Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Social News

മീനച്ചിൽ താലൂക്ക് എൻഎസ്എസ് യൂണിയൻ എൻഡോവ്മെൻ്റും സ്കോളർഷിപ്പും വിതരണം ചെയ്തു

കോട്ടയം: മീനച്ചിൽ താലൂക്ക് എൻഎസ്എസ് യൂണിയൻ്റെ 2024-25 വർഷത്തെ എൻഡോവ്മെൻ്റുകളുടെയും സ്കോളർഷിപ്പുകളുടെയും വിതരണോദ്ഘാടനം നടന്നു. താലൂക്ക് യൂണിയൻ ചെയർമാൻ ശ്രീ. മനോജ് ബി. നായർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സമുദായമാകുന്ന ക്ഷേത്രത്തിൽ അംഗങ്ങൾ കാണിക്കയായി നൽകുന്ന ജന്മനക്ഷത്ര ഫണ്ട് വിനിയോഗിച്ചാണ് ഇത്തരം ജീവകാരുണ്യ- വിദ്യാഭ്യാസ പ്രവർത്തനങ്ങൾ യൂണിയൻ നടപ്പിലാക്കുന്നതെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. യൂണിയന് കീഴിലുള്ള എല്ലാ കരയോഗങ്ങളിൽ നിന്നും പഠനമികവിൻ്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുത്ത വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പുകളും, യൂണിയൻ പ്രവർത്തകരുടെയും അവരുടെ ബന്ധുക്കളുടെയും മുൻകാല നേതാക്കളുടെയും […]
Read more

ഫൊക്കാന സ്വിം കേരളാ സ്വിം പാലാ എഡിഷന് തുടക്കമായി; ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ നിർവ്വഹിച്ചു

കോട്ടയം: കേരളത്തിൽ വർദ്ധിച്ചുവരുന്ന മുങ്ങിമരണങ്ങൾ തടയുക എന്ന ലക്ഷ്യത്തോടെ അമേരിക്കയിലെ മലയാളി സംഘടനയായ ‘ഫൊക്കാന’യും ‘മൈൽസ്റ്റോൺ സ്വിമ്മിംഗ് ആൻഡ് പ്രമോട്ടിംഗ് സൊസൈറ്റി’യും സംയുക്തമായി നടപ്പിലാക്കുന്ന ‘സ്വിം കേരളാ സ്വിം’ പദ്ധതിയുടെ പാലാ എഡിഷന് തുടക്കമായി. പാലാ സെന്റ് തോമസ് കോളേജ് നീന്തൽകുളത്തിൽ ആരംഭിച്ച സൗജന്യ നീന്തൽ പരിശീലന ക്യാമ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം പാലാ നഗരസഭാ ചെയർപേഴ്സൺ ദിയ ബിനു പുളിക്കക്കണ്ടത്തിൽ ഫ്ലാഗ് ഓഫ് കർമ്മത്തിലൂടെ നിർവ്വഹിച്ചു. ഫൊക്കാന പ്രസിഡന്റ് സജിമോൻ ആൻ്റണി അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രശസ്ത […]
Read more

നന്നമ്പ്ര ഡിവിഷൻ ജന സഭക്ക് പ്രൗഢ തുടക്കം

മലപ്പുറം: നന്നമ്പ്ര ഡിവിഷനിലെ ജില്ലാ പഞ്ചായത്ത് മെമ്പറും മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റുമായ ശരീഫ് കുറ്റൂരിൻ്റെ നേത്യത്വത്തിൽ ത്രിതല പഞ്ചായത്ത് അംഗങ്ങൾ ഒരുമിച്ചിരിക്കുന്ന ജന സഭക്ക് തുടക്കമായി…മോഡൽ നന്നമ്പ്രക്കായ് പുതിയ അവിഷ്കാരങ്ങൾ രൂപപ്പെടുത്തുകയാണ് ലക്ഷ്യം. ഫ്യുച്ചർ ട്ടൾക്ക് വിത്ത് കുറ്റൂർ എന്നത്താണ് പരിപാടിയുടെ പ്രമോയമായി മുന്നോട്ട് വെക്കുന്നത്. നന്നമ്പ്ര ഡിവിഷനിലെ ത്രിതല പഞ്ചായത്ത് അംഗങ്ങൾ ഒരുമിച്ചിരിക്കുന്ന അപൂർവ്വ വേദി കൂടിയായി മാറി ജനലഭ എന്നതാണ് ശ്രദ്ധേയമാവുന്നത്.ഇന്നലെ രാവിലെ 8.30 മുതൽ 12.30 വരെ നടന്ന പരിപാടിയിൽ എടരിക്കോട് […]
Read more

കേബിൾ ടി വി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ തിരൂർ മേഖല സമ്മേളനം തിരൂർ വിഷൻ ടവറിൽ നടന്നു

മലപ്പുറം: കേബിൾ ടി വി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ തിരൂർ മേഖല സമ്മേളനം തിരൂർ വിഷൻ ടവറിൽ നടന്നു. കെ സി സി എൽ മാനേജിങ്ങ് ഡയരക്ടർ പി പി സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു, സമ്മേളനത്തിന് തുടക്കം കുറിച്ച് മേഖല പ്രസിഡൻ്റ് അബ്ദൽ മജീദ് പതാക ഉയർത്തി. തുടർന്ന് പുതിയ ഭാരവാഹികളെയും തിരഞ്ഞെടുത്തു. കേബിൾ ടി വി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ തിരൂർ മേഖല സമ്മേളനം തിരൂർ വിഷൻ ടവറിൽ നടന്നു. സമ്മേളനത്തിന് തുടക്കം കുറിച്ച് മേഖല പ്രസിഡൻ്റ് […]
Read more

പൊന്നാനി തുറമുഖത്തെ പ്രവേശന നിരക്ക് വർദ്ധനവ് പിൻവലിക്കണം: മത്സ്യത്തൊഴിലാളി കോൺഗ്രസ്

മലപ്പുറം: പൊന്നാനി മത്സ്യബന്ധന തുറമുഖത്തേക്ക് പ്രവേശിക്കുന്നതിന് സർക്കാർ ഏർപ്പെടുത്തിയ നിരക്ക് വർദ്ധനവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് പൊന്നാനി ബ്ലോക്ക് മത്സ്യത്തൊഴിലാളി കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തുറമുഖ വകുപ്പ് എൻജിനീയറെ ഉപരോധിച്ച് പരാതി നൽകി. സംസ്ഥാനത്ത് എവിടെയും ഇല്ലാത്ത വർദ്ധനവാണ് പൊന്നാനിയിൽ നടപ്പിലാക്കിയിട്ടുള്ളത്. നടന്നുപോകുന്ന പ്രദേശവാസികളായ മത്സ്യത്തൊഴിലാളികളിൽനിന്നും, സൈക്കിൾ യാത്രക്കാരിൽ നിന്നും പ്രവേശന ഫീസ് വാങ്ങുന്നത് തർക്കത്തിന് വരെ കാരണമായിട്ടുണ്ട്. ഹാർബർ കരാറെടുത്ത കരാറുകാരുടെ സാന്നിധ്യമില്ലാതെയും, പണപ്പിരിവിന് രസീത് നൽകാതെയും തോന്നിയപോലെയുള്ള നടപടികളാണ് ഹാർബറിൽ നടന്നുവരുന്നത്. ഇതിനെ ചോദ്യം ചെയ്താൽ ധിക്കാരപരമായ […]
Read more

കുറവിലങ്ങാട് താലൂക്ക് ആശുപത്രിയിൽ പുതിയ പേവാർഡും അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കും സജ്ജമായി

കോട്ടയം: കുറവിലങ്ങാട് താലൂക്ക് ആശുപത്രിയുടെ വികസന കുതിപ്പിന് കരുത്തേകി പുതിയ പേ വാർഡിന്റെയും അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന്റെയും നിർമ്മാണം പൂർത്തിയായി. ഉഴവൂർ ബ്ലോക്ക് പഞ്ചായത്തിന്റെ 2024-25 വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 35 ലക്ഷം രൂപ ചെലവഴിച്ചാണ് അത്യാധുനിക സൗകര്യങ്ങളോടു കൂടിയ പേ വാർഡ് നിർമ്മിച്ചിരിക്കുന്നത്. നിലവിലുള്ള കെട്ടിടത്തിന് മുകളിലായി 2217 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ സജ്ജമാക്കിയ വാർഡിൽ രോഗികൾക്കായി എട്ട് മുറികളാണുള്ളത്. സംസ്ഥാന പ്ലാൻ ഫണ്ടിൽ നിന്നും ഒരു കോടി രൂപ ചെലവഴിച്ചാണ് 2485 ചതുരശ്ര അടി വിസ്തീർണ്ണമുള്ള […]
Read more

ദേവമാതാ കോളേജിൽ ‘അഡ്വാൻസ്ഡ് മെറ്റീരിയൽസ്’ അന്തർദേശീയ കോൺഫറൻസ് ആരംഭിച്ചു

കോട്ടയം: ദേവമാതാ കോളേജ് (ഓട്ടോണമസ്) ഫിസിക്സ് ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ ‘അഡ്വാൻസ്ഡ് മെറ്റീരിയൽസ്’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച അന്തർദേശീയ കോൺഫറൻസിന് തുടക്കമായി. കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലർ പ്രൊഫ. എം. കെ. ജയരാജ് കോൺഫറൻസ് ഉദ്ഘാടനം ചെയ്തു. ശാസ്ത്ര സാങ്കേതിക മേഖലയിലെ നൂതന മാറ്റങ്ങളെക്കുറിച്ചും പദാർത്ഥ വിജ്ഞാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ചർച്ച ചെയ്യുന്ന കോൺഫറൻസിൽ, ജർമ്മനിയിലെ വിൽഡോ ടെക്നിക്കൽ യൂണിവേഴ്സിറ്റി ഓഫ് അപ്ലൈഡ് സയൻസസിലെ പ്രൊഫ. ക്രിസ്റ്റ്യൻ ഡ്രെയർ മുഖ്യപ്രഭാഷണം നടത്തി. ‘അഡ്വാൻസ്ഡ് പോളിമെറിക് മെറ്റീരിയൽസ് ആൻഡ് കോമ്പോസിറ്റ്സ് […]
Read more

കേരള മുസ്‌ലിം ജമാഅത്ത് കേരള യാത്രക്ക് തിരൂരിൽ ഉജ്ജ്വല സ്വീകരണം; നേതാക്കൾ രാഷ്ട്രീയ ജാഗ്രത പുലർത്തണം: കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ

മലപ്പുറം: രാഷ്ട്രീയ നേതാക്കളിൽ നിന്ന് പക്വതയോടെയുള്ള സംസാരമാണ് സമൂഹം പ്രതീക്ഷിക്കുന്നതെന്ന് കാന്തപുരം എ. പി അബൂബക്കർ മുസ്‌ലിയാർ. കേരള മുസ്‌ലിം ജമാഅത്തിൻ്റെ നേതൃത്വത്തിൽ നടക്കുന്ന കേരള യാത്രക്ക് തീരൂരിൽ നൽകിയ സ്വീകരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ജാഥാനായകൻ കൂടിയായ കാന്തപുരം. നേതൃ പദവിയിലിരിക്കുന്നവരുടെ വാക്കുകളിൽ ധ്രുവീകരണത്തിന് ഇടം കൊടുക്കുന്ന ഒന്നും ഉണ്ടാവരുത്. തെരഞ്ഞെടുപ്പിനെയും അധികാരത്തെയുംമാത്രം മുൻ നിർത്തി മനസ്സിലാക്കേണ്ട ഒന്നല്ല രാഷ്ട്രീയം. അത് മനുഷ്യരുടെ നിത്യജീവിതവുമായി ബന്ധപ്പെട്ടുകിടക്കുന്ന ഒന്നാണ്. അധികാരം വരും പോകും. പക്ഷേ, ഈ നാട് പല […]
Read more

പഴുക്കാനില കായൽ ശുചീകരണത്തിന് 103.73 കോടി; കുട്ടനാട് പാക്കേജിൽ കോട്ടയത്തിന് വൻ വികസന പദ്ധതി

കോട്ടയം: രണ്ടാം കുട്ടനാട് പാക്കേജിന്റെ ഭാഗമായി വേമ്പനാട്ടുകായലിലെ പഴുക്കാനില കായൽ ശുചീകരണത്തിന് കിഫ്ബി 103.73 കോടി രൂപയുടെ ഫണ്ട് അനുവദിച്ചു. കോട്ടയം നഗരസഭയോടും തിരുവാർപ്പ് പഞ്ചായത്തിനോടും ചേർന്നു കിടക്കുന്ന ഈ പ്രദേശം ശുചീകരിക്കുന്നതിലൂടെ മേഖലയിലെ വെള്ളപ്പൊക്ക ദുരിതത്തിന് ശാശ്വത പരിഹാരം കാണാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. കൂടാതെ വിനോദസഞ്ചാര ഭൂപടത്തിൽ ശ്രദ്ധേയമായ മലരിക്കൽ ആമ്പൽ ഗ്രാമത്തിന്റെ വികസനത്തിനായി 104 കോടി രൂപയുടെ പ്രത്യേക പദ്ധതിയും കിഫ്ബി ആവിഷ്കരിച്ചിട്ടുണ്ട്. വർഷങ്ങളായി നദികളിലൂടെ ഒഴുകിയെത്തുന്ന എക്കൽ അടിഞ്ഞുകൂടി രൂപപ്പെട്ട തുരുത്തുകൾ മൂലമാണ് […]
Read more

കണ്ണാടിച്ചാൽ- നാരകത്തറ റോഡ് തകർന്ന നിലയിൽ; ദുരിതമൊഴിയാതെ നാട്ടുക്കാർ

കോട്ടയം: കുമരകം കണ്ണാടിച്ചാൽ-നാരകത്തറ റോഡിന്റെ ശോചനീയാവസ്ഥ മൂലം വെളിയം കൊല്ലകേരി നിവാസികൾ ദുരിതക്കയത്തിൽ. റീടാറിങ്ങിനായി മാസങ്ങൾക്ക് മുൻപ് കുത്തിയിളക്കിയ റോഡ് അതേപടി ഉപേക്ഷിച്ച നിലയിലാണ്. ഏകദേശം 400-ഓളം കുടുംബങ്ങൾ നിത്യേന ആശ്രയിക്കുന്ന ഈ വഴിയിലൂടെയുള്ള യാത്ര ഇപ്പോൾ അപകടഭീഷണിയായി മാറിയിരിക്കുകയാണ്. കാക്കരെയം ഭാഗത്തുനിന്നും മൂന്ന് കിലോമീറ്റർ സഞ്ചരിച്ചാൽ മാത്രമേ ബസ് ലഭിക്കുന്ന കണ്ണാടിച്ചാൽ ജംഗ്ഷനിൽ എത്താൻ സാധിക്കൂ. എന്നാൽ റോഡിൽ മെറ്റലുകൾ ചിതറിക്കിടക്കുന്നതിനാൽ കാൽനടയാത്ര പോലും അസാധ്യമായിരിക്കുകയാണ്. റോഡിന്റെ പകുതി ഭാഗം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ഇളക്കി […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix