Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: social post

പ്രവാസി നിക്ഷേപം ആകർഷിക്കാൻ ‘കേരള ഡെസ്കുകൾ’; അഞ്ച് ആഗോള നഗരങ്ങളിൽ ആദ്യഘട്ട പ്രവർത്തനം

തിരുവനന്തപുരം: വിദേശ നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനായി ആഗോള നഗരങ്ങളിൽ ‘കേരള ഡെസ്കുകൾ’ ആരംഭിക്കാൻ സംസ്ഥാന സർക്കാരിന്റെ അനുമതി. ദുബായ്, ലണ്ടൻ, ന്യൂയോർക്ക്, സിംഗപ്പൂർ, ടോക്യോ എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തിൽ ഡെസ്കുകൾ പ്രവർത്തിക്കുക. സർക്കാരിന്റെ 100 ദിന കർമ്മപദ്ധതിയുടെ ഭാഗമായി വ്യവസായ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവിനെ തുടർന്നാണ് നടപടി. പ്രവാസി സമൂഹത്തിന്റെ പിന്തുണ പണമയയ്ക്കലിൽ മാത്രം പരിമിതപ്പെടുത്താതെ നിക്ഷേപങ്ങളിലേക്കും വ്യവസായ വികസനത്തിലേക്കും എത്തിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. സംസ്ഥാന സർക്കാരിന് സാമ്പത്തിക ബാധ്യത ഉണ്ടാകാത്ത രീതിയിലാണ് ഡെസ്കുകളുടെ പ്രവർത്തനം ക്രമീകരിച്ചിരിക്കുന്നത്. അതത് […]
Read more

മതമൗലിക വർഗീയ വാദികളുടെ കൂടാണ് മലപ്പുറം: പി നന്ദകുമാർ

മലപ്പുറം: മലപ്പുറത്തെക്കുറിച്ച് വിവാദ പരാമർശവുമായി മുൻ എംഎൽഎയും സിപിഎം നേതാവുമായ പി നന്ദകുമാർ. മലപ്പുറം മതമൗലികവാദികളുടെയും വർഗീയവാദികളുടെയും കേന്ദ്രമാണെന്നും കമ്യൂണിസ്റ്റ് പാർട്ടി മതനിരപേക്ഷ പാർട്ടിയാണെന്നും നന്ദകുമാർ പറഞ്ഞു. പിണറായി വിജയൻ ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുത്ത വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിലെ സ്വാഗതസംഘം പ്രസംഗത്തിനിടെയായിരുന്നു പരാമർശം. മലപ്പുറം: മലപ്പുറത്തെക്കുറിച്ച് വിവാദ പരാമർശവുമായി മുൻ എംഎൽഎയും സിപിഎം നേതാവുമായ പി നന്ദകുമാർ. മലപ്പുറം മതമൗലികവാദികളുടെയും വർഗീയവാദികളുടെയും കേന്ദ്രമാണെന്നും കമ്യൂണിസ്റ്റ് പാർട്ടി മതനിരപേക്ഷ പാർട്ടിയാണെന്നും നന്ദകുമാർ പറഞ്ഞു. പിണറായി വിജയൻ ഉൾപ്പെടെയുള്ള […]
Read more

ആർ. ശ്രീലേഖയുടെ രാജി; കത്ത് ലഭിച്ചെന്ന് മേയർ വി.വി. രാജേഷ്

തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിലെ ബിജെപി കൗൺസിലർ ആർ. ശ്രീലേഖയുടെ രാജിയിൽ പ്രതികരിച്ച് മേയർ വി.വി. രാജേഷ്. വ്യക്തിപരമായ അസൗകര്യങ്ങൾ ചൂണ്ടിക്കാട്ടിയുള്ള ശ്രീലേഖയുടെ കത്ത് ലഭിച്ചതായി മേയർ മാധ്യമങ്ങളോട് പറഞ്ഞു. രാജിക്കത്ത് നഗരസഭ സെക്രട്ടറിക്കാണ് നൽകേണ്ടതെന്നും മേയർ വ്യക്തമാക്കി. ശ്രീലേഖയുടെ രാജിക്ക് പിന്നിൽ മറ്റേതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ സമ്മർദമുള്ളതായി തോന്നുന്നില്ലെന്നും മേയർ പറഞ്ഞു. വ്യക്തിപരമായ അസൗകര്യങ്ങളുണ്ടെന്ന് പറയുന്നത് വീഴ്ചയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ആർ. ശ്രീലേഖയെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് ബിജെപി. രാജി പിൻവലിപ്പിക്കുന്നതിനായി ഒത്തുതീർപ്പ് ചർച്ചകൾ നടത്താനാണ് പാർട്ടിയുടെ […]
Read more

സംസ്ഥാനത്ത് ഏകീകൃത ഹെൽത്ത് ഡാറ്റ വേണം; മുഖ്യമന്ത്രി വി. ഡി. സതീശൻ

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു ഏകീകൃത ഹെൽത്ത് ഡാറ്റ സംവിധാനം വേണമെന്ന് മുഖ്യമന്ത്രി വി. ഡി. സതീശൻ. കോവിഡ് മഹാമാരിക്ക് ശേഷം പലവിധ അസുഖങ്ങളും വർധിച്ച സാഹചര്യത്തിൽ രോഗപ്രതിരോധത്തിനും നേരത്തെയുള്ള രോഗനിർണയത്തിനും കൂടുതൽ പ്രാധാന്യം നൽകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജീവിതശൈലീരോഗങ്ങൾ ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം. ജീവിതരീതിയിൽ മാറ്റം വരുത്തുന്നതിനുള്ള കൃത്യമായ മാർഗങ്ങൾ കണ്ടെത്തണം. രോഗങ്ങൾ നേരത്തെ കണ്ടെത്തുന്നതിനും പ്രതിരോധിക്കുന്നതിനും ഊന്നൽ നൽകി സംസ്ഥാനത്ത് വലിയ ക്യാംപെയിൻ നടപ്പാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേരളത്തെ വലിയൊരു ഹെൽത്ത് ഡെസ്റ്റിനേഷനാക്കി മാറ്റുകയാണ് […]
Read more

തൃശൂർ കായികമേളയിലെ മേൽക്കൂര തകർന്ന സംഭവം; അടിയന്തര അന്വേഷണത്തിന് ഉത്തരവ്

തൃശൂർ: തൃശൂരിൽ സംസ്ഥാന സ്കൂൾ കായികമേളയോടനുബന്ധിച്ച് നടന്ന നീന്തൽ മത്സരവേദിയുടെ മേൽക്കൂര തകർന്നുവീണ സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു. തൃശൂർ അക്വാട്ടിക് കോംപ്ലക്സിലെ താൽക്കാലിക മേൽക്കൂരയുടെ ഷീറ്റുകൾ തകർന്നുവീണ് വിദ്യാർഥികൾ ഉൾപ്പെടെ പത്തിലധികം പേർക്ക് പരിക്കേറ്റ പശ്ചാത്തലത്തിലാണ് വിശദമായ അന്വേഷണത്തിന് നിർദേശം നൽകിയത്. അടിയന്തരമായി അന്വേഷണം നടത്തി രണ്ട് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകി. മത്സര നടത്തിപ്പിൽ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായതായി ചൂണ്ടിക്കാട്ടി പൊലീസ് […]
Read more

പെട്രോൾ, ഡീസൽ വില കൂട്ടി നയാര; പുതിയ നിരക്ക് ഇന്നുമുതൽ

ന്യൂഡൽഹി: രാജ്യത്ത് പെട്രോൾ, ഡീസൽ വില വർധിപ്പിച്ച് സ്വകാര്യ ഇന്ധന വിതരണ കമ്പനിയായ നയാര എനർജി. പെട്രോളിന് ലിറ്ററിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയുമാണ് വർധിപ്പിച്ചത്. പുതുക്കിയ നിരക്ക് ഇന്ന് പുലർച്ചെ മുതൽ പ്രാബല്യത്തിൽ വന്നു. രാജ്യത്തുടനീളമുള്ള നയാര എനർജിയുടെ 7,108 ഇന്ധന സ്റ്റേഷനുകളിലും പുതിയ നിരക്ക് ബാധകമാണ്. അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണയുടെയും ശുദ്ധീകരിച്ച എണ്ണ ഉൽപ്പന്നങ്ങളുടെയും വില ഉയർന്നതാണ് നിരക്ക് വർധിപ്പിക്കാൻ കാരണമെന്നാണ് റിപ്പോർട്ട്. അന്താരാഷ്ട്ര എണ്ണവില ഉയർന്നതോടെ കമ്പനികളുടെ ലാഭവിഹിതത്തിൽ സമ്മർദം […]
Read more

ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരപ്രവർത്തന ശ്രമമെന്ന് യുഎഇ

അബുദാബി: ഫ്ലൈ ദുബായ് വിമാനത്തിൽ സഹപൈലറ്റ് ഭീകരപ്രവർത്തനത്തിന് ശ്രമിച്ചതായി യുഎഇ ഫെഡറൽ പ്രോസിക്യൂട്ടർ കൗൺസിലർ ഡോ. ഹമദ് സൈഫ് അൽ ഷംസി അറിയിച്ചു. ദുബായിൽ നിന്ന് ഇസ്രയേലിലെ ടെൽ അവീവിലേക്ക് സർവീസ് നടത്തിയ എഫ്‌ഇസെഡ് 1073 വിമാനത്തിലാണ് സംഭവം നടന്നത്. വിമാനം പറന്നുകൊണ്ടിരിക്കെ കോക്പിറ്റിൽ വെച്ച് സഹപൈലറ്റ് ക്രാഷ് ആക്സ് ഉപയോഗിച്ച് ക്യാപ്റ്റനെ ആക്രമിക്കുകയും വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ ശ്രമിക്കുകയും ചെയ്തെന്നാണ് അധികൃതർ പറയുന്നത്. മറ്റ് ക്രൂ അംഗങ്ങൾ ഇടപെട്ടതോടെ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി. തുടർന്ന് വിമാനം സൗദി […]
Read more

തിരുവനന്തപുരം കോര്‍പറേഷൻ ബിജെപി കൗൺസിലർ സ്ഥാനം രാജിവെച്ച് ആർ ശ്രീലേഖ

തിരുവനന്തപുരം: ബിജെപി നേതാവ് ആർ ശ്രീലേഖ തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ സ്ഥാനം രാജിവെച്ചു. രാജി വ്യക്തിപരമായ കാരണങ്ങളാലാണെന്നാണ് ശ്രീലേഖയുടെ വിശദീകരണം. ശ്രീലേഖയുടെ രാജിയോടെ ഒരു സീറ്റിന്റെ ഭൂരിപക്ഷത്തിൽ കോർപ്പറേഷൻ ഭരിക്കുന്ന ബിജെപിക്ക് ഇത് ശ്രദ്ധേയമായ രാഷ്ട്രീയ മാറ്റമാണ്. 101 വാർഡുകളുള്ള കോർപ്പറേഷനിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപി 50 വാർഡുകളിൽ വിജയിച്ചിരുന്നു. സ്വതന്ത്രനായി വിജയിച്ച പാറ്റൂർ രാധാകൃഷ്ണന്റെ പിന്തുണയോടെയാണ് ബിജെപി ഭരണം രൂപീകരിച്ചത്. 2024ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ശാസ്തമംഗലം ഡിവിഷനിൽ നിന്നാണ് ആർ ശ്രീലേഖ കോർപ്പറേഷനിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. തെരഞ്ഞെടുപ്പ് […]
Read more

‘സംസ്ഥാനം ഭരിക്കുന്നത് ലീഗും ജമാഅത്തെ ഇസ്ലാമിയും ചേർന്ന്: കെ. സുരേന്ദ്രൻ

കോഴിക്കോട്: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ സ്വീകരിച്ച നിലപാടിനെതിരെ ബിജെപി നേതാവ് കെ. സുരേന്ദ്രൻ. മുസ്‌ലിം ലീഗിന്റെയും ജമാഅത്തെ ഇസ്‌ലാമിയുടെയും സമ്മർദ്ദം മൂലമാണ് സർക്കാർ പദ്ധതിയിൽനിന്ന് പിന്നോട്ടുപോകുന്നതെന്നാണ് സുരേന്ദ്രന്റെ ആരോപണം. മുഖ്യമന്ത്രി വി.ഡി. സതീശൻ മുന്നിൽ നിൽക്കുന്നുണ്ടെങ്കിലും സർക്കാരിന്റെ ഭരണം ലീഗും ജമാഅത്തെ ഇസ്‌ലാമിയുമാണ് നിയന്ത്രിക്കുന്നതെന്ന് സുരേന്ദ്രൻ ആരോപിച്ചു. സർക്കാർ നൽകിയ വാഗ്ദാനങ്ങൾ പാലിച്ചില്ലെന്നും ജനങ്ങൾക്ക് കാര്യമായ നേട്ടങ്ങൾ ലഭിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പിഎം ശ്രീ പദ്ധതി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച സർക്കാർ ഇപ്പോൾ പിന്നോട്ടുപോകുന്നത് […]
Read more

കൊച്ചി വിമാനത്താവളത്തിലെ സോളാർ പാനലിൽ നിന്ന് ചെമ്പ് മോഷണം; മൂന്ന് പേർ പിടിയിൽ

കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ സോളാർ പാനലുകളിൽനിന്ന് ചെമ്പ് മോഷ്ടിച്ച സംഭവത്തിൽ മൂന്ന് ഇതര സംസ്ഥാനക്കാരെ നെടുമ്പാശേരി പൊലീസ് അറസ്റ്റ് ചെയ്തു. അസം നാഗോൺ സ്വദേശി ജലാൽ ഹുസൈൻ (26), ബ്രദക് സ്വദേശി ഗണേഷ് കുമാർ (36), പശ്ചിമ ബംഗാളിലെ മുർഷിദാബാദ് സ്വദേശി താജുദ്ദീൻ ഷെയ്ഖ് (26) എന്നിവരാണ് അറസ്റ്റിലായത്. നെടുമ്പാശേരി എസ്.ഐ. അരുൺ രാജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രി ആവണംകോട് റോഡിൽ റെയിൽവേ മേൽപ്പാലത്തിന് സമീപം സംശയാസ്പദമായ സാഹചര്യത്തിൽ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix