Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Special Story

അതിന് സിപിഐക്ക് യോ​ഗ്യതയില്ലേ? സിപിഎമ്മിന്റെ വാശി നല്ലതിനോ? രണ്ടാമനിൽ ഉടക്കി ഇടത്

സമാനതകളില്ലാത്ത പരാജയമാണ് ഇത്തവണ ഇടതുപക്ഷം നേരിട്ടതെന്ന കാര്യത്തിൽ സംശയമില്ല. അതിനെ കൂട്ടായ പരിശ്രമത്തിലൂടെ മാത്രമേ മറികടന്ന് തിരിച്ചുവരാനാവൂ എന്ന് സാധാരണ പ്രവർത്തകർ പോലും പറയുമെന്നിരിക്കെ പ്രതിപക്ഷത്ത് രണ്ടാമനാര് എന്നതാണ് ഇപ്പോഴത്തെ വിഷയം. ഉപനേതാവ് സ്ഥാനത്തെ ചൊല്ലി എൽഡിഎഫിൽ നടക്കുന്ന ഈ വടംവലി അത്ര ശുഭകരമായ ഒരു സൂചനയല്ല. വിഷയത്തിൽ ഇരുപക്ഷവും വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറല്ലെന്ന നിലപാടിലാണ് ഇപ്പോഴും. കുറച്ച് ദിവസങ്ങളായി പുകയുന്ന ഈ പ്രശ്നം ഇനി കത്താനുള്ള തയ്യാറെടുപ്പിലാണ്. നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവ് പദവിയെച്ചൊല്ലി ഇരുകൂട്ടരും തമ്മിൽ നടത്തിയ […]
Read more

പറഞ്ഞതെല്ലാം വെള്ളത്തിൽ, സതീശൻ-തുഷാർ കൂടിക്കാഴ്ച്ചയുടെ അർത്ഥമെന്ത്? കോൺ​ഗ്രസ് രണ്ട് തട്ടിൽ

കഴിഞ്ഞ ഇടത് സർക്കാരിന്റെ വീഴ്ച്ചയ്ക്ക് വരെ ഒരു കാരണമായെന്ന് പ്രവർത്തകരടക്കം വിശ്വസിക്കുന്ന ഒരു സംഭവമാണ് വെള്ളാപ്പള്ളി നടേശനുമായുള്ള പിണറായി വിജയന്റെ കൂട്ട്. അദ്ദേഹത്തെ ഔദ്യോ​ഗിക വാഹനത്തിൽ കയറ്റിയതടക്കം രൂക്ഷമായ വിമർശനമാണ് വെള്ളാപ്പള്ളി വിഷയത്തിൽ പിണറായി നേരിട്ടത്. അന്ന് ഇതിനെ പിണറായിയും സാമുദായിക ശക്തികളുമായുള്ള അവിശുദ്ധ കൂട്ടുകെട്ടെന്ന തരത്തിലടക്കം ഉയർത്തിക്കാണിച്ച് വിമർശിച്ച അന്നത്തെ പ്രതിപക്ഷ നേതാവായ വിഡി സതീശൻ ഇന്ന് മുഖ്യമന്ത്രിയായപ്പോൾ ഇതെല്ലാം മറന്നോ? കഴിഞ്ഞ ദിവസം വെള്ളാപ്പള്ളിയുടെ മകനും ബിഡിജെഎസ് അധ്യക്ഷനും എസ്എൻഡിപി യോഗം വൈസ് പ്രസിഡന്റുമായ […]
Read more

ഒന്നും ഇതുകൊണ്ട് അവസാനിക്കുന്നില്ല; പിണറായി വിജയന്റെ തിരിച്ചുവരവ് കേരളത്തിന് അനിവാര്യം

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോ​ഗസ്ഥരെ പിണറായി വിജയന്റെ വീടുകളിലേക്ക് പറഞ്ഞുവിടുമ്പോൾ ഒരുപക്ഷേ കേന്ദ്രത്തിന്റെ മനസിൽ പല ലക്ഷ്യങ്ങളുമുണ്ടായിരിക്കാം. കേരള രാഷ്ട്രീയത്തെ അസ്ഥിരതപ്പെടുത്തി കലക്കവെള്ളത്തിൽ മീൻ പിടിക്കുക എന്നതാകാം ഒരു ലക്ഷ്യം. അല്ലെങ്കിൽ നിരന്തരമായി വേട്ടയാടി പിണറായിയെന്ന അതികായനെ വീഴ്ത്തി സിപിഎമ്മിനെ തളർത്താം എന്നതാകാം. പക്ഷേ സംഭവിച്ചത് മറ്റൊന്നാണെന്ന് എല്ലാവർക്കും ബോധ്യമാവുകയും ചെയ്തിട്ടുണ്ട്. അവിടുന്നങ്ങോട്ടുള്ള ഓരോ പ്രസം​ഗങ്ങളിലും വാർത്താസമ്മേളനങ്ങളിലും പിണറായി വിജയനെന്ന പുതിയ പ്രതിപക്ഷ നേതാവിനേയും പഴയ പാർട്ടി സെക്രട്ടറിയേയും കാണുകയാണ് പ്രവർത്തകർ. അതിന്റെ ബാക്കിയാണ് കഴിഞ്ഞ ദിവസം ജന്മനാട്ടിൽ […]
Read more

ലഹരിവലയിൽ നിന്നും നമ്മുടെ യുവതയെ രക്ഷിക്കണം, ലഹരിയുടെ തായ് വേരറുക്കണം

മായികമായി പ്രചോദിപ്പിച്ച്, ദുരന്തത്തിലൊടുക്കുന്ന മരണത്തിൻ്റെ ഏജൻ്റായ ലഹരിവസ്തുക്കൾക്കെതിരെ പുതിയ അധ്യയന വർഷത്തിൽ “തൂഫാൻ – ദ നാർക്കോ ഹണ്ട് ” എന്ന പേരിൽ കേരള സർക്കാർ ആരംഭിക്കുന്ന ലഹരിവേട്ട സ്വാഗതാർഹമാണ്. വില്പന തടയുക മാത്രമല്ല, വിപണനത്തിനെത്തുന്ന ലഹരിയുടെ ഉറവിടം കണ്ടെത്തി നശിപ്പിക്കുക കൂടിയാണ് ഈ പദ്ധതിയുടെ ലക്ഷ്യമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കിയിട്ടുണ്ട്. മയക്കുമരുന്ന് ഉപയോഗിക്കുന്നവർ, വിൽക്കുന്നവർ, പ്രചരിപ്പിക്കുന്നവർ എന്നിവരെയെല്ലാം പോലീസിന്റെ കർശന നിരീക്ഷണത്തിലാക്കിയും കര, കടൽ, ആകാശ മാർഗ്ഗങ്ങളിലൂടെ വന്നെത്തുന്ന എല്ലാ ലഹരിവസ്തുക്കളെയും കണ്ടെത്തിയും നടപടി […]
Read more

വരുമാനത്തിന് പുതിയ വഴികൾ വേണം, സാധാരണക്കാരെ ചേർത്ത് നിർത്തണം; ആദ്യ ബജറ്റിന് വെല്ലുവിളികളേറെ

യുഡിഎഫിന്റെ പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ നടപ്പാക്കുമെന്ന് തന്നെയാണ് സർക്കാരിന്റെ നയപ്രഖ്യാപനത്തിലും വ്യക്തമാക്കുന്നത്. എല്ലാം വളരെ വിശാലമായതും ജനകീയമായതും കേരളത്തിന്റെ ഭാവി മുന്നിൽ കണ്ടുള്ളതുമായ ദീർഘവീക്ഷണം നിറഞ്ഞ പദ്ധതികൾ തന്നെയാണെന്നതിൽ തർക്കമില്ല. എന്നാൽ ഈ സർക്കാരിന് മുന്നിൽ വെല്ലുവിളികൾ ഏറെയുണ്ട്. ഖജനാവ് പൂച്ച പെറ്റ് കിടക്കുന്നതല്ല എന്ന് തെളിഞ്ഞെങ്കിലും അത്ര സമ്പന്നവുമല്ല എന്ന യാഥാർത്ഥ്യം ഉൾക്കൊണ്ടേ തീരു. അങ്ങനെ നോക്കുമ്പോൾ ഈ പ്രഖ്യാപനങ്ങളിൽ എന്തിനൊക്കെ മുൻഗണന നൽകുമെന്നും എൽഡിഎഫ് സർക്കാരിന്റെ അവസാന ബജറ്റിനു ശേഷം ‘ചോർന്ന’ 20,000 കോടി രൂപ‌ […]
Read more

ലോകത്തിലെ 90 ശതമാനം ആളുകളും വലംകൈയ്യന്മാര്‍; അതിന് പിന്നിലെ കാരണം ഇതാണ്

ലോകത്തിലാകമാനം ഏകദേശം 85 മുതല്‍ 90 ശതമാനം വരെ ആളുകള്‍ വലംകൈയ്യന്‍മാരാണ്. 10 മുതല്‍ 15 ശതമാനം വരെ ആളുകള്‍ മാത്രമേ ഇടംകൈയ്യന്‍മാരുള്ളൂ. എന്തുകൊണ്ടായിരിക്കും ഇങ്ങനെ? സ്ഥലങ്ങള്‍ക്കനുസരിച്ച് കണക്കുകളില്‍ വ്യത്യാസം വരാമെങ്കിലും വലതുകൈയ്യേക്കാള്‍ ഇടംകൈയ്യന്‍മാര്‍ കൂടുതലായി കാണപ്പെടുന്ന ഒരു മനുഷ്യ ജനസംഖ്യയും നിലവിലില്ലെന്ന്, യുകെയിലെ ചെസ്റ്റര്‍ സര്‍വകലാശാലയിലെ മനഃശാസ്ത്രത്തിലെ സീനിയര്‍ ലക്ചറായ പോള്‍ റോഡ്വേ പറയുന്നു. മനുഷ്യര്‍ വലതുകൈ ഇത്രയധികം ഉപയോഗിക്കുന്നത് എന്തുകൊണ്ടാണെന്ന് മനസിലാക്കാന്‍ ശാസ്ത്രജ്ഞര്‍ വളരെക്കാലമായി ശ്രമിക്കുകയാണ്. ജനിച്ച് വളരുന്ന പരിസ്ഥിതിയും സമൂഹവും സംസ്‌കാരവും ഇതില്‍ […]
Read more

സജന്യ യാത്ര, ആര്‍ത്തവ അവധി, പ്ലസ് വണ്‍ സീറ്റ്…. കേന്ദ്രത്തെ പിണക്കാതെ, ജനത്തെ മറക്കാതെ ആദ്യ നയപ്രഖ്യാപനം

വിഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനം ​ഗവർണർ രാജേന്ദ്ര ആർലേക്കർ നിയമസഭയിൽ അവതരിപ്പിച്ചിരിക്കുകയാണ്. അതും പുതിയ സർക്കാർ-​ഗവർണർ ആദ്യ പോരിന് തിരികൊളുത്തിക്കൊണ്ട്. സത്യപ്രതിജ്ഞ ചടങ്ങിൽ കൈപൊള്ളിയ വന്ദേമാതരം ഇത്തവണ മുഴുവൻ ആലപിച്ചില്ല. അതും ലോക്ഭവന്റെ കർശന നിർദേശം ലംഘിച്ചുകൊണ്ട്. ഈ വിഷയം വരും ദിവസങ്ങളിൽ കത്തുമെന്നുറപ്പ്. കഴിഞ്ഞ ഇടത് സർക്കാർ കാലയളവുകളിൽ തെരുവിലേക്ക് വരെയെത്തിയ ​ഗവർണർ-സർക്കാർ പോരിന്റെ പുതിയ അധ്യായം ഇവിടെ തുടങ്ങുകയാണോ എന്ന് കണ്ടറിയാം. പക്ഷേ കേന്ദ്രത്തെ അധികം പ്രകോപിപ്പിക്കുന്നില്ല എന്നതിനർത്ഥം കേന്ദ്ര […]
Read more

നിലവിളക്ക് കൊളുത്തി ഉദ്ഘാടനം, ഫാത്തിമ തഹ്ലിയയെ പിന്തുണച്ച ശശികലയുടെ മനസിലെന്ത്? വീണ്ടും ഉയരുന്ന വിവാദം

പൊതുപരിപാടികളിൽ നിലവിളക്ക് കൊളുത്തുന്നതുമായി ബന്ധപ്പെട്ട് കേരളത്തിലെ മുസ്ലീം ലീഗിൽ നിലനിൽക്കുന്ന ആഭ്യന്തര ചർച്ചകളും അഭിപ്രായ ഭിന്നതകളുമെല്ലാം വളരെ മുമ്പ് തന്നെ ചർച്ചയായതാണ്. ഇതൊരു അനിവാര്യമായ മതാനുഷ്ഠാനമല്ലെന്നും, ഇത് ഹൈന്ദവ ആചാരങ്ങളുടെ ഭാഗമാണെന്നും ചൂണ്ടിക്കാണിച്ച് ലീഗിലെ ചില നേതാക്കൾ മുൻകാലങ്ങളിൽ നിലവിളക്ക് കൊളുത്തുന്നതിൽ നിന്ന് വിട്ടുനിന്നിട്ടുണ്ട്. ഇപ്പോഴിതാ വീണ്ടും ഈ വിഷയം ചെറിയ രീതിയിലെങ്കിലും സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയാണ്. കഴിഞ്ഞ ദിവസം പേരാമ്പ്ര എംഎൽഎ ഫാത്തിമ തഹിലിയ ഒരു പരിപാടി നിലവിളക്ക് കൊളുത്തി ഉദ്ഘാടനം നിർവഹിച്ചിരുന്നു. ഇപ്പോഴിതാ തഹിലിയയുടെ […]
Read more

എന്താണ് വീണ ചെയ്ത കുറ്റം? ലിസ്റ്റിൽ‌ പേരുള്ള മന്ത്രിമാർ ജയിലിൽ പോകുമോ?

സംസ്ഥാന രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ ഇഡി റെയ്ഡ് വരാനിരിക്കുന്ന ഒരു സുനാമിയുടെ സൂചന മാത്രമാണെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? സിഎംആർഎൽ-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസിലെ അന്വേഷണം മുഖ്യമന്ത്രിയുടെ മകൾ ടി. വീണയിൽ മാത്രം ഒതുങ്ങുന്നതല്ല എന്നതാണ് യാഥാർത്ഥ്യം. അതായത്, വീണ ഒരു തുടക്കം മാത്രമാണ്. സിഎംആർഎല്ലിൽ നിന്ന് പണം കൈപ്പറ്റിയ മുഴുവൻ പേരിലേക്കും അന്വേഷണം നീളുമെന്നും, ഇത് നിലവിലെ മന്ത്രിസഭയിലെ അംഗങ്ങളിലേക്ക് വരെ എത്താൻ സാധ്യതയുണ്ടെന്നും ഇ.ഡി വൃത്തങ്ങൾ തന്നെ സൂചിപ്പിക്കുന്നുണ്ട്. സിഎംആർഎല്ലിലെ മുഴുവൻ സാമ്പത്തിക ഇടപാടുകളും ഇഡിയുടെ […]
Read more

വീണ്ടും മുഷ്ടി ചുരുട്ടി പുതിയ യുദ്ധത്തിന് തയ്യാറായി പിണറായി, കേന്ദ്രത്തിന്റെ വേട്ടപ്പട്ടികളായി ഇഡി

സമീപകാലത്തെ ഏറ്റവും രൂക്ഷമായ പ്രതിഷേധങ്ങൾക്കും അക്രമങ്ങൾക്കുമാണ് തിരുവനന്തപുരം ഇന്ന് സാക്ഷ്യംവഹിച്ചിരിക്കുന്നത്. സിഎംആർഎൽ-എക്സാലോജിക് ഇടപാട് കേസുമായി ബന്ധപ്പെട്ട് മകൾ വീണയെ ചോദ്യം ചെയ്യാൻ പിണറായി വിജയന്റെ കണ്ണൂരിലേയും തിരുവനന്തപുരത്തേയും വീടുകളിൽ ഇഡി നടത്തിയ അപ്രതീക്ഷിത റെയ്ഡാണ് നാടകീയ രം​ഗങ്ങൾക്ക് തുടക്കമിട്ടത്. മണിക്കൂറുകൾ നീണ്ട റെയ്ഡ്. കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള സിപിഎം നേതാക്കളും പ്രവർത്തകരും എസ്എഫ്ഐ-ഡിവൈഎഫ്ഐ പ്രവർത്തകരും ഇളകി. കനത്ത പ്രതിഷേധങ്ങൾക്കൊടുവിൽ പ്രത്യേകിച്ച് ഒന്നും ലഭിക്കാതെ പുറത്തിറങ്ങിയ ഇഡി ഉദ്യോ​ഗസ്ഥരെ കൂവിയും വാഹനം അടിച്ചു തകർത്തും കൈവിട്ട രീതിയിൽ കൈകാര്യം ചെയ്യുകയായിരുന്നു […]
Read more

Recent News

Advertisement
WhiteswanTV Footer