സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Uncategorized

ഫോര്‍ട്ട് കൊച്ചി വെളി ഗ്രൗണ്ടിലെ പാപ്പാഞ്ഞിയെ കത്തിക്കും

കൊച്ചി: ഫോര്‍ട്ട് കൊച്ചി വെളി ഗ്രൗണ്ടിലെ പാപ്പാഞ്ഞിയെ കത്തിക്കും. ഗാലാ ഡി കൊച്ചി ഗ്രൗണ്ടില്‍ സ്ഥാപിച്ച പാപ്പാഞ്ഞിയെയാണ് കത്തിക്കുക. എന്നാൽ, ഫോര്‍ട്ട് കൊച്ചി പരേഡ് ഗ്രൗണ്ടില്‍ കൊച്ചി കാര്‍ണിവല്‍ കമ്മിറ്റി സ്ഥാപിച്ചിരിക്കുന്ന പാപ്പാഞ്ഞിയെ കത്തിക്കില്ല.മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി ഇത്തവണ കൊച്ചി കാര്‍ണിവല്‍ കമ്മിറ്റി എല്ലാ ആഘോഷ പരിപാടിയും റദ്ദാക്കി. പാപ്പാഞ്ഞിയെ കത്തിക്കല്‍ കൂടാതെ ന്യൂ ഇയര്‍ റാലി, ടാബ്ലോ തുടങ്ങിയ പരിപാടികളാണ് റദ്ദാക്കിയത്.
Read more

സ്റ്റാർ തൂക്കാൻ മരത്തിൽ കയറിയപ്പോൾ യുവാവ് വീണ് മരിച്ച സംഭവം; ആശുപത്രിയുടെ അനാസ്ഥയെന്ന് പരാതി

തിരുവനന്തപുരം: ക്രിസ്മസ് അലങ്കാരത്തിനായി നക്ഷത്രം തൂക്കുന്നതിനിടയിൽ മരത്തിൽ നിന്നും വീണ് യുവാവ് മരിച്ച സംഭവത്തിൽ ആശുപത്രിയുടെ അനാസ്ഥ ചൂണ്ടിക്കാട്ടി പ്രതിഷേധവുമായി നാട്ടുകാർ. സ്വകാര്യ ആശുപത്രി യുവാവിനോട് കാണിച്ചത് കടുത്ത അനാസ്ഥയാണെന്നാണ് പരാതി. കിളിമാനൂർ സ്വദേശി അജിനാണ് ക്രിസ്മസ് ആഘോഷങ്ങളുടെ ഒരുക്കങ്ങള്‍ക്കിടെ മരത്തിൽ നിന്നും വീണ് തലക്ക് പരിക്കേറ്റത്. ആന്തരിക രക്തസ്രാവമാണ് ഭരണകാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമായതോടെയാണ് ആശുപത്രിയുടെ അനാസ്ഥക്കെതിരെ പ്രതിഷേധം ശക്തമായത്. ആശുപത്രിക്ക് മുന്നിൽ നാട്ടുകാർ മൃതദേഹവമായെത്തി പ്രതിഷേധിച്ചു. മരത്തിൽ നിന്ന് വീണപ്പോൾ ചെവിക്ക് പിന്നിലായി പരിക്കേറ്റ […]
Read more

മഞ്ചേരി നഗരസഭ കൗൺസിലറെ കൊന്ന കേസിലെ പ്രതിയെ കൊലപ്പെടുത്താൻ ശ്രമം; ആറു പേർ അറസ്റ്റിൽ

മലപ്പുറം: മഞ്ചേരി നഗരസഭാ കൗൺസിലറെ കൊന്ന കേസിലെ പ്രതിയെ വധിക്കാൻ ശ്രമിച്ച കേസിൽ ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പിടിയിലായവരിൽ തിരൂർ കൂട്ടായി സ്വദേശിയായ പൊന്നക്കടവത്ത് വീട്ടിൽ അബ്ദുൽ ഫർഹാൻ (32), മഞ്ചേരി കിഴക്കേത്തല സ്വദേശികളായ കോഴിത്തോടി ജംഷീർ, കിണറ്റിങ്ങൽ വീട്ടിൽ അബ്രാസ് (28), താനൂർ മൂസിന്റെ പുരക്കൽ വീട്ടിൽ തൗഫീഖ് (32), പൊന്നക്കടവത്ത് വീട്ടിൽ ഫൈസൽ (43), താനൂർ പുതിയ കടപ്പുറത്തെ പുരക്കൽ വീട്ടിൽ വാഹിദ് (34) എന്നിവരാണ് ഉള്‍പ്പെട്ടത്. ഇവരെ പോണ്ടിച്ചേരിയിൽ നിന്ന് പിടികൂടി. […]
Read more

എംടിയുടെ സ്നേഹം അനുഭവിക്കാൻ ഭാഗ്യം ഉണ്ടായി: മോഹൻലാൽ

എം ടി വാസുദേവൻ നായർക്ക് അന്ത്യോമപചാരം അർപ്പിച്ച് മോഹൻലാൽ. പുലർച്ചെ 5 മണിയോടെയാണ് കോഴിക്കോട്ടെ എംടിയുടെ വസതിയായ സിത്താരയിൽ മോഹൻലാൽ എത്തിയത്. എംടിയുടെ സ്നേഹം വേണ്ടുവോളം അനുഭവിക്കാൻ ഭാഗ്യം ഉണ്ടായെന്നു മോഹൻലാൽ അനുസ്മരിച്ചു. നല്ല ഒട്ടേറെ കഥാപാത്രങ്ങൾ എംടി എനിക്കായി സമ്മാനിച്ചു. എപ്പോഴും പരസ്പരം കാണുന്നില്ലെങ്കിലും നല്ല സ്നേഹബന്ധം സൂക്ഷിച്ചിരുന്നു. ഞാൻ അഭിനയിച്ച നാടകം കാണാൻ അദ്ദേഹം മുംബൈയിൽ എത്തിയിരുന്നു. വൈകാരികമായ അടുപ്പം തമ്മിലുണ്ടായിരുന്നു. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച എഴുത്തുകാരനെയാണ് നഷ്ടമായതെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.
Read more

ശബരിമല മണ്ഡലകാലതീർഥാടനത്തിനു നാളെ സമാപനം

പത്തനംതിട്ട: നാൽപത്തിയൊന്നുദിവസത്തെ ശബരിമല മണ്ഡലകാലതീർഥാടനത്തിനു നാളെ സമാപനം. മണ്ഡലപൂജ ദിനമായ വ്യാഴാഴ്ച രാത്രി 11 മണിക്കു ഹരിവരാസനം പാടി നട അടക്കും. തുടർന്ന് മകരവിളക്ക് മഹോത്സവത്തിനായി ഡിസംബർ 30 ന് വൈകിട്ട് അഞ്ചുമണിക്ക് വീണ്ടും നട തുറക്കും. ജനുവരി 14 നാണ് മകരവിളക്ക്. മണ്ഡലകാലതീർഥാടനത്തിനു സമാപ്തി കുറിച്ചുകൊണ്ടുള്ള മണ്ഡലപൂജ വ്യാഴാഴ്ച (നാളെ ) നടക്കും. ഉച്ചക്ക് 12 നും 12.30നും ഇടയിലുള്ള മുഹൂർത്തത്തിൽ തന്ത്രി കണ്ഠര് രാജീവരുടെ കാർമികത്വത്തിലാണ് മണ്ഡലപൂജ നടക്കുന്നത്.
Read more

രാജ്യതലസ്ഥാനത്ത് ക്രിസ്മസ് ആഘോഷത്തിന് തുടക്കം: ക്രിസ്മസ് പുതുവത്സര സന്ദേശം കൈമാറാനൊരുങ്ങി മോദി

കുവൈത്ത് സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി മടങ്ങിയെത്തി. ഇന്ന് മുതല്‍ ക്രിസ്മസ് ആഘോഷങ്ങളില്‍ അദ്ദേഹം സജീവമാകും. ഇന്ന് വൈകീട്ട് ആറരക്ക് ഡല്‍ഹി സി ബി സി ഐ ആസ്ഥാനത്ത് നടക്കുന്ന പരിപാടിയില്‍ മോദി പങ്കെടുക്കും. പരിപാടിയില്‍ പ്രധാനമന്ത്രി ക്രിസ്മസ് പുതുവത്സര സന്ദേശം കൈമാറും. ഡല്‍ഹി സി ബി സി ഐ അധ്യക്ഷന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത് പരിപാടികള്‍ക്ക് നേതൃത്വം നല്‍കും. വിവിധ സഭാധ്യക്ഷന്മാര്‍, മന്ത്രിമാര്‍,സാമൂഹിക സംഘടന പ്രതിനിധികള്‍ തുടങ്ങിയവര്‍ക്ക് ചടങ്ങിലേക്ക് ക്ഷണമുണ്ട്. സി ബി സി […]
Read more

ഡോണള്‍ഡ് ട്രംപിന്റെ എഐ നയ ഉപദേശകനായി ഇന്ത്യന്‍ വംശജൻ ശ്രീറാം കൃഷ്ണൻ

നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ എഐ നയ ഉപദേശകനായി ഇന്ത്യന്‍ അമേരിക്കന്‍ സംരംഭകന്‍ ശ്രീറാം കൃഷ്ണൻ. സീനിയര്‍ വൈറ്റ് ഹൗസ് ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജി പോളിസി ഉപദേശകനായിട്ടാണ് നിയമനം. ട്രംപ് ഭരണകൂടത്തിനായുള്ള എഐ നയം രൂപപ്പെടുത്തുന്നതിനും ഏകോപിപ്പിക്കുന്നതിനും ട്രംപിന്റെ അടുത്ത അനുയായിയായ ഡേവിഡ് സാക്‌സുമായി ചേര്‍ന്ന് ശ്രീറാം കൃഷ്ണന്‍ പ്രവർത്തിക്കും. പ്രസിഡന്റ് കൗണ്‍സില്‍ ഓഫ് അഡൈ്വസേഴ്സ് ഓണ്‍ സയന്‍സ് ആന്‍ഡ് ടെക്നോളജിയുമായി സഹകരിച്ചാണ് ശ്രീറാം കൃഷ്ണന്‍ പ്രവര്‍ത്തിക്കുക. എഐയില്‍ അമേരിക്കയുടെ പ്രാധിനിത്യം വർധിപ്പിക്കുന്നതിലാകും ശ്രീറാം […]
Read more

ലൈഫ് പദ്ധതിയിൽ ലഭിച്ച വീടുകൾ വിൽക്കാൻ 12 വർഷം കഴിയണം

തിരുവനന്തപുരം: ലൈഫ് പദ്ധതിയിൽ ലഭിച്ച വീടുകൾ വിൽക്കാനും കൈമാറ്റംചെയ്യാനും 12 വർഷം കഴിയണം. ഒഴിവാക്കാൻ കഴിയാത്ത സാഹചര്യത്തിൽ മുൻകൂർ അനുമതിയോടെ കൈമാറ്റം ചെയ്യാൻ നേരത്തെ നിശ്ചയിച്ചിരുന്ന ഏഴുവർഷം എന്ന ഉത്തരവാണ് ഇപ്പോൾ പന്ത്രണ്ടാക്കി ഉയർത്തിയത്. ലൈഫ് പദ്ധതിയുടെ ലക്ഷ്യങ്ങൾക്ക് തന്നെ ദോഷകരമായി ബാധിക്കും എന്നതുകൊണ്ടാണ് 12 വർഷമാക്കി ഉയർത്തിയത്. പി.എം.എ.വൈ. (അർബൻ, ഗ്രാമീൺ) എന്നിവയിൽ ഉൾപ്പെടുന്ന വീടുകൾക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായധനം ലഭിക്കുന്ന മറ്റു പദ്ധതികളിലെ വീടുകൾക്കും ഈ വ്യവസ്ഥ ബാധകമാണ്. ഭൂമി പണയപ്പെടുത്തി ബാങ്കുകളിൽ […]
Read more

സിഎംആർഎല്ലിൻ്റെ ഹര്‍ജി ഇന്ന് ദില്ലി ഹൈക്കോടതി വീണ്ടും പരിഗണിക്കും

മുഖ്യമന്ത്രിയുടെ മകൾ വീണയുടെ എക്‌സാലോജിക് കമ്പനിയുമായുള്ള ഇടപാടിലെ എസ്എഫ്ഐഒ അന്വേഷണത്തിനെതിരായ സിഎംആർഎല്ലിൻ്റെ ഹര്‍ജി ഇന്ന് ദില്ലി ഹൈക്കോടതി വീണ്ടും പരിഗണിക്കും. സിഎംആർഎൽ ഭീകര പ്രവര്‍ത്തനങ്ങളെ അനുകൂലിക്കുന്നവര്‍ക്ക് പണം നല്‍കിയതായി സംശയമുണ്ടെന്ന് എസ്എഫ്ഐഒ കഴിഞ്ഞ തവണ വാദിച്ചിരുന്നു. എക്സാലോജിക്കിന് പണം നല്‍കിയത് രാഷ്ട്രീയ നേതാവിനെ സ്വാധീനിക്കാനെന്ന് സംശയമുണ്ടെന്നും എസ്എഫ്ഐഒ ആരോപിച്ചു. ഇക്കാര്യങ്ങളില്‍ സിഎംആർഎൽ ഇന്ന് മറുപടി നല്‍കും. ഹര്‍ജിയില്‍ കക്ഷിചേരാനുള്ള ഷോണ്‍ ജോര്‍ജിന്‍റെ അപേക്ഷയിലും വാദം കേള്‍ക്കും.
Read more

താജ്മഹലിനെയും മറികടന്ന് ഏറ്റവും കൂടുതൽ സന്ദർശകർ എത്തുന്നത് അയോധ്യയിൽ

ഈ വർഷം ജനുവരി മുതൽ സെപ്റ്റംബര്‍ വരെയുള്ള കാലയളവിൽ ഉത്തര്‍പ്രദേശ് സന്ദർശിച്ചത് 476.1 ദശലക്ഷം വിനോദസഞ്ചാരികളെയെന്ന് കണക്കുകള്‍. അതിൽ തന്നെ അയോധ്യയിലാണ് ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തിയത്. 135.5 ദശലക്ഷം ആഭ്യന്തര വിനോദ സഞ്ചാരികളും 3,153 അന്താരാഷ്ട്ര സന്ദര്‍ശകരും അയോധ്യ സന്ദർശിച്ചതായി ഉത്തര്‍പ്രദേശ് ടൂറിസം വകുപ്പ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. വാരണാസിയില്‍ 62 ദശലക്ഷം ആഭ്യന്തര സന്ദര്‍ശകരും 184,000 അന്തര്‍ദേശീയ വിനോദസഞ്ചാരികളും എത്തിയപ്പോൾ ശ്രീകൃഷ്ണന്റെ ജന്മസ്ഥലമായ മഥുര 87,229 വിദേശികള്‍ ഉള്‍പ്പെടെ 68 ദശലക്ഷം സന്ദര്‍ശകരെ വരവേറ്റു. […]
Read more

Recent News

Advertisement