കോട്ടയത്ത് നിർമ്മാണത്തിലിരുന്ന ചിപ്പ് ഫാക്ടറിക്ക് തീപിടിച്ചു
കോട്ടയം: കോട്ടയം പെരുവ കുന്നപ്പള്ളിയിൽ നിർമ്മാണത്തിലിരുന്ന ചിപ്പ് നിർമ്മാണ ഫാക്ടറിക്ക് തീപിടിച്ചു. തലയോലപറമ്പ് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ‘പിസിബി എക്സ്പ്രസ്’ എന്ന സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്. കമ്പ്യൂട്ടർ ചിപ്പുകളും മദർബോർഡുകളും നിർമ്മിക്കുന്നതിനായി സജ്ജമാക്കിക്കൊണ്ടിരുന്ന ഫാക്ടറിയിലാണ് തീപിടിത്തം. എസിയിൽ നിന്നാണ് തീ പടർന്നതെന്നാണ് പ്രാഥമിക നിഗമനം. വരുന്ന ഡിസംബറിൽ ഫാക്ടറി ഉദ്ഘാടനം ചെയ്യാനായിരുന്നു പദ്ധതിയിട്ടിരുന്നത്. തീപിടിത്ത വിവരം അറിഞ്ഞതിനെ തുടർന്ന് കടുത്തുരുത്തിയിൽ നിന്നുള്ള ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. തീപിടിത്തത്തിൽ എത്രത്തോളം നാശനഷ്ടമുണ്ടായെന്നത് സംബന്ധിച്ച വിവരങ്ങൾ ലഭ്യമായിട്ടില്ല.
Read more