ചൂണ്ടിക്കാട്ടി. മുസ്ലീങ്ങളെ ബോധപൂർവം മാറ്റിനിർത്തുന്ന നിലപാടാണ് ഇതെന്നും […]
Read more

യുഎസ് നാവികസേനയ്ക്കായി സ്റ്റെൽത്ത് പോർവിമാനങ്ങൾ നിർമിക്കാൻ ബോയിങ്ങിന് 20 ബില്യൺ ഡോളർ കരാർ

വാഷിങ്ടൺ: പസിഫിക് സമുദ്രത്തിൽ ചൈന ഉയർത്തുന്ന വെല്ലുവിളികൾ നേരിടാൻ അമേരിക്കൻ നാവികസേനയ്ക്കായി പുതിയ സ്റ്റെൽത്ത് പോർവിമാനങ്ങൾ വരുന്നു. 20 ബില്യൺ ഡോളറിന്റെ ഈ വമ്പൻ നിർമാണ കരാർ പ്രമുഖ കമ്പനിയായ ബോയിങ് സ്വന്തമാക്കി. നോർത്ത്‌റോപ്പ് ഗ്രുമ്മനെ പിന്തള്ളിയാണ് ബോയിങ് കരാർ സ്വന്തമാക്കിയത്. പ്രാഥമിക പരീക്ഷണ വിമാനങ്ങൾ നിർമിക്കുന്നതിനായി ഏകദേശം 20 ബില്യൺ ഡോളറിന്റെ കരാറാണ് കമ്പനിക്ക് ലഭിച്ചത്. ഭാവിയിൽ ഉൽപ്പാദനം വർധിക്കുകയും വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഓർഡറുകൾ ലഭിക്കുകയും ചെയ്താൽ പദ്ധതിയുടെ ആകെ മൂല്യം ഉയർന്നേക്കും. അമേരിക്കൻ […]
Read more

പഞ്ചാബ് സർവകലാശാല സംഘർഷം; ഡൽഹിയിലെത്തിയ വിദ്യാർഥികളെ കേരള ഹൗസിൽ നിന്ന് ഇറക്കിവിട്ടെന്ന് പരാതി

ന്യൂഡൽഹി: പഞ്ചാബ് ലൗലി പ്രൊഫഷണൽ സർവകലാശാലയിലെ സംഘർഷത്തിന് പിന്നാലെ ഡൽഹിയിലെത്തിയ വിദ്യാർഥികൾക്ക് കേരള ഹൗസിൽ താമസസൗകര്യം നിഷേധിച്ചതായി പരാതി. നാട്ടിലേക്ക് മടങ്ങാൻ സഹായം തേടിയ തങ്ങളെ അധികൃതർ ഓഫീസിൽ നിന്ന് ഇറക്കിവിട്ടെന്നാണ് വിദ്യാർഥികളുടെ ആരോപണം. യാത്രാ ടിക്കറ്റ് നൽകാൻ കഴിയില്ലെങ്കിൽ സ്വന്തം ചെലവിൽ ടിക്കറ്റ് എടുക്കുന്നതുവരെ താമസസൗകര്യം അനുവദിക്കണമെന്ന ആവശ്യവും അധികൃതർ അംഗീകരിച്ചില്ലെന്ന് വിദ്യാർഥികൾ പറയുന്നു. നാട്ടിലേക്ക് എത്തിക്കാൻ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശനും മന്ത്രി റോജി എം. ജോണും ഉറപ്പ് നൽകിയിരുന്നെന്നും എന്നാൽ […]
Read more

ഓപ്പറേഷൻ തൂഫാൻ; സംസ്ഥാനത്ത് ഇതുവരെ 12,716 പേർ അറസ്റ്റിൽ

തിരുവനന്തപുരം: ലഹരിവ്യാപനത്തിനെതിരെ കേരള പൊലീസ് നടത്തുന്ന ‘ഓപ്പറേഷൻ തൂഫാൻ’ ഡ്രൈവിന്റെ ഭാഗമായി സംസ്ഥാനത്ത് ഇതുവരെ 12,716 പേർ അറസ്റ്റിൽ. വിവിധയിടങ്ങളിലായി നടത്തിയ വ്യാപക പരിശോധനകളിലൂടെയാണ് ഇത്രയും പേരെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം 33 കേസുകളിലായി 43 പേർ കൂടി അറസ്റ്റിലായതോടെ ഓപ്പറേഷന്റെ ഭാഗമായി രജിസ്റ്റർ ചെയ്ത ആകെ കേസുകളുടെ എണ്ണം 11,790 ആയി. പരിശോധനകളിൽ വൻതോതിൽ ലഹരിവസ്തുക്കളും പിടിച്ചെടുത്തു. ഇതുവരെ 24,480.936 ഗ്രാം എംഡിഎംഎയും 1,590.302 കിലോഗ്രാം കഞ്ചാവുമാണ് പൊലീസ് പിടിച്ചെടുത്തത്. കഴിഞ്ഞ ദിവസത്തെ പരിശോധനയിൽ […]
Read more

കൊച്ചിയില്‍ പുതിയ രണ്ട് കഫേകളുമായി തേര്‍ഡ് വേവ് കോഫി

കൊച്ചി: രാജ്യത്ത് അതിവേഗം വളരുന്ന പ്രമുഖ കോഫി, ഫുഡ് ക്യുഎസ്ആര്‍ ബ്രാന്‍ഡായ തേര്‍ഡ് വേവ് കോഫി കൊച്ചിയില്‍ പുതിയ രണ്ട് കഫേകള്‍ തുറന്നു. പനമ്പിള്ളി നഗര്‍, ചിറ്റേത്തുകരയിലുള്ള നോവല്‍ ഫോക്കസ് എന്നിവിടങ്ങളിലാണ് പുതിയ കഫേകള്‍ ആരംഭിച്ചത്. വിശാഖപട്ടണം, ജലന്ധര്‍, ലഖ്നൗ, ലുധിയാന എന്നീ നഗരങ്ങളിലെ വിപുലീകരണത്തിന് ശേഷമാണ് കമ്പനി ഇപ്പോള്‍ കൊച്ചിയിലേക്ക് എത്തുന്നത്. രാജ്യത്തുടനീളം വളര്‍ന്നുവരുന്ന പുതിയ വിപണികളില്‍ കമ്പനിയുടെ സാന്നിധ്യം കൂടുതല്‍ ശക്തമാക്കുന്നതിന്‍റെ ഭാഗമാണിത്. കൊച്ചിയിലെ വ്യത്യസ്തമായ കഫേ സംസ്കാരം, വാണിജ്യ പശ്ചാത്തലം, വൈവിധ്യമാര്‍ന്ന ഉപഭോക്തൃ […]
Read more

കോതമംഗലത്ത് കാട്ടാന ആക്രമണം; വയോധികന് ഗുരുതര പരിക്ക്

എറണാകുളം: കോതമംഗലത്ത് കാട്ടാന ആക്രമണത്തിൽ 91കാരന് ഗുരുതര പരിക്ക്. തട്ടേക്കാട് സ്വദേശി ശങ്കരനാണ് പരിക്കേറ്റത്. വീടിന് പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് കാട്ടാനയുടെ മുന്നിൽപ്പെട്ടത്. ശങ്കരന്റെ വീടുൾപ്പെടെ ആറ് വീടുകളാണ് വനത്തോട് ചേർന്ന് സ്ഥിതി ചെയ്യുന്നത്. രാവിലെ വീടുകൾക്ക് മുന്നിൽ കാട്ടാന എത്തിയതോടെ നാട്ടുകാർ ഭയന്ന് ബഹളം വെച്ചിരുന്നു. ശബ്ദം കേട്ട് വീടിനുള്ളിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയ ശങ്കരൻ ആനയുടെ മുന്നിൽപ്പെടുകയായിരുന്നു. ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും കാട്ടാന ആക്രമിച്ചു. ആക്രമണത്തിൽ കൈക്കും കാലിനും ഗുരുതരമായി പരിക്കേറ്റ ശങ്കരനെ വിദഗ്ധ ചികിത്സയ്ക്കായി […]
Read more

കുവൈത്തിൽ വൻ ലഹരിമരുന്ന് വേട്ട; 12 പേർ അറസ്റ്റിൽ

കുവൈത്ത് സിറ്റി: കുവൈത്തിൽ ലഹരിമരുന്ന് കടത്തും വിൽപ്പനയും ഉപയോഗവും തടയുന്നതിനായി നടത്തിയ പരിശോധനയിൽ 12 പേർ അറസ്റ്റിൽ. എട്ട് വ്യത്യസ്ത കേസുകളിലായാണ് ജനറൽ ഡയറക്ടറേറ്റ് ഫോർ ഡ്രഗ് കൺട്രോൾ ഇവരെ അറസ്റ്റ് ചെയ്തത്. പ്രതികളിൽ നിന്ന് 2,565 ലിറിക്ക ഗുളികകൾ, 1.7 കിലോഗ്രാം ഹാഷിഷ്, 850 ഗ്രാം ക്രിസ്റ്റൽ മെത്ത്, 100 ഗ്രാം ഹാഷിഷ് ഓയിൽ, 100 സൈക്കോട്രോപിക് ഗുളികകൾ എന്നിവ പിടിച്ചെടുത്തു. ഇതിന് പുറമെ രാസലായനി പുരട്ടിയ 40 ഷീറ്റുകൾ, 83 കുപ്പി പ്രാദേശികമായി നിർമ്മിച്ച […]
Read more

പാലരുവി എക്സ്പ്രസിൽ മദ്യപിച്ച് ബഹളം; യാത്രക്കാരൻ റെയിൽവേ പൊലീസ് കസ്റ്റഡിയിൽ

കോട്ടയം: പാലരുവി എക്സ്പ്രസിൽ മദ്യപിച്ച് ബഹളം വെച്ച യാത്രക്കാരനെ റെയിൽവേ പൊലീസ് പിടികൂടി. കോട്ടയം റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പാലരുവി എക്സ്പ്രസിന്റെ ജനറൽ കോച്ചിലായിരുന്നു സംഭവം. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള യാത്രക്കാർ നിറഞ്ഞ ബോഗിയിൽ കയറിയ ഇയാൾ കൈവശമുണ്ടായിരുന്ന മദ്യക്കുപ്പിയിൽ നിന്ന് പരസ്യമായി മദ്യപിക്കുകയും മറ്റ് യാത്രക്കാരോട് മോശമായി പെരുമാറി ബഹളമുണ്ടാക്കുകയും ചെയ്തെന്നാണ് ആരോപണം. ഇയാൾ നിലവിൽ കോട്ടയം റെയിൽവേ പൊലീസിന്റെ കസ്റ്റഡിയിലാണ്. ജനറൽ കോച്ചുകളിലെ യാത്രക്കാരുടെ സുരക്ഷയും പരിശോധനാ സംവിധാനങ്ങളും സംബന്ധിച്ച് […]
Read more

എംഡിഎംഎ കേസിലെ മുഖ്യ സൂത്രധാരൻ പിടിയിൽ

തിരുവനന്തപുരം: ബൈപ്പാസ് ഭാഗത്ത് എംഡിഎംഎയുമായി യുവാക്കൾ പിടിയിലായ കേസിൽ പ്രധാന സൂത്രധാരനെന്ന് പൊലീസ് പറയുന്ന ആനയറ സ്വദേശി വിജയകുമാർ (41) അറസ്റ്റിൽ. വിഴിഞ്ഞം പൊലീസാണ് ഇയാളെ പിടികൂടിയത്. കേസിലെ ഒന്നാം പ്രതി മുജീബ് റഹ്മാനെ അറസ്റ്റ് ചെയ്തപ്പോൾ ലഭിച്ച മൊബൈൽ ഫോൺ രേഖകൾ പിന്തുടർന്നാണ് വിജയകുമാറിലേക്ക് പൊലീസ് എത്തിയത്. ബെംഗളൂരുവിൽ നിന്ന് ട്രെയിൻ മാർഗം നാഗർകോവിലിലെത്തിച്ച 49 ഗ്രാം എംഡിഎംഎ സ്കൂട്ടറിൽ കടത്തുന്നതിനിടെ രണ്ടാഴ്ച മുമ്പ് പയറുംമൂട് ഭാഗത്ത് ഡാൻസാഫ് സംഘം മുജീബ് റഹ്മാനെയും കൂട്ടാളി സഹദിനെയും […]
Read more

പകർച്ചപ്പനി പ്രതിരോധം കാര്യക്ഷമമല്ല; ഡി.എം.ഒമാരുടെ യോഗത്തിൽ വിമർശനവുമായി മന്ത്രി

തിരുവനന്തപുരം: പകർച്ചപ്പനി പ്രതിരോധ പ്രവർത്തനങ്ങളിലെ പോരായ്മകളിൽ അതൃപ്തിയറിയിച്ച് ആരോഗ്യമന്ത്രി കെ. മുരളീധരൻ. ജില്ലാ മെഡിക്കൽ ഓഫീസർമാരുടെ യോഗത്തിലാണ് ഫീൽഡ്തല പ്രവർത്തനങ്ങൾ കാര്യക്ഷമമല്ലെന്ന് മന്ത്രി വിമർശിച്ചത്. ഓരോ ജില്ലയിലെയും പ്രതിരോധ പ്രവർത്തനങ്ങൾ വിശദീകരിക്കാൻ മന്ത്രി ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് ഫീൽഡ്തല പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടക്കുന്നില്ലെന്ന് മന്ത്രി വിമർശിച്ചു. തിരുവനന്തപുരം ഡി.എം.ഒയുടെ വിശദീകരണം ഏറ്റവും ഒടുവിൽ കേട്ടാൽ മതിയെന്നും മന്ത്രി പറഞ്ഞു. ആരോഗ്യപ്രവർത്തകർ വീടുകളിലെത്തി പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും പകർച്ചപ്പനി വ്യാപനം നിസാരമായി കാണരുതെന്നും മന്ത്രി നിർദേശിച്ചു. പനി കേസുകളിൽ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix