Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Technology

ടെല​ഗ്രാം നിരോധിച്ചതു കൊണ്ട് കോപ്പിയടി തീരുമോ? എന്തുകൊണ്ട് ടെല​ഗ്രാം? തട്ടിപ്പ് തന്ത്രങ്ങൾ ഇങ്ങനെ

ദേശീയതലത്തിലെ പ്രധാന പരീക്ഷകൾ നടക്കുമ്പോഴെല്ലാം ‘ചോദ്യപേപ്പർ ചോർന്നു’ എന്ന തരത്തിലുള്ള വാർത്തകൾ കുറച്ച് കാലമായി പതിവായിരുന്നു. ഇക്കഴിഞ്ഞ നീറ്റ് പരീക്ഷയിലെ കോപ്പിയടിയും അതിന് പിന്നാലെ രാജ്യം വരെ ഇളക്കിയ സിജെപി പ്രതിഷേധവും അവസാനം ടെല​ഗ്രാം നിരോധനവും വരെ എത്തിനിൽക്കുകയാണ് കാര്യങ്ങൾ. കഷ്ടപ്പെട്ട് മാസങ്ങളോളം ഉറക്കമില്ലാതെ പഠിച്ച് എഴുതിയ പരീക്ഷ റദ്ദാക്കിയെന്ന വാർത്ത ഉൾക്കൊള്ളാനാകാതെ കുട്ടികൾ ആത്മഹത്യ ചെയ്യുന്ന നിലയിലാണ് ഇന്ന് കാര്യങ്ങൾ. ഇതിന് പിന്നിൽ പ്രവർത്തിക്കുന്നതാകട്ടെ വൻകിട പരീക്ഷാ മാഫിയകളും. ചോദ്യപേപ്പർ ചോർച്ചയും തട്ടിപ്പുകളും തടയാൻ ഒടുവിൽ […]
Read more

ടെല​ഗ്രാം നിരോധനം; പ്ലേ സ്റ്റോറിൽ നിന്ന് ആപ്പ് നീക്കം ചെയ്തു

ന്യൂഡല്‍ഹി: നീറ്റ് പുനഃപരീക്ഷയുടെ പശ്ചാത്തലത്തില്‍ നിരോധനം ഏർപ്പെടുത്തിയതോടെ പ്ലേ സ്റ്റോറില്‍ നിന്ന് പ്രമുഖ മെസേജിങ് ആപ്പായ ടെലഗ്രാം നീക്കം ചെയ്ത് ഗൂഗിള്‍. ആപ്പ് നീക്കം ചെയ്യാന്‍ ആപ്പിളിനും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കി. വ്യാജ ചോദ്യപേപ്പറുകളുടെ പ്രചാരണം തടയാനാണ് കേന്ദ്രത്തിന്റെ താൽക്കാലിക നടപടി. രാജ്യത്ത് ജൂണ്‍ 22 വരെയാണ് ടെലഗ്രാം നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം ടെലഗ്രാമിന്റെ വിലക്കിനെതിരെ സ്ഥാപകന്‍ പാവല്‍ ദുരോവ് രംഗത്തെത്തി. ആപ്പ് നിരോധനം ഇന്ത്യയിലെ 15 കോടിയോളം വരുന്ന സാധാരണ ഉപയോക്താക്കളെ ബാധിക്കുന്ന വിഷയമാണെന്നും അടിസ്ഥാന […]
Read more

പഴയ ആൻഡ്രോയിഡ് ഫോണുകളുണ്ടോ കയ്യിൽ? വാങ്ങാൻ ​ഗൂ​ഗിൾ റെഡിയാണ്! കാരണം ഇത്

നിങ്ങളുടെ വീട്ടിലെ ഡ്രോയറുകളിലോ അലമാരകളിലോ ഉപയോഗിക്കാതെ ഇട്ടിരിക്കുന്ന പഴയൊരു ആൻഡ്രോയിഡ് ഫോൺ ഉണ്ടോ? ചാർജ് നിൽക്കാത്തതോ, ഡിസ്‌പ്ലേ പൊട്ടിയതോ ആയതുകൊണ്ട് നമ്മൾ തള്ളിക്കളഞ്ഞ ആ പഴയ ഫോണുകൾക്ക് ഇനി കോടികൾ വിലമതിക്കുന്ന വലിയൊരു ഡാറ്റാ സെന്ററിലെ സൂപ്പർ കമ്പ്യൂട്ടറുകളുടെ പവർ ലഭിക്കാൻ പോകുകയാണ്! അതെ, കേൾക്കുമ്പോൾ വിചിത്രമായി തോന്നാമെങ്കിലും ലോകത്തിലെ ഏറ്റവും വലിയ ടെക്‌നോളജി ഭീമന്മാരായ ഗൂഗിൾ ഇതിനുള്ള ഒരു വിപ്ലവകരമായ പദ്ധതി പ്രഖ്യാപിച്ചു കഴിഞ്ഞു. നമ്മുടെ കൈയിലെ പഴയ ഫോണുകളെ മിനി ഡാറ്റാ സെന്ററുകളാക്കി മാറ്റുന്ന […]
Read more

ബ്രിട്ടനില്‍ 16 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധനം

ന്യൂഡല്‍ഹി: 16 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ ഉപയോഗത്തില്‍ നിരോധനമേര്‍പ്പെടുത്തുന്ന നിയമവുമായി ബ്രിട്ടന്‍. ഇതോടെ കുട്ടികൾക്ക് സോഷ്യൽമീഡിയ വിലക്കുന്ന നാലാമത്തെ രാജ്യമായി ബ്രിട്ടൻ മാറി. ഓസ്ട്രിയ, ഇന്തോനേഷ്യ, മലേഷ്യ എന്നിവയാണ് നേരത്തെ ഇത്തരം നിയമം കൊണ്ടുവന്നത്. സോഷ്യല്‍ മീഡിയ ചതിക്കുഴിയില്‍ നിന്നും കുട്ടികളെ സംരക്ഷിച്ച് അവരുടെ സുരക്ഷിതത്വം ഉറപ്പാക്കുകയെന്ന ലക്ഷ്യം വെച്ചാണ് ഇത്തരമൊരു നടപടിയെന്ന് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ വ്യക്തമാക്കി. മൂന്ന് മാസത്തോളം പഠനങ്ങള്‍ നടത്തിയ ശേഷമായിരുന്നു ഈ തീരുമാനമെന്നും വരുന്ന മാസങ്ങളില്‍ ഇതിനെക്കുറിച്ച് കൂടുതല്‍ […]
Read more

ഐഫോൺ 18 പ്രോ; ഡിസൈൻ, ക്യാമറ, ബാറ്ററി, വില ഉൾപ്പെടെ വിവരങ്ങൾ പുറത്ത്

ആപ്പിളിന്റെ അടുത്ത തലമുറ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്‌ഫോണുകളായ ഐഫോൺ 18 പ്രോയും ഐഫോൺ 18 പ്രോ മാക്‌സും 2026 സെപ്റ്റംബർ ആദ്യ അല്ലെങ്കിൽ രണ്ടാം ആഴ്ചയിൽ അവതരിപ്പിക്കപ്പെടുമെന്നാണ് റിപ്പോർട്ടുകൾ. ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ വന്നിട്ടില്ലെങ്കിലും ഫോണിന്റെ സവിശേഷതകളെക്കുറിച്ച് നിരവധി വിവരങ്ങൾ ഇതിനകം പുറത്ത് വന്നിട്ടുണ്ട്. റിപ്പോർട്ടുകൾ പ്രകാരം, ഐഫോൺ 18 പ്രോ മാക്‌സിന്റെ പ്രധാന ആകർഷണം വലിയ ബാറ്ററി ശേഷിയായിരിക്കും. ഫോണിന്റെ കനം കുറച്ച് വർധിപ്പിച്ച് 5,100mAh മുതൽ 5,200mAh വരെ ബാറ്ററി ഉൾപ്പെടുത്താനാണ് ആപ്പിൾ പദ്ധതിയിടുന്നതെന്നാണ് സൂചന. […]
Read more

അക്കൗണ്ടിൽ പണമില്ലെങ്കിലും യുപിഐ പേയ്മെന്റ് ചെയ്യാം; പുതിയ സംവിധാനം എത്തി

അക്കൗണ്ടിൽ പണമില്ലാത്തത്തിന്റെ പേരിൽ കടകളിലും മറ്റും പെട്ടുപോയിട്ടുണ്ടോ? യുപിഐ പേയ്‌മെന്റുകളിൽ വിപ്ലവകരമായ മാറ്റവുമായി ഭാരത് ഫെ്‌ലക്‌സ് നിലവിൽ വന്നു. യെസ് ബാങ്കുമായി ചേർന്ന് ഭാരത്‌പേ ആപിലാണ് പുതിയ സംവിധാനം. പണമില്ലെങ്കിലും യുപിഐ പേയ്‌മെന്റ് നടത്താൻ സഹായിക്കുന്ന സംവിധാനമാണിത്. കടമായി ലഭിക്കുന്ന തുക 45 ദിവസത്തിനുള്ളിൽ തിരിച്ചടച്ചാൽ മതി. 45 ദിവസത്തിനുള്ളിൽ തിരിച്ചടക്കുന്ന തുകക്ക് പ്രത്യേക പലിശയില്ല. ക്രെഡിറ്റ് കാർഡുകൾക്ക് സമാനമായിരിക്കും ഇവിടേയും പ്രവർത്തനം. കടമായി ലഭിക്കുന്ന തുക തവണവ്യവസ്ഥയിൽ തിരികെ നൽകാനും സൗകര്യമുണ്ട്. മൂന്ന് മുതൽ 12 […]
Read more

10 വർഷത്തെ സേവനം… ഒടുവിൽ മാവെൻ ചൊവ്വയുടെ ഭ്രമണപഥത്തിൽ മറഞ്ഞു

വാഷിങ്ടൺ: ചൊവ്വാ ഗ്രഹത്തിന്റെ അന്തരീക്ഷത്തെക്കുറിച്ച് പഠിക്കാൻ നാസ അയച്ച ‘മാവെൻ’ ബഹിരാകാശ പേടകം പ്രവർത്തനം അവസാനിപ്പിച്ചതായി നാസ സ്ഥിരീകരിച്ചു. കഴിഞ്ഞ ആറ് മാസമായി പേടകത്തിൽ നിന്ന് യാതൊരു വിവരവും ലഭിച്ചിരുന്നില്ല. അതോടെ പത്ത് വർഷത്തിലധികം നീണ്ടുനിന്ന വിജയകരമായ നിരീക്ഷണങ്ങൾക്കൊടുവിൽ മാവെൻ നമ്മളുമായുള്ള ബന്ധം എന്നന്നേക്കുമായി അവസാനിപ്പിച്ചു. 2013-ലാണ് മാവെൻ (MAVEN – Mars Atmosphere and Volatile EvolutioN) വിക്ഷേപിച്ചത്. കഴിഞ്ഞ ഡിസംബർ ആദ്യവാരത്തിൽ ചൊവ്വയുടെ മറുവശത്തേക്ക് നീങ്ങിയതിന് ശേഷം പേടകം നിശബ്ദമാവുകയായിരുന്നു. ലഭ്യമായ അവസാന വിവരങ്ങൾ […]
Read more

ഇങ്ങനെ ഒരു അലർട്ട് വന്നാൽ സൂക്ഷിക്കുക; വാട്സാപ്പിൽ പുതിയ സുരക്ഷാ ഫീച്ചർ

വാഷിങ്ടണ്‍: അപരിചിതരിൽ നിന്നുള്ള വ്യാജ സന്ദേശങ്ങളും തട്ടിപ്പുകളും വേ​ഗത്തിൽ തിരിച്ചറിയാൻ സഹായിക്കുന്ന പുതിയ സുരക്ഷാ ഫീച്ചറുമായി വാട്സാപ്പ്. ‘സ്കാം അലർട്ട്’ എന്ന് പേരിട്ടിരിക്കുന്ന ഈ ഫീച്ചർ ആൻഡ്രോയിഡ് ഉപയോക്താക്കൾക്കായി വാട്സാപ്പ് വികസിപ്പിച്ചു വരികയാണെന്നാണ് റിപ്പോര്‍ട്ട്. അപരിചിതരായ നമ്പറുകളിൽ നിന്ന് വരുന്ന സന്ദേശങ്ങൾ സംശയാസ്പദമായി തോന്നിയാൽ, ചാറ്റിനുള്ളിൽ തന്നെയുള്ള ഒരു ബാനർ വഴി വാട്സാപ്പ് ഉപഭോക്താവിന് മുന്നറിയിപ്പ് നൽകും. “ഇതൊരു തട്ടിപ്പായേക്കാം” (This may be a scam) എന്നാവും ഇതിൽ എഴുതിയിട്ടുണ്ടാകുക. ഇത്തരം നമ്പറുകൾ വാട്സാപ്പ് സ്വയം […]
Read more

12,499 രൂപയ്ക്ക് എച്ച്.എം.ഡി വൈബ്2 5ജി ഫ്ളിപ്കാര്‍ട്ടില്‍

കൊച്ചി: ഇന്‍ഡസ് ബൈ സര്‍വം എ.ഐയുള്ള ഇന്ത്യയിലെ ആദ്യ സ്മാര്‍ട്ട്ഫോണായ എച്ച്.എം.ഡി വൈബ്2 5ജിയുടെ സെയില്‍ ഫ്ളിപ്കാര്‍ട്ടില്‍ ആരംഭിച്ചു. പ്രത്യേക ഓഫറില്‍ 4 ജിബി/128 ജിബി മോഡലിന് 12,499 രൂപ മാത്രമാണ് വില. ഇന്ത്യയിലെ യുവാക്കളുടെ മാറിവരുന്ന ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി രൂപകല്‍പ്പന ചെയ്ത എച്ച്.എം.ഡി വൈബ്2 5ജി, എ.ഐ. അധിഷ്ഠിത അനുഭവങ്ങള്‍, ഭാവിക്ക് അനുയോജ്യമായ കണക്റ്റിവിറ്റി, പ്രീമിയം രൂപകല്‍പ്പന എന്നിവ സംയോജിപ്പിച്ച് 15,000 രൂപയില്‍ താഴെയുള്ള സ്മാര്‍ട്ട്ഫോണ്‍ വിഭാഗത്തിലെ ശ്രദ്ധേയമായ സാന്നിധ്യമാണ്. ഏറ്റവും പുതിയ ആന്‍ഡ്രോയിഡ് 16ലാണ് […]
Read more

കുട്ടികള്‍ക്ക് ഇന്‍സ്റ്റഗ്രാമും യൂട്യൂബും വേണ്ട, തെറ്റിച്ചാല്‍ കനത്ത പിഴ; പുതിയ നിയമവുമായി മലേഷ്യ

ക്വാലാലംപൂര്‍: 16 വയസിനു താഴെ പ്രായമുള്ള കുട്ടികള്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നത് വിലക്കി മലേഷ്യ. കുട്ടികള്‍ സോഷ്യല്‍ മീഡിയ അക്കൗണ്ട് തുറക്കുന്നതു തടയുന്ന പുതിയ നിയമം തിങ്കളാഴ്ച മുതല്‍ രാജ്യത്തു നിലവില്‍ വന്നു. പുതിയ നിയമപ്രകാരം ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ടിക്ടോക്, യൂട്യൂബ് തുടങ്ങിയ പ്രധാന സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ ഉപയോക്താക്കളുടെ പ്രായം സ്ഥിരീകരിക്കുന്ന സംവിധാനങ്ങള്‍ നടപ്പാക്കണം. 16 വയസിനു താഴെയുള്ളവര്‍ക്ക് പുതിയ അക്കൗണ്ടുകള്‍ ഉണ്ടാക്കാന്‍ അനുവദിക്കരുതെന്നും നിര്‍ദേശമുണ്ട്. കുട്ടികളുടെ സൈബര്‍ സുരക്ഷ ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ […]
Read more

Recent News

Advertisement
WhiteswanTV Footer