Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: social post

ഇന്ത്യക്കെതിരായ മത്സരത്തിന് മുമ്പ് ബ്രസീലിന് തിരിച്ചടി; റാഫിന്യ കളിക്കില്ല

കൊൽക്കത്ത: ഇന്ത്യക്കെതിരായ ചരിത്രപരമായ ആദ്യ സീനിയർ അന്താരാഷ്ട്ര സൗഹൃദ മത്സരത്തിന് മുന്നോടിയായി ബ്രസീലിന് തിരിച്ചടി. ബാഴ്‌സലോണയുടെ സ്റ്റാർ ഫോർവേഡ് റാഫിന്യ ഇന്ത്യക്കെതിരായ മത്സരത്തിൽ കളിക്കില്ല. ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിനിടെ തുടയ്ക്ക് പരിക്കേറ്റതിനെ തുടർന്നാണ് താരത്തെ ബ്രസീൽ ടീമിൽ നിന്ന് ഒഴിവാക്കിയത്. ഓസ്‌ട്രേലിയക്കെതിരായ രണ്ടാം മത്സരത്തിന്റെ ആദ്യ പകുതിയിലാണ് റാഫിന്യക്ക് പരിക്കേറ്റത്. മത്സരത്തിൽ പെനാൽറ്റിയിലൂടെ ഗോൾ നേടിയ താരം മുൻകരുതലിന്റെ ഭാഗമായി രണ്ടാം പകുതിയിൽ കളിച്ചിരുന്നില്ല. തുടർന്നുള്ള പരിശോധനയിൽ വലത് തുടയുടെ പിൻഭാഗത്ത് നേരിയ പേശിവീക്കമുണ്ടെന്ന് ബ്രസീലിയൻ ഫുട്ബോൾ കോൺഫെഡറേഷൻ […]
Read more

ഗുജറാത്തിൽനിന്ന് അനധികൃതമായി യുഎസിലേക്ക് കടക്കാൻ ശ്രമം

ഗാന്ധിനഗർ: അനധികൃത മാർഗത്തിലൂടെ അമേരിക്കയിലേക്ക് പോകാൻ ശ്രമിച്ച മൂന്ന് ഗുജറാത്ത് സ്വദേശികളെ എത്യോപ്യയിൽ കാണാതായതായി പരാതി. മെഹ്സാന സ്വദേശിയായ മംമ്ത ഛാവ്ഡ (30), ബന്ധുക്കളായ ഋത്വിക് ജൻസാരി (23), മയൂരി സൊളാങ്കി (27) എന്നിവരെയാണ് കാണാതായത്. ഇവരെ വിട്ടയക്കാൻ ഒരു കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടതായി കുടുംബം പൊലീസിനെ അറിയിച്ചു. അമേരിക്കയിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത ഗുജറാത്തിലെ ഏജന്റുമാർ വഴിയാണ് മൂവരും യാത്ര തിരിച്ചത്. ഒരാൾക്ക് 70 ലക്ഷം രൂപ വീതം നൽകിയെന്നാണ് കുടുംബം പറയുന്നത്. സെപ്റ്റംബർ 20ന് […]
Read more

ഇന്ത്യ സഖ്യകക്ഷികൾ ദേശീയതലത്തിൽ പരസ്പരം പോരടിക്കരുത്; രാഹുൽ ഗാന്ധി

ന്യൂഡൽഹി: ദേശീയതലത്തിൽ ഇന്ത്യ സഖ്യത്തിലെ കക്ഷികൾ പരസ്പരം ഏറ്റുമുട്ടരുതെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവും കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധി. സഖ്യത്തിലെ കക്ഷികൾ തമ്മിലുള്ള പരസ്യമായ അഭിപ്രായവ്യത്യാസങ്ങൾ ബി.ജെ.പി. രാഷ്ട്രീയമായി ഉപയോഗിക്കുമെന്നും രാഹുൽ പറഞ്ഞു. സംസ്ഥാനതലത്തിൽ ഇന്ത്യ സഖ്യത്തിലെ കക്ഷികൾക്കിടയിൽ അഭിപ്രായവ്യത്യാസങ്ങൾ സ്വാഭാവികമാണെന്നും എന്നാൽ അവ ദേശീയതലത്തിൽ പ്രതിഫലിക്കരുതെന്നും രാഹുൽ വ്യക്തമാക്കി. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം ചർച്ച ചെയ്യാൻ ചേർന്ന ഇന്ത്യ സഖ്യ യോഗത്തിലാണ് രാഹുലിന്റെ പരാമർശം. ‘എനിക്ക് ഈഗോ ഇല്ല’; ബേബിയുടെ നിർദേശത്തെ […]
Read more

മുഖ്യമന്ത്രിയുടെ പതിവ് വാർത്താസമ്മേളനം ഇന്ന് ഉണ്ടായേക്കില്ല; മാധ്യമങ്ങൾക്ക് അറിയിപ്പ് ലഭിച്ചില്ല

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശന്റെ പതിവ് വാർത്താസമ്മേളനം ഇന്ന് ഉണ്ടായേക്കില്ലെന്ന് സൂചന. വാർത്താസമ്മേളനം സംബന്ധിച്ച് മാധ്യമപ്രവർത്തകർക്ക് ഇതുവരെ അറിയിപ്പ് ലഭിച്ചിട്ടില്ല. സാധാരണ രാവിലെ ഒൻപത് മണിയോടെയാണ് വാർത്താസമ്മേളനം നടത്താറുള്ളത്. എന്നാൽ ഇന്ന് വൈകിട്ട് നടത്താനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. വൈകിട്ട് അഞ്ചരയ്ക്ക് ശേഷം മുഖ്യമന്ത്രിക്ക് മൂന്ന് പരിപാടികളാണ് നിശ്ചയിച്ചിട്ടുള്ളത്. വാർത്താസമ്മേളനം സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് പിആർഡിയാണ് മാധ്യമപ്രവർത്തകർക്ക് നൽകേണ്ടത്. എന്നാൽ ഇതുവരെ അറിയിപ്പ് ലഭിച്ചിട്ടില്ല. ഇന്ന് വാർത്താസമ്മേളനം നടന്നില്ലെങ്കിൽ നാളെ നടത്താൻ സാധ്യതയുണ്ടെന്നാണ് വിവരം. നാളെയും നടത്താത്ത […]
Read more

ഗാന്ധിജയന്തി തിരക്ക്; ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്കും കണ്ണൂരിലേക്കും സ്പെഷ്യൽ ട്രെയിൻ

ബെം​ഗളൂരു: ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് രണ്ട് സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ച് റെയിൽവേ. തിരുവനന്തപുരത്തേക്കും കണ്ണൂരിലേക്കുമാണ് പ്രത്യേക സർവീസുകൾ. ഗാന്ധിജയന്തിയും ശനി, ഞായർ ദിവസങ്ങളിലെ അധിക യാത്രാത്തിരക്കും കണക്കിലെടുത്താണ് സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ചത്. എസ്.എം.വി.ബി–തിരുവനന്തപുരം എക്സ്പ്രസ് (06585) നാളെ വൈകിട്ട് 4.50ന് ബെംഗളൂരുവിൽ നിന്ന് പുറപ്പെടും. എസ്.എം.വി.ബി–കണ്ണൂർ സ്പെഷ്യൽ (06595) നാളെ രാത്രി 9.45നാണ് സർവീസ് നടത്തുക. തിരുവനന്തപുരം–ബെംഗളൂരു മടക്കയാത്ര ശനിയാഴ്ച ഉച്ചയ്ക്ക് 12.40ന് പുറപ്പെടും. പാലക്കാട്, കോട്ടയം വഴിയാണ് സർവീസ്. കണ്ണൂർ–ബെംഗളൂരു സ്പെഷ്യൽ ട്രെയിനിന്റെ മടക്കയാത്ര വെള്ളിയാഴ്ച […]
Read more

ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് സുവര്‍ണദിനം; മെഡല്‍ പട്ടികയില്‍ വമ്പന്‍ കുതിപ്പ്

നഗോയ (ജപ്പാൻ): ഏഷ്യൻ ഗെയിംസിന്റെ പതിനൊന്നാം ദിനത്തിൽ ഇന്ത്യയ്ക്ക് സ്വർണത്തിളക്കം. കോംപൗണ്ട് ആർച്ചറിയിലെ മൂന്ന് സ്വർണ മെഡലുകളും സ്വന്തമാക്കി ഇന്ത്യ ക്ലീൻ സ്വീപ്പ് പൂർത്തിയാക്കി. വനിതാ ടീം, മിക്സഡ് ടീം, പുരുഷ ടീം ഇനങ്ങളിലാണ് ഇന്ത്യ സ്വർണം നേടിയത്. വനിതകളുടെ കോംപൗണ്ട് ടീം ഫൈനലിൽ ചൈനയെ 238-234 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് ഇന്ത്യൻ സംഘം സ്വർണം സ്വന്തമാക്കിയത്. പിന്നാലെ കോംപൗണ്ട് മിക്സഡ് ടീം ഇനത്തിലും ഇന്ത്യ സ്വർണം നേടി. ഈ നേട്ടത്തോടെ 2028ലെ ലോസ് ഏയ്ഞ്ചൽസ് ഒളിമ്പിക്സിലേക്കുള്ള […]
Read more

ഫേസ്ബുക്ക് പോസ്റ്റുകൾക്കെതിരെ നടപടി; മലയാളി ഹർജിക്കാരനോട് നേരിട്ട് ഹാജരാകാൻ സുപ്രീംകോടതി

ന്യൂഡൽഹി: ഭാര്യയ്ക്ക് ജോലി ഉണ്ടായിരിക്കെ ഭർത്താവിൽ നിന്ന് ജീവനാംശം ആവശ്യപ്പെടാമോ എന്ന കേസിനിടെ ഫേസ്ബുക്കിലൂടെ ജഡ്ജിമാർക്കും ജുഡീഷ്യറിക്കുമെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്ന പരാതിയിൽ മലയാളിക്കെതിരെ കോടതിയലക്ഷ്യ നടപടി ആരംഭിച്ച് സുപ്രീംകോടതി. മലപ്പുറം സ്വദേശി ജയപ്രകാശ് ഇ.പിയും പത്തനംതിട്ട സ്വദേശിയായ ഭാര്യ ഷേണിയും തമ്മിലുള്ള വിവാഹമോചനക്കേസാണ് സുപ്രീംകോടതിയിലെത്തിയത്. തിരുവല്ല കുടുംബക്കോടതി ഭാര്യയ്ക്ക് ജീവനാംശം ആവശ്യപ്പെടാനാകില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ ഹൈക്കോടതി, ഭാര്യയുടെ ജോലി താൽക്കാലികമാണെന്ന് ചൂണ്ടിക്കാട്ടി ജീവനാംശത്തിന് അർഹതയുണ്ടെന്ന് വ്യക്തമാക്കുകയും തുക തീരുമാനിക്കാൻ കുടുംബക്കോടതിക്ക് നിർദേശം നൽകുകയും ചെയ്തു. […]
Read more

തിരുവനന്തപുരം ലുലുമാളിൽ ഇനി ‘സീറോ ഗ്രാവിറ്റി’ റൈഡ്; ഫൺടൂറയിൽ പ്രവർത്തനം തുടങ്ങി

തിരുവനന്തപുരം: സാഹസിക വിനോദ പ്രേമികൾക്ക് പുത്തൻ അനുഭവം സമ്മാനിച്ച് തിരുവനന്തപുരം ലുലുമാളിലെ ഫൺടൂറയിൽ അത്യാധുനിക ‘സീറോ ഗ്രാവിറ്റി’ റൈഡ് പ്രവർത്തനം ആരംഭിച്ചു. തെക്കൻ കേരളത്തിലെ ആദ്യ സീറോ ഗ്രാവിറ്റി റൈഡാണിത്. ചലച്ചിത്രതാരം സംഗീത് പ്രതാപ് റൈഡിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. നടൻ കൈലാഷും ചടങ്ങിൽ പങ്കെടുത്തു. ഗുരുത്വാകർഷണമില്ലാത്ത അവസ്ഥയ്ക്ക് സമാനമായ അനുഭവം നൽകുന്ന രീതിയിലാണ് സീറോ ഗ്രാവിറ്റി റൈഡ് ഒരുക്കിയിരിക്കുന്നത്. അത്യാധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ സജ്ജീകരിച്ചിരിക്കുന്ന റൈഡ് സന്ദർശകർക്ക് വ്യത്യസ്തവും ആവേശകരവുമായ അനുഭവം നൽകും. ഉദ്ഘാടന ചടങ്ങിനിടെ […]
Read more

വെള്ളാപ്പള്ളി നടേശനെതിരെ പി ജയരാജന്റെ വിമർശനം

കൊച്ചി: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ കടുത്ത വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി ജയരാജൻ. മുൻ എസ്എൻഡിപി ജനറൽ സെക്രട്ടറി സി. കേശവനിൽ നിന്ന് ഇപ്പോഴത്തെ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനിലേക്കുള്ള ദൂരം എത്രയാണെന്ന് പി ജയരാജൻ ചോദിച്ചു. മുൻപ് വെള്ളാപ്പള്ളി നടേശൻ ‘നായാടി മുതൽ നമ്പൂതിരി വരെ’ എന്ന് പറഞ്ഞിരുന്നുവെന്നും ഇപ്പോൾ ‘നായാടി മുതൽ നസ്രാണി വരെ’ എന്നാണ് പറയുന്നതെന്നും ജയരാജൻ ചൂണ്ടിക്കാട്ടി. മുസ്ലീങ്ങളെ ബോധപൂർവം മാറ്റിനിർത്തുന്ന നിലപാടാണ് ഇതെന്നും […]
Read more

യുഎസ് നാവികസേനയ്ക്കായി സ്റ്റെൽത്ത് പോർവിമാനങ്ങൾ നിർമിക്കാൻ ബോയിങ്ങിന് 20 ബില്യൺ ഡോളർ കരാർ

വാഷിങ്ടൺ: പസിഫിക് സമുദ്രത്തിൽ ചൈന ഉയർത്തുന്ന വെല്ലുവിളികൾ നേരിടാൻ അമേരിക്കൻ നാവികസേനയ്ക്കായി പുതിയ സ്റ്റെൽത്ത് പോർവിമാനങ്ങൾ വരുന്നു. 20 ബില്യൺ ഡോളറിന്റെ ഈ വമ്പൻ നിർമാണ കരാർ പ്രമുഖ കമ്പനിയായ ബോയിങ് സ്വന്തമാക്കി. നോർത്ത്‌റോപ്പ് ഗ്രുമ്മനെ പിന്തള്ളിയാണ് ബോയിങ് കരാർ സ്വന്തമാക്കിയത്. പ്രാഥമിക പരീക്ഷണ വിമാനങ്ങൾ നിർമിക്കുന്നതിനായി ഏകദേശം 20 ബില്യൺ ഡോളറിന്റെ കരാറാണ് കമ്പനിക്ക് ലഭിച്ചത്. ഭാവിയിൽ ഉൽപ്പാദനം വർധിക്കുകയും വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഓർഡറുകൾ ലഭിക്കുകയും ചെയ്താൽ പദ്ധതിയുടെ ആകെ മൂല്യം ഉയർന്നേക്കും. അമേരിക്കൻ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix