Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Special Story

മദ്യപാനത്തിനിടെ ഉണ്ടായ തർക്കം; കട്ടപ്പനയിൽ സുഹൃത്തിനെ കൊലപ്പെടുത്തി

ഇടുക്കി: കട്ടപ്പനയിൽ മദ്യപാനത്തിനിടെ ഉണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചു. കൊല്ലം സ്വദേശിയായ പ്രശാന്തൻ (45) ആണ് സംഭവത്തിൽ കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ സുഹൃത്തും സഹപ്രവർത്തകനുമായ തമിഴ്നാട് കമ്പം സ്വദേശി രമേഷ് പാണ്ഡ്യനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച രാവിലെ കട്ടപ്പനയിലെ ഒരു കടയ്ക്ക് സമീപം പ്രശാന്തനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംശയാസ്പദമായ സാഹചര്യത്തിൽ മൃതദേഹം കണ്ട നാട്ടുകാർ പൊലീസിനെ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് പ്രാഥമിക പരിശോധന നടത്തി. തുടർന്ന് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ കൊലപാതകത്തിന്റെ […]
Read more

ലഹരിയുടെ വേരറുക്കാൻ വാളെടുത്ത് ചെന്നിത്തല, ഒപ്പം നിൽക്കാം നാടിന്റെ ഭാവിക്കായി

കഴിഞ്ഞ കുറച്ച് വർഷങ്ങളായി വാർത്തകളിൽ സ്ഥിരം കാണുന്ന ഒന്നാണ് കാറിൽ നിന്നും ബസിൽ നിന്നുമെല്ലാം ലഹരിമരുന്നുമായി യുവാക്കൾ പിടിയിലാകുന്നു എന്നത്. മിക്കവരും സ്കൂൾ-കോളേജ് വിദ്യാർത്ഥികളാണെന്നതാണ് ഇതിൽ ഭയപ്പെടുത്തുന്ന കാര്യം. ഇപ്പോഴിതാ കേരളത്തെ ഗ്രസിച്ചിരിക്കുന്ന ലഹരി എന്ന മഹാവിപത്തിനെ സംസ്ഥാനത്തു നിന്ന് പൂർണ്ണമായും തുടച്ചുനീക്കുകയെന്ന ദൃഢനിശ്ചയത്തോടെ ശക്തമായ ചുവടുവെപ്പുകളുമായി മുന്നോട്ട് പോവുകയാണ് പുതുതായി അധികാരമേറ്റ സംസ്ഥാന ആഭ്യന്തര വകുപ്പ്. നവകേരള നിർമ്മിതിയിൽ യുവതലമുറയുടെ സുരക്ഷ ഉറപ്പാക്കാൻ ലക്ഷ്യമിട്ട്, പുതുതായി ചുമതലയേറ്റ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ‘ഓപ്പറേഷൻ തൂഫാൻ- […]
Read more

സിജെപിയുടെ 94% അനുയായികളും ഇന്ത്യക്കാര്‍; തെളിവുകള്‍ പുറത്തുവിട്ടു

ന്യൂഡല്‍ഹി: കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ അനുയായികളില്‍ ഭൂരിഭാഗവും പാകിസ്താനില്‍ നിന്നുള്ളവരാണെന്ന ബിജെപി നേതാക്കളുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി പാര്‍ട്ടി സ്ഥാപകന്‍ അഭിജീത്ത് ദിപ്‌കെ രംഗത്തെത്തി. പാര്‍ട്ടിയുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടുന്നതിന് മുന്‍പുള്ള വിവരങ്ങളാണ് അദ്ദേഹം പുറത്തുവിട്ടത്. അതനുസരിച്ച്, പാര്‍ട്ടിയുടെ ഇന്‍സ്റ്റഗ്രാം അനുയായികളില്‍ 94.1 ശതമാനം പേരും ഇന്ത്യയില്‍ നിന്നുള്ളവരാണെന്ന് വ്യക്തമാക്കുന്നു. ഏപ്രില്‍ 22 മുതല്‍ മെയ് 21 വരെ അക്കൗണ്ടിന് 1.6 ബില്യണ്‍ കാഴ്ചകളും 12 ദശലക്ഷം പുതിയ അനുയായികളുമാണ് ലഭിച്ചതെന്ന് അഭിജീത് വ്യക്തമാക്കി. അമേരിക്ക, […]
Read more

മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി; യുഡിഎഫ് സർക്കാരിന് മുന്നിലെ ആദ്യ വെല്ലുവിളി

എല്ലാ കൊല്ലവും അധ്യയന വർഷം തുടങ്ങുന്നതിന് മുമ്പ് നമ്മൾ സ്ഥിരമായി കേട്ടിരുന്ന ആ പരാതി വീണ്ടും ഉയർന്നിരിക്കുകയാണ്. മലബാറിൽ ഇത്തവണയും പ്ലസ് വൺ സീറ്റ് പ്രതിസന്ധി രൂക്ഷം. പ്ലസ് വൺ പ്രവേശനത്തിനുള്ള ഏകജാലക നടപടികൾ നാളെ തുടങ്ങാനിരിക്കെ വിദ്യാർത്ഥികളും രക്ഷിതാക്കളും ആശങ്കയിലാണ്. പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാനാവാതെ കുഴങ്ങുകയാണ് ഭരണകർത്താക്കൾ. കഴിഞ്ഞ കുറച്ച് വർഷങ്ങളായി മലബാറിലെ ആറ് ജില്ലകളിലും പ്ലസ് വൺ സീറ്റുകളുടെ ഗണ്യമായ കുറവുണ്ട്. ദിവസങ്ങൾക്ക് മുമ്പ് അധികാരമേറ്റ വിഡി സതീശൻ സർക്കാരിന്റെ മുന്നിലെ ആദ്യത്തെ […]
Read more

പാവങ്ങളുടെ വീടിന് മേൽ രാഷ്ട്രീയ പ്രതികാരം?

നീണ്ട തർക്കങ്ങൾക്കൊടുവിൽ മെയ്‌ 14ന്‌ വി ഡി സതീശനെ കേരളത്തിന്റെ മുഖ്യമന്ത്രിയായി ഹൈക്കമാൻഡ്‌ തീരുമാനിച്ചപ്പോൾ മുൻ മുഖ്യമന്ത്രിയും കോൺഗ്രസ്‌ പ്രവർത്തകസമിതി അംഗവുമായ എ കെ ആന്റണി മാധ്യമങ്ങളോട്‌ ഒരു കാര്യം പറഞ്ഞിരുന്നു. ‘ജനപ്രിയ പ്രഖ്യാപനങ്ങൾ നടപ്പാകുമെന്ന്‌ പ്രതീക്ഷിക്കരുത്‌. മുണ്ടുമുറുക്കിയുടുക്കണം. കുറച്ച്‌ കയ്‌പുനീർ കുടിക്കേണ്ടിവരും. കേരളം പാപ്പരാണ്‌.’ നിയുക്ത മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലുള്ള ഈ പ്രസ്‌താവന വോട്ട്‌ ചെയ്‌തവർക്കുള്ള ഒരു സന്ദേശമായിരുന്നു. ഇതേ പ്രസംഗം എ കെ ആന്റണി മുമ്പും നടത്തിയിട്ടുണ്ട്‌ 2001ൽ മുഖ്യമന്ത്രിയായ സമയം. കാലം മാറിയതും കേരളം […]
Read more

സഭയെ അറിഞ്ഞ മൂന്നര പതിറ്റാണ്ട്, ട്രോളുകൾ വാണ നാക്കുപിഴ… ഇനി നിയമസഭയുടെ നാഥനായി തിരുവഞ്ചൂർ

ഒടുവിൽ പതിനാറാം നിയമസഭയുടെ നാഥനായി കോട്ടയം എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്ണൻ അവരോധിക്കപ്പെട്ടിരിക്കുകയാണ്.. യുഡിഎഫിന്റെ ഒറ്റ വോട്ട് പോലും ചോർന്നില്ല, കൃത്യം 101 വോട്ടുമായാണ് തിരുവഞ്ചൂർ സഭാനാഥനാകുന്നത്. 35 അംഗങ്ങൾ എ.സി. മൊയ്തീനെയും മൂന്നുപേർ ബി.ബി. ഗോപകുമാറിനെയും പിന്തുണച്ചു. 139 അംഗങ്ങളാണ് വോട്ട് രേഖപ്പെടുത്തിയത്. പ്രോ ടേം സ്പീക്കറായതിനാൽ ജി. സുധാകരൻ വോട്ട് രേഖപ്പെടുത്തിയില്ല. സംസ്ഥാന നിയമസഭയുടെ ചരിത്രത്തിലാദ്യമായി മൂന്ന് പാർട്ടിയുടെ സ്ഥാനാർഥികൾ സ്പീക്കർ സ്ഥാനത്തേക്ക് മത്സരിച്ചുവെന്നതും ഇത്തവണത്തെ പ്രത്യേകതയായിരുന്നു. കോൺഗ്രസിന് വേണ്ടി കളത്തിലിറങ്ങിയ ഏറ്റവും മുതിർന്ന നേതാവായ […]
Read more

ആന്റണി മുതല്‍ സതീശന്‍ വരെയുള്ള കോൺഗ്രസ് കാലം

പതിനാറാം കേരള നിയമസഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടവര്‍ പ്രോ ടേം സ്പീക്കര്‍ ജി സുധാകരന് മുന്നില്‍ എംഎല്‍എമാരായി സത്യപ്രതിജ്ഞ ചെയ്തിരിക്കുകയാണ്. വി ഡി സതീശന്‍ മുഖ്യമന്ത്രിയായി ചുമതലയേറ്റപ്പോള്‍ ചരിത്രം ആവര്‍ത്തിക്കപ്പെടരുത് എന്ന് ഏറ്റവും അധികം ആഗ്രഹിച്ചിരിക്കുക എ കെ ആന്റണിയാവും. പ്രതിപക്ഷ നേതാവായി സിപിഐഎം നിയോഗിച്ച പിണറായി വിജയനും ഇതേ ചരിത്രം ഓര്‍മ്മിച്ചിരിക്കണം. 1995 മുതല്‍ 2004 വരെയുള്ള കാലഘട്ടത്തിലെ രാഷ്ട്രീയ അനുഭവങ്ങള്‍ തന്നെയാണ് ഒരു കാലഘട്ടം പിന്നോട്ട് പോയി ചരിത്രം ഓര്‍മ്മിക്കാന്‍ എ കെ ആന്റണിയെയും പിണറായി വിജയനെയും […]
Read more

ഇന്ധനമടിക്കാൻ 4 ലക്ഷം രൂപ വരെ, ചികിത്സ സർക്കാർ ചിലവിൽ… അറിയാം MLAമാർക്ക് ലഭിക്കുന്ന അലവൻസും ആനുകൂല്യങ്ങളും

തെരഞ്ഞെടുപ്പ് ബഹളങ്ങളെല്ലാം കഴിഞ്ഞു, ഭരണം മാറി, പുതിയ സർക്കാർ അധികാരമേറ്റു. 140 പേരെ എംഎൽഎമാരായി നമ്മൾ ജയിപ്പിച്ചു വിട്ടു. നിങ്ങൾ എപ്പോഴെങ്കിലും അലോചിച്ചിട്ടുണ്ടോ എന്താണ് ഇവരുടെ വരുമാനമെന്ന്? പൊതുപ്രവർത്തനത്തിന് ഇറങ്ങുമ്പോൾ ജനങ്ങളെ സേവിക്കുക എന്നത് മാത്രമായിരിക്കുമോ ഇവരുടെ മനസിൽ? നമുക്ക് ചില കണക്കുകൾ നോക്കാം. കേരളത്തിൽ ഒരു എംഎൽഎയ്ക്ക് കിട്ടുന്ന ആനുകൂല്യങ്ങൾ എന്തൊക്കെയാണെന്നും പ്രതിമാസം എത്രരൂപ എംഎൽഎയ്ക്ക് സർക്കാർ നൽകുന്നുണ്ടെന്നുമൊക്കെ പൊതുജനങ്ങൾക്ക് അറിയാൻ കൗതുകമുള്ള കാര്യമാണ്. കണക്കുകൾ നോക്കുമ്പോൾ ശമ്പളം എന്ന പേരിൽ നൽകുന്ന ഫിക്സഡ് അലവൻസ് […]
Read more

ആന്റണി മുതല്‍ സതീശന്‍ വരെ, കോണ്‍ഗ്രസിനെ ഭയപ്പെടുത്തുന്ന ആ ചരിത്രം; പിണറായിയും കരുതിയിരിക്കണം

പതിനാറാം കേരള നിയമസഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടവര്‍ പ്രോ ടേം സ്പീക്കര്‍ ജി സുധാകരന് മുന്നില്‍ എംഎല്‍എമാരായി സത്യപ്രതിജ്ഞ ചെയ്തിരിക്കുകയാണ്. വി ഡി സതീശന്‍ മുഖ്യമന്ത്രിയായി ചുമതലയേറ്റപ്പോള്‍ ചരിത്രം ആവര്‍ത്തിക്കപ്പെടരുത് എന്ന് ഏറ്റവും അധികം ആഗ്രഹിച്ചിരിക്കുക എ കെ ആന്റണിയാവും. പ്രതിപക്ഷ നേതാവായി സിപിഐഎം നിയോഗിച്ച പിണറായി വിജയനും ഇതേ ചരിത്രം ഓര്‍മ്മിച്ചിരിക്കണം. 1995 മുതല്‍ 2004 വരെയുള്ള കാലഘട്ടത്തിലെ രാഷ്ട്രീയ അനുഭവങ്ങള്‍ തന്നെയാണ് ഒരു കാലഘട്ടം പിന്നോട്ട് പോയി ചരിത്രം ഓര്‍മ്മിക്കാന്‍ എ കെ ആന്റണിയെയും പിണറായി വിജയനെയും […]
Read more

സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ബിജെപി; ആരായിരിക്കും യഥാര്‍ത്ഥ പ്രതിപക്ഷം?

തിരുവനന്തപുരം: ബിജെപിയെ സംബന്ധിച്ച് നേട്ടങ്ങളുടെ തിരഞ്ഞെടുപ്പ് കാലം തന്നെയാണ് കടന്നുപോയിരിക്കുന്നത്. ചെറിയ തിരിച്ചടികള്‍ മാറ്റിവെച്ചാല്‍ ഭാവിയിലേക്ക് വേരുറപ്പിക്കാനുള്ള വെടിമരുന്നുകളെല്ലാം അവര്‍ മലയാള മണ്ണില്‍ പാകിക്കഴിഞ്ഞിട്ടുമുണ്ട്. ഇപ്പോഴിതാ മൂന്ന് സീറ്റുകള്‍ നേടി ചരിത്രത്തിലാദ്യമായി കേരള നിയമസഭയില്‍ ശക്തമായ സാന്നിധ്യമുറപ്പിച്ച ഭാരതീയ ജനതാ പാര്‍ട്ടി, വെള്ളിയാഴ്ച നടക്കുന്ന സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. കൊല്ലം ജില്ലയിലെ ചാത്തന്നൂര്‍ മണ്ഡലത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ബി.ബി. ഗോപകുമാര്‍ സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് […]
Read more

Recent News

Advertisement
WhiteswanTV Footer