Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Special Story

ജി സുധാകരൻ പാർട്ടി വിടുമോ?

സിപിഎമ്മിനും സിപിമ്മിലെ നേതാക്കൾക്കും ഇപ്പോൾ അത്ര നല്ല കാലമല്ല. രണ്ടാം ഭരണത്തിൽ ഭരിച്ച് മുടിച്ച് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത് കൂടാതെ പാ‍ർട്ടിയിലെ നേതാക്കൾക്കിടയിൽ പോലും പ‍ടലപിണകങ്ങൾ ഇപ്പോൾ പതിവായിരിക്കുകയാണ്. ഇത്തരത്തിൽ കുറച്ച് കാലങ്ങളായി പാർട്ടിയുമായി സ്വരചേർച്ചയിലാതെ നിൽക്കുന്ന മുതിർന്ന നേതാവാണ് ജി സുധാകരന്‍. അടുത്തിടെ ജി സുധാകരൻ്റെ പരാമർശങ്ങൾ പലതും പ്രത്യക്ഷമായും പരോഷമായും പാ‍ർട്ടിയെ പ്രതിസന്ധിയിലാക്കാറുണ്ട്. 100 വർഷം പഴക്കമുളള കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ തലമുതിർന്ന നേതാവാണ് ജി സുധാകരൻ. കലാലായ രാഷ്ട്രീയത്തിലൂടെ രാഷ്ട്രീയ ജീവിതം ആരംഭിച്ച അദ്ദേഹം കേരള […]
Read more

UDF ന് 2026ൽ ഉറപ്പുള്ള 55 മണ്ഡലങ്ങൾ ഇതാ…

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് യുഡിഎഫിനെയും കോൺഗ്രസിനെയും സംബന്ധിച്ച് അങ്ങേയറ്റം നിർണായകമാണ്. ഏതുവിധേനയും അധികാരത്തിലേക്ക് എത്തുവാൻ കഴിഞ്ഞില്ലെങ്കിൽ കോൺഗ്രസ് പാർട്ടി കേരളത്തിന്റെ പൂമുഖത്ത് ഉണ്ടാവുക പോലുമില്ല. അണികളും നേതാക്കളും ഉൾപ്പെടെയുള്ളവർ വ്യാപകമായി മറ്റു പാർട്ടികളിലേക്ക് ചേക്കേറും. അതുകൊണ്ടുതന്നെ കോൺഗ്രസിനെ സംബന്ധിച്ച് വരാനിരിക്കുന്നത് നിലനിൽപ്പിന്റെ പോരാട്ടമാണ്. അത് തിരിച്ചറിഞ്ഞു കൊണ്ട് വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ പരമാവധി മണ്ഡലങ്ങളിൽ വിജയക്കൊടി പാറിപ്പിക്കുവാൻ ഒരുങ്ങുകയാണ്. സിറ്റിംഗ് സീറ്റുകൾക്ക് പുറമെ 55 നിയമസഭാ സീറ്റുകളിൽ വളരെ എളുപ്പത്തിൽ വിജയിക്കുവാൻ കഴിയുമെന്ന് കോൺഗ്രസ് കണക്ക് കൂട്ടുന്നു. കുറ്റ്യാടി […]
Read more

റിപ്പോർട്ടർ വീഴും; സർജിക്കൽ സ്ട്രൈക്കുമായി ഏഷ്യാനെറ്റ്

മലയാളത്തിലെ മുൻനിര വാർത്താ ചാനലുകളിൽ എല്ലാകാലത്തും ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്നത് ഏഷ്യാനെറ്റ് ന്യൂസ് ആണ്. എന്നാൽ സമീപകാലത്ത് റിപ്പോർട്ടർ ചാനൽ ഏഷ്യാനെറ്റ് ന്യൂസ്‌ കാലാകാലങ്ങളായി പിന്തുടർന്ന ഒന്നാം സ്ഥാനം അട്ടിമറിയിലൂടെ നേടിയിരിക്കുകയാണ്. കഴിഞ്ഞ രണ്ട് ആഴ്ചക്കാലമായി ബാർക്ക് റേറ്റിംഗ് കണക്കുകൾ പുറത്തു വരുമ്പോൾ ഒന്നാം സ്ഥാനത്ത് ഉള്ളത് റിപ്പോർട്ടർ ടിവി ആണ്. ഇത്തരമൊരു സാഹചര്യത്തിലാണ് റിപ്പോർട്ടറിനെ വീഴ്ത്തുവാൻ സർജിക്കൽ സ്ട്രൈക്കുമായി രംഗത്ത് വന്നിരിക്കുന്നത്. നികേഷ് കുമാർ വിട്ട ശേഷം റിപ്പോർട്ടർ ചാനലിൻ്റെ പ്രധാന മുഖങ്ങളിലൊന്നും നട്ടെല്ലും ആയി […]
Read more

2026ലെ കോൺഗ്രസ് പ്രചാരണത്തെ രമേശ് ചെന്നിത്തല നയിക്കും

2026ലെ നിയമസഭാ തിരഞ്ഞെടുപ്പ് കോൺഗ്രസ് പാർട്ടിയെ സംബന്ധിച്ചിടത്തോളം അങ്ങേയറ്റം നിർണായകമാണ്. ഏതു വിധേനയും അധികാരത്തിൽ എത്തുവാൻ കഴിഞ്ഞില്ലെങ്കിൽ അത് പാർട്ടിക്ക് നൽകുന്ന തിരിച്ചടി വളരെ വലുതായിരിക്കും. അത്തരം ഒരു തിരിച്ചടി നേരിടുവാൻ കഴിയുന്ന തരത്തിലുള്ള ആരോഗ്യം ഇന്നത്തെ കോൺഗ്രസിന് ഇല്ല. അതുകൊണ്ടുതന്നെ ഏതു വിധേനയും അധികാരം പിടിക്കുന്നതിനുള്ള മുന്നൊരുക്കങ്ങൾ ആരംഭിച്ചിരിക്കുകയാണ് കോൺഗ്രസ്. തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായി പ്രചാരണ സമിതി അധ്യക്ഷനെയും മുൻകൂട്ടി പ്രഖ്യാപിച്ചേക്കും. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ രമേശ് ചെന്നിത്തല ആയിരുന്നു പ്രചാരണ സമിതി അധ്യക്ഷൻ. ഈ […]
Read more

വൈപ്പിനിൽ കോൺഗ്രസിന്റെ തുറുപ്പുചീട്ട് സലിംകുമാർ

പൊതുവേ എറണാകുളം ജില്ല യുഡിഎഫിനൊപ്പം എക്കാലവും നിലയുറപ്പിക്കുന്ന ജില്ലയാണ്. ഏതു പ്രതിസന്ധിയിലും എറണാകുളത്തെ യുഡിഎഫിന്റെ കോട്ടകൾ ഒരിക്കലും ഇളകിയിട്ടില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ആകെയുള്ള 14 സീറ്റുകളിൽ 9 ഇടങ്ങളിലും യുഡിഎഫിന് വലിയതോതിലുള്ള വിജയം നേടുവാൻ കഴിഞ്ഞിരുന്നു. മറ്റു മണ്ഡലങ്ങളിൽ പരാജയപ്പെട്ടതും സ്ഥാനാർത്ഥിനിർണയവും മറ്റ് സാഹചര്യങ്ങളും കൊണ്ടും ആയിരുന്നു. പൊതുവേ ഏതു തെരഞ്ഞെടുപ്പിലും കോൺഗ്രസ് അവരുടെ സേഫായ ഇടമായി എറണാകുളത്തെ കാണാറുണ്ട്. ഏറെക്കുറെ തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ അത്തരത്തിൽ തന്നെ പ്രതിഫലനം ഉണ്ടാകാറുമുണ്ട്. എന്നാൽ കഴിഞ്ഞ കുറച്ചുനാളുകളായി കഴിവിന്റെ […]
Read more

പിറന്നാള്‍ ആശംസകള്‍ ലാലേട്ടാ

നടന വിസ്മയം മോഹന്‍ലാലിന് ഇന്ന് പിറന്നാള്‍. മലയാളത്തില്‍ ഇനി ആരൊക്കെ വന്നാലും മലയാളിയുടെ മനസില്‍ നിന്ന് ഒരിക്കലും മായാത്ത പേരും രൂപവുമാണ് മോഹന്‍ലാല്‍ എന്ന അഭിനയ കുലപതിയുടേത്. അഭിനയ ജീവിതത്തില്‍ നാല് പതിറ്റാണ്ട് പിന്നീടുമ്പോളും ഓരോ മലയാളിയും ഓര്‍ത്തുവെക്കുന്ന ഒരു ദിവസമാണ് മെയ് 21 . ലാലേട്ടനെന്ന് സ്നേഹത്തോടെ വിളിക്കുന്ന അവരുടെ പ്രീയ നടന്റെ ജന്മദിനം. തിരനോട്ടത്തില്‍ തുടങ്ങിയെങ്കിലും ആദ്യം പുറത്തുവന്ന മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ നരേന്ദ്രന്‍ എന്ന വില്ലനിലൂടെ മോഹന്‍ലാല്‍ നടന്നു കയറിയത് മലയാള സിനിമയില്‍ […]
Read more

സ്ഥാനാർത്ഥി നിർണയത്തിൽ KPCC-യുടെ കടിഞ്ഞാൺ

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് ഇനി കേവലം മാസങ്ങൾ മാത്രമാണുള്ളത്. 2026 മെയ് മാസം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ കർട്ടൻ റൈസർ ആണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ്. പരമാവധി പഞ്ചായത്തുകളും നഗരസഭകളും മുനിസിപ്പാലിറ്റികളും പിടിച്ചെടുക്കേണ്ടത് യുഡിഎഫ് എൽഡിഎഫ് എൻഡിഎ മുന്നണികളെ സംബന്ധിച്ച് അങ്ങേയറ്റം നിർണായകമാണ്. കൂടുതൽ കരുത്ത് കാട്ടുന്നവർക്ക് നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള സാധ്യതകൾ എളുപ്പമാകും. ഇതെല്ലാം തിരിച്ചറിഞ്ഞുകൊണ്ട് മുന്നണികളും പാർട്ടികളും തങ്ങളുടെ പ്രവർത്തനങ്ങളുമായി സജീവമായിട്ടുണ്ട്. പ്രാദേശിക തലങ്ങളിൽ എല്ലാ പാർട്ടികളും പ്രചാരണ പരിപാടികൾ പരോക്ഷമായി ആരംഭിക്കുക പോലും ചെയ്തിട്ടുണ്ട്. […]
Read more

അഭിമാനത്തേരിലേറി അഞ്ചാം വർഷത്തിലേക്ക് രണ്ടാം പിണറായി സർക്കാർ

രണ്ടാം പിണറായി സർക്കാർ അഞ്ചാം വർഷത്തിലേക്ക് കടക്കുകയാണ്. യുഡിഎഫ് എൽഡിഎഫ് മുന്നണികൾ നേതൃത്വം നൽകുന്ന സർക്കാരുകൾ മാറി മാറി വരുന്ന സ്ഥിരം പല്ലവികളെ തകിടം മറിച്ചായിരുന്നു കേരളത്തിൽ ഇടതു തുടർ ഭരണം യാഥാർത്ഥ്യമായത്. 2016ലാണ് കേരളത്തിന്റെ മുഖ്യമന്ത്രിയായി കണ്ണൂരിന്റെ വിപ്ലവ സൂര്യൻ പിണറായി വിജയൻ അധികാരം ഏറ്റെടുക്കുന്നത്. തുടർന്ന് 2021ലും തുടർഭരണം തേടി പിണറായി വിജയൻ തന്നെ കേരളത്തിന്റെ മുഖ്യമന്ത്രിയായി തുടർന്നു. ഈ കാലയളവുകളിൽ അനവധി ആരോപണങ്ങളാൽ നിറഞ്ഞപ്പോഴും അതിനെയെല്ലാം ആത്മവിശ്വാസത്തോടെ എതിർത്ത് മുന്നോട്ടു പോകുവാൻ പിണറായി […]
Read more

ഭാഗ്യ പരീക്ഷണത്തിനില്ല കോതമംഗലത്ത് ‘കൈപ്പത്തി’ തന്നെ

എറണാകുളം ജില്ല കോൺഗ്രസിന്റെ പൊന്നാപുരം കോട്ടകളിൽ ഒന്നാണ്. ചിലയിടങ്ങളിൽ മാത്രമാണ് ഇടതുപക്ഷത്തിന് എന്തെങ്കിലും മേൽക്കൈ ഉള്ളത്. അതാകട്ടെ കോൺഗ്രസുകാരുടെ കയ്യിലിരിപ്പ് കൊണ്ടും ആയിരിക്കും. അത്തരത്തിൽ കോൺഗ്രസുകാരുടെ പിടിപ്പുകേടുകൊണ്ട് ഇടതുമുന്നണി വിജയിക്കുന്ന മണ്ഡലമാണ് കോതമംഗലം. കഴിഞ്ഞ രണ്ട് തവണയായി ഇടത് എംഎൽഎമാരാണ് കോതമംഗലത്ത് നിന്നും വിജയിച്ചു കയറുന്നത്. അതേസമയം കോതമംഗലത്ത് കോൺഗ്രസ് പാർട്ടിക്ക് കൃത്യമായ സംഘടനാ സംവിധാനവും അത്രമേൽ നേതാക്കളും പ്രവർത്തകരുമുണ്ട്. എന്നിട്ടും തെരഞ്ഞെടുപ്പുകളിൽ പരാജയം രുചിക്കേണ്ടി വരികയാണ് കോൺഗ്രസിന്. അതിന്റെ പ്രധാനപ്പെട്ട കാരണങ്ങളിൽ ഒന്ന് മണ്ഡലത്തിൽ നിന്നും […]
Read more

2026 ൽ കോൺഗ്രസിനെ നയിക്കാൻ സുനിൽ കനഗോലു?

2026 ലെ നിയമസഭാ തെരഞ്ഞെടുപ്പ് ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും അതുപോലെ ബിജെപിയ്ക്കും വളരെ നിർണായകമാണ്. ഭരണം തുടരാൻ ഇടതുപക്ഷവും ഭരണം നേടിയെടുക്കാൻ പ്രതിപക്ഷവും കരുത്തു തെളിയിക്കാൻ ബിജെപിയും തയ്യാറെടുക്കുകയാണ്.കോൺഗ്രസ് പുതിയ കെപിസിസി സംഘടന ചുമതല ഒക്കെയായി പുതിയ തലത്തിലേക്ക് എത്തിയിരിക്കുകയാണ്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഉള്ള ഒരുക്കങ്ങൾ തകൃതിയായി നടക്കുകയാണ്. താഴെത്തട്ടിൽ മുതൽ പ്രവർത്തനങ്ങൾ ആരംഭിച്ചു തുടങ്ങിയിരിക്കുന്നു. തെരഞ്ഞെടുപ്പ് വേളകളിൽ ഏറ്റവും അധികം കേൾക്കുന്ന പേരാണ് സുനിൽ കനഗോലുവിന്റേത്. കോൺഗ്രസ് ഹൈക്കമാന്റെ ഏറ്റവും വിശ്വസ്തനായ തെരഞ്ഞെടുപ്പ് തന്ത്രജ്ഞനാണ് […]
Read more

Recent News

Advertisement
WhiteswanTV Footer