Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Special Story

2026ൽ കോട്ടയത്ത് തീപാറുംതിരുവഞ്ചൂരുംജോർജ് കുര്യനുംഏറ്റുമുട്ടും

കേരളത്തിലെ 140 നിയമസഭാ മണ്ഡലങ്ങളിൽ ശ്രദ്ധേയമായ ഒരു മണ്ഡലമാണ് കോട്ടയം. കോട്ടയം മുനിസിപ്പാലിറ്റിയും കോട്ടയം താലൂക്കിൽ ഉൾപ്പെടുന്ന പനച്ചിക്കാട് , വിജയപുരം എന്നീ പഞ്ചായത്തുകളും ചേർന്ന മണ്ഡലമാണ് കോട്ടയം. ഇത്തവണ കോട്ടയത്തെ പോരാട്ടം ശക്തവും വാശിയേറിയതുമാകുമെന്നാണ് പുറത്തുവരുന്ന സൂചനകൾ. കോട്ടയം നിയമസഭാ മണ്ഡലം എൽഡിഎഫിനോ യുഡിഎഫിനോ മാത്രം വിജയം നൽകിയ മണ്ഡലമൊന്നുമല്ല കോട്ടയം. ഇരുമുന്നണികൾക്കും ഇവിടെ വിജയം നേടാനായിട്ടുണ്ട്. എൽഡിഎഫിലെ പ്രമുഖ നേതാവായിരുന്ന അന്തരിച്ച ടി കെ രാമകൃഷ്ണനും ഇപ്പോഴത്തെ സീനിയർ നേതാവും മന്ത്രിയുമായ വി.എൻ വാസവനും […]
Read more

കാഫിർ സ്ക്രീൻഷോട്ട് കേസ് അട്ടിമറിക്കുന്നു

കാഫിർ സ്ക്രീൻഷോട്ട് സംഭവം നമ്മളാരും മറക്കുവാൻ വഴിയില്ല. കേരള രാഷ്ട്രീയത്തിൽ ആ സ്ക്രീൻഷോട്ട് സൃഷ്ടിച്ച രാഷ്ട്രീയ വിവാദം അത്രമേൽ വലുതായിരുന്നു. ഒരുപക്ഷേ സമൂഹത്തിൽ ആഴത്തിലുള്ള വർഗീയ കലാപത്തിന് പോലും തിരികൊളുത്തുവാൻ ശക്തിയുള്ളതായിരുന്നു അന്നത്തെ വിവാദം. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ വടകരയിൽ വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ട് സിപിഎം ഇറക്കിയ കാഫിർ സ്ക്രീൻ ഷോട്ട് കേസ് ആഭ്യന്തരവകുപ്പ് അട്ടിമറിക്കുന്നു. കേസിൽ ഒരുവർഷം പിന്നിട്ടിട്ടും കുറ്റപത്രം സമർപ്പിക്കാൻ പൊലീസിന് സാധിച്ചില്ല. വിവാദ സ്ക്രീൻഷോട്ട് സൃഷ്ടിച്ചത് ഉന്നത സിപിഎം നേതാവിന്റെ കുടുംബത്തിൽ നിന്നാണെന്ന […]
Read more

തെരഞ്ഞെടുപ്പുകളില്‍ ലീഗിനെ കൈവിടാന്‍ സമസ്ത

കേരള രാഷ്ട്രീയത്തില്‍ വ്യക്തമായ സ്വാധീനമുള്ള രാഷ്ട്രീയപാര്‍ട്ടിയാണ് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ്. രൂപീകരണം മുതല്‍ക്കേ ന്യൂനപക്ഷ രാഷ്ട്രീയത്തിന് വേണ്ടി നിലകൊള്ളുകയും, അത സമയം തന്നെ മതേതര ജനാധിപത്യ മൂല്യങ്ങളെ ആവോളം പിന്തുടരുകയും ചെയ്യുന്ന രാഷ്ട്രീയ വിചാരധാരയാണ് ലീഗിന്റെത്. 1948 മാര്‍ച്ച് 10ന് ആണ് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് സ്ഥാപിച്ചത്. ഇന്ത്യയിലെ മുസ്ലിംകളുടെയും മറ്റു ന്യൂനപക്ഷ – പിന്നോക്ക ജനവിഭാഗത്തിന്റെയും ഭരണഘടനാപരമായ അവകാശങ്ങള്‍ നേടിയെടുക്കുന്നതിനും സമൂഹത്തില്‍ അഭിമാനകരമായ അസ്തിത്വം ഉയര്‍ത്തുന്നതിനും വേണ്ടി പാര്‍ട്ടി നിലകൊള്ളുന്നു. പ്രധാനമായും കേരളത്തിലെ […]
Read more

2026ൽ വടകരയിൽ കെ കെ രമയെ തോൽപ്പിക്കാൻ സിപിഎമ്മിന്റെ യുവ വനിതാ പോരാളി

വടകര നിയമസഭാ മണ്ഡലം കടത്തനാടൻ പോരാട്ട ഭൂമികയിലെ വീറും വാശിയും ഉള്ള ഒരു മണ്ഡലമാണ്. കൊലപാതക രാഷ്ട്രീയത്തിനെതിരെ ജനാധിപത്യത്തിന്റെ രാഷ്ട്രീയമുയര്‍ത്തിയ വടകരയില്‍ ആര്‍എംപിഐ സ്ഥാനാര്‍ഥി കെ കെ രമയ്ക്കായിരുന്നു 2021ൽ അട്ടിമറി വിജയം. എക്കാലവും ഇടതുപക്ഷത്തിന്റെ കുത്തക സീറ്റായിരുന്ന വടകരയിൽ ലോക് താന്ത്രിക് ജനതാദളിലെ മനയത്ത് ചന്ദ്രനെതിരെ 7014 വോട്ടിനായിരുന്നു ടി പി ചന്ദ്രശേഖരന്റെ രക്തസാക്ഷിത്വത്തിന് ഒന്‍പതാണ്ടു തികയുന്ന വേളയിൽ അദ്ദേഹത്തിന്റെ ഭാര്യ രമയുടെ ആധികാരിക വിജയം. 2014 മേയ് നാലിനാണു 51 വെട്ടിനാല്‍ ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടത്. […]
Read more

മൂന്നാമതും ‘ഉറപ്പാണ് എൽഡിഎഫ്’ ; സർവ്വേ ഫലം പുറത്തുവിട്ട് സീ വോട്ടർ

കേരളം പിടിക്കുക എന്ന ലക്ഷ്യം വെച്ചുകൊണ്ട് മുന്നണികളും പാർട്ടികളും തന്ത്രങ്ങൾ മനയുമ്പോൾ 2026ൽ സംസ്ഥാനം ആരു നയിക്കുമെന്നതിൽ സൂചനകൾ നൽകുകയാണ് സീ വോട്ടർ സർവേ. തെരഞ്ഞെടുപ്പിന് ഇനി ഒരു വർഷം മാത്രം ബാക്കി നിൽക്കുമ്പോഴാണ് ഇത്തരത്തിൽ ഒരു സർവ്വേ ഫലം പുറത്തേക്ക് വരുന്നത്. ഒരുപക്ഷേ നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് പുറത്തേക്ക് വരുന്ന ആധികാരികമായ ആദ്യ സർവ്വേ ഫലവും ഇതുതന്നെയാകും. 81 സീറ്റുകൾ നേടി എൽഡിഎഫ് വീണ്ടും അധികാരത്തിൽ എത്തുമെന്നാണ് സർവ്വേ ഫലം പറയുന്നത്. നിലവിലെ നില മെച്ചപ്പെടുത്തുമെങ്കിലും […]
Read more

2026ൽ പത്തനാപുരത്ത് ബിജെപി സ്ഥാനാർത്ഥി മേജർ രവി

കേരളത്തിലെ ഗ്ലാമർ മണ്ഡലങ്ങളിൽ ഒന്നാണ് പത്തനാപുരം. അങ്ങനെ പറയുന്നതിന് പലതുണ്ട് കാരണങ്ങൾ. അതിൽ ഏറ്റവും പ്രധാനപ്പെട്ട കാരണം കുറച്ചുനാളുകൾക്കു മുമ്പ്, കൃത്യമായി പറഞ്ഞാൽ 2016ൽ മൂന്നു മുന്നണികളിൽ നിന്നും അവിടെ മത്സരിച്ചത് സിനിമാ ബന്ധമുള്ള സ്ഥാനാർത്ഥികൾ ആയിരുന്നു. കോൺഗ്രസിൽ നിന്ന് നടൻ ജഗദീഷും എൽഡിഎഫിൽ നിന്ന് നടൻ കൂടിയായ ഗണേഷ് കുമാറും ബിജെപിയിൽ നിന്ന് ഭീമൻ രഘുവും ആയിരുന്നു അന്ന് ഏറ്റുമുട്ടിയിരുന്നത്. ആ തെരഞ്ഞെടുപ്പിൽ അന്തിമവിജയം നിലവിൽ പത്തനാപുരത്തിന്റെ എംഎൽഎയും മന്ത്രിയുമായ ഗണേഷ് കുമാറിനായിരുന്നു. വരുന്ന തെരഞ്ഞെടുപ്പിലും […]
Read more

പേരിനൊരു ജനറൽ സെക്രട്ടറി, പ്രധാനി പിണറായി തന്നെ…

പുതിയ എകെജി സെന്ററിന്റെ ഉദ്ഘാടന ചിത്രമാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിലെ പ്രധാന ചർച്ച വിഷയം. സിപിഎമ്മിന്റെ ഏറ്റവും സുപ്രധാന പദവി അതിന്റെ ജനറൽ സെക്രട്ടറി ആണെന്നാണല്ലോ വയ്പ്പ്. നിലവിൽ മലയാളി കൂടിയായ എം എ ബേബിയാണ് സിപിഎമ്മിന്റെ ദേശീയ ജനറൽ സെക്രട്ടറി. പാർട്ടിയുടെ ഏറ്റവും ഉയർന്നതും സുപ്രധാനവുമായ പദവി വഹിക്കുന്നത് സാക്ഷാൽ ബേബിയാണ്. എന്നാൽ കഴിഞ്ഞദിവസം എകെജി സെന്ററിന്റെ ഉദ്ഘാടനം നടന്ന വേളയിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് അത് നിർവഹിച്ചത്. പാർട്ടിയുടെ ഏറ്റവും ഉയർന്ന പദവി വഹിക്കുന്ന […]
Read more

കുട്ടനാട്ടിൽ തോമസിന് സീറ്റില്ല; കോട്ടയ്ക്കലിൽ മത്സരിക്കാൻ നിർദ്ദേശം

ഏറെക്കാലമായി രാഷ്ട്രീയ വിവാദങ്ങളിൽ നിറഞ്ഞുനിൽക്കുന്ന മണ്ഡലമാണ് കുട്ടനാട്. രാഷ്ട്രീയ വിവാദം എന്നു പറയുമ്പോൾ ഏതെങ്കിലും വിഷയങ്ങളിൽ അധിഷ്ഠിതമായ വിവാദങ്ങൾ ഒന്നുമല്ല. മണ്ഡലത്തെ നയിക്കുന്ന എംഎൽഎയെ പറ്റിയുള്ള വിവാദങ്ങളും തർക്കങ്ങളും അഭിപ്രായവ്യത്യാസങ്ങളും ഒക്കെയാണ് കുട്ടനാട്ടിൽ നിന്നും പ്രതിഫലിക്കുന്നത്. നിലവിൽ എംഎൽഎ ആയ തോമസ് കെ തോമസ് വീണ്ടും കുട്ടനാട്ടിൽ നിന്നുതന്നെ മത്സരിക്കാനും, എംഎൽഎ ആകുവാനും മന്ത്രിയാകുവാനുമൊക്കെയുള്ള സ്വപ്നങ്ങളുമായാണ് നടക്കുന്നത്. ഏറെക്കുറെ കപ്പിനും ചുണ്ടിനും ഇടയിൽ മന്ത്രിസ്ഥാനം നഷ്ടമായപ്പോഴും, തോമസ് കെ തോമസ് പാർട്ടി പ്രസിഡന്റ് സ്ഥാനത്തേക്ക് കടന്നുവന്ന് അടുത്ത […]
Read more

സിപിഎമ്മിന്റെ കരുത്തായി മാറുന്ന മുഹമ്മദ് റിയാസ്

കമ്മ്യൂണിസ്റ്റ് പാർട്ടി വ്യക്തിവികേന്ദ്രീകൃതം അല്ലെന്ന് ഏതു കാലഘട്ടത്തിലും അവർക്കിടയിൽ ഉള്ളവർ ആവർത്തിച്ച് പറയുന്ന കാര്യമാണ്. അതിൽ പാതി സത്യമുണ്ടെങ്കിലും എല്ലാക്കാലത്തും ഏതെങ്കിലും വ്യക്തികളിൽ നിന്നു തന്നെയാണ് സംസ്ഥാനത്തെ കമ്മ്യൂണിസ്റ്റ് പാർട്ടി മുന്നോട്ടു പോയിട്ടുള്ളത്. പറയുമ്പോൾ പാർട്ടിയുടെ ആശയധാരയിൽ നിന്നുകൊണ്ടും സംഘടന നയങ്ങളിൽ നിന്നുകൊണ്ടുമാണ് കാര്യങ്ങളൊക്കെ നടക്കുന്നത് എന്നതാണ് മേനിയെങ്കിലും യാഥാർത്ഥ്യം അതൊന്നുമല്ല. കൃത്യമായി കാര്യങ്ങൾ തീരുമാനിക്കാനും ഏകോപിപ്പിക്കാനും ഒക്കെ ചില കക്ഷികൾ തന്നെയുണ്ട്. ഓരോരോ കാലഘട്ടങ്ങളിലും അങ്ങനെയുള്ള അനവധിപേർ സിപിഎം എന്ന സംഘടനയിലൂടെ അവരുടെ യാത്ര മുന്നോട്ടു […]
Read more

2026ൽ ചിറ്റൂരിൽ എ തങ്കപ്പൻ യുഡിഎഫ് സ്ഥാനാർഥി ?

നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള പ്രവർത്തനങ്ങൾ മുഴുവൻ മുന്നണികളും പാർട്ടികളും തകൃതിയായി തന്നെ ആരംഭിച്ചിട്ടുണ്ട്. പ്രത്യേകിച്ച് കോൺഗ്രസ്‌, അതിജീവന പോരാട്ടം കൂടിയായ വരുന്ന തെരഞ്ഞെടുപ്പിൽ പരമാവധി മണ്ഡലങ്ങളിൽ വിജയിച്ചു വരുവാനുള്ള വഴികളാണ് നോക്കുന്നത്. കാലാകാലങ്ങളായി സ്ഥിരമായി ചില നേതാക്കൾ കൈവശം വച്ചിരിക്കുന്ന സീറ്റുകളിലേക്ക് പോലും പുതിയ സ്ഥാനാർത്ഥികളെ അവതരിപ്പിക്കുകയാണ് ലക്ഷ്യം. പാലക്കാട് ജില്ലയിലെ ചിറ്റൂർ നിയോജകമണ്ഡലം കാലങ്ങളോളം കോൺഗ്രസിനൊപ്പം നിലകൊണ്ട മണ്ഡലമാണ്. പാലക്കാട് ജില്ലയിലെ ചിറ്റൂർ-തത്തമംഗലം നഗരസഭയും ചിറ്റൂർ താലൂക്കിലെ എരുത്തേമ്പതി, കൊഴിഞ്ഞാമ്പാറ, നല്ലേപ്പിള്ളി, പട്ടഞ്ചേരി, പെരുമാട്ടി, വടകരപ്പതി […]
Read more

Recent News

Advertisement
WhiteswanTV Footer