Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Special Story

എന്റെ പിഴ, എന്റെ പിഴ… പിഴവുകൾ ഏറ്റുപറഞ്ഞ് ​ഗോവിന്ദൻ; ഒപ്പം തിരുത്തലിന് ‘പുതുവഴികളും’

ഒടുവിൽ തെരഞ്ഞെടുപ്പ് തോൽവിയിൽ സമസ്താപരാധം ഏറ്റു പറഞ്ഞ് സിപിഎം. സംഘടനാപരമായ പിഴവും നിലപാടുകളിലെ പിഴവും തിരിച്ചടിച്ചെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ഏറ്റു പറഞ്ഞിരിക്കുകയാണ്. തെരഞ്ഞെടുപ്പിന് മുമ്പ് തള്ളിപ്പറയാതിരുന്ന വെള്ളാപ്പള്ളിയെ പൂർണമായും കൈവിട്ട നിലപാടാണ് സംസ്ഥാന സെക്രട്ടറി ഏറ്റവും ലേറ്റസ്റ്റായി സ്വീകരിച്ചിരിക്കുന്നത്. വെള്ളാപ്പള്ളിയുടെ മുസ്ലിം വിരുദ്ധ പ്രസ്താവന ശക്തമായി പ്രതിരോധിച്ചില്ലെന്ന പൊതുബോധം ഉണ്ടായി. അത് ദൂരീകരിക്കുന്നതിൽ പാർട്ടിക്ക് പിഴവ് സംഭവിച്ചു എന്നും സംസ്ഥാന സെക്രട്ടറി ഏറ്റു പറഞ്ഞു. വൈകിയെങ്കിലും കാര്യം മനസിലായത് നന്നായെന്ന് കരുതാം. ​ഗോവിന്ദൻ […]
Read more

പിണറായിയുടെ കാരുണ്യമോ ജി സുധാകരന്റെ മുഖംമൂടി? ആരാണ് യഥാർത്ഥ രാഷ്ട്രീയ കോമാളി?

ജി സുധാകരൻ-സിപിഎം വാക്പോര് കൂടുതൽ രൂക്ഷമാകുന്നു. ഈ തെരഞ്ഞെടുപ്പ് കാലം മുഴുവനും സിപിഎമ്മിനേയും പിണറായി വിജയനേയും രൂക്ഷമായി വിമർശിച്ച് വിമതനായി മാറിയതാണ് ജി സുധാകരനെങ്കിലും അദ്ദേഹത്തിന്റെ കഴിഞ്ഞ ദിവസത്തെ പരാമർശങ്ങൾ അൽപം അതിര് കടന്നില്ലേ എന്ന് സംശയം. പാർട്ടി നേതൃത്വത്തെയും മുഖ്യമന്ത്രി പിണറായി വിജയനെയും രൂക്ഷമായി വിമർശിച്ചുകൊണ്ട് സുധാകരൻ നടത്തിയ പരാമർശങ്ങളാണ് വലിയ തർക്കങ്ങൾക്ക് വഴിവെച്ചത്. മുൻ മുഖ്യമന്ത്രിയും ഇപ്പോഴത്തെ പ്രതിപക്ഷന നേതാവുമായ പിണറായി വിജയനെ നനഞ്ഞ കോഴിയെന്ന് വിളിച്ചായിരുന്നു ആക്ഷേപം. വെള്ളത്തിൽ വീണ് നനഞ്ഞ അവസ്ഥയാണ് […]
Read more

രാഷ്ട്രീയം തുറന്നുപറഞ്ഞ ചങ്കൂറ്റം, ട്രോളന്മാരുടെ നായകൻ, മരണം കുറിച്ചിട്ട വരികൾ… സലിം കുമാർ വിടവാങ്ങുമ്പോൾ ബാക്കിയാകുന്നത്….

മലയാളിയെ രണ്ട് പതിറ്റാണ്ടിലേറെ ചിരിപ്പിക്കുകയും അതിലേറെ ചിന്തിപ്പിക്കുകയും ചിലപ്പോഴൊക്കെ നമ്മെ ഈറനണിയിക്കുകയും ചെയ്ത ഒരു പ്രതിഭ കൂടി വിടവാങ്ങുകയാണ്. ഒരു മഴയുള്ള രാത്രിയിൽ, ഒരിക്കലും മടങ്ങിവരാത്ത ദൂരങ്ങളിലേക്ക് സലിം കുമാർ യാത്രയായി. ചിരിയുടെ അവസാനിക്കാത്ത വസന്തം തീർത്ത അദ്ദേഹത്തിന്റെ വിയോഗം സിനിമാലോകത്തെയും മലയാളികളെയും ഒന്നാകെ സങ്കടക്കടലിലാഴ്ത്തുകയാണ്. ‘‘ഞാനൊരു മതിൽ പൊളിച്ചു, അതിലൂടെ കൂടുതൽ പേർ കയറി വരട്ടെ.’’ ഹാസ്യ നടനെന്നും മിമിക്രിക്കാരനെന്നും മുദ്ര കുത്തപ്പെട്ട ഒരാൾ മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടിയതിന് ശേഷം പറവൂരിലെ വീട്ടിലേക്ക് […]
Read more

നവീൻ ബാബുവിന്റെ മരണം; അന്വേഷിക്കാൻ CBI വന്നാൽ എന്ത് സംഭവിക്കും? ഉന്നതർ അകത്താകുമോ?

കേരള രാഷ്ട്രീയത്തിൽ കോളിളക്കങ്ങളേറെ സൃഷ്ടിച്ച കേസാണ് കണ്ണൂർ എ.ഡി.എം. നവീൻ ബാബുവിന്റെ മരണം. ഒരുപക്ഷേ ഈയടുത്ത കാലതത് സിപിഎമ്മിനെ സമ്മർദത്തിലാക്കിയ വിഷയങ്ങളിൽ മുൻപന്തിയിൽ തന്നെ കാണും ഈ കേസ്. ഈ കേസ് സിബിഐ ഏറ്റെടുക്കുന്നതുമായി സംബന്ധിച്ചാണ് കേരള രാഷ്ട്രീയത്തിൽ ചർച്ചകൾ നടക്കുന്നത്. അന്വേഷണം സി.ബി.ഐ. ഏറ്റെടുത്താൽ വീണ്ടും രാഷ്ട്രീയ കോളിളക്കങ്ങൾക്ക് അതിടയാക്കുമോയെന്നത് സംസ്ഥാനം ഉറ്റുനോക്കുന്ന വിഷയമാണ്. നീതിതേടിയുള്ള കുടുംബത്തിന്റെ നിരന്തരശ്രമങ്ങൾക്കൊടുവിലാണ് അന്വേഷണം സി.ബി.ഐ.ക്ക്‌ വിടാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനം. ആവശ്യം ഹൈക്കോടതിയും സുപ്രീം കോടതിയും നേരത്തേ തള്ളിയ […]
Read more

മമതയെ വെട്ടിലാക്കിയ തൃണമൂലിൻ്റെ ദത്തുപുത്രൻ

2011ൽ അധികാരത്തിലെത്തിയതിന് പിന്നാലെ മൂന്ന് പതിറ്റാണ്ടിലേറെ ഭരണത്തിലുണ്ടായിരുന്ന സിപിഐഎമ്മിനെ ഒറ്റയടിക്ക് തകർത്തുകൊണ്ടാണ് തൃണമൂൽ കോൺ​ഗ്രസ് ബം​ഗാളിൽ എതിരാളികളില്ലാത്ത പാർട്ടിയായി മാറിയത്. 2011ലെ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ സിപിഐഎം അഭിമുഖീകരിച്ച അതെ രാഷ്ട്രീയ പ്രശ്നങ്ങളിലൂടെയാണ് ബം​ഗാളിൽ ഇപ്പോൾ മമതാ ബാനർജിയുടെ തൃണമൂൽ കോൺ​ഗ്രസ് കടന്ന് പോകുന്നത്. തൃണമൂലിൻ്റെ ആക്രമണ രാഷ്ട്രീയമാണ് 2011ൽ സിപിഐഎമ്മിന് ഭീഷണിയായതെങ്കിൽ മമതയ്ക്ക് ഇപ്പോൾ ഭരണത്തിലിരിക്കുന്ന ബിജെപിയുടെ ഭീഷണിയെ മാത്രമല്ല നേരിടേണ്ടി വരുന്നത്. ബിജെപിയുടെ എതിർപ്പിനെക്കാൾ മമതയെ പ്രതിരോധത്തിലാക്കുന്നത് സ്വന്തം പാർട്ടിയിൽ നിന്ന് ഉയരുന്ന വെല്ലുവിളികളാണ്. […]
Read more

മതം അനുസരിച്ചില്ലെങ്കിൽ പുറത്താക്കുമെന്ന് സമസ്ത, പാരമ്പര്യമെന്ന് മറുവാദം; ഫാത്തിമ തഹ്ലിയ തെറ്റ് ചെയ്തോ?

പേരാമ്പ്ര എംഎൽഎ ഫാത്തിമ തഹ്ലിയ ഒരു ഉദ്ഘാടന ചടങ്ങിൽ നിലവിളക്ക് കൊളുത്തിയപ്പോൾ തന്നെ അസ്വാരസ്യങ്ങൾ പുകഞ്ഞു തുടങ്ങിയിരുന്നതാണ്. പിന്നീട് ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികല വിഷയം ഏറ്റെടുത്തതോടെ പുകഞ്ഞുതുടങ്ങിയത് കത്തും എന്നുറപ്പിച്ചതുമാണ്. ഒരുപക്ഷേ ശശികല ലക്ഷ്യം വെച്ചതും അതുതന്നെ ആയിരിക്കാം. എന്തായാലും പ്രതീക്ഷിച്ചത് പോലെ വിഷയം മുസ്ലീം സംഘടനകൾ ഏറ്റെടുത്തു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പേരാമ്പ്രയിലെ ഒരു ഫാമിലി റസ്റ്ററന്റ് നിലവിളക്കു കൊളുത്തി എംഎൽഎ ഉദ്ഘാടനം ചെയ്തതാണ് വിവാദമായത്. ഇത് ഇസ്ലാം വിശ്വാസത്തിന് ചേർന്നതല്ലെന്ന വിമർശനം […]
Read more

വിനോദിനി വിരൽ ചൂണ്ടുന്ന ആ ഉന്നതൻ എംവി ​ഗോവിന്ദൻ? കോടിയേരിക്ക് ഒത്ത പിൻ​ഗാമി ഇപ്പോഴുമില്ല

സിപിഎം എന്ന പാർട്ടിക്ക് കോടിയേരി ബാലകൃഷ്ണൻ എന്ന നേതാവ് ആരായിരുന്നു എന്നറിയാൻ പ്രവർത്തകർക്കിടയിലൂടെ ഒന്നിറങ്ങി നടന്നാൽ മതി. വലതുപക്ഷ രാഷ്ട്രീയ ചായ്വുള്ളവർക്ക് ഉമ്മൻ ചാണ്ടി എന്താണോ അങ്ങനെ തന്നെയാണ് കമ്മ്യൂണിസ്റ്റ് ആശയം പേറുന്നവർക്ക് ഇന്നും കോടിയേരി. ഒരുപക്ഷേ കോടിയേരി ഒഴിച്ചിട്ട് പോയ ആ വലിയ വിടവ് ഇന്നും നികത്താതെ കിടക്കുന്നു എന്നത് തന്നെയാണ് അദ്ദേഹത്തിനുള്ള ആദരവും. ഇപ്പോഴിതാ അതേ കോടിയേരിയുടെ കുടുംബത്തിൽ നിന്ന് തന്നെ പാർട്ടിക്കെതിരെ രൂക്ഷ വിമർശനങ്ങൾ പൊട്ടിപ്പുറപ്പെടുകയാണ്. കോടിയേരിയുടെ മരണശേഷം സിപിഎം ഉന്നത നേതൃത്വത്തിൽ […]
Read more

‘സീറ്റ് കവർ മാറ്റാൻ അനുവദിച്ച മുഖ്യമന്ത്രിക്ക് നന്ദി’… മോഡിഫിക്കേഷൻ നിയമം കണ്ട് കണ്ണ് മിഴിച്ച് ജെൻസീ

ഈ തെരഞ്ഞെടുപ്പിൽ യുഡിഎഫ്, പ്രത്യേകിച്ച് വിഡി സതീശൻ അധികാരത്തിലെത്താനുള്ള അനവധി കാരണങ്ങളിൽ ഒന്നായിരുന്നു യുവാക്കളുടെ വോട്ട് എന്നത്. പിള്ളേര് മോഡിഫൈ ചെയ്യട്ടെ എന്ന സതീശന്റെ ഒറ്റ ഡയലോ​ഗ് അത്രയേറെ ഇംപാക്ട് ജെൻസീകൾക്കിടയിൽ ഉണ്ടാക്കിയിരുന്നു. ഇപ്പോഴിതാ സംസ്ഥാനത്തെ വാഹനപ്രേമികളും ജെൻസികളും കാത്തിരുന്ന വാഹന മോഡിഫിക്കേഷൻ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ആദ്യ ചുവടുവെപ്പ് നടത്തിയിരിക്കുകയാണ് മോട്ടോർ വാഹനവകുപ്പ്. സ്റ്റിക്കറുകളും ലൈറ്റുകളും ഉൾപ്പെടെ 18 തരം മോഡിഫിക്കേഷൻ ആവാമെന്ന് ഗതാഗത കമ്മീഷണറുടെ റിപ്പോർട്ടിൽ പറയുന്നു. ഗതാഗത കമ്മീഷണർ തയ്യാറാക്കിയ പട്ടിക സംസ്ഥാന സർക്കാർ […]
Read more

വിദ്യാഭ്യാസ മേഖലയെ തകർത്ത അബ്ദുറബ്ബിന്റെ സുവർണ്ണ കാലഘട്ടം

സംസ്ഥാനത്ത്‌ ഇത്തവണ അധ്യയനവർഷം തുടങ്ങിയത്‌ ഭരണമാറ്റത്തിന്‌ തൊട്ടുപിന്നാലെയാണ്. ഭാവി പ‍ൗരന്മാരെ വാർത്തെടുക്കാനുള്ള സംവിധാനം എന്നതിലുപരി ഓരോ മനുഷ്യന്റെയും ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലമായി മാറേണ്ടതാണ്‌ സ്‌കൂൾ വിദ്യാഭ്യാസഘട്ടം. എന്നാൽ, യുഡിഫ് സർക്കാരിന്റെ കാലഘട്ടത്തിൽ, ഇപ്പോൾ പുതിയ ഒരു അധ്യയന വർഷത്തിലേക്ക് കടക്കുമ്പോൾ ഒന്ന് പിറകിലോട്ട് തിരിഞ്ഞു നോക്കുന്നത് എന്തുകൊണ്ടും നന്നായിരിക്കും. വിദ്യാഭ്യാസ മേഖല അടിമുടി തകർന്നു പോയ 2011 മുതൽ 16 വരെയുള്ള അഞ്ചുവർഷകാലം. ഇടിഞ്ഞുവീഴാറായ സ്‌കൂൾകെട്ടിടങ്ങൾ, വൃത്തിയില്ലാത്ത ശുചിമുറി, പാഠപുസ്‌തകമില്ലാതെ കുട്ടികൾ, ഓണപ്പരീക്ഷ കഴിഞ്ഞാലും കിട്ടാത്ത […]
Read more

അതിന് സിപിഐക്ക് യോ​ഗ്യതയില്ലേ? സിപിഎമ്മിന്റെ വാശി നല്ലതിനോ? രണ്ടാമനിൽ ഉടക്കി ഇടത്

സമാനതകളില്ലാത്ത പരാജയമാണ് ഇത്തവണ ഇടതുപക്ഷം നേരിട്ടതെന്ന കാര്യത്തിൽ സംശയമില്ല. അതിനെ കൂട്ടായ പരിശ്രമത്തിലൂടെ മാത്രമേ മറികടന്ന് തിരിച്ചുവരാനാവൂ എന്ന് സാധാരണ പ്രവർത്തകർ പോലും പറയുമെന്നിരിക്കെ പ്രതിപക്ഷത്ത് രണ്ടാമനാര് എന്നതാണ് ഇപ്പോഴത്തെ വിഷയം. ഉപനേതാവ് സ്ഥാനത്തെ ചൊല്ലി എൽഡിഎഫിൽ നടക്കുന്ന ഈ വടംവലി അത്ര ശുഭകരമായ ഒരു സൂചനയല്ല. വിഷയത്തിൽ ഇരുപക്ഷവും വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറല്ലെന്ന നിലപാടിലാണ് ഇപ്പോഴും. കുറച്ച് ദിവസങ്ങളായി പുകയുന്ന ഈ പ്രശ്നം ഇനി കത്താനുള്ള തയ്യാറെടുപ്പിലാണ്. നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവ് പദവിയെച്ചൊല്ലി ഇരുകൂട്ടരും തമ്മിൽ നടത്തിയ […]
Read more

Recent News

Advertisement
WhiteswanTV Footer