Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Special Story

കോഴിക്കോട് മെഡിക്കൽ കോളേജിൽ കുടിവെള്ളം മുടങ്ങി

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ കുടിവെള്ളം മുടങ്ങി. ഇതേ തുടർന്ന് രോഗികളും, കൂട്ടിരിപ്പുകാരും വലഞ്ഞു. കൂടാതെ പ്രഥമിക ആവശ്യങ്ങൾ പോലും നിർവ്വഹിക്കാൻ കഴിയാതെ ജനങ്ങൾ ഒന്നടങ്കം അസ്വസ്ഥരായി. സ്ഥിതി രൂക്ഷമായതിനെ തുടർന്ന് രാത്രിയോടെ ടാങ്കർ ലോറികളിൽ ജലം എത്തിച്ച് വിതരണം ചെയ്യുകയായിരുന്നു. മെഡിക്കൽ കോളേജിൽ അടിക്കടിയുണ്ടാകുന്ന ഇത്തരം പ്രശ്നങ്ങൾ രോഗികളെയും, കൂട്ടിരിപ്പുകാരെയും സാരമായി ബാധിക്കുന്നുവെന്ന് ജനങ്ങൾ ആരോപിച്ചു. ഇത് തീർത്തും അധികാരികളുടെ അനാസ്ഥയാണെന്നും ആക്ഷേപമുണ്ട്.
Read more

മനം കവർന്നത് വീണ്ടും ശൂരസംഹാര മഹോത്സവം

കോഴിക്കോട് : കോഴിക്കോട് തിരുവണ്ണൂരിൽ സ്കന്ദ ഷഷ്ഠിയോടനുബന്ധിച്ച് തിരുവണ്ണൂർ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ വർഷാ വർഷം നടന്നു വരുന്ന ശൂരസംഹാര മഹോത്സവം ഈ വർഷവും അതിഗംഭീരമായി നടത്തപ്പെട്ടു. ഐതിഹ്യ പെരുമയിൽ ആറാടുന്ന ശൂരസംഹാര മഹോത്സവം കുമാരസംഭവവുമായ് ബന്ധപ്പെട്ടിരിക്കുന്നു. സാക്ഷാൽ ശ്രീ സുബ്രഹ്മണ്യ സ്വാമി ജ്യേഷ്ഠ സഹോദരനായ ശ്രീ മഹാഗണപതിയോടും, അനുചരനായ ശ്രീ വീരബാഹു സ്വാമിയോടും കൂടി ശൂരപത്മാവ്, താരകാസുരൻ എന്നീ അസുരന്മാരെ നിഗ്രഹിക്കുകയും ഈ പ്രപഞ്ചത്തെ മുഴുവൻ ആ ദുഷ്ട ശക്തികളിൽ നിന്നും രക്ഷിച്ച് ആനന്ദ […]
Read more

നാട്ടിൽ സേവനത്തിന്റെ മാതൃക തീർത്ത് ‘എവർഗ്രീൻ കമ്പാനിയൻ’: യുവാക്കൾക്ക് പ്രചോദനമായി ഗാസ്ഫർ തോമസ് സജി, ജോയൽ ജോസും

കോട്ടയം : മെച്ചപ്പെട്ട ജീവിത സൗകര്യങ്ങൾ തേടി യുവതലമുറ വിദേശരാജ്യങ്ങളിലേക്ക് ചേക്കേറുന്ന ഈ കാലഘട്ടത്തിൽ, സ്വന്തം നാട്ടിൽ ജനങ്ങൾക്ക് ആശ്വാസമായി സേവനത്തിന്റെ പുതിയ മാതൃക തീർത്ത് ശ്രദ്ധേയമാവുകയാണ് കോട്ടയം കേന്ദ്രീകരിച്ചുള്ള ‘എവർഗ്രീൻ കമ്പാനിയൻ’. വിദേശത്തേക്കുള്ള പതിവ് രീതികൾ ഒഴിവാക്കി, ആരോഗ്യപരിചരണ രംഗത്തെ സമഗ്രമായ ഹോം കെയർ സേവനങ്ങളുമായി മുന്നോട്ട് വന്നിരിക്കുന്നത് ഗാസ്പർ തോമസ് സാജി, ജോയൽ ജോസ് മൂർത്തിക്കൽ എന്നീ രണ്ട് യുവ സംരംഭകരാണ്. പ്രായമായവരെയും രോഗികളെയും പരിചരിക്കാൻ BSc/GNM യോഗ്യതയുള്ള വിശ്വസ്തരായ ഹോം നഴ്സുമാർ, പ്രസവ […]
Read more

ജനിച്ചുവീണ തോണിയുടെ അമരത്ത് 29 വർഷങ്ങൾക്കിപ്പുറം വെങ്കിടേഷ്

ആലപ്പുഴ: ഇരുപത്തൊമ്പത്‌ വർഷം മുമ്പ്‌ ജനിച്ചുവീണ ബോട്ടിൽ ജീവനക്കാരനായെത്തുന്ന അപൂർവനിമിഷത്തിന്‌ സാക്ഷിയാകുകയാണ്‌ വെള്ളിയാഴ്‌ച നെടുമുടി ബോട്ട്‌ ജെട്ടി. പെരുമ്പളം സ‍ൗത്തിൽ കിഴക്കനേഴത്ത്‌ വെങ്കിടേഷ്‌ ബാബുവാണ്‌ നെടുമുടി – ആലപ്പുഴ റൂട്ടിൽ സർവീസ്‌ നടത്തുന്ന ജലഗതാഗതവകുപ്പിന്റെ എ47 ബോട്ടിൽ ലാസ്‌കറായി ഇന്ന് രാവിലെ ജോലിയിൽ പ്രവേശിക്കുന്നത്‌. 1996 ജൂൺ മൂ‍ന്നിന്‌ പുലർച്ചെയാണ്‌ പാണവള്ളി – പൂത്തോട്ട സർവീസ്‌ നടത്തിയിരുന്ന ഇതേ ബോട്ടിൽ വെങ്കിടേഷ് ജനിച്ചത്‌. പെരുമ്പളത്ത്‌ സ്ഥിരതാമസക്കാരായിരുന്നു അച്ഛൻ ബാബുവും അമ്മ ഷൈലയും. പുലർച്ചെ ഷൈലയ്‌ക്ക്‌ പ്രസവവേദന തുടങ്ങി. […]
Read more

ചാച്ചാജിയുടെ സ്മരണയിൽ രാജ്യം ഇന്ന് ശിശുദിനം ആചരിക്കുന്നു

കോഴിക്കോട് : രാജ്യം ഇന്ന് ശിശുദിനം ആഘോഷിക്കുകയാണ്. കുട്ടികൾ ഇഷ്ടപ്പെടുന്ന, കുട്ടികളെ അതിലേറെ ഇഷ്ടപ്പെട്ടിരുന്ന ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനമായ നവംബർ 14നാണ് ശിശുദിനം ആചരിക്കുന്നത്. കുട്ടികളുടെ ക്ഷേമത്തിനും സ്വാതന്ത്ര്യത്തിനും വിദ്യാഭ്യാസത്തിനും ഊന്നൽ നൽകുക എന്ന ലക്ഷ്യത്തോടെയാണ് ശിശുദിനം ആഘോഷിക്കുന്നത്. ഇന്ത്യയിലെ കുട്ടികൾക്ക് അവരുടെ ജീവിതം മതിവരുവോളം ആസ്വദിക്കാനും ആരോഗ്യവും സംസ്കാരവുമുള്ള ഉത്തമ പൗരന്മാരായി വളരാനുമുള്ള അവസരങ്ങൾ ഒരുക്കുക എന്ന ലക്ഷ്യവും ശിശുദിനാചരണത്തിനുണ്ട്. ശിശുദിനത്തിന്റെ ചരിത്രം നെഹ്റുവിന് മുമ്പ് തന്നെ ആരംഭിച്ചതാണ്. 1857-ൽ ‘റോസ് […]
Read more

ബിസിനസ് തർക്കം; എതിര്‍ക്കച്ചവടക്കാരനെ ആക്രമിക്കാൻ ക്വട്ടേഷൻ നൽകിയ പ്രതി പിടിയിൽ

തൃശൂർ: ബിസിനസ് തർക്കത്തെ തുടർന്ന് എതിര്‍ക്കച്ചവടക്കാരനെ ആക്രമിക്കാൻ ക്വട്ടേഷൻ നൽകിയ പ്രതി പിടിയിൽ. അന്തിക്കാട് പടിയം സ്വദേശി പള്ളിപ്പാടൻ വീട്ടിൽ ജസ്റ്റിനെയാണ് ഇരിങ്ങാലക്കുട ഡിവൈഎസ്.പി. ഷാജുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ പത്ത് വർഷമായി കണ്ടശാംകടവ് മാർക്കറ്റിനടുത്ത് പന്നിയിറച്ചി വ്യാപാരം നടത്തുന്നയാളാണ് ജസ്റ്റിൻ. ജസ്റ്റിന്റെ കടക്ക് സമീപം കണ്ടശാംകടവ് കരിക്കൊടി സ്വദേശി ഹരീഷ് ആനന്ദൻ പന്നിയിറച്ചി കട ആരംഭിച്ചതോടെ ജസ്റ്റിന്റെ വരുമാനം കുറയുകയും ഇതിന്റെ പശ്ചാത്തലത്തിൽ ഇരുവരും തമ്മിൽ വാക്കുതർക്കങ്ങൾ ഉണ്ടാകുകയും ചെയ്തു. പിന്നീട് […]
Read more

ട്രെയിനില്‍ ചാര്‍ജ് ചെയ്യാനിട്ട ഐഫോണ്‍ മോഷ്ടിച്ചു; പ്രതി പിടിയിൽ

കോഴിക്കോട്: ട്രെയിനിനുള്ളില്‍ യാത്രക്കാരന്‍റെ ഐഫോണ്‍ മോഷ്ടിച്ച കേസില്‍ പ്രതിയെ റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് കുന്ദമംഗലം പെരിങ്ങളം സ്വദേശി ഹരികൃഷ്ണന്‍ ആണ് പിടിയിലായത്. കഴിഞ്ഞ ശനിയാഴ്ച യശ്വന്ത്പുര്‍ എക്സ്പ്രസ് ട്രെയിനിലാണ് സംഭവം നടന്നത്. യാത്രക്കാരന്‍ ചാര്‍ജ് ചെയ്യാനായി കുത്തിയിട്ടിരുന്ന ഏകദേശം 1.5 ലക്ഷം രൂപ വിലവരുന്ന ഐഫോണാണ് പ്രതി മോഷ്ടിത്. ഹരികൃഷ്ണന്‍ കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലായി മൊബൈല്‍ മോഷണം, സ്വര്‍ണക്കവര്‍ച്ച, അക്രമം, ലഹരി ഉപയോഗം, ബൈക്ക് മോഷണം തുടങ്ങിയ നിരവധി കേസുകളില്‍ പ്രതിയായിട്ടുണ്ട്. കാപ്പാ നിയമം […]
Read more

വാഹനാപകടത്തിൽ മരണം; അഞ്ച് പേർക്ക് പുതുജീവൻ പകർന്ന് റോസമ്മ യാത്രയായി

കോട്ടയം: പാലായിൽ അപകടത്തിൽ മരിച്ച റോസമ്മ ഇനി അഞ്ചുപേരിലൂടെ ജീവിക്കും. രണ്ട് വൃക്കകൾ, കരൾ, രണ്ട് നേത്രപടലം എന്നിവയാണ് ദാനം ചെയ്തത്. അപകടത്തിൽ പരിക്കേറ്റ റോസമ്മ ചികിത്സയിലിരിക്കെയാണ് മരിച്ചത്. വാഹനാപകടം ഉണ്ടാക്കിയ ആണിത്തോട്ടം ജോർജുകുട്ടി ഒളിവിലാണ്. മരണശേഷം ബന്ധുക്കളാണ് അവയവങ്ങൾ ദാനം ചെയ്യാൻ തീരുമാനിച്ചത്. ഈ മാസം അഞ്ചിന് ആണ് അപകടമുണ്ടായത്. പാലായിൽ ഓട്ടോറിക്ഷയിൽ ടൊയോട്ട ഹൈറേർ കാർ ഇടിക്കുകയായിരുന്നു. ഓട്ടോറിക്ഷയിലിടിച്ച കാർ നിർത്താതെ പോയിരുന്നു. അപകടത്തിൽ ഓട്ടോറിക്ഷ യാത്രക്കാരിയായിരുന്ന റോസമ്മയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. കേസിൽ ഡെമ്മി […]
Read more

മോഹന്‍ലാല്‍ നായകനായ പാന്‍ ഇന്ത്യന്‍ ചിത്രം ‘വൃഷഭ’ ആഗോള റിലീസ് ഡിസംബര്‍ 25 ന്

മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ ബ്രഹ്‌മാണ്ഡ പാന്‍ ഇന്ത്യന്‍ ഇതിഹാസ ചിത്രം വൃഷഭയുടെ റിലീസ് തീയതി പുറത്ത്. ഈ വര്‍ഷം ഡിസംബര്‍ 25 ന് ആണ് ചിത്രം ആഗോള റിലീസായി എത്തുക. ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു കൊണ്ട് ഒരു ഗംഭീര മോഷന്‍ പോസ്റ്ററും അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിട്ടുണ്ട്. കന്നഡ സംവിധായകന്‍ നന്ദകിഷോര്‍ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രം, കണക്റ്റ് മീഡിയയും ബാലാജി ടെലിഫിലിംസും, അഭിഷേക് എസ് വ്യാസ് സ്റ്റുഡിയോയും ചേര്‍ന്നാണ് അവതരിപ്പിക്കുന്നത്. ശോഭ കപൂര്‍, ഏക്താ […]
Read more

ആഗ്രഹസഫലീകരണത്തിന്റെ മധുരം; കിളിമഞ്ചാരോ കീഴടക്കി അഖില

കാസർകോട്: ആഫ്രിക്കയ്ക്ക് മേൽ ഒരു കിരീടം പോലെ നിൽക്കുന്ന കിളിമഞ്ചാരോ പർവ്വതാരോഹകരുടെ സ്വപ്നഭൂമിക ആണ്.ഉയരത്തിലുള്ള മഞ്ഞുപാളികൾ ഉൾപ്പടെയുള്ള പ്രതിബന്ധങ്ങൾ മറികടന്ന് വേണം ലക്ഷ്യസ്ഥാനത് എത്തേണ്ടത്. അതിരില്ലാത്ത ആഗ്രഹവും ആഗ്രഹ സഫലീകരണത്തിനായുള്ള കഠിനപരിശ്രമവും ഒന്നിച്ച് ഉരുക്കിയെടുത്ത അഖിലക്ക് പ്രതിസന്ധികളൊക്കെയും നിസ്സാരം. കാസർകോട് പൊയിനാച്ചി സ്വദേശിനി ആണ് അഖില മുരളീധരൻ. ഉയർന്ന പ്രദേശത്തെ കാലാവസ്ഥയോട് പൊരുതി മൈനസ് താപനില, ഓക്സിജൻ കുറയൽ തുടങ്ങി എല്ലാ പ്രതിസന്ധികളെയും തരണംചെയ്ത് യാത്ര വിജയകരമായി പര്യവസാനിച്ചപ്പോൾ അഖിലയ്ക്ക് സ്വർഗം കീഴടക്കിയ സന്തോഷം. ഉയരങ്ങൾ തേടി […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix