Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Technology

ഗൂഗിള്‍ മാപ്പിൽ വരുന്നു ആക്‌സിഡന്‍റ് ബ്ലാക്ക് സ്പോട്ട് അലേർട്ട്

ദില്ലി: ഗൂഗിള്‍ മാപ്പ് നോക്കി സഞ്ചരിച്ച് വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ട വാര്‍ത്തകള്‍ നമ്മള്‍ പലപ്പോ‍ഴും കേട്ടിട്ടുണ്ട്. അത് മാത്രമല്ല, പലപ്പോ‍ഴും ഗൂഗിള്‍ മാപ്പ് നോക്കി സഞ്ചരിച്ച് പെട്ടെന്ന് വ‍ഴി അവസാനിച്ചുപോയ അനുഭവം മിക്കവര്‍ക്കും ഉണ്ടാകുകയും ചെയ്‌തിട്ടുണ്ടാകാം. ഗൂഗിള്‍ മാപ്പ് ആപ്പ് ഉപയോഗിക്കുന്ന രീതിയിലെ പ്രശ്‌നങ്ങള്‍ കാരണമായിരിക്കും പലപ്പോ‍ഴും ഇത്തരത്തിലുള്ള പാളിച്ചകള്‍ സംഭവിക്കുക. എന്തായാലും ഗൂഗിള്‍ മാപ്പ് ഉപയോഗിച്ച് സഞ്ചരിക്കുമ്പോള്‍ ഇനി കൂടുതല്‍ അലേര്‍ട്ടുകള്‍ ലഭിക്കും. ആക്‌സിഡന്‍റ് ബ്ലാക്ക് സ്പോട്ടുകള്‍ നിങ്ങളുടെ പാതയിലുണ്ടെങ്കില്‍ അത് ഇനി വേഗം ഗൂഗിള്‍ മാപ്പ് […]
Read more

ഐഫോണ്‍ 18 സ്റ്റാന്‍ഡ‍േര്‍ഡ് മോഡല്‍ അടുത്ത വര്‍ഷം പുറത്തിറക്കിയേക്കില്ല

കാലിഫോര്‍ണിയ: ആപ്പിള്‍ കമ്പനി അടുത്ത വര്‍ഷത്തെ (2026) സ്‌മാര്‍ട്ട്‌ഫോണ്‍ ലൈനപ്പില്‍ ഐഫോണ്‍ 18 സ്റ്റാന്‍ഡ‍േര്‍ഡ് മോഡല്‍ ഉള്‍പ്പെടുത്തിയേക്കില്ല എന്ന് റിപ്പോര്‍ട്ട്. ചരിത്രത്തിലെ ആദ്യ ഐഫോണ്‍ ഫോള്‍ഡബിള്‍ പുറത്തിറക്കുന്നതിനാലാണ് പതിവ് ബേസ് മോഡലിന്‍റെ റിലീസ് നീട്ടുന്നതെന്ന് ദക്ഷിണ കൊറിയന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. അതിന് ശേഷം 2027ല്‍ ഐഫോണ്‍ ‘ഇ’ സീരീസിനൊപ്പമായിരിക്കും ഐഫോണ്‍ 18 സ്റ്റാന്‍ഡേര്‍ഡ് മോഡല്‍ പ്രകാശനം ചെയ്യുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സാധാരണ ഗതിയില്‍ ഐഫോണ്‍ സ്റ്റാന്‍ഡേര്‍ഡ് മോഡല്‍, പ്ലസ്, പ്രോ, പ്രോ മാക്‌സ് വേരിയന്‍റുകള്‍ എന്നിങ്ങനെ […]
Read more

എഐ സൈബര്‍ ആക്രമണം; 180 കോടി ജിമെയില്‍ ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി ഗൂഗിൾ

കാലിഫോര്‍ണിയ: ലോകമെമ്പാടുമുള്ള 1.8 ബില്യൺ (180 കോടി) ജിമെയിൽ ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി ഗൂഗിൾ. ഇൻഡൈറക്‌ട് പ്രോംപ്റ്റ് ഇഞ്ചക്ഷൻസ് (indirect prompt injections) എന്ന പുതിയ രൂപത്തിലുള്ള സൈബർ സുരക്ഷാ ആക്രമണത്തെക്കുറിച്ചാണ് ഗൂഗിൾ എല്ലാ ഉപയോക്താക്കൾക്കും മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. പുതിയ ഭീഷണി വ്യക്തികളെയും ബിസിനസുകളെയും സർക്കാരുകളെയും ഒരുപോലെ അപകടത്തിലാക്കുന്നതായി ഗൂഗിൾ മുന്നറിയിപ്പ് നൽകുന്നു. ജനറേറ്റീവ് എഐയുടെ പെട്ടെന്നുള്ള വളർച്ചയോടെ ടെക് വ്യവസായത്തിലുടനീളം ഭീഷണികളുടെ ഒരു പുതിയ തരംഗം ഉയർന്നുവരുന്നുവെന്നും അത്തരത്തിലുള്ള ഒരു ആക്രമണകാരി ഇൻഡൈറക്‌ട് പ്രോംപ്റ്റ് ഇഞ്ചക്ഷനുകളാണെന്നും […]
Read more

മഹീന്ദ്ര ബിഇ 6 ബാറ്റ്മാന്‍ എഡിഷന്‍ പുറത്തിറക്കി

കൊച്ചി: വാര്‍ണര്‍ ബ്രദേഴ്‌സ് ഡിസ്‌കവറി ഗ്ലോബല്‍ കണ്‍സ്യൂമര്‍ പ്രോഡക്ട്‌സുമായി സഹകരിച്ച് മഹീന്ദ്ര ബിഇ 6 ബാറ്റ്മാന്‍ എഡിഷന്‍ അവതരിപ്പിച്ചു. ക്രിസ്റ്റഫര്‍ നോളന്റെ നിരൂപക പ്രശംസ നേടിയ ദി ഡാര്‍ക്ക് നൈറ്റ് ട്രൈലോജിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് സിനിമാറ്റിക് പൈതൃകത്തിന്റെയും ആധുനിക ആഡംബരത്തിന്റെയും അപൂര്‍വ സംയോജനത്തിന് ജീവന്‍ നല്‍കുന്ന ഒരു പ്രൊഡക്ഷന്‍ കാറാണിത്.79 കെഡബ്ല്യൂഎച്ചിന്റെ ബാറ്ററി പാക്കാണ് വാഹനത്തിലുള്ളത്. ബാറ്റ്മാന്‍ പതിപ്പില്‍ കസ്റ്റം സാറ്റിന്‍ ബ്ലാക്ക് നിറത്തിലാണ് വാഹനത്തിന്റെ പുറം ഡിസൈന്‍. മുന്‍വാതിലുകളില്‍ ഇഷ്ടാനുസൃത ബാറ്റ്മാന്‍ ഡെക്കല്‍, ആര്‍ […]
Read more

ഓൺലൈൻ തട്ടിപ്പുകളിൽ നിന്നും സംരക്ഷണം; പുതിയ ഫീച്ചറുകളുമായി ട്രൂകോളര്‍

ഓണ്‍ലൈന്‍ തട്ടിപ്പുകളില്‍ നിന്ന് മുതിര്‍ന്ന പൗരന്‍മാരെ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ പ്രമുഖ ആഗോള കമ്മ്യൂണിക്കേഷന്‍ പ്ലാറ്റ്‌ഫോം ആയ ട്രൂകോളര്‍ പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കുന്നു. മുതിര്‍ന്ന പൗരന്‍മാര്‍ക്കുള്ള മൊബൈല്‍ ആപ്പായ ഖയാലുമായി ട്രൂകോളര്‍ ധാരണയിലെത്തി. ട്രൂകോളറിന്റെ പ്രീമിയം മെമ്പര്‍ഷിപ്പുകളിലാണ് പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കുക. ഖലാല്‍ ആപ്പിലെ മെമ്പര്‍മാര്‍ക്ക് ട്രൂകോളര്‍ പ്രീമിയം മെമ്പര്‍ഷിപ്പില്‍ 50 ശതമാനം ഡിസ്‌കൗണ്ട് അനുവദിക്കും. നിലവില്‍ ട്രൂകോളര്‍ സൗജന്യമായി നല്‍കുന്ന സേവനങ്ങള്‍ തുടരും. തട്ടിപ്പ് കേന്ദ്രങ്ങളില്‍ നിന്നുള്ള കോളുകള്‍ തിരിച്ചറിയുന്നതിനുള്ള പ്രത്യേക അലര്‍ട്ടുകള്‍ പുതിയ ഫീച്ചറിലുണ്ടാകും. തട്ടിപ്പു […]
Read more

‘സേഫ്റ്റി ഓവര്‍വ്യൂ’ ഫീച്ചറുമായി വാട്സ്ആപ്പ്

പരിചയമില്ലാത്ത ഗ്രൂപ്പുകളിലേക്ക് ഉപയോക്താക്കളെ ചേർക്കുന്നത് തടയാൻ പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്സ്ആപ്പ്. ഡിജിറ്റൽ തട്ടിപ്പുകൾ തടയുന്നതിനായാണ് കമ്പനി ‘സേഫ്റ്റി ഓവര്‍വ്യൂ’ ഫീച്ചർ അവതരിപ്പിക്കുന്നത്. കോൺടാക്റ്റ് ലിസ്റ്റിലില്ലാത്തവർ സംശയാസ്പദമായി ഏതെങ്കിലും ഗ്രൂപ്പുകളിൽ ഉപയോക്താക്കളെ ചേർത്താൽ ‘സേഫ്റ്റി ഓവര്‍വ്യൂ’ സ്‌ക്രീനിൽ പ്രത്യക്ഷപ്പെടും. ഈ ഫീച്ചറിലൂടെ ആരാണ് ഗ്രൂപ്പിൽ ആഡ് ആക്കിയത് ,ക്രീയേറ്റ് ചെയ്തത് ആരാണ്, എത്ര അംഗങ്ങളുണ്ട്, തീയതി തുടങ്ങിയ എല്ലാ വിവരങ്ങളും അറിയാൻ സാധിക്കും. ഈ വിവരങ്ങളെല്ലാം മനസിലാക്കിയ ശേഷം ഉപയോക്താവിന് ഗ്രൂപ്പിൽ തുടരണോ വേണ്ടയോ എന്ന് തീരുമാനിക്കാം. […]
Read more

ഇൻഫിനിക്‌സ് ജിടി 30 5ജി+ ഓഗസ്റ്റ് 8ന് ഇന്ത്യയിൽ

ഇന്ത്യയിൽ ഇൻഫിനിക്സ് ജിടി 30 5ജി+ സ്‌മാര്‍ട്ട്‌ഫോണ്‍ ഉടൻ പുറത്തിറങ്ങും. കമ്പനി ലോഞ്ച് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഫ്ലിപ്‍കാർട്ടിലെ ഒരു മൈക്രോസൈറ്റിൽ ഇൻഫിനിക്സ് GT 30 5G+ ഓഗസ്റ്റ് 8-ന് ഉച്ചയ്ക്ക് 12 മണിക്ക് ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്. ഫ്ലിപ്‍കാർട്ടിലൂടെയും ഓഫ്‌ലൈൻ റീട്ടെയിൽ സ്റ്റോറുകളിലൂടെയും ഈ ഹാൻഡ്‌സെറ്റ് വാങ്ങാൻ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു. ബ്ലേഡ് വൈറ്റ്, സൈബർ ബ്ലൂ, പൾസ് ഗ്രീൻ എന്നീ മൂന്ന് കളർ ഓപ്ഷനുകളിൽ ഇൻഫിനിക്സ് ജിടി 30 ലഭ്യമാകും. കഴിഞ്ഞ മാസം അവതരിപ്പിച്ച […]
Read more

ഒറ്റ ദിവസം 70 കോടിയിലധികം ഇടപാടുകൾ; ചരിത്രനേട്ടം കൈവരിച്ച് യുപിഐ

ഡിജിറ്റൽ ഇടപാടുകളിൽ റെക്കോർഡ് നേട്ടങ്ങൾ കൈവരിച്ച് യൂണിഫൈഡ് പേയ്‌മെൻ്റ്സ് ഇൻ്റർഫേസ്. 2025 ഓഗസ്റ്റ് 2-ന് ഒറ്റ ദിവസംകൊണ്ട് 70 കോടിയിലധികം ഇടപാടുകൾ എന്ന ചരിത്രനേട്ടം ഇനി യുപിഐയ്ക്ക് സ്വന്തം. രാജ്യത്തിൻ്റെ സാമ്പത്തിക മേഖലയിൽ യുപിഐ സംവിധാനം ചെലുത്തുന്ന സ്വാധീനം എത്ര വലുതാണെന്ന് ഈ കണക്കുകൾ വ്യക്തമാക്കുന്നു. യുപിഐയുടെ വളർച്ച അതിശയിപ്പിക്കുന്നതാണ്. 2023-ൽ പ്രതിദിനം ഏകദേശം 35 കോടി ഇടപാടുകളാണ് നടന്നിരുന്നത്. എന്നാൽ, 2024 ഓഗസ്റ്റിൽ ഇത് 50 കോടി കവിഞ്ഞു ഇപ്പോൾ 70 കോടിയും മറികടന്നു. 2026 […]
Read more

രാജ്യത്ത് ആദ്യത്തെ ചാര്‍ജിംഗ് സൗകര്യവുമായി ടെസ്ല

രാജ്യത്ത് ആദ്യത്തെ ചാര്‍ജിംഗ് സൗകര്യവുമായി ആഗോള ഇലക്ട്രിക് വാഹന ഭീമൻ ടെസ്ല. ബാന്ദ്ര-കുര്‍ള കോംപ്ലക്‌സിലെ വണ്‍ ബികെസിയിലാണ് അദ്യത്തെ ചാര്‍ജിംഗ് സൗകര്യം കമ്പനി സ്ഥാപിച്ചത്. ടെസ്ല ചാര്‍ജിംഗ് സ്റ്റേഷനില്‍ നാല് വി4 സൂപ്പര്‍ചാര്‍ജിംഗ് സ്റ്റാളുകളും നാല് ഡെസ്റ്റിനേഷന്‍ ചാര്‍ജിംഗ് സ്റ്റാളുകളും ഉണ്ടെന്ന് കമ്പനി അറിയിച്ചു. സെപ്റ്റംബര്‍ പാദത്തോടെ ലോവര്‍ പരേല്‍, താനെ, നവി മുംബൈ എന്നിവിടങ്ങളില്‍ ഓരോന്ന് വീതം ഉള്‍പ്പെടെ മൂന്ന് സൗകര്യങ്ങള്‍ കൂടി സ്ഥാപിക്കാന്‍ പദ്ധതിയിടുന്നതായി കമ്പനി അറിയിച്ചു. ജൂലൈ 15 ന് 59.89 ലക്ഷം […]
Read more

Recent News

Advertisement
WhiteswanTV Footer