Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Special Story

വിഡിക്കും കേസിക്കും ചെക്ക് വെച്ച ചെന്നിത്തലയുടെ ആ രാഷ്ട്രീയ തന്ത്രം ഇതാണ്

മൂന്ന് ദിവസം മുമ്പ് വരെ കെസി വേണു​ഗോപാലിനും വിഡി സതീശനും പിന്നാലെ പാഞ്ഞ മാധ്യമങ്ങളെ ഒറ്റയടിക്ക് തന്റെ പിന്നാലെയോടിച്ചയാളാണ് രമേശ് ചെന്നിത്തല. കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ നിയുക്ത മുഖ്യമന്ത്രി വിഡി സതീശനേക്കാൾ മാധ്യമശ്രദ്ധ ചെന്നിത്തലയ്ക്കായിരുന്നു എന്നും അം​ഗീകരിക്കേണ്ടി വരും. മുഖ്യമന്ത്രി സ്ഥാനം കൈവിട്ടുപോയെങ്കീലും അസാധാരണ രാഷ്ട്രീയ തന്ത്രജ്ഞത സ്വതസിദ്ധമായുളള നേതാവാണ് രമേശ് ചെന്നിത്തലയെന്ന് ആർക്കും സംശയം കാണില്ല. എക്കാലത്തും തനിക്ക് ഒപ്പം നിന്ന അൻവർ സാദത്തിനേയും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആദ്യ പിന്തുണ കെ സി വേണുഗോപാലിന് നൽകിയ […]
Read more

കെഎം ഷാജിയും ലിജുവും മന്ത്രിസഭയിലെത്തുമോ? അവകാശവാദവുമായി ജോസഫ് ​ഗ്രൂപ്പ്; തിരക്കിട്ട ചർച്ചകൾ

മുഖ്യമന്ത്രിയെ തീരുമാനിച്ചതോടെ മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട ചർച്ചകളിലേക്ക് വേ​ഗത്തിൽ കടക്കുകയാണ് യുഡിഎഫ്. മുന്നണിയോഗത്തിൽ മന്ത്രിമാർ ആരൊക്കെയെന്ന കാര്യത്തിൽ ഏകേദശ ധാരണയായേക്കും. സാമുദായിക സമവാക്യങ്ങളടക്കം പരിഗണിച്ചായിരിക്കും അന്തിമ തീരുമാനം. കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ്, കെ. മുരളീധരൻ അടക്കമുള്ള മുതിർന്ന നേതാക്കൾ മന്ത്രിസഭയുടെ ഭാഗമായേക്കുമെന്ന് ഉറപ്പായി. അതേസമയം രമേശ് ചെന്നിത്തല മന്ത്രിസഭയുടെ ഭാഗമാകുമോ എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. ചെന്നിത്തലയെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ ഒരു വശത്ത് കൂടി നടക്കുന്നുണ്ട്. തിരുവനന്തപുരത്തുനിന്ന് കെ.മുരളീധരന് പുറമേ എൻ. ശക്തനും എം. വിൻസന്റും സജീവ […]
Read more

ആരൊക്കെ മന്ത്രിമാരാകും? ലീഗിന് എന്ത് കിട്ടും? പിടിമുറുക്കാന്‍ കെസി പക്ഷം

തിരുവനന്തപുരം: ഒടുവില്‍ കാത്ത് കാത്തിരുന്ന് ആ പ്രധാന തീരുമാനം വന്നു. ഇനിയാണ് ശരിക്കും തലവേദന. മുഖ്യമന്ത്രിയായി വിഡി സതീശനെ നിശ്ചയിച്ചതിന് പിന്നാലെ, മന്ത്രിസഭാ രൂപീകരണത്തിലേക്ക് കോണ്‍ഗ്രസും യുഡിഎഫും കടക്കുകയാണ്. ഇതിന്റെ ഭാഗമായിട്ടുള്ള ഔപചാരിക ചര്‍ച്ചകള്‍ക്ക് ഇന്ന് തുടക്കമാകും. കോണ്‍ഗ്രസിന് 11 മന്ത്രിസ്ഥാനവും സ്പീക്കര്‍ പദവിയും ലഭിച്ചേക്കുമെന്നാണ് നിലവിലെ സൂചനകള്‍. എന്നാല്‍ തങ്ങള്‍ക്ക് അഞ്ചു മന്ത്രിപദവികള്‍ വേണമെന്നാണ് ലീഗ് ആവശ്യപ്പെടുന്നത്. ഉപമുഖ്യമന്ത്രി സ്ഥാനത്തെ കുറിച്ച് വ്യക്തതയില്ല. രണ്ടു മന്ത്രിസ്ഥാനങ്ങള്‍ വേണമെന്ന് കേരള കോണ്‍ഗ്രസും ആവശ്യപ്പെട്ടിട്ടുണ്ട്. കേരള കോണ്‍ഗ്രസ് (ജേക്കബ്) […]
Read more

ഒടുവില്‍ പട നയിച്ചവൻ തന്നെ കേരളത്തെ നയിക്കും; മുഖ്യമന്ത്രിയായി വിഡി സതീശൻ

ഒടുവില്‍ കേരളത്തിന് മുഖ്യമന്ത്രിയുണ്ടായിരിക്കുന്നു, പ്രതിപക്ഷനേതാവായിരുന്ന വിഡി സതീശനാണ് കേരളത്തെ ഇനി നയിക്കുക. 11 ദിവസത്തെ അനിശ്ചിതത്വത്തിന് ശേഷമാണ് കോണ്‍ഗ്രസ് ഹൈക്കമാന്റ് മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചത്. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന അന്നുതൊട്ട് മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി കോണ്‍ഗ്രസില്‍ രൂക്ഷമായ തര്‍ക്കമാണ് ഉടലെടുത്തിരുന്നത്. ഐ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, വി ഡി സതീശന്‍, രമേശ് ചെന്നിത്തല എന്നിവര്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശവാദം ഉന്നയിച്ചതോടെയാണ് മുഖ്യമന്ത്രി പ്രഖ്യാപനം ഇത്രയേറെ വൈകിയത്. 102 സീറ്റുകളോടെ യു ഡി എഫ് […]
Read more

അന്ന് വിഎസിന് വേണ്ടി, ഇന്ന് വിഡിക്ക് വേണ്ടി; വീണ്ടും ആവര്‍ത്തിക്കപ്പെടുന്ന ചരിത്രം….

വിഡി സതീശന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയാകുമ്പോള്‍ എവിടെയോ കണ്ടുമറന്ന ദൃശ്യങ്ങളിലേക്ക് മലയാളിയുടെ ഓര്‍മകള്‍ സഞ്ചരിക്കുന്നുണ്ടാകും. രണ്ടു പതിറ്റാണ്ടു മുമ്പത്തെ കേരള രാഷ്ട്രീയസാഹചര്യം വീണ്ടും ആവര്‍ത്തിക്കുകയാണെന്ന് തോന്നിയാല്‍ തെറ്റ് പറയാനാവില്ല. 20 വര്‍ഷം മുമ്പ് 2006ല്‍ ജനവികാരത്തിന് മുന്നില്‍ സിപിഎമ്മാണ് മുട്ടു മടക്കിയതെങ്കില്‍ 2026ല്‍ അത് കോണ്‍ഗ്രസായി മാറി. അന്ന് പട നയിച്ച വി എസ് അച്യുതാനന്ദന് സീറ്റ് നല്‍കാതിരിക്കാന്‍ സിപിഎം ശ്രമിച്ചതോടെ ജനങ്ങള്‍ തെരുവിലിറങ്ങി. പിന്നാലെ പിബി ഇടപെട്ട് വിഎസിന് സീറ്റ് നല്‍കി, പിന്നെ നടന്നത് ചരിത്രം. വിജയിച്ച് […]
Read more

അസിഡിറ്റിയും നെഞ്ചെരിച്ചിലും;അവഗണിച്ചാൽ കാൻസറിന് വരെ കാരണമായേക്കാവുന്ന നിശബ്ദ ഭീഷണി

നമ്മുടെ നിത്യജീവിതത്തിൽ മിക്കവരും നേരിടുന്ന സർവ്വസാധാരണമായ അസ്വസ്ഥതകളാണ് അസിഡിറ്റിയും നെഞ്ചെരിച്ചിലും. ഒരു ഗ്ലാസ് മോരോ അല്ലെങ്കിൽ ഏതെങ്കിലും ആന്റാസിഡ് ഗുളികയോ കഴിച്ചാൽ തീരാവുന്ന ചെറിയൊരു ദഹനപ്രശ്നമായിട്ടാണ് പലരും ഇതിനെ കാണുന്നത്. എന്നാൽ, “വെറും ഗ്യാസ് അല്ലേ” എന്ന് കരുതി നമ്മൾ നിസ്സാരമായി തള്ളിക്കളയുന്ന ഈ ലക്ഷണങ്ങൾ യഥാർത്ഥത്തിൽ നിങ്ങളുടെ ശരീരം നൽകുന്ന ഗൗരവകരമായ അപകട സൂചനയാകാം. കൃത്യസമയത്ത് ശരിയായ ചികിത്സ ലഭിച്ചില്ലെങ്കിൽ, ഇത് നിങ്ങളുടെ ജീവിതത്തെ തന്നെ അപകടത്തിലാക്കുന്ന സങ്കീർണ്ണമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കാം. സാധാരണമായി കണ്ടുവരുന്ന അസിഡിറ്റി […]
Read more

സമസ്തയുടെ പിന്തുണയും കെസി വേണുഗോപാലിന്; മുഖ്യമന്ത്രി പോരില്‍ മുന്നില്‍

കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി പദത്തെച്ചൊല്ലി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡില്‍ നിര്‍ണ്ണായക ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോള്‍, സംസ്ഥാന രാഷ്ട്രീയം ഇതുവരെ കാണാത്ത അത്യന്തം നാടകീയമായ നീക്കങ്ങള്‍ക്കാണ് സാക്ഷ്യം വഹിക്കുന്നത്. കെ.സി. വേണുഗോപാല്‍, വി.ഡി. സതീശന്‍, രമേശ് ചെന്നിത്തല എന്നീ മൂന്ന് പ്രമുഖ നേതാക്കളെ കേന്ദ്രീകരിച്ചാണ് ഡല്‍ഹിയില്‍ ചര്‍ച്ചകള്‍ കൊഴുക്കുന്നത്. എം.എല്‍.എമാരുടെ പിന്തുണയില്‍ നിലവില്‍ മുന്നിട്ടുനില്‍ക്കുന്ന കെ.സി. വേണുഗോപാലിന് സാമുദായിക സംഘടനകളുടെ പിന്തുണ കൂടി ലഭിച്ചത് ചര്‍ച്ചകളുടെ ഗതി മാറ്റിയിരിക്കുകയാണ്. മുഖ്യമന്ത്രി ചര്‍ച്ചയില്‍ സമസ്ത കാന്തപുരം വിഭാഗം തങ്ങളുടെ പിന്തുണ കെസി വേണുഗോപാലിന് […]
Read more

കെഎം ഷാജിയും പികെ ബഷീറും മന്ത്രിസഭയിലേക്ക്, അഞ്ചാമന്‍ ആര്? ലീഗിന്റെ മന്ത്രിമാര്‍ ഇങ്ങനെ

കോൺ​ഗ്രസിൽ മുഖ്യമന്ത്രി ആരെന്ന ചോദ്യം ഉത്തരമില്ലാതെ മുന്നോട്ട് പോകുകയാണ്. പ്രവർത്തകർക്ക് വേണ്ടത് വിഡി സതീശനെ ആണെന്ന് പറയുമ്പോൾ ജയിച്ചു വന്ന എംഎൽഎമാർക്ക് പ്രിയം കെസി വേണു​ഗോപാലിനോട്. ഇതിനിടയ്ക്ക് സീനിയോരിറ്റിയും പ്രവർത്തന പരിചയവും മുൻനിർത്തി രമേശ് ചെന്നിത്തലയും രം​ഗത്ത് വരുമ്പോൾ ഹൈക്കമാൻ അക്ഷരാർത്ഥത്തിൽ വിയർത്തിരിക്കുകയാണ്. ഒരു വശത്ത് കോൺ​ഗ്രസിന്റെ അവസ്ഥ ഇങ്ങനെ അവിയൽ പരുവമാണെന്നിരിക്കെ, അപ്പുറത്ത് മുന്നണിക്കുള്ളിലെ ഏറ്റവും വലിയ ഘടകകക്ഷിയായ മുസ്ലീം ലീ​ഗ് തങ്ങളുടെ ഭാ​ഗം പൂർത്തിയാക്കി ഭരിക്കാൻ തയ്യാറായി ഇരിക്കുകയാണ്. എന്തായാലും വിഡി സതീശന് പിന്തുണ […]
Read more

പിണറായി വിജയനെ പരിഹസിച്ച് ജോയ് മാത്യൂ

കൊച്ചി: അധികാരം നഷ്ടമായ പിണറായി വിജയനെ പരിഹസിച്ച് നടൻ ജോയ് മാത്യൂ. പ്രതിപക്ഷ നേതാവാകാൻ പേടിയുണ്ടെങ്കിൽ ഭാഷ ഇൻസ്റ്റിറ്റിറ്റ്യൂട്ടിൽ പിണറായി വിജയന് ജോലി നൽകാൻ ചിലപ്പോൾ യുഡിഎഫ് സർക്കാർ തയ്യറായേക്കും. മലയാള ഭാഷാപ്രയോഗത്തിലും ഭാഷാ ശൈലിക്ക് നൽകിയ സംഭവനകളെയും മുൻനിർത്തിയായിരിക്കും നിയമനമെന്നും ജോയ് മാത്യൂ ഫേസ്ബുക്ക് കുറിപ്പിൽ പരിഹസിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയ കാരണം വിലയിരുത്തിയിരിക്കുകയാണ് ഇടതുമുന്നണി. ന്യൂനപക്ഷ വോട്ടുകളുടെ ഇടത് വിരുദ്ധ ഏകീകരണമാണ് സംഭവിച്ചതെന്നാണ് വിലയിരുത്തൽ. ജനങ്ങളിലേക്ക് മുന്നണി സംവിധാനം ഇറങ്ങിച്ചെല്ലണമെന്നും പരാജയത്തിന് പലവിധ കാരണങ്ങൾ […]
Read more

‘ഇന്ന് ആടിന്റെ തല, നാളെയോ?’ തലയറുക്കൽ രാഷ്ട്രീയത്തിനെതിരെ ജലീൽ; ലീ​ഗ് മനസിലാക്കേണ്ട അപകടം….

ഇത്തവണ മലപ്പുറം ലീഗ് തൂത്തുവാരുമെന്ന് ഫലം വരുന്നതിന് മുമ്പേ തന്നെ ഉറപ്പായിരുന്നെങ്കിലും അതിൽ നിന്ന് മാറി നിൽക്കുന്നൊരു മണ്ഡലമുണ്ടായിരുന്നു ജില്ലയിൽ, തവനൂർ. അതിന് കാരണം ഇടതിന് വേണ്ടി അവിടെ ഇറങ്ങിയ കെടി ജലീൽ തന്നെയായിരുന്നു. ജലീലിനെ ലീഗും തള്ളിക്കളഞ്ഞിരുന്നില്ല. എന്തായാലും സംസ്ഥാനത്താകെ ആഞ്ഞടിച്ച യുഡിഎഫ് തരംഗത്തിൽ ജലീലും വീണു. പക്ഷേ അവിടെ തീരുന്നില്ല ആ വൈര്യം. ഫലം വന്നതിന് പിന്നാലെ മണ്ഡലത്തിൽ ജലീലിനെതിരെ ലീഗ് പ്രവർത്തകർ നടത്തിയ ആഘോഷം കുറച്ചധികം കടന്നുപോയി. ആടുകളുടെ തലയറുത്ത് വടിയിൽ കെട്ടിത്തൂക്കി […]
Read more

Recent News

Advertisement
WhiteswanTV Footer