Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Special Story

കെ റെയിൽ വരില്ല, പകരം എന്ത്? സ്വപ്ന പദ്ധതി അകാല ചരമമടയുമ്പോൾ ബാക്കിയാവുന്ന ചോദ്യം

പിണറായി സർക്കാരിന്റെ സ്വപ്ന പദ്ധതികളിൽ ഒന്നായിരുന്നു സിൽവർ ലൈൻ. 529.45 കിലോമീറ്റർ ദൂരം നാലുമണിക്കൂറിൽ താഴെ ദൈർഘ്യത്തിൽ യാത്ര ചെയ്യാവുന്ന അർധ- അതിവേഗ പാതയായിരുന്നു സർക്കാരിന്റെ മനസിലുണ്ടായിരുന്നത്. ഒരുപക്ഷേ കേരളത്തിന്റെ മുഖച്ഛായ തന്നെ മാറ്റിമറിക്കാൻ കെൽപ്പുണ്ടായിരുന്ന ആ സ്വപ്ന പദ്ധതി ഇപ്പോൾ ഔദ്യോ​ഗികമായി അകാല ചരമം പ്രാപിച്ചിരിക്കുകയാണ്. ചർച്ചകൾക്കും വിവാദങ്ങൾക്കും സമരപരമ്പരകൾക്കും ട്രോളുകൾക്കുമൊടുവിൽ പദ്ധതി പിൻവലിക്കാൻ വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാർ തീരുമാനിക്കുകയായിരുന്നു. ഒപ്പം പദ്ധതിക്കുള്ള സ്ഥലമേറ്റെടുക്കൽ വിജ്ഞാപനവും റദ്ദാക്കി. തിരുവനന്തപുരത്തേയും കാസർകോടിനേയും ബന്ധിപ്പിച്ച് മണിക്കൂറിൽ […]
Read more

ഇത് ആള്‍ വേറെ! സതീശന്റെ ലക്ഷ്യം വ്യക്തം; ആരാണ് രക്ഷാപ്രവര്‍ത്തനം അന്വേഷിക്കാന്‍ വരുന്ന ഷൗക്കത്തലി?

2023ലെ നവകേരള യാത്ര പല കാരണങ്ങൾ കൊണ്ടും ശ്രദ്ധേയമായതാണ്. അക്കൂട്ടത്തിൽ ഒരിക്കലും മറക്കാത്ത ഒന്നാണ് രക്ഷാപ്രവർത്തനം. അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻറെ ഗൺമാൻമാർ നവകേരള യാത്രയ്ക്കിടെ കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസ് വലിയ വിവാദമായതാണ്. വീണ്ടും അധികാരത്തിലെത്തിയ വിഡി സതീശൻ സർക്കാർ ആദ്യ ദിവസം തന്നെ ഈ കേസ് വീണ്ടും അന്വേഷിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചതോടെ സോഷ്യൽ മീഡിയയിലെയാകെ ചർച്ച ആലപ്പുഴ ക്രൈംബ്രാഞ്ച് എസ്.പി എ.പി. ഷൗക്കത്തലിയെപ്പറ്റിയാണ്. അദ്ദേഹത്തിന്റെ മേൽനോട്ടത്തിലാണ് പ്രത്യേക […]
Read more

KSRTC കട്ടപ്പുറത്താകുമോ? പുരുഷന്മാർക്കും വേണ്ടേ നീതി? ഖജനാവ് കാലിയാക്കുന്ന സൗജന്യ യാത്ര

തിരഞ്ഞെടുപ്പ് വാ​ഗ്ദാനങ്ങൾ പാലിക്കപ്പെടുക എന്നത് ജനാധിപത്യപരമാണെങ്കിലും ചിലപ്പോൾ അവ ​ഗുണത്തേക്കാളേറെ ദോഷം ചെയ്യുന്ന സാഹചര്യങ്ങളുണ്ടാകും. അത്തരത്തിലൊരു തീക്കൊള്ളിയെടുത്ത് പുറം ചൊറിയാൻ തയ്യാറായി നിൽക്കുകയാണ് വിഡി സതീശൻ സർക്കാർ. ജൂൺ 15 മുതൽ കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യയാത്രയെന്ന മുഖ്യമന്ത്രി വിഡി സതീശന്റെ പ്രഖ്യാപനത്തിനു പിറകെ, പദ്ധതി നടപ്പാക്കുന്ന കാര്യത്തിൽ ആശങ്കകളുയരുന്നു. ദിവസേന യാത്ര ചെയ്യുന്നവരിൽ 60 ശതമാനത്തിലേറെ സ്ത്രീകളുള്ള കെഎസ്ആർടിയുടെ വരുമാനത്തെയും അതുവഴി ഖജനാവിനേയും പദ്ധതി പ്രതികൂലമായി ബാധിക്കുമോ എന്ന ചോദ്യങ്ങളാണ് ഉയരുന്നത്. ഒപ്പം വേറൊരു രീതിയിലും ചർച്ചകൾ […]
Read more

വിഎസില്‍ നിന്ന് വിഡിഎസിലേക്ക്… 20 വര്‍ഷം മുമ്പ് ഇതേ ദിവസം ജനസാഗരമായ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വീണ്ടും

തിരുവനന്തപുരം: കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ ഏറെ സവിശേഷതയുള്ള ദിവസങ്ങളിലൊന്നായി മാറുകയാണ് മെയ് 18. ഈ തീയതില്‍ മൂന്ന് സര്‍ക്കാരുകളാണ് കേരളത്തില്‍ അധികാരമേറ്റത്. 2006 മേയ് പതിനെട്ടിന് വിഎസ് അച്യുതാനന്ദന്‍ സര്‍ക്കാരും 2011 മേയ് പതിനെട്ടിന് ഉമ്മന്‍ ചാണ്ടിയുടെ രണ്ടാമത്തെ സര്‍ക്കാരും 2026 മെയ് പതിനെട്ടിന് വിഡി സതീശന്‍ സര്‍ക്കാരും അധികാരമേല്‍ക്കുന്നത് ഇതേ ദിവസമാണ്. ഒപ്പം ആദ്യമായി സത്യപ്രതിജ്ഞാ ചടങ്ങ് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടത്തിയത് വിഎസ് അച്യുതാനന്ദന്‍ സര്‍ക്കാരാണെന്ന പ്രത്യേകതയുമുണ്ട്. ഇതില്‍ വിഎസിന്റേയും വിഡിഎസിന്റേയും സത്യപ്രതിജ്ഞ ചടങ്ങുകള്‍ക്ക് തമ്മില്‍ […]
Read more

കെ.എസ്.ആർ.ടി.സിയിലെ ‘സ്ത്രീ സൗജന്യ യാത്ര’ പുരുഷന്മാരോടുള്ള ക്രൂരമായ വിവേചനം

തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പാലിക്കപ്പെടുന്നത് ജനാധിപത്യത്തിൽ സ്വാഗതാർഹമായ കാര്യമാണെങ്കിലും, ഒരു വിഭാഗത്തിന് നൽകുന്ന ആനുകൂല്യങ്ങൾ മറുവിഭാഗത്തിന്റെ ജീവിതം നരകതുല്യമാക്കിക്കൊണ്ടാകരുത്. യു.ഡി.എഫ് തങ്ങളുടെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായി മുന്നോട്ടുവെക്കുകയും, ഭരണത്തിലേറിയ ആദ്യ കാബിനറ്റിൽ തന്നെ ഉത്തരവാക്കുകയും ചെയ്ത ‘കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര’ എന്ന നയം സ്ത്രീകളെ സന്തോഷിപ്പിക്കുന്നുണ്ടാകാം. എന്നാൽ, ‘പുരുഷന്മാരും മനുഷ്യരാണ്’ എന്ന ലളിതമായ യാഥാർത്ഥ്യം ഭരണാധികാരികൾ മറന്നുപോയോ എന്ന ചോദ്യമാണ് കേരളത്തിലെ ലക്ഷക്കണക്കിന് വരുന്ന സാധാരണക്കാരായ പുരുഷന്മാർ ഇപ്പോൾ ഉയർത്തുന്നത്. സ്ത്രീശാക്തീകരണത്തിന്റെ പേരുപറഞ്ഞ് സമൂഹത്തിലെ പകുതിയോളം വരുന്ന […]
Read more

അധികാര വീതംവെപ്പിൽ കോവളത്തിന്റെ ജനനായകന് വെട്ടിനിരത്തൽ; എം. വിൻസന്റിനോട് കാട്ടിയത് ക്രൂരമായ രാഷ്ട്രീയച്ചതി

വി ഡി സതീശൻ മന്ത്രി സഭ ഇന്ന് അധികാരത്തിൽ വന്നപ്പോൾ പാർട്ടിക്ക് വേണ്ടി ജനങ്ങൾക്കിടയിൽ ഇറങ്ങി പ്രവർത്തിച്ച് പ്രതിസന്ധി ഘട്ടങ്ങളിലും തുടർച്ചയായി വിജയം കൊയ്യുന്ന ജനകീയ മുഖങ്ങളെ അർഹതയുണ്ടായിട്ടും ബോധപൂർവ്വം തഴഞ്ഞ കാഴ്ചയാണ് കേരളം കണ്ടത്. ഗ്രൂപ്പ് സമവാക്യങ്ങൾ മാത്രം നോക്കി മന്ത്രിമാരെ നിശ്ചയിക്കുന്ന കോൺഗ്രസിലെ പഴയ വെട്ടിനിരത്തൽ ശൈലിക്ക് പുതിയ ഭരണത്തിലും മാറ്റമില്ലെന്ന ആക്ഷേപം ഇതോടെ ശക്തമാകുകയാണ്. ഈ രാഷ്ട്രീയക്കളികളുടെയും ഗ്രൂപ്പ് വൈരാഗ്യത്തിന്റെയും ഏറ്റവും വലിയ ഇരയായി മാറിയിരിക്കുകയാണ് കോവളത്തിന്റെ ജനപ്രിയ എം.എൽ.എ. അഡ്വ. എം. […]
Read more

പരാജയങ്ങളുടെ കനൽപദങ്ങൾ താണ്ടിയ ബിന്ദു കൃഷ്ണ;വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി

കഷ്ടപ്പാടുകളുടെയും പ്രതിസന്ധികളുടെയും കനൽവഴികൾ ഒന്നിനുപുറകെ ഒന്നായി താണ്ടി, കരിയറിലെയും രാഷ്ട്രീയത്തിലെയും പരാജയങ്ങളുടെ കൈപ്പുനീർ പൂർണ്ണമായി കുടിച്ചുവറ്റിച്ച്, ഒടുവിൽ ജനപിന്തുണയുടെയും വിജയത്തിന്റെയും അത്യുന്നത കൊടുമുടിയിൽ എത്തിനിൽക്കുകയാണ് അഡ്വ. ബിന്ദുകൃഷ്ണ. സ്‌കൂളിൽ പഠിക്കുന്ന കാലത്ത് രോഗബാധിതയായ അമ്മയെ പരിചരിക്കുന്നതിനൊപ്പം, ജീവിക്കാൻ വേണ്ടി അച്ഛൻ നടത്തിയിരുന്ന ചെറിയ ചായക്കടയിൽ പാത്രം കഴുകിയും മേശ തുടച്ചും വീട്ടുപണികളെല്ലാം ഒറ്റയ്ക്ക് തീർത്തും പഠിക്കാൻ പോയിരുന്ന ആ സാധാരണ പെൺകുട്ടിയാണ് ഇന്ന് കേരളത്തിന്റെ പുതിയ മന്ത്രിസഭയിൽ അഭിമാനത്തോടെ അംഗമായി സത്യപ്രതിജ്ഞ ചെയ്യുന്നത്. കോൺഗ്രസിന്റെ സമരമുഖങ്ങളിലെ വിട്ടുവീഴ്ചയില്ലാത്ത […]
Read more

വിഡിഎസ് ക്യാബിനറ്റിലെ സർപ്രൈസ് എൻട്രി; പുതു വിപ്ലവം തീർക്കാൻ ഒജെ ജനീഷ് എത്തുമ്പോൾ

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച അന്ന് മുതൽ വിസ്മയങ്ങൾ തീർത്തുകൊണ്ടിരിക്കുന്ന യുഡിഎഫ് ഓരോ ദിവസവും നൽകുന്നത് സസ്പെൻസ് ത്രില്ലറുകളാണ്. വി ഡി സതീശൻ മന്ത്രിസഭയിൽ അവസാന നിമിഷം എല്ലാവരേയും അത്ഭുതപ്പെടുത്തിക്കൊണ്ട് ഇടംപിടിച്ച യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഒ ജെ ജനീഷായിരുന്നു അക്കൂട്ടത്തിലെ ലേറ്റസ്റ്റ് വിസ്മയം. പ്രമുഖൻമാരുടെ പേരുകൾ മാറി മറിഞ്ഞ ചർച്ചകൾ അന്തിമഘട്ടത്തിലെത്തിയപ്പോഴാണ് 37 കാരനായ ജനീഷിന്റെ നറുക്ക് വീഴുന്നത്. അതും ചാണ്ടി ഉമ്മനെ വരെ വെട്ടിയാണ് ജനീഷിന്റെ എൻട്രി. ഈഴവ പ്രാതിനിധ്യവും തൃശൂർ ജില്ലയ്ക്കുള്ള പരിഗണനയും യുവത്വത്തിന് […]
Read more

സതീശന്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് വന്ദേമാതരം ചൊല്ലുമോ? പ്രോട്ടോക്കോള്‍ ഇങ്ങനെയാണ്

നാളെ സത്യപ്രതിജ്ഞ ചെയ്ത് കേരളത്തില്‍ ഒരു പുതിയ സര്‍ക്കാര്‍ അധികാരത്തിലേറും. അതേസമയം വിഡി സതീശന്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത് കൗതുകകരമായ ഒരു പ്രോട്ടോക്കോള്‍ വിഷയമാണ്. അയല്‍സംസ്ഥാനമായ തമിഴ്നാട്ടില്‍ ജോസഫ് വിജയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ ഉണ്ടായ വന്ദേമാതര ആലാപന വിവാദത്തിന്റെ പശ്ചാത്തലത്തില്‍, തിങ്കളാഴ്ച തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ ‘വന്ദേമാതരം’ മുഴങ്ങുമോ എന്നതാണ് ഇപ്പോള്‍ രാഷ്ട്രീയ മേഖലയിലെ ചര്‍ച്ചാവിഷയം. തമിഴ്‌നാട്ടില്‍ ടിവികെ സര്‍ക്കാര്‍ അധികാരമേറ്റ ചടങ്ങില്‍ പരമ്പരാഗത ശൈലിക്ക് വിരുദ്ധമായി ‘വന്ദേമാതരമാണ് ആദ്യം ആലപിച്ചത്. […]
Read more

വിഡിക്കും കേസിക്കും ചെക്ക് വെച്ച ചെന്നിത്തലയുടെ ആ രാഷ്ട്രീയ തന്ത്രം ഇതാണ്

മൂന്ന് ദിവസം മുമ്പ് വരെ കെസി വേണു​ഗോപാലിനും വിഡി സതീശനും പിന്നാലെ പാഞ്ഞ മാധ്യമങ്ങളെ ഒറ്റയടിക്ക് തന്റെ പിന്നാലെയോടിച്ചയാളാണ് രമേശ് ചെന്നിത്തല. കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ നിയുക്ത മുഖ്യമന്ത്രി വിഡി സതീശനേക്കാൾ മാധ്യമശ്രദ്ധ ചെന്നിത്തലയ്ക്കായിരുന്നു എന്നും അം​ഗീകരിക്കേണ്ടി വരും. മുഖ്യമന്ത്രി സ്ഥാനം കൈവിട്ടുപോയെങ്കീലും അസാധാരണ രാഷ്ട്രീയ തന്ത്രജ്ഞത സ്വതസിദ്ധമായുളള നേതാവാണ് രമേശ് ചെന്നിത്തലയെന്ന് ആർക്കും സംശയം കാണില്ല. എക്കാലത്തും തനിക്ക് ഒപ്പം നിന്ന അൻവർ സാദത്തിനേയും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആദ്യ പിന്തുണ കെ സി വേണുഗോപാലിന് നൽകിയ […]
Read more

Recent News

Advertisement
WhiteswanTV Footer