Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: social post

ഇന്ന് കാലാവധി തീരുന്ന സിറപ്പ് കുഞ്ഞിന് നൽകി; തൃക്കടവൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിനെതിരെ പരാതി

​കൊല്ലം: കൊല്ലത്ത് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ കാലാവധി അവസാനിക്കുന്ന മരുന്ന് വിതരണം ചെയ്തതായി പരാതി. തൃക്കടവൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിനെതിരെയാണ് പരാതി ഉയർന്നത്. ഇന്ന് കാലാവധി അവസാനിക്കുന്ന സിറപ്പാണ് രണ്ടര മാസം പ്രായമായ കുഞ്ഞിന് വാക്സിൻ നൽകിയതിന് പിന്നാലെ നൽകിയത്. കുഞ്ഞിന്റെ പിതാവ് മരുന്നിന്റെ കാലാവധി ശ്രദ്ധയിൽപ്പെടുത്തിയതോടെ സിറപ്പ് മാറ്റി നൽകി. കാലാവധി ഇന്ന് അവസാനിക്കുന്ന മരുന്ന് കുഞ്ഞിന് നൽകിയതിൽ വീഴ്ചയുണ്ടായതായി സാമൂഹികാരോഗ്യ കേന്ദ്രം അധികൃതരും സമ്മതിച്ചു. വിഷയം ശ്രദ്ധയിൽപ്പെട്ട ഉടൻ മരുന്ന് മാറ്റി നൽകിയെന്നും മറ്റാർക്കും ഈ മരുന്ന് […]
Read more

കൊല്ലം സുധിയുടെ കുടുംബത്തിന് നഷ്ടപരിഹാരം; 1.77 കോടി നൽകാൻ കോടതി ഉത്തരവ്

കോട്ടയം: സിനിമ-ടെലിവിഷൻ താരം കൊല്ലം സുധിയുടെ ആശ്രിതർക്ക് 1.77 കോടി രൂപ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവ്. കോട്ടയം എം.എ.സി.ടി കോടതിയാണ് ഇൻഷുറൻസ് കമ്പനി നഷ്ടപരിഹാര തുക നൽകണമെന്ന് ഉത്തരവിട്ടത്. കൊല്ലം സുധിയുടെ ഭാര്യ, അമ്മ, രണ്ട് മക്കൾ എന്നിവരാണ് നഷ്ടപരിഹാരത്തിന് അർഹരായവർ. കേസിൽ ദീർഘകാലമായി പരിശോധനകളും നിയമനടപടികളും നടന്നുവരികയായിരുന്നു. കോടതി ഉത്തരവിന്റെ വിശദാംശങ്ങൾ പുറത്തുവരാനുണ്ട്. 2023 ജൂൺ അഞ്ചിനാണ് തൃശൂർ കൈപ്പമംഗലത്തുണ്ടായ വാഹനാപകടത്തിൽ കൊല്ലം സുധി മരിച്ചത്. മൂന്ന് സഹപ്രവർത്തകർക്കൊപ്പം സഞ്ചരിച്ചിരുന്ന കാർ പിക്കപ്പ് ട്രക്കുമായി […]
Read more

ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം ശക്തമാക്കാൻ ഇൻഡ്യ സഖ്യം; ഒക്ടോബര്‍ 6ന് തെരഞ്ഞെടുപ്പ് കമ്മീഷനിലേക്ക് മാർച്ച്

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം ശക്തമാക്കാൻ INDIA സഖ്യം. 20 പ്രതിപക്ഷ പാർട്ടികൾ പങ്കെടുത്ത യോഗത്തിലാണ് വിവിധ പ്രതിഷേധ പരിപാടികൾക്ക് ആഹ്വാനം ചെയ്തത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയാണ് വാർത്താസമ്മേളനത്തിൽ പ്രതിഷേധ പരിപാടികൾ പ്രഖ്യാപിച്ചത്. ഒക്ടോബർ ആറിന് പ്രതിപക്ഷ എംപിമാരുടെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്തേക്ക് മാർച്ച് നടത്തുമെന്ന് INDIA സഖ്യം അറിയിച്ചു. ലോക്സഭയിലെയും രാജ്യസഭയിലെയും പ്രതിപക്ഷ എംപിമാർ മാർച്ചിൽ പങ്കെടുക്കും. ഗ്യാനേഷ് കുമാർ രാജിവെക്കുന്നതുവരെ പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. ഒക്ടോബർ […]
Read more

ഫ്ലൈ ദുബായ് വിമാനം സൗദിയിൽ അടിയന്തരമായി ഇറക്കി

ദുബായ്: ദുബായിൽ നിന്ന് ഇസ്രയേലിലെ ടെൽ അവീവിലേക്ക് പുറപ്പെട്ട ഫ്ലൈ ദുബായ് വിമാനം സാങ്കേതിക കാരണങ്ങളെ തുടർന്ന് സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. ബുധനാഴ്ച യാത്രാമധ്യേ ഉണ്ടായ അപ്രതീക്ഷിത സംഭവത്തെ തുടർന്നാണ് വിമാനം തബൂക്കിൽ ലാൻഡ് ചെയ്തതെന്ന് ഫ്ലൈ ദുബായ് വക്താവ് ഔദ്യോഗിക പ്രസ്താവനയിലൂടെ സ്ഥിരീകരിച്ചു. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ബെൻ ഗുറിയൻ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് സർവീസ് നടത്തിയ എഫ് ഇസെഡ് 1073 വിമാനമാണ് തബൂക്ക് വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറക്കിയത്. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരും […]
Read more

നീറ്റ് പി.ജി ഫലത്തിൽ വ്യാപക പരാതി; മാർക്കിലെ വലിയ വ്യത്യാസത്തിൽ ആശങ്ക

ന്യൂഡൽഹി: നീറ്റ് പി.ജി പരീക്ഷയുടെ മൂല്യനിർണയത്തിൽ വ്യാപക പരാതിയുമായി വിദ്യാർഥികൾ. പ്രതീക്ഷിച്ചതിലും വലിയ മാർക്ക് വ്യത്യാസം ഉണ്ടായെന്നും പലർക്കും പ്രതീക്ഷിച്ച സ്കോർ ലഭിച്ചില്ലെന്നുമാണ് പരാതി. പരീക്ഷയുടെ സുരക്ഷയും മൂല്യനിർണയ നടപടികളും സംബന്ധിച്ച് ആശങ്ക പ്രകടിപ്പിച്ച് ഡോക്ടർമാരുടെ സംഘടനകളും രംഗത്തെത്തി. വിഷയത്തിൽ ഇടപെടൽ തേടി സുപ്രീംകോടതിയെ സമീപിക്കാനാണ് വിദ്യാർഥികളുടെ തീരുമാനം. ഈ മാസം 24നാണ് നീറ്റ് പി.ജി പരീക്ഷയുടെ ഫലം പുറത്തുവന്നത്. നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസിനാണ് (NBEMS) പരീക്ഷ നടത്തിപ്പിന്റെ ചുമതല. ഏകദേശം […]
Read more

മുഖ്യമന്ത്രിയെ അധിക്ഷേപിച്ചെന്ന് ആരോപണം; എൽഡിഎഫ് പ്രവർത്തകയ്ക്കെതിരെ പരാതി

കോട്ടയം: മുഖ്യമന്ത്രി വി.ഡി. സതീശനെ അധിക്ഷേപിച്ചെന്നാരോപിച്ച് എൽഡിഎഫ് പ്രവർത്തകയ്ക്കെതിരെ പരാതി. പായിപ്പാട് സ്വദേശി ലത രഘുവിനെതിരെയാണ് കോൺഗ്രസ് പായിപ്പാട് മണ്ഡലം കമ്മിറ്റി പൊലീസിൽ പരാതി നൽകിയത്. ഇന്നലെ ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ലത മാധ്യമങ്ങളിലൂടെ മുഖ്യമന്ത്രിയെ അപമാനിച്ചെന്നാണ് പരാതിയിലെ ആരോപണം. മുഖ്യമന്ത്രിക്കെതിരെ ലൈംഗിക അധിക്ഷേപം നടത്തിയെന്നും അദ്ദേഹത്തിന്റെ അമ്മയെ അധിക്ഷേപിച്ചെന്നും പരാതിയിൽ പറയുന്നു.
Read more

കനാലിലെ വെള്ളം തുറന്നുവിടാത്തത് ചോദ്യം ചെയ്ത വാർഡ് മെമ്പറെ ആക്രമിച്ച കേസ്; നാല് പേർക്ക് ഏഴ് വർഷം തടവ്

ആലപ്പുഴ: ചെന്നിത്തലയിൽ കനാലിലെ വെള്ളം തുറന്നുവിടാത്തത് ചോദ്യം ചെയ്ത വാർഡ് മെമ്പറെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ നാല് പ്രതികൾക്ക് ഏഴ് വർഷം വീതം കഠിനതടവ്. മാവേലിക്കര അഡീഷണൽ ജില്ലാ ആൻഡ് സെഷൻസ് കോടതി മൂന്ന് ജഡ്ജി പി.പി. പൂജയാണ് ശിക്ഷ വിധിച്ചത്. ഇരമത്തൂർ പരുവത്തറയിൽ മഞ്ഞ എന്ന രമണൻ (53), കുമരേത്ത് ജയചന്ദ്രൻ (42), തോപ്പിൽ രാജീവ് (39), കുട്ടനാട് വെളിയനാട് സ്വദേശി ഷിന്റോ ബാബു (42) എന്നിവരാണ് ശിക്ഷിക്കപ്പെട്ടത്. ഓരോ പ്രതിയും 25,000 രൂപ വീതം പിഴയും […]
Read more

സഹോദരങ്ങളെ വെള്ളടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; കൊലപാതകമെന്ന് അമ്മയുടെ മൊഴി

പാലക്കാട്: കൊഴിഞ്ഞാമ്പാറയിൽ സഹോദരങ്ങളായ രണ്ട് കുട്ടികളെ വെള്ളത്തൊട്ടിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. കുട്ടികളുടെ അമ്മ നിവേദ്യ കുറ്റം സമ്മതിച്ചതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു. എന്നാൽ കൊലപാതകത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. അഞ്ചുവയസ്സുകാരി ജെനിഫറും മൂന്നുവയസ്സുകാരൻ റോബിനുമാണ് മരിച്ചത്. വീടിന് മുന്നിലെ കുളിമുറിയോട് ചേർന്ന സിമന്റ് ടാങ്കിലാണ് ഇന്നലെ ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടികളുടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം പൊലീസ് നിവേദ്യയെ വിശദമായി ചോദ്യം ചെയ്യുകയായിരുന്നു. ഇതിനിടെയാണ് കുറ്റസമ്മതം നടത്തിയതെന്നാണ് വിവരം. […]
Read more

കോട്ടയത്ത് കുടുംബത്തിലെ മൂന്ന് പേരെ കാണാതായി

കോട്ടയം: പനച്ചിക്കാട് താമസിക്കുന്ന ഒരു കുടുംബത്തിലെ മൂന്ന് പേരെ കാണാതായതായി പരാതി. റെജി (62), ഭാര്യ സൂസമ്മ (58), മകൻ ജോമറ്റ് (30) എന്നിവരെയാണ് കാണാതായത്. KL-26-F-4374 നമ്പർ കാറിലാണ് ഇവർ പോയതെന്നാണ് വിവരം. കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ 0481-2560333 എന്ന നമ്പരിലോ 9497980326 എന്ന നമ്പരിലോ അറിയിക്കണമെന്ന് പൊലീസ് അഭ്യർഥിച്ചു.
Read more

വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ഏകദിനം; ടോസ് നേടി ഇന്ത്യ ഫീൽഡിങ് തെരഞ്ഞെടുത്തു

ഗുവാഹത്തി: വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ഫീൽഡിങ് തെരഞ്ഞെടുത്തു. കാര്യവട്ടത്ത് നടന്ന ആദ്യ മത്സരത്തിലെ ടീമിൽ ഒരു മാറ്റവുമായാണ് ഇന്ത്യ ഇറങ്ങുന്നത്. ഓൾറൗണ്ടർ നിതീഷ് കുമാർ റെഡ്ഡിക്ക് പകരം പേസർ ആഖിബ് നബി പ്ലേയിങ് ഇലവനിൽ ഇടം നേടി. ആദ്യ ഏകദിനത്തിൽ തോറ്റ വെസ്റ്റ് ഇൻഡീസ് മൂന്ന് മാറ്റങ്ങളോടെയാണ് രണ്ടാം മത്സരത്തിനിറങ്ങുന്നത്. ആദ്യ മത്സരത്തിൽ സെഞ്ചുറി നേടിയ ജസ്റ്റിൻ ഗ്രീവ്സ് പരിക്കിനെ തുടർന്ന് പുറത്തായി. ജ്യുവൽ ആൻഡ്ര്യു, മാത്യു ഫോർഡ്, […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix