സ്വാതന്ത്ര്യം പണയം വയ്ക്കില്ല, ആവശ്യമുള്ളപ്പോൾ സംസാരിക്കും: കൽപ്പറ്റ നാരായണൻ
തിരുവനന്തപുരം: കേരള സാഹിത്യ അക്കാദമി ചെയർമാൻ പദവിയുടെ പേരിൽ തന്റെ സ്വാതന്ത്ര്യം പണയം വയ്ക്കില്ലെന്ന് എഴുത്തുകാരൻ കൽപ്പറ്റ നാരായണൻ. ആവശ്യമുള്ള സമയങ്ങളിൽ അഭിപ്രായങ്ങൾ തുറന്നുപറയുമെന്നും അക്കാദമി പദവി ഉപയോഗിച്ച് തന്റെ രാഷ്ട്രീയ നിലപാടുകൾ ദുരുപയോഗം ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു. സാഹിത്യം പുതിയ തലമുറയിൽ നിന്ന് അകന്നുപോകുകയാണെന്ന ധാരണ തനിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ തലമുറയിൽ സാഹിത്യത്തോടുള്ള താൽപ്പര്യവും ഭാവുകത്വവും വളർത്തുകയാണ് അക്കാദമിയുടെ പ്രധാന ചുമതലകളിലൊന്നെന്നും കൽപ്പറ്റ നാരായണൻ പറഞ്ഞു. ആരെയും മാറ്റിനിർത്താതെ സാഹിത്യ അക്കാദമിയെ കൂടുതൽ ഉൾക്കൊള്ളുന്ന […]
Read more